Search
  • Follow NativePlanet
Share
» »മംഗലാപുരത്തിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

മംഗലാപുരത്തിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

By Maneesh

കര്‍ണാടകയിലെ പ്രശസ്തമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുടേയും തീര്‍ത്ഥാടന കേന്ദ്രങ്ങളുടേയും കേരളത്തില്‍ നിന്നുള്ള പ്രവേശന കവാടമായില്‍ നിലകൊള്ളുന്ന നഗരമാണ് മംഗലാപുരം. 132.5 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന മംഗലാപുരം ദക്ഷിണ കന്നഡ ജില്ലയുടെ ആസ്ഥാനം കൂടിയാണ്.
6000 രൂപവരെ ലാഭം കിട്ടുന്ന സൗജന്യകൂപ്പണുകള്‍

മംഗലാപുരത്ത് നിന്ന് ഒരു ദിവസത്തിനുള്ളില്‍ പോയി വരാവുന്ന 15 സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം. ഇവയില്‍ ബീച്ചുകളും ഹില്‍സ്റ്റേഷനുകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും ചരിത്ര സ്മാരകങ്ങളും എല്ലാം ഉള്‍പ്പെടും.

മംഗലാപുരത്തേക്കുറിച്ച് വായിക്കാം

മംഗലാപുരത്തെ ഹോട്ടലുകള്‍ ബുക്ക് ചെയ്യാം

കാർക്കള, 54 കി. മീ.

കാർക്കള, 54 കി. മീ.

ചരിത്രപരമായും മതപരമായും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു കുഞ്ഞന്‍ പട്ടണമാണ് കര്‍ണാടക സംസ്ഥാനത്തിലെ ഉടുപ്പി ജില്ലയിലെ കാര്‍ക്കള. പത്താം നൂറ്റാണ്ടില്‍ ഇവിടം ഭരിച്ചിരുന്ന ജൈനരാജാക്കന്മാരുടെ കാലഘട്ടത്തെക്കുറിച്ചുവരെ സഞ്ചാരികളോട് പറയാനുണ്ട് കാര്‍ക്കളയ്ക്ക്.
Photo Courtesy: Dvellakat

മാപ്പ് കാണാം

മാപ്പ് കാണാം

കാർക്കളയിലേക്കുള്ള റൂട്ട് മാപ്പ് കാണൂ. കൂടുതൽ‌ വായിക്കാം

ഉഡുപ്പി, 56 കി. മീ.

ഉഡുപ്പി, 56 കി. മീ.

വൈവിധ്യങ്ങളുടെ നഗരമാണ് കര്‍ണാടകത്തിലെ ഉഡുപ്പി ജില്ല. ക്ഷേത്രങ്ങളും വൈവിധ്യമേറെയുള്ള രുചികളുമാണ് ഉഡുപ്പിയെ വ്യത്യസ്തമാക്കുന്നത്. ഉഡുപ്പിയെന്ന് കേള്‍ക്കുമ്പോഴേ വിശ്വാസികള്‍ക്ക് ഓര്‍മ്മവരുക പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രമാണ്.
Photo Courtesy: Ashok Prabhakaran

മാപ്പ് കാണാം

മാപ്പ് കാണാം

ഉഡുപ്പിയിലേക്കുള്ള റൂട്ട് മാപ്പ് കാണൂ. കൂടുതൽ വായിക്കാം

മാൽപെ, 60 കി. മീ.

മാൽപെ, 60 കി. മീ.

ഉഡുപ്പിയില്‍ നിന്നും കേവലം ആറ് കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള മനോഹരമായ ഒരു ബീച്ച് ടൗണാണ് മാല്‍പെ. കര്‍ണാടകത്തിലെ പ്രധാനപ്പെട്ട കടല്‍തീരപ്രദേശവും മീന്‍പിടുത്ത കേന്ദ്രവും തുറമുഖവുമാണിത്. ഉദയവാര നദി കടലുമായി ചേരുന്ന അഴിമുഖത്തിനടുത്താണ് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട മാല്‍പെ
Photo Courtesy: Siddarth.P.Raj

മാപ്പ് കാണാം

മാപ്പ് കാണാം

മാൽപെയിലേക്കുള്ള റൂട്ട് മാപ്പ് കാണൂ. ബീച്ച്. കൂടുതൽ വായിക്കാം

അഗുംബെ, 100 കി. മീ

അഗുംബെ, 100 കി. മീ

കര്‍ണാടകത്തിലെ മലനാട് ഭാഗത്തെ ഷിമോഗയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നുമൊക്കെ അഗുംബെയ്ക്ക് അപരനാമങ്ങളുണ്ട്.
Photo Courtesy: Kalyanvarma

മാപ്പ് കാണാം

മാപ്പ് കാണാം

അഗുംബെയിലേക്കുള്ള റൂട്ട് മാപ്പ് കാണൂ. കൂടുത‌ൽ വായിക്കാം

കുക്കേ സുബ്രമണ്യ, 147 കി. മീ

കുക്കേ സുബ്രമണ്യ, 147 കി. മീ

കര്‍ണാടകത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. വര്‍ഷാവര്‍ഷം ഏറെ തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നുണ്ട്. കുമാരധാര നദിക്കരയിലെ സുബ്രഹ്മണ്യ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Photo Courtesy: Soorajna

മാപ്പ് കാണാം

മാപ്പ് കാണാം

കുക്കേ സുബ്രമണ്യയിലേക്കുള്ള റൂട്ട് മാപ്പ് കാണൂ. കൂടുത‌ൽ വായിക്കാം

കുദ്രേമുഖ്, 99 കി. മീ.

കുദ്രേമുഖ്, 99 കി. മീ.

പുല്‍ മേടുകളും നിബിഢ വനങ്ങളുമുള്ള കുദ്രെമുഖ് ആരെയും മോഹിപ്പിക്കുന്ന ഒരു ഹില്‍ സ്‌റ്റേഷനാണ്. മാത്രവുമല്ല വിവിധ ജീവജാലങ്ങളുടെയും സസ്യലതാധികളുടെയും അധിവാസ കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ് ഈ സ്ഥലം.
Photo Courtesy: karnatakatouristguide

മാപ്പ് കാണാം

മാപ്പ് കാണാം

കുദ്രേമുഖിലേക്കുള്ള റൂട്ട് മാപ്പ് കാണൂ. വിശദമായി വായിക്കാം

ഹൊറനാട്, 124 കി. മീ.

ഹൊറനാട്, 124 കി. മീ.

കാഴ്ചയുടെ ഉത്സവം തീര്‍ക്കുന്ന അന്നപൂര്‍ണേശ്വരീക്ഷേത്രമാണ് സഞ്ചാരഭൂപടത്തില്‍ ഹൊറനാടുവിന്റെ സ്ഥാനം അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട വിശേഷങ്ങളില്‍ പ്രധാനം. പ്രകൃതിരമണീയമായ സ്ഥലമാണ് ഹൊറനാടുവിന്റെ മറ്റൊരു സവിശേഷത. കര്‍ണാടക സംസ്ഥാനത്തെ ചിക്കമഗളൂര്‍ ജില്ലയിലാണ് ഹൈന്ദവ വിശ്വാസികളുടെ ഈ പുണ്യഭൂമി സ്ഥിതിചെയ്യുന്നത്.
Photo Courtesy: Gnanapiti at en.wikipedia

മാപ്പ് കാണാം

മാപ്പ് കാണാം

ഹൊറനാടിലേക്കുള്ള റൂട്ട് മാപ്പ് കാണൂ. വിശദമായി വായിക്കാം

ശൃംഗേരി, 105 കി. മീ

ശൃംഗേരി, 105 കി. മീ

അദ്വൈത സിദ്ധാന്തകനായ ആദിഗുരു ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളില്‍ ആദ്യത്തേതാണ് ശൃംഗേരിയിലേത്. പ്രശാന്തമായൊഴുകുന്ന തുംഗനദിയുടെ കരയിലാണ് ഹൈന്ദവസംസ്‌കാരത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ആദിശങ്കരനിന്റെ ശൃംഗേരി ആശ്രമം.
Photo Courtesy: Calvinkrishy

മാപ്പ് കാണാം

മാപ്പ് കാണാം

ശൃംഗേരിയിലേക്കുള്ള റൂട്ട് മാപ്പ് കാണൂ. വിശദമായി വായിക്കാം

കുടജാദ്രി, 166 കി. മീ

കുടജാദ്രി, 166 കി. മീ

ജീവതത്തില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് കുടജാദ്രിയെന്ന് ഉറപ്പിച്ച് പറയാം. ഒറ്റവട്ടമെങ്കിലും പോയിക്കഴിഞ്ഞാല്‍ ഓരോരുത്തരും ഇതുതന്നെ പറയും. വീണ്ടും വീണ്ടും പോകാന്‍ നമ്മള്‍ ആഗ്രഹിച്ചുകൊണ്ടേയിരിക്കും അതാണ് കുടജാദ്രിയുടെയും കൊല്ലൂര്‍ മൂകാംബികയുടെയും പ്രത്യേകത.
Photo Courtesy: Vijayakumarblathur

മാപ്പ് കാണാം

മാപ്പ് കാണാം

കുടജാദ്രിയിലേക്കുള്ള റൂട്ട് മാപ്പ് കാണൂ. വിശദമായി വായിക്കാം

സകലേശ്പൂർ, 156 കി. മീ

സകലേശ്പൂർ, 156 കി. മീ

നഗരജീവിതത്തിലെ തിരക്കുകളില്‍നിന്നും ഒരുദിവസത്തെ രക്ഷപ്പെടലാണ് മനസ്സിലെങ്കില്‍ സകലേശ്പൂരിലേക്ക് ഒരുയാത്രയാകാം. പശ്ചിമഘട്ടത്തിന്റെ മടക്കുകളില്‍ സമുദ്രനിരപ്പില്‍ നിന്നും 949 മീറ്റര്‍ ഉയരത്തിലായാണ് സകലേശ്പൂരിന്റെ കിടപ്പ്. ബാംഗ്ലൂര്‍ - മൈസൂര്‍ ഹെവേയ്ക്ക് സമീപത്തായത്തായതിനാല്‍ ഇവിടേക്ക് എത്തിച്ചേരാനും എളുപ്പമാണ്.
Photo Courtesy: L. Shyamal

മാപ്പ് കാണാം

മാപ്പ് കാണാം

സകലേശ്പൂരിലേക്കുള്ള റൂട്ട് മാപ്പ് കാണൂ. വിശദമായി വായിക്കാം

ബൈന്ദൂർ, 124 കി. മീ

ബൈന്ദൂർ, 124 കി. മീ

കര്‍ണാടകത്തിലെ തീരങ്ങളില്‍ മനോഹരമായ അസ്തമയക്കാഴ്ചകള്‍ക്കു പേരുകേട്ട തീരമാണ് ബൈന്ദൂരിലേത്. ഉഡുപ്പി ജില്ലയിലെ കുന്ദാപുരതാലൂക്കിലെ ചെറു ഗ്രാമമാണ് ബൈന്ദൂര്‍. തീരത്തിനുടുത്തുതന്നെ ശിവപ്രതിഷ്ഠയുള്ള ശ്രീ സോമേശ്വര ക്ഷേത്രവുമുണ്ട്. ക്ഷേത്രവും കടല്‍ത്തീരവുമെല്ലാം ചേര്‍ന്നൊരുക്കുന്ന അപൂര്‍വ്വമായി മാത്രം കാണാവുന്ന ഒരു സൗന്ദര്യം നമുക്കിവിടെ ആസ്വദിക്കാന്‍ കഴിയും. നാട്യങ്ങളേതുമില്ലാത്ത തനിഗ്രാമമാണ് ബൈന്ദൂര്‍.
Photo Courtesy: Vaikoovery

മാപ്പ് കാണാം

മാപ്പ് കാണാം

ബൈന്ദൂരിലേക്കുള്ള റൂട്ട് മാപ്പ് കാണൂ. വിശദമായി വായിക്കാം

കൊല്ലൂർ, 129 കി. മീ

കൊല്ലൂർ, 129 കി. മീ

ഒരിക്കല്‍ വന്നുപോയാല്‍ വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മായാജാലമുണ്ട് ഈ സ്ഥലത്തിന്, ഭക്തര്‍ അത് ദേവീയുടെ ശക്തിയായും അല്ലാത്തവര്‍ അത് കൊല്ലൂരിന്റെ പ്രകൃതിയുടെ പ്രത്യേകതയായും കാണുന്നു. സരസ്വതീ ഭക്തര്‍ക്കൊപ്പം പ്രകൃതിസ്‌നേഹികളായ സഞ്ചാരികളും എത്തുന്നുവെന്നതാണ് കൊല്ലൂരിന്റെ പ്രത്യേകത.
Photo Courtesy: Yogesa

മാപ്പ് കാണാം

മാപ്പ് കാണാം

കൊല്ലൂരിലേക്കുള്ള റൂട്ട് മാപ്പ് കാണൂ. വിശദമായി വായിക്കാം

കൂർഗ്, 151 കി. മീ

കൂർഗ്, 151 കി. മീ

ഇന്ത്യയുടെ സ്‌കോട്ട്‌ലാന്റ് എന്നും കര്‍ണാടകത്തിന്റെ കശ്മീര്‍ എന്നും തുടങ്ങി ഒട്ടേറെ ഓമനപ്പേരുകളുണ്ട് കൂര്‍ഗിന്. നിത്യഹരിത വനങ്ങളും, പച്ചപ്പുള്ള സമതലങ്ങളും, കോടമഞ്ഞൂമൂടിക്കിടക്കുന്ന മലനിരകളും കാപ്പി, തേയില തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും എന്നുവേണ്ട നദിയും അരുവിയും ക്ഷേത്രങ്ങളും എല്ലാമുണ്ട് ഇവിടെ.
Photo Courtesy: Rathishkrishnan

മാപ്പ് കാണാം

മാപ്പ് കാണാം

കൂർഗിലേക്കുള്ള റൂട്ട് മാപ്പ് കാണൂ. വിശദമായി വായിക്കാം

മാറവന്തേ, 108 കി. മീ

മാറവന്തേ, 108 കി. മീ

കര്‍ണാടകയിലെ തെക്കന്‍ കാനറ ജില്ലയിലെ മനോഹരമായ ഒരു കടല്‍ത്തീര പ്രദേശമാണ് മറവാന്തെ. വലതുവശത്ത് അറബിക്കടലിന്റെ മനോഹാരിതയും ഇടതുവശത്ത് സൗപര്‍ണിക നദിയുമാണ് മറവാന്തെയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍. കുന്താപുരയ്ക്കടുത്തുള്ള ഈ ബീച്ചിലേക്ക് ഉടുപ്പിയില്‍ നിന്നും കൃത്യം 50 കിലോമീറ്റര്‍ ദൂരമേയുള്ളൂ.
Photo Courtesy: Sankara Subramanian

മാപ്പ് കാണാം

മാപ്പ് കാണാം

മാറവന്തേയിലേക്കുള്ള റൂട്ട് മാപ്പ് കാണൂ. വിശദമായി വായിക്കാം

ബേക്കൽ, 68 കി. മീ

ബേക്കൽ, 68 കി. മീ

Photo Courtesy: Vijayakumarblathur

മാപ്പ് കാണാം

മാപ്പ് കാണാം

ബേക്കലിലേക്കുള്ള റൂട്ട് മാപ്പ് കാണൂ. വിശദമായി വായിക്കാം

Read more about: weekend getaways mangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X