» »പുരാണങ്ങളില്‍ പറയുന്ന 20 സ്ഥലങ്ങള്‍

പുരാണങ്ങളില്‍ പറയുന്ന 20 സ്ഥലങ്ങള്‍

Posted By: Staff

പുരണങ്ങളും ഐതീഹ്യങ്ങളും കെട്ടുകഥകളും ഇഴചേര്‍ന്ന് നില്‍ക്കുന്നതാണ് ഇന്ത്യയിലെ ഓരോ സ്ഥലവും. ഇന്ത്യയിലെ എല്ലാ സ്ഥലങ്ങള്‍ക്ക് പിന്നിലും ഒരു ഐതീഹ്യ കഥ ഉണ്ടാകും. പല കഥകളും നമ്മുടെ ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും പരാമര്‍ശിച്ചിട്ടുള്ളതുമായിരിക്കും.

പുരാണങ്ങളില്‍ പരമര്‍ശിക്കപ്പെട്ട ചില സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിരവധി സ്ഥലങ്ങളെക്കുറിച്ച് പുരാണങ്ങളില്‍ പരമര്‍ശമുണ്ട്. ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യ മുതല്‍ കൗരവരുടെ തലസ്ഥാനമായ ഹസ്തിനപുരി വരെ ഇതില്‍ ഉള്‍പ്പെടും. അതുപോലെ തന്നെ ഗുജറാത്തിലെ ദ്വാരകയും ഏറെ പ്രശസ്തമാണ്.

പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള 20 സ്ഥലങ്ങള്‍ പരിചയപ്പെടാം

1 അയോദ്ധ്യ, ഉത്തർപ്രദേശ്

1 അയോദ്ധ്യ, ഉത്തർപ്രദേശ്

സരയൂ നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന അയോദ്ധ്യ ഹിന്ദുക്കളുടെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ്‌. വിഷ്‌ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമനുമായി അടുത്ത ബന്ധമാണ്‌ അയോദ്ധ്യയ്‌ക്കുള്ളത്‌. രാമന്‍ ജനിച്ച സൂര്യവംശത്തിന്റെ തലസ്ഥാനം പുരാതന നഗരമായ അയോദ്ധ്യയായിരുന്നെന്ന്‌ രാമായണം പറയുന്നു. രാമന്‍, പതിന്നാല്‌ വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ വനവാസം, രാമന്റെ മടങ്ങിവരവ്‌ എന്നിവയാണ്‌ രാമായണത്തിലെ പ്രധാന ഇതിവൃത്തം. വനവാസം കഴിഞ്ഞ്‌ രാമന്‍ മടങ്ങിവന്നതിന്റെ ഓര്‍മ്മ പുതുക്കിയാണ്‌ ദീപാവലി ആഘോഷിക്കുന്നത്‌. കൂടുതൽ

Photo Courtesy: Ramnath Bhat

2 വാരണാസി, ഉത്തർപ്രദേശ്

2 വാരണാസി, ഉത്തർപ്രദേശ്

ശിവന്റെ നഗരം എന്ന് അർത്ഥം വരുന്ന കാശി എന്ന വാരണാസിയേക്കുറിച്ച് വേദകാലം മുതലെ പരാർശം ഉണ്ട്. ഋഗ്‌വേദത്തിലും അഥർവ വേദത്തിലും കാശി എന്ന പേരിൽ ഈ സ്ഥലത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Christopher Soghoian

3. മഥുര, ഉത്തർപ്രദേശ്

3. മഥുര, ഉത്തർപ്രദേശ്

മഹാഭാരത്തിൽ പരമാർശിക്കപ്പെട്ടിട്ടുള്ള മഥുര ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതവുമായി ഏറെ ബന്ധമുള്ള നഗരമാണ്. ഉത്തർപ്രദേശിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത് കൂടുതൽ വായിക്കാം

Photo Courtesy: Boo-Boo Baroo

4. വൃന്ദാവനം, ഉത്തർപ്രദേശ്

4. വൃന്ദാവനം, ഉത്തർപ്രദേശ്

ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ ബാല്യകാലം ചെലവഴിച്ച നഗരം എന്ന നിലയില്‍ ഹിന്ദുമത വിശ്വാസികളുടെ പൂജനീയ സ്ഥലമാണ്‌ വൃന്ദാവനം. രാധാകൃഷ്‌ണ പ്രണയത്തിന്‌ വേദിയാകാന്‍ ഭാഗ്യം ലഭിച്ച വൃന്ദാവന്‍ സ്‌നേഹത്തിന്റെ പ്രതീകം എന്ന നിലയിലാണ്‌ ലോകത്തിന്‌ മുമ്പില്‍ നില്‍ക്കുന്നത്‌. യമുനാ നദിയുടെ തീരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Guptaele

5 കേശീഘട്ട്, ഉത്തർപ്രദേശ്

5 കേശീഘട്ട്, ഉത്തർപ്രദേശ്

ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ ബാല്യകാലം മുഴുവന്‍ ചെലവിട്ട്‌ സ്ഥലമാണ്‌ വൃന്ദാവനം എന്നാണ്‌ കരുതുന്നത്‌. ശ്രീകൃഷ്‌ണന്‍ കൂട്ടുകാരെ രക്ഷിക്കുന്നതിനായി കേശി എന്ന അസുരനെ യുദ്ധം ചെയ്‌ത്‌ കൊന്നത്‌ കേശീ ഘട്ടില്‍ വച്ചാണന്നാണ്‌ വിശ്വാസം. ഹിന്ദുക്കളെ സംബന്ധിച്ച്‌ വളരെ പവിത്രമായ സ്ഥലമാണ്‌ കേശിഘട്ട്‌. കൂടുതൽ വായിക്കാം

Photo Courtesy: (WT-shared) Jpatokal at wts wikivoyage

6 ഹസ്തിനപുരി, ഉത്തർപ്രദേശ്

6 ഹസ്തിനപുരി, ഉത്തർപ്രദേശ്

ഉത്തര്‍പ്രദേശ് സംസ്ഥാനത്ത്, മീററ്റിനടുത്ത്, ഗംഗ നദിയുടെ തീരത്താണ് ഹസ്തിനപുരി സ്ഥിതി ചെയ്യുന്നത്. മഹാഭാരത ഐതിഹ്യമനുസരിച്ച്, ആ കാലഘട്ടത്തില്‍ കൗരവരുടെ തലസ്ഥാനമായിരുന്നു ഹസ്തിനപുരി. മഹാഭാരത യുദ്ധ ശേഷം, പാണ്ഡവര്‍ വിജയം വരിക്കുകയും തുടര്‍ന്ന് കലിയുഗ കാലഘട്ടം വരെ, ഏകദേശം 36 വര്‍ഷക്കാലം, പാണ്ഡവര്‍ ഹസ്തിനപുരി ഭരിക്കുകയും ചെയ്തു. കൂടുതൽ വായിക്കാം
Photo Courtesy: Sanjeev.kohli

7 ബിതൂർ, ഉത്തർപ്രദേശ്

7 ബിതൂർ, ഉത്തർപ്രദേശ്

ബിതൂര്‍ രാമായണവുമായും ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമാണ്. വനവാസ കാലത്ത് ശ്രീരാമനും സീതയും ഇവിടെ തങ്ങിയിരുന്നു എന്നാണ് വിശ്വാസം. ഇവിടെയിരുന്നാണ് വാല്മീകി മഹര്‍ഷി രാമായണം രചിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു. കൂടുതൽ വായിക്കാം

Photo Courtesy: Anupamg

8 കുശിനഗർ, ഉത്തർപ്രദേശ്

8 കുശിനഗർ, ഉത്തർപ്രദേശ്

ശ്രീരാമ ദേവന്റെ മകനായ കുശന്റെ പേരുമായി ബന്ധപ്പെടുത്തി രാമയണത്തില്‍ ഈ സ്ഥലത്തെ കുറിച്ച്‌ പരാമര്‍ശിക്കുണ്ട്‌. എന്നാൽ ഇത് ബുദ്ധമത കേന്ദ്രമായാണ് ഇന്ന് അറിയപ്പെടുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Prince Roy from Arlington, Virginia, USA

9. കുരുക്ഷേത്ര, ഹരിയാന

9. കുരുക്ഷേത്ര, ഹരിയാന

കുരുക്ഷേത്രയുടെ അര്‍ത്ഥം ധര്‍മ്മ ഭൂമി എന്നാണ്‌. ചരിത്രവും പുരാണവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നതാണ്‌ കുരുക്ഷേത്ര വിനോദ സഞ്ചാരം. മഹാഭാരതത്തിലെ പാണ്ഡവരും കൗരവരും തമ്മില്‍ ചരിത്ര പ്രസിദ്ധമായ യുദ്ധം നടന്നത്‌ കുരുക്ഷേത്രയില്‍ വച്ചാണ്‌. ഇതേ ഭൂമിയില്‍ വച്ചു തന്നെയാണ്‌ ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജ്ജുനന്‌ ഭഗവദ്‌ ഗീത ഉപദേശിച്ച്‌ കൊടുത്തതും. കൂടുതൽ വായിക്കാം

Photo Courtesy: Ravinder M A from Bangalore, India

10 നാര്‍നോല്‍, ഹരിയാന

10 നാര്‍നോല്‍, ഹരിയാന

വേദകാല ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള നാര്‍നോല്‍ ഏതേത് കാലഘട്ടത്തിലും ചരിത്രത്തിന്റെ ബഹുമുഖ മണ്ഡലങ്ങളില്‍ അതിന്റെ സജീവ സാന്നിദ്ധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. ചരിത്ര, പുരാണ പഴങ്കഥകള്‍ക്ക് പുറമെ പച്ചമരുന്നുകള്‍ കൊണ്ടുണ്ടാക്കിയ ച്യവനപ്രാശം എന്ന ജനസമ്മതിയാര്‍ജ്ജിച്ച ആയുര്‍വേദക്കൂട്ടിന്റെ കൂടി ജന്മഭൂമിയാണിത്. കൂടുതൽ വായിക്കാം

Photo Courtesy: Priyanka1tamta

11 സിർസ, ഹരിയാന

11 സിർസ, ഹരിയാന

ഹരിയാനയിലെ സിര്‍സ ജില്ലയുടെ ആസ്ഥാനമാണ് സിര്‍സ നഗരം. വടക്കേ ഇന്ത്യയിലെ ഏറെ പഴക്കമുള്ള ഒരു നഗരമാണിത്. മഹാഭാരതത്തില്‍ സൈരിഷാക എന്ന പേരില്‍ ഈ പ്രദേശം പരാമര്‍ശിക്കപ്പെടുന്നു. പാണിനിയുടെ അഷ്ടാധ്യായി, ദിവ്യവാദന്‍ എന്നിവയിലും സിര്‍സയെ പരാമര്‍ശിക്കുന്നുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Last Emperor

കര്‍ണാല്‍, ഹരിയാന

കര്‍ണാല്‍, ഹരിയാന

ഹരിയാനയിലെ കര്‍ണാല്‍ ജില്ലയുടെ ആസ്ഥാനമാണ്‌ കര്‍ണാല്‍ നഗരം. കര്‍ണാല്‍ നഗരവും ജില്ലയും ചരിത്ര സ്‌മാരകങ്ങളാലും വിനോദ സഞ്ചാര കേന്ദ്രങ്ങളാലും പ്രശസ്‌തമാണ്‌. മഹാഭാരത കാലത്ത്‌ പുരാണ നായകനായ കര്‍ണന്‍ നിര്‍മ്മിച്ചതാണീ നഗരം എന്നാണ്‌ പറയപ്പെടുന്നത്‌. ഡല്‍ഹിയില്‍ നിന്നും ഒരുമണിക്കൂറിനുള്ളില്‍ എത്താവുന്ന ദൂരത്ത്‌ ദേശീയ പാത 1 ലാണ്‌ കര്‍ണാല്‍ നഗരം സ്ഥിതി ചെയ്യുന്നത്‌. കൂടുതൽ വായിക്കാം

Photo Courtesy: Nagesh Kamath from Bangalore, India

സോനിപത്, ഹരിയാന

സോനിപത്, ഹരിയാന

സോനിപത് ജില്ലയുടെ ആസ്ഥാനമാണ് സോനിപത് നഗരം. രാജ്യതലസ്ഥാനത്തില്‍ പെടുന്ന ഈ പ്രദേശം ഡല്‍ഹിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ്. സോനിപതിന്‍റെ കിഴക്ക് ഭാഗത്തുകൂടിയാണ് യമുന നദി ഒഴുകുന്നത്. മഹാഭാരത കാലഘട്ടത്തില്‍ പാണ്ഡവ സഹോദരന്മാരാണ് സ്വര്‍ണ്ണപ്രസ്ഥ എന്ന പേരില്‍ ഈ നഗരം സ്ഥാപിച്ചതെന്നാണ് വിശ്വാസം. കൂടുതൽ വായിക്കാം

Photo Courtesy: Pardeep Dogra

ഖേഡ, ഗുജറാത്ത്

ഖേഡ, ഗുജറാത്ത്

പണ്ട് മഹാഭാരത കാലഘട്ടത്തില്‍ ഭീമസേനന്‍ ഹിഡുംബന്‍ എന്ന രാക്ഷസനെ വധിച്ച്‌ ഹിഡുംബിയെ സ്വന്തമാക്കിയ ഹിഡുംബ വനമാണ് ഇന്ന് ഖേഡ എന്ന പേരില്‍ അറിയപ്പെടുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Sheetal joshi72

ദ്വാരക, ഗുജറാത്ത്

ദ്വാരക, ഗുജറാത്ത്

സഞ്ചാരികളുടെ സ്വപ്നകേന്ദ്രമാണ് ഇതിഹാസ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പുണ്യഭൂമിയായ ദ്വാരക. സംസ്‌കൃത സാഹിത്യങ്ങളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ പ്രകാരം ഏഴ് പൗരാണിക നഗരങ്ങളിലൊന്നാണ് ദ്വാരക. ശ്രീകൃഷ്ണന്റെ അമ്മാവനായ കംസന്റെ രാജ്യമായിരുന്നു ദ്വാരക. ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തിന് ശേഷം ആറുതവണ ദ്വാരക സമുദ്രത്തില്‍ മുങ്ങിപ്പോയതായി കരുതപ്പെടുന്നു. ഇത് ദ്വാരകയുടെ ഏഴാമത്തെ അവസ്ഥയായാണ് കരുതപ്പെടുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Grindlay's

സപുതാര, ഗുജറാത്ത്

സപുതാര, ഗുജറാത്ത്

ശ്രീരാമന്‍ വനവാസകാലത്ത് സപുതാരയിൽ നീണ്ടകാലം താമസിച്ചിരുന്നതായി ഐതിഹ്യമുണ്ട്. സര്‍പ്പഭൂമിയെന്നാണ് സപുതാരയുടെ അര്‍ഥം. ഈ ഘോരവനത്തില്‍ 90 ശതമാനവും ആദിവാസികളാണ്. സര്‍പ്പഗംഗാ നദിയുടെ തീരത്തെ ഒരു പാമ്പാണ് ഇവരുടെ ആരാധ്യവസ്തു. നാഗപഞ്ചമി, ഹോളിദിനങ്ങളില്‍ ഇവര്‍ ഇവിടെ പ്രത്യേക ആരാധനകള്‍ നടത്താറുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Master purav

17 നൈനിറ്റാൾ‌, ഉത്തരാഖണ്ഡ്

17 നൈനിറ്റാൾ‌, ഉത്തരാഖണ്ഡ്

സ്‌കന്ദപുരാണത്തില്‍ നൈനിറ്റാളിനെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌. ത്രി ഋഷി സരോവര്‍ എന്നാണ്‌ സക്‌ന്ദപുരാണത്തില്‍ നൈനിറ്റാളിനെ വിശേഷിപ്പിച്ചിരിക്കുന്നത്‌. അത്രി, പുലസ്‌ത്യ, പുലഹ എന്നീ മഹര്‍ഷിമാര്‍ക്ക്‌ യാത്രയ്‌ക്കിടെ നൈനിറ്റാളില്‍ വച്ച്‌ കഠിനമായ ദാഹം അനുഭവപ്പെട്ടു. ഇവര്‍ അവിടെയെല്ലാം പരതിയെങ്കിലും ഒരു തുള്ളി വെള്ളം പോലും കണ്ടെത്താനായില്ല. തുടര്‍ന്ന്‌ ഇവര്‍ ഇവിടെ ഒരു കുഴി ഉണ്ടാക്കുകയും മാനസസരോവര്‍ തടാകത്തില്‍ നിന്ന്‌ വെളളം കൊണ്ട്‌ വന്ന്‌ അതില്‍ നിറയ്‌ക്കുകയും ചെയ്‌തു. അങ്ങനെയാണ്‌ പ്രശസ്‌തമായ നൈനിറ്റാള്‍ തടാകം ഉണ്ടായതെന്നാണ്‌ വിശ്വാസം. ശിവ പത്‌നിയായ സതിയുടെ ഇടതു കണ്ണ്‌ വീണ സ്ഥലത്ത്‌ കണ്ണിന്റെ ആകൃതിയിലുള്ള നൈനി തടാകം രൂപപ്പെട്ടെന്നും ഐതിഹ്യമുണ്ട്‌. കൂടുതൽ വായിക്കാം

Photo Courtesy: Sanjoy

18 ഗോമുഖ്, ഉത്തരാഖണ്ഡ്

18 ഗോമുഖ്, ഉത്തരാഖണ്ഡ്

ഭഗീരഥന്‍ എന്ന രാജാവിന്റെ തപസില്‍ പ്രസാദിച്ച് അദ്ദേഹത്തിന്റെ പൂര്‍വ്വികരായ സാരരാജാക്കന്മാര്‍ക്ക് മുക്തി നല്‍കാനായി ഗംഗ ഭൂമിയിലേക്ക് പതിച്ചു. സ്വര്‍ലോകത്തില്‍നിന്നും ഗംഗ ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ആഘാതം ഒഴിവാക്കാനായി സാക്ഷാല്‍ പരമശിവന്‍ ഗംഗയെ തന്റെ ശിരസ്സിലേക്ക് ഏറ്റുവാങ്ങി. ഇവിടെ നിന്നും ഗംഗ ഭൂമിയിലേക്ക് ഒഴുകിത്തുടങ്ങുന്ന സ്ഥലമാണ് ഗോമുഖ് എന്ന് അറിയപ്പെടുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Guptaele

19 ഋഷികേശ്, ഉത്തരാഖണ്ഡ്

19 ഋഷികേശ്, ഉത്തരാഖണ്ഡ്

ഗംഗയുടെ കരയില്‍ ഹിമവാന്റെ മടിത്തട്ടിലെ ഋഷികേശ് ഹിന്ദു പുരാണത്തിലെ നിരവധി ദേവകളുടെ വാസസ്ഥലം കൂടിയാണെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. കൂടുതൽ വായിക്കാം

Photo Courtesy: Asis K. Chatterjee

20 മണികരൻ, ഹിമാചൽ പ്രദേശ്

20 മണികരൻ, ഹിമാചൽ പ്രദേശ്

പുരാണകഥയില്‍ പാര്‍വ്വതീദേവി ധരിച്ചിരുന്ന അമുല്യരത്നവുമായി ബന്ധപ്പെട്ട കഥയാണ് മണികരന് ഈ പേരുലഭിക്കാന്‍ കാരണമായത്. ഒരിക്കല്‍ ഇവിടെ വച്ച് പാര്‍വ്വതീദേവിയുടെ വിലപ്പെട്ട ഒരു ആഭരണം ഒരു തടാകത്തില്‍ നഷ്ടപ്പെട്ടു. ഇത് കണ്ടുപിടിക്കാന്‍ ശിവഭഗവാന്‍ തന്‍റെ ഭൂതഗണങ്ങളെ നിയോഗിച്ചെങ്കിലും അവര്‍ക്ക് കണ്ടെത്താനായില്ല. ഇതില്‍ കോപാക്രാന്തനായ ശിവന്‍ തന്‍റെ മൂന്നാം കണ്ണ് തുറന്നുവെന്നും അതിന്‍റെ ഫലമായി ഭൂമി പിളര്‍ന്ന് എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര അമൂല്യ രത്നങ്ങള്‍ ഉണ്ടായെന്നുമാണ് കഥ. കൂടുതൽ വായിക്കാം

Photo Courtesy: Nataraja

Please Wait while comments are loading...