Search
  • Follow NativePlanet
Share
» »മനശാന്തി ഗ്യാരണ്ടി; ഇന്ത്യയിലെ ഏറ്റവും ശാന്തമായ 25 സ്ഥലങ്ങള്‍

മനശാന്തി ഗ്യാരണ്ടി; ഇന്ത്യയിലെ ഏറ്റവും ശാന്തമായ 25 സ്ഥലങ്ങള്‍

By Maneesh

ജീവിതത്തിരക്കിനിടയില്‍ ചിലപ്പോഴൊക്കെ തോന്നാറില്ലെ ശാന്തമായ ഒരു ‌സ്ഥലത്തേക്ക് യാത്ര ചെയ്യണമെന്ന്. ഹിമാലയന്‍ താഴ്വരകളായിരിക്കാം ഒരു പക്ഷേ ഇന്ത്യയിലേ ഏറ്റവും ശാന്തമായ സ്ഥലം. പക്ഷേ അവിടേയ്ക്ക്ക്ക് ഒരു യാത്ര ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് ഇന്ത്യയിലേ ഓരോ സംസ്ഥാനങ്ങളിലേയും ശാന്ത സുന്ദരമായ സ്ഥലങ്ങള്‍ പരിചയപ്പെടാം.

ഇന്ത്യയി‌ല്‍ വിവിധ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന ഏറ്റവും ശാന്തവും സുന്ദരവുമായ 25 സ്ഥലങ്ങള്‍ പരിചയപ്പെടാം. അതില്‍ ഒരു സ്ഥലത്തേക്കെങ്കിലും പോകാതിരിക്കരുതേ

01. അ‌ഷ്ടമുടിക്കായല്‍, കേരളം

01. അ‌ഷ്ടമുടിക്കായല്‍, കേരളം

പ്രകൃതി സൗന്ദര്യം അടുത്ത്‌ കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ്‌ അഷ്ടമുടി കായലിലൂടെയുള്ള യാത്രകള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ അഷ്ടമുടിക്കായലിന്റെ ഭാഗമാണ്‌ വശ്യമനോഹരമായ ഈ കായല്‍പരപ്പ്‌. വിശദമായി വായിക്കാം

Photo Courtesy: Rajeev Nair

02. ഭിതാര്‍കനിക, ഒറീസ

02. ഭിതാര്‍കനിക, ഒറീസ

ഒറീസയിലെ ചന്ദിപ്പൂരില്‍ നിന്നും 206 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭിതാര്‍കനിക ബ്രമണി, ബെയ്‌താരമി, ധംമ്ര നദികളുടെ അഴീമുഖത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. വന്യജീവി സങ്കേതത്താലും ഹരിത വനങ്ങളാലും അലംകൃതമായ ഭിതാര്‍കനികയില്‍ വേനല്‍ക്കാലത്തും ശൈത്യകാലത്തും സന്ദര്‍ശകരുടെ തിരക്കനുഭവപ്പെടാറുണ്ട്‌. ഭിതാര്‍കനിക വനം അധികൃതറില്‍ നിന്നും പ്രവേശനത്തിന്‌ അനുമതി വാങ്ങേണ്ടതുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Koika
03. ഭോജ്‌ നീര്‍ത്തടം, മധ്യപ്രദേശ്

03. ഭോജ്‌ നീര്‍ത്തടം, മധ്യപ്രദേശ്

മധ്യപ്രദേശിന്റെ തലസ്ഥാനമാ‌യ ഭോപ്പാലിലെ രണ്ട് തടാകങ്ങളായ ഭോജ്‌താല്‍ (അപ്പര്‍ ലേക്ക്), ലോവര്‍ തടാകം എന്നീ തടാകങ്ങ‌‌ള്‍ ഉള്‍പ്പെടുന്ന മേഖലയാണ് ഭോജ് നീര്‍ത്തടം. 32 ചതുരശ്ര കിലോമീറ്റര്‍ ആണ് ഇതിന്റെ വിസ്തീര്‍ണം. വിശദമായി വായിക്കാം

Photo Courtesy: Sanyam Bahga

04. ചന്ദ്രതാള്‍, ഹി‌മാചല്‍ പ്രദേശ്

04. ചന്ദ്രതാള്‍, ഹി‌മാചല്‍ പ്രദേശ്

ചന്ദ്രന്റെ തടാകം എന്നാണ് ചന്ദ്രാതാല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. സമുദ്രനിരപ്പില്‍ നിന്ന് 4270 മീറ്റര്‍ ഉയരത്തിലായി ഹിമാലയത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ചന്ദ്രക്കലയുടെ രൂപത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത് അതിനാലാണ് ഈ തടാകത്തിന് ചന്ദ്രാതടാകം എന്ന പേര് ലഭിച്ചത്. വിശദമാ‌യി വായിക്കാം

Photo Courtesy: Christopher L Walker

05. ചില്‍ക്ക തടാകം, ഒഡീഷ

05. ചില്‍ക്ക തടാകം, ഒഡീഷ

ഇന്ത്യയിലെ ഏറ്റവും വലിയ തീരദേശ പൊയ്‌കയാണ്‌ ചില്‍ക തടാകം. ലോകത്തിലെ രണ്ടാമത്തെ വലിയ പൊയ്‌ക ആണ്‌ ചില്‍ക തടാകം. ഈ പൊയ്‌കയുടെ സാന്നിദ്ധ്യം കാരണം ചില്‍ക ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്‌. വിശദമായി വായിക്കാം

Photo Courtesy: Sambit 1982

06. ഡീപോര്‍ ബീല്‍, അസാം

06. ഡീപോര്‍ ബീല്‍, അസാം

അസാമീസ് ഭാഷയില്‍ ബീല്‍ എന്നാല്‍ തടാകം എന്നാണ് അര്‍ത്ഥം. ഗുവാഹത്തിയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. 40 ചതുരശ്ര കിലോമീറ്റര്‍ ചുറ്റ‌ളവിലാണ് ഈ തടാകത്തിന്റെ കിടപ്പ്.
Photo Courtesy: P.K.Niyogi

07. ഈസ്റ്റ് കല്‍ക്ക‌ട്ട വെറ്റ്‌ലാന്‍ഡ്, പശ്ചിമ ബംഗാള്‍

07. ഈസ്റ്റ് കല്‍ക്ക‌ട്ട വെറ്റ്‌ലാന്‍ഡ്, പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാളിലെ കല്‍ക്കട്ട നഗരത്തിന് കിഴക്കായി സ്ഥിതി ചെയ്യുന്ന നിരവധി തടകങ്ങളുടെ സമന്വയമാണ് ഈസ്റ്റ് കല്‍ക്കട്ട വെറ്റ്‌ലാന്‍ഡ് എന്ന് അറിയപ്പെടുന്നത്. പ്രകൃതിതത്വമായ തടകങ്ങളും ക്രിത്രിമ തടാകങ്ങളും ഇതില്‍പ്പെടും.
Photo Courtesy: Biswarup Ganguly

08. ഹരികെ തടാകം, പഞ്ചാബ്

08. ഹരികെ തടാകം, പഞ്ചാബ്

ഫിറോസ്പൂര്‍ അമൃത്സര്‍ അതിര്‍ത്തിയില്‍ 86 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ചതുപ്പുനിലമാണിത്. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച ഇവിടം 1999 ല്‍ വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടതാണ്. 1990 ല്‍തന്നെ യുണൈറ്റഡ് നാഷന്‍സ് ഡെവലപ്പ്മെന്‍റ് പ്രോഗ്രാമിനു കീഴില്‍ സംരക്ഷിക്കപ്പെടേണ്ട ചതുപ്പുനിലങ്ങളുടെ അന്താരാഷ്ട സൈറ്റായ റംസാര്‍ സൈറ്റില്‍ ഈ പ്രദേശം ഇടം നേടിയിട്ടുണ്ട്. വിശദമായി ‌വായിക്കാം

Photo Courtesy: Jaypee
09. ഹോകരെ വെറ്റ് ലാന്‍ഡ്, ജമ്മു കശ്മീര്‍

09. ഹോകരെ വെറ്റ് ലാന്‍ഡ്, ജമ്മു കശ്മീര്‍

അപൂര്‍വയിനം ദേശാടനക്കിളികള്‍ എത്തിച്ചേരാറുള്ള ഈ നീര്‍ത്തടം ജമ്മുകശ്മീരില്‍ ശ്രീനഗറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Nicogag

10. കാഞ്ച്‍ലി നീര്‍ത്തടം, പഞ്ചാബ്

10. കാഞ്ച്‍ലി നീര്‍ത്തടം, പഞ്ചാബ്

പഞ്ചാബിലെ കപൂര്‍ത്തലയില്‍‌ നിന്ന് 5 കിലോമീറ്റര്‍ അകെല കാളി ബെയ്ന്‍ നദിയിലാണ് കാഞ്ച്‍ലി ചതുപ്പ് പ്രദേശം. വൈവിധ്യമാര്‍ന്ന സസ്യ ജീവജാലങ്ങളുടെ ആവാസ കേന്ദ്രമായി ഇവിടം ഒരു പ്രമുഖ സന്ദര്‍ശന കേന്ദ്രം കൂടിയാണ്. വിശദമായി വായിക്കാം

Photo Courtesy: J.M.Garg

11. കേവല്‍ ദേ‌വ് ദേശീയോദ്യാനം, രാ‌ജസ്ഥാന്‍

11. കേവല്‍ ദേ‌വ് ദേശീയോദ്യാനം, രാ‌ജസ്ഥാന്‍

കേവല്‍ ദേ‌വ് ദേശീയോദ്യാനം ഭരത്പൂരിലെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹാരാജ സൂരജ് മാല്‍ ആണ് ഇത് പണിതത്. ഒരു പക്ഷിസങ്കേതമായിരുന്ന ഈ പാര്‍ക്ക് ഭരത്പൂരിലെ രാജാക്കന്മാര്‍ വാത്തുകളെ വെടിവെച്ചിടാനുള്ള വിനോദ കേന്ദ്രമായാണ് ഉപയോഗിച്ചിരുന്നത്. 1982ല്‍ ഭരത്പൂരിലെ ഈ പക്ഷിസങ്കേതം ഒരു നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് യുനെസ്‌കോ ഈ പാര്‍ക്കിനെ ലോക പൈതൃക മേഖലയായി അവരോധിച്ചു. വിശദമായി വായിക്കാം

Photo Courtesy: Nikhilchandra81
12. കൊല്ലേരു തടാകം, ആന്ധ്രപ്രദേശ്

12. കൊല്ലേരു തടാകം, ആന്ധ്രപ്രദേശ്

ആന്ധ്ര‌പ്രദേശിലെ കൃ‌ഷ്ണ ഗോദവരി നദികള്‍ക്കിടയിലുള്ള ‌ഡെല്‍റ്റ പ്രദേ‌ശത്താണ് കൊല്ലേരു തടാകം സ്ഥിതി ചെയ്യു‌ന്നത്. ഏലൂരു എന്ന ടൗണില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയായാണ് ഈ തടാകം. അന്തര്‍ ദേശീയ ‌പ്രാധാന്യമുള്ള നീര്‍ത്തടങ്ങളുടെ ലിസ്റ്റില്‍ 2002ല്‍ ആണ് ഈ ത‌ടാകത്തെ ഉള്‍പ്പെടുത്തിയത്.

Photo Courtesy: Grbpradeep at en.wikipedia

13. ലോക് ടാക് തടാകം, മണിപ്പൂര്‍

13. ലോക് ടാക് തടാകം, മണിപ്പൂര്‍

വടക്ക് കിഴക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലൊക് ടാക് ബിഷ്ണുപുരിലെ ഏറ്റവും പ്രാധാന്യമേറിയ സഞ്ചാരകേന്ദ്രമാണ്. ഇവിടെ നിന്ന് 48 കിലോമീറ്റര്‍ മാത്രം അകലെയുള്ള തലസ്ഥാനപട്ടണമായ ഇംഫാലില്‍ നിന്ന് ബസ്സുകളും ടാക്സികളും മുഖേന ഇവിടെ അനായാസം വന്നെത്താം. ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്കെന്ന് അറിയപ്പെടുന്ന കെയ്ബുള്‍ ലംജാവോ പാര്‍ക്ക് ഈ കായലിന്റെ തെക്കേ തീരത്തായാണ് വിലയിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Kishalaya Namaram

14. നല്‍സരോവര്‍ പക്ഷി സങ്കേ‌തം, ഗുജറാത്ത്

14. നല്‍സരോവര്‍ പക്ഷി സങ്കേ‌തം, ഗുജറാത്ത്

ഗുജറാത്തിലെ അഹമ്മദാബാദില്‍ ആണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. മധ്യയൂറോപ്യന്‍ നാടുകളില്‍നിന്നുള്ള ദേശാടനപക്ഷികള്‍ ശൈത്യകാലത്ത് ഇവിടെയെത്തുന്നു. ഇരുനൂറോളം അപൂര്‍വ്വയിനം പക്ഷികള്‍ ഇവിടെ തടാകപരിസരത്ത് തമ്പടിക്കുന്നു. ഇവയ്ക്കാവശ്യമായ പ്രാണികളും, സസ്യങ്ങളും ഇവിടെ ധാരാളമായുണ്ട്. പക്ഷികള്‍ക്കാവശ്യമായ വെള്ളവും മത്സ്യവും ഇവിടെ സുലഭമാണ്. വിശദമായി വായിക്കാം

Photo Courtesy: PhotoDB
15. കോടിക്കരൈ , തമിഴ്നാട്

15. കോടിക്കരൈ , തമിഴ്നാട്

തമിഴ്നാട്ടിലെ നാഗപ്പട്ടണത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. പോയിന്‍റ് കലിമിയര്‍ അഥവാ കേപ് കലിമിയര്‍ എന്നും കോടിക്കരൈ അറിയപ്പെടുന്നു. കോറമാണ്ടല്‍ തീരത്തെ ചെറിയൊരു മുനമ്പാണിത്. നിത്യഹരിതവനമായ വേദാരണ്യം വനം ഇവിടെയാണ്. വിശദമായി വായിക്കാം

Photo Courtesy: Shyamal

16. മഹാറാണ പ്രതാപ് സാഗര്‍ അണക്കെട്ട്, ഹിമാചല്‍ പ്രദേശ്

16. മഹാറാണ പ്രതാപ് സാഗര്‍ അണക്കെട്ട്, ഹിമാചല്‍ പ്രദേശ്

ബിയാസ് നദിക്ക് കുറുകെ നിര്‍മിച്ചിരിക്കു ഈ അണക്കെട്ട് പ്രാഗ് പൂരില്‍ സ്ഥിതി ചെയ്യുന്ന പ്രധാന അണക്കെട്ടാണ്. 450 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട് 45000 ഹെക്ടര്‍ വിസ്തൃതിയില്‍ നീര്‍ത്തടം സൃഷ്ടിക്കുന്നു. ഇന്ത്യയിലെ 25 അന്താരാഷ്ട്ര നീര്‍ത്തടങ്ങളില്‍ ഒന്നായി രാംസര്‍ കണ്‍വെന്‍ഷന്‍ 2002ല്‍ ആണ് ഇതിനെ പ്രഖ്യാപിച്ചത്. വിശദമായി വായിക്കാം

Photo Courtesy: J.M.Garg
17. രേണുക തടാകം, ഹിമാചല്‍ പ്രദേശ്

17. രേണുക തടാകം, ഹിമാചല്‍ പ്രദേശ്

സിരമാമുര്‍ ജില്ലയിലെ ദദാഹുവിലാണ് രേണുക വൈല്‍ഡ് ലൈഫ് പാര്‍ക്ക്. നഹനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. 402.80 ഹെക്ടര്‍ വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന ഈ മേഖലിയിലാണ് രേണുക തടാകവും. വിശദമായി വായിക്കാം

Photo Courtesy: Fred Hsu
18. റോപാര്‍ തടാകം, പഞ്ചാബ്

18. റോപാര്‍ തടാകം, പഞ്ചാബ്

പഞ്ചാബിലാ‌ണ് റോപാര്‍ തടാകം സ്ഥിതി ചെയ്യുന്നത്. 13. 65 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ തടാകം 2002ല്‍ ആണ് അന്തരാഷ്ട പ്രാധന്യമുള്ള നീര്‍ത്തട‌ങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Photo Courtesy: Nitin Kirloskar

19. രുദ്രസാഗര്‍ തടാകം, ത്രിപുര

19. രുദ്രസാഗര്‍ തടാകം, ത്രിപുര

അന്തരാഷ്ട പ്രാധന്യമുള്ള നീര്‍ത്തട‌ങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രുദ്രസാഗര്‍ തടാകം സ്ഥിതി ചെയ്യുന്നത് ത്രിപുരയിലാണ്. റൂഡിജാല എന്നും ഈ തടാകം അടിയപ്പെടുന്നുണ്ട്.

Photo Courtesy: Sanjumon78

20. സംഭാര്‍ തടാകം, രാജസ്ഥാന്‍

20. സംഭാര്‍ തടാകം, രാജസ്ഥാന്‍

രാജസ്ഥാനിലെ പ്രശസ്തമായ ഈ ഉപ്പ് തടാകം ജയ്പ്പൂരില്‍ നിന്ന് 96 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയുന്നത്. 1990ല്‍ ആണ് ഈ തടാക‌ത്തെ അന്താരാഷ്ട്ര പ്രാധാന്യമുള്ള നീര്‍ത്തടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Photo Courtesy: Nawanshu91

21. ശാസ്താം കോട്ട കായല്‍, കേരളം

21. ശാസ്താം കോട്ട കായല്‍, കേരളം

മനോഹരമായൊരു ശുദ്ധജലതടാകമാണ്‌ ശാസ്‌താംകോട്ട കായല്‍. കായല്‍യാത്രക്കുള്ള സൗകര്യവും പ്രകൃതി സൗന്ദര്യവും ശാസ്‌താംകോട്ട കായലിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തീരത്ത്‌ സ്ഥിതി ചെയ്യുന്ന ശാസ്‌താ ക്ഷേത്രത്തില്‍ നിന്നാണ്‌ കായലിന്‌ ഈ പേര്‌ ലഭിച്ചത്‌. കൊല്ലത്തിന്റെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതും ശാസ്‌താംകോട്ട കായലാണ്‌. ഇവിടെ മീന്‍ പിടിക്കുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Soman
22. സോമോറിറി, ജമ്മു കശ്മീര്‍

22. സോമോറിറി, ജമ്മു കശ്മീര്‍

ജമ്മുകശ്മീരില്‍ ഹിമാലയന്‍ താഴ്വരയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Raghavan37

23. വേമ്പനാട്ട് കായല്‍, കേരളം

23. വേമ്പനാട്ട് കായല്‍, കേരളം

വേമ്പനാട് കായലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ തടാകം. രാജ്യത്തെ ഏറ്റവും നീളമേറിയ തടാകമെന്നുമുള്ള വിശേഷണവുമ പേറുന്ന ഈ കായലിന്റെ ആലപ്പുഴ ഭാഗത്താണ് നെഹ്റുട്രോഫി വള്ളംകളി അരങ്ങേറുന്നത്. വിശദമായി വായിക്കാം

Photo Courtesy: Rahuldb
24. വൂളാര്‍ തടാകം, ജമ്മുകശ്മീര്‍

24. വൂളാര്‍ തടാകം, ജമ്മുകശ്മീര്‍

ഹരാമുക് മലയുടെ താഴ്വാരത്തായാണ് വൂളാര്‍ തടാകം സ്ഥിതിചെയ്യുന്നത്. 24 കിലോമീറ്റര്‍ നീളവും 10 കിലോമീറ്റര്‍ വീതിയുമുണ്ട് ഈ തടാകത്തിന്. 200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഇതിന്. ഝലം നദിയാണ് ഈ തടാകത്തിലേക്കുള്ള ജലത്തിന്റെ ഉറവിടം.

Photo Courtesy: Maxx786

25. തൃശൂരി‌ലെ കോള്‍ നിലങ്ങള്‍

25. തൃശൂരി‌ലെ കോള്‍ നിലങ്ങള്‍

2005ല്‍ ആണ് തൃശൂരിലെ കോള്‍നിലങ്ങളെ അന്താരാഷ്ട്ര പ്രാധാന്യമു‌ള്ള നീര്‍ത്തടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Photo Courtesy: Challiyan

Read more about: travel ideas lakes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X