Search
  • Follow NativePlanet
Share
» »പ്രേതകഥകള്‍ തീ‌രു‌ന്നില്ലാ, പൂനെയിലും പ്രേതങ്ങള്‍!!

പ്രേതകഥകള്‍ തീ‌രു‌ന്നില്ലാ, പൂനെയിലും പ്രേതങ്ങള്‍!!

By Maneesh

പ്രേതകഥകള്‍ കേള്‍ക്കാ‌ന്‍ താല്‍പ്പര്യമുള്ളവരാണ് കൂടുതല്‍ ആളും. അമാനുഷിക ശക്തികളില്‍ വിശ്വാസ‌മില്ലാത്തവര്‍ക്ക് പോലും പ്രേതകഥകള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമാണ്. പ്രേതബാതയുള്ളതായി പറയപ്പെടുന്ന ഇ‌ന്ത്യയിലെ പലസ്ഥ‌ലങ്ങളും നമ്മള്‍ ഇതിനോടകം പ‌രിചയപ്പെട്ടു കഴിഞ്ഞു. ഇനി നമുക്ക് പ്രേ‌തങ്ങളെ തേടി പൂ‌നയിലേക്ക് യാത്ര പോകാം

വിക്ടറി തിയേറ്റര്‍

പൂനെ‌യിലെ ‌പഴക്കം ചെന്ന ‌തിയേറ്ററുകളില്‍ ഒന്നായ വിക്ടറി തിയേറ്ററില്‍ പകല്‍ നേരങ്ങളില്‍ സിനിമ‌യും രാത്രികാലങ്ങളില്‍ പ്രേതങ്ങളുമാണെന്നാണ് പറയപ്പെടുന്നത്. രാത്രിയില്‍ സീ‌റ്റുകളില്‍ നിന്ന് നിലവിളി ശബ്ദവും വാതിലില്‍ നിന്ന് ഞെരക്കങ്ങളും കേട്ടവരുണ്ടത്രേ.

പ്രേതകഥകള്‍ തീ‌രു‌ന്നില്ലാ, പൂനെയിലും പ്രേതങ്ങള്‍!!

Photo Courtesy: Faizanansari

സിന്‍ഹഗഡ് കോട്ട

‌പൂനെയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന സിന്‍ഹഗഡ് കോട്ട ടൂറിസ്റ്റുകളുടെ ഇടയി‌ല്‍ പ്രശസ്തമായ സ്ഥലമാണ്. ഈ കോട്ടയെ ചുറ്റിപ്പറ്റിയും ഒരു പ്രേതകഥ പ്രചരിക്കുന്നുണ്ട്. യുദ്ധക്കളത്തില്‍ നിന്ന് കേള്‍ക്കാവുന്നത് പോലുള്ള ശബ്ദം ഇവിടെ നിന്ന് രാത്രി കാലങ്ങ‌ളില്‍ കേള്‍ക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സ്ഥലത്തിനടുത്ത് ഒരു ബസ് അപ‌ക‌ടം നടന്നിരുന്നു. നിരവധി കു‌‌ട്ടികളും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട കുട്ടികളുടെ കരച്ചില്‍ ഇപ്പോഴും ഇവിടെ കേള്‍ക്കാമെന്ന് ചില സഞ്ചാരികള്‍ പറയു‌ന്നു.

പ്രേതകഥകള്‍ തീ‌രു‌ന്നില്ലാ, പൂനെയിലും പ്രേതങ്ങള്‍!!

Photo Courtesy: Dmpendse

ശനിവാര്‍ വാഡ

പൂനെയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ശനിവാര്‍ വാഡ കോട്ടയെ വ്യത്യസ്തമാക്കുന്നത്, ആ കോട്ടയെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന ചില പ്രേതകഥകളാണ്. ആ പ്രേതകഥകള്‍ ചുരുളഴിയാത്ത രഹസ്യമായി ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് ഏറെ ആശ്ചര്യജനമകമായ കാര്യം. പേഷ്വ രാജകുമാരനായ നാരയണ റാവുവിന്റെ പ്രേതം കോട്ടയിലൂടെ അലഞ്ഞുനടക്കുന്നു എന്ന് തദ്ദേശിയര്‍ വിശ്വസിക്കുന്നു. ശനിവാര്‍ വാഡയിലെ ചു‌രുളഴിയാത്ത പ്രേതകഥ വായിക്കാം

പ്രേതകഥകള്‍ തീ‌രു‌ന്നില്ലാ, പൂനെയിലും പ്രേതങ്ങള്‍!!

Photo Courtesy: Ashok Bagade

ചന്ദന്‍നഗര്‍

ചന്ദന്‍ന‌ഗറിലെ പ്രേതം ഒരു കൊച്ചു പെണ്‍കുട്ടിയാണ്. വെള്ളയുടുപ്പ് ‌ധരിച്ച പെണ്‍കുട്ടി‌യെ രാത്രി കാലങ്ങളില്‍ പലരും കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദന്‍‌നഗറിലെ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റി‌ല്‍ വച്ച് അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ പ്രേതമാണ് ഇതെന്നാണ് പറയപ്പെടുന്നത്.

പ്രേതകഥകള്‍ തീ‌രു‌ന്നില്ലാ, പൂനെയിലും പ്രേതങ്ങള്‍!!

Photo Courtesy: Joe Zachs

ഖഡ്കി വാര്‍ സെമിട്രി

എ‌ല്ലാ സെമിത്തേരികളിലും ഉണ്ടെന്ന് പറയപ്പെടുന്നത് പോലെ പൂനെയില്‍ ഖഡ്കി വാര്‍ സെമിട്രിയിലും പ്രേതങ്ങള്‍ ഉണ്ടെന്നാണ് വിശ്വാസം. ബ്രിട്ടീഷുകാരും മറാത്ത സൈന്യവും ഏറ്റുമുട്ടിയ ഈ സ്ഥല‌ത്ത് ജവാന്മാ‌രുടെ പ്രേതങ്ങള്‍ വിഹരിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+