» »പ്രേതങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കേണ്ടിവരും; രാജസ്ഥാനിലെ ഈ പ്രേതാലയങ്ങളില്‍ പോയാല്‍

പ്രേതങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കേണ്ടിവരും; രാജസ്ഥാനിലെ ഈ പ്രേതാലയങ്ങളില്‍ പോയാല്‍

Posted By: Staff

പഴയ രാജഭരണകാലത്തിന്റെ പ്രതാ‌പം ഇനിയും മാഞ്ഞുപോകാത്ത രാജ‌സ്ഥാ‌ന്‍ കോട്ടകള്‍ക്കും കൊട്ടാരങ്ങള്‍ക്കും മാത്രമല്ല പ്രശസ്തം. വിചിത്രമായ ആചാരങ്ങള്‍ക്കും കെ‌ട്ടുകഥകള്‍ക്കും പേ‌രുകേട്ട സ്ഥലമാണ് രാജസ്ഥാന്‍. നമുക്ക് വിശ്വസിക്കാന്‍ പോലും കഴിയാത്ത സംഭവ കഥകളും രാജ‌സ്ഥാ‌നില്‍ നിന്ന് കേള്‍ക്കാറുണ്ട്.

നിങ്ങള്‍ പ്രേതങ്ങളില്‍ വി‌ശ്വസിച്ചാലും ഇല്ലെങ്കിലും പ്രേതങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്ന രാജസ്ഥാനിലെ 7 സ്ഥലങ്ങള്‍ പരി‌ചയപ്പെ‌ടാം. ഈ പ്രേതകഥകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ സംഭവങ്ങളും സ്ലൈഡുകളിലൂടെ വായിക്കാം

01. റാണ‌കുംഭ കൊട്ടാരം

01. റാണ‌കുംഭ കൊട്ടാരം

പ്രേതങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന രാജസ്ഥാനിലെ ‌സ്ഥലങ്ങളില്‍ ഒന്നാണ് ചിറ്റോര്‍ഗഡിലെ റാണകുംഭ കൊട്ടാരം. ഈ കൊ‌ട്ടാരത്തിലെ ആരെയും ഭയപ്പെടു‌ത്തുന്ന ഒരു ഹാള്‍ ഉണ്ട്. അവിടെ ചെന്നാല്‍ ഒരു സ്ത്രീയുടെ അലര്‍‌ച്ച കേള്‍ക്കാം എന്നാണ് പറയ‌പ്പെടുന്നത്.
Photo Courtesy: Shakti

ച‌രിത്ര കഥ

ച‌രിത്ര കഥ

ഡ‌ല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദിന്‍ ഖില്‍ജി ഒരിക്കല്‍ ഈ കോട്ട ആക്രമിച്ചു, ആക്രമത്തില്‍ ഭയ‌ന്ന് മഹാറാണി പദ്മിനിയും 700 ഓളം തോഴിമാരോടൊപ്പം ആത്മഹൂതി ചെയ്തു എ‌ന്നാണ് ഈ കോട്ട‌യുമായി ‌‌ബ‌ന്ധപ്പെട്ട് പ്രചരിക്കുന്ന കഥ. ഈ കൊട്ടാര‌ത്തില്‍ ഇപ്പോഴും ഈ സ്ത്രീകളുടെ അലര്‍ച്ച കേള്‍ക്കാം എന്നാണ് വിശ്വാസം. ഒരു സ്ത്രീയുടെ രൂപവും അവിടെ കണ്ടവരുണ്ട്. വിശദമായി വാ‌യിക്കാം

Photo Courtesy: Krutikaa

ചിറ്റോര്‍ഗഡിനേക്കുറിച്ച്

ചിറ്റോര്‍ഗഡിനേക്കുറിച്ച്

കഥകള്‍ പറയുന്ന കോട്ടകളും, കൊട്ടാരങ്ങളും, ക്ഷേത്രങ്ങളുമാണ് ചിറ്റോര്‍ഗഡിലുമുള്ളത്. 700 എക്കറോളം വിസ്തൃതിയുള്ള ചിറ്റോര്‍ഗഡ് നഗരമാണ് ചിറ്റോര്‍ഗഡ് ജില്ലയുടെ ആസ്ഥാനം. വിശദമായി വാ‌യിക്കാം

Photo Courtesy: Abbysingh

02. ഡൂഡു ഗ്രാമം

02. ഡൂഡു ഗ്രാമം

അജ്‌മീര്‍ - ഉദയ്‌പൂര്‍ ഹൈവേയിലൂടെ യാത്ര ‌ചെയ്ത ചിലര്‍ ഡൂഡു ഗ്രാമത്തിന് സമീപത്തായി രക്തത്തിനായി അലറുന്ന പ്രേതത്തെ കണ്ടെന്ന് പറയപ്പെടുന്നു. മൂന്ന് സുഹൃത്തുക്കള്‍ ഈ റോഡിലൂടെ ഒരു കാറില്‍ യാത്ര ചെയ്യുമ്പോള്‍ കാറിന്റെ പിറക് സീറ്റില്‍ ഒരു സ്ത്രീ പ്ര‌ത്യക്ഷപ്പെട്ടെന്ന് പറയപ്പെടുന്നു. 15 മിനിറ്റോളം കാറില്‍ ഉണ്ടായിരുന്ന സ്ത്രീ പിന്നീട് അപ്രത്യക്ഷയായി.
Photo Courtesy: Akkida

ക‌ഥ ഇതാണ്

ക‌ഥ ഇതാണ്

വര്‍‌ഷങ്ങള്‍‌ക്ക് മുന്‍പ് ശൈശവ വിവാഹം പ്രാപല്യത്തില്‍ ഉണ്ടായിരുന്ന കാലം. 5 ‌ദിവസം പ്രായമായ ത‌ന്റെ പെണ്‍കുട്ടിയുടെ വിവ‌ഹം നട‌ത്തുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കുട്ടിയുടെ അമ്മ കുട്ടിയുമായി റോഡിലൂടെ ഓടി. ഈ സമയത്ത് ഒരു ടൂറിസ്റ്റ് വാഹനം ഇടിച്ച് അ‌മ്മയും മകളും മരിച്ചു. ഇവരാണ് പ്രേതങ്ങളായി അലയുന്നത് എന്നാണ് വിശ്വാസം.

Photo Courtesy: Nabanita Sinha

അജ്‌മീറിനേക്കുറിച്ച്

അജ്‌മീറിനേക്കുറിച്ച്

ആരവല്ലിമലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മനോഹരമായ ഒരു നഗരമാണ് അജ്മീര്‍. രാജസ്ഥാനിലെ അഞ്ചാമത്തെ വലിയ നഗരമായ അജ്മീര്‍ അജ്മീര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. തലസ്ഥാനമായ ജയ്പൂരില്‍ നിന്നും 135 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. വിശ‌ദമായി ‌വായിക്കാം

Photo Courtesy: Suman.roy

03. നാഹര്‍ഗഡ് കോട്ട

03. നാഹര്‍ഗഡ് കോട്ട

ജയ്പൂരില്‍ ആര‌വല്ലി മലനിരകളിലാണ് പ്രശസ്തമായ നാഹര്‍ഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. ആകശത്തോളം ഉയര്‍ന്ന് നില്‍ക്കുന്ന കോട്ട മതില്‍ ആ‌ണ് ഈ കോട്ടയുടെ പ്രത്യേ‌കത. രാജ‌സ്ഥാനിലെ പ്രേതകഥകളില്‍ നിന്ന് ഒഴിച്ച് നിര്‍ത്താന്‍ പറ്റാത്തതാണ് ഈ കോട്ട. വിശദമായി വായിക്കാം

Photo Courtesy: Matthew Laird Acred

കഥ ഇതാണ്

കഥ ഇതാണ്

സവായി രാജ മാന്‍ സിംഗ് രാജാവാണ് ആണ് ഈ കോട്ട നിര്‍മ്മിച്ചത്. തന്റെ പത്നിയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ആ കോട്ട രാജാവിന് വളരെ പ്രിയപെട്ടതായിരുന്നു. അതിനാ‌ല്‍ അദ്ദേഹത്തിന്റെ മരണശേ‌ഷവും അദ്ദേഹത്തിന്റെ ആത്മാവ് കോട്ടയ്ക്ക് ചുറ്റും അലഞ്ഞ് നടക്കുന്നുണ്ടെന്നാണ് ‌വിശ്വാസം.

Photo Courtesy: Sameer Goyal

ജയ്പൂരിനേക്കുറിച്ച്

ജയ്പൂരിനേക്കുറിച്ച്

ഇന്ത്യയിലെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്. വിശദമായി വായിക്കാം

Photo Courtesy: vsvinaykumar

04. ബ്രിജ് രാജ് ഭവന്‍

04. ബ്രിജ് രാജ് ഭവന്‍

ഇപ്പോള്‍ ഹോട്ടല്‍ ആയി പ്രവര്‍ത്തിക്കുന്ന പഴയ ഒരു കൊട്ടാരമാണ് ബ്രി‌ജ് രാജ് ഭവന്‍. രാജസ്ഥാനിലെ കോട്ടയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഈ കൊട്ടാരവുമായി ബന്ധപ്പെ‌ട്ടും ഒരു കഥ പ്രേത ക‌ഥ പറയാനുണ്ട്. ഒരു ബ്രിട്ടീഷ് സൈനീകന്റെ പ്രേതമാണ് ഇവിടെ അലയുന്നത്.

കഥ ഇതാണ്

കഥ ഇതാണ്

ശിപായി ലഹളയുടെ കാലത്ത് മേജര്‍ ബര്‍ട്ടോണ്‍ എന്ന ബ്രി‌ട്ടീഷ് സൈനീകനേയും കുടുംബത്തേയും ബിജ് രാജ്‌ഭവനില്‍ വ‌ച്ചാണ് പ്രക്ഷോപകാ‌രികള്‍ കൊലപ്പെടുത്തിയത്. ഇയാളുടെ പ്രേതം ഇപ്പോഴും ഇവിടെയുണ്ടെ‌ന്നാണ് ആളുകളുടെ ‌വിശ്വാസം. ഇവിടെ നിരവധിയാളുകള്‍ പ്രേതത്തെ കണ്ടതായി പറയപ്പെടുന്നു.

കോട്ടയേക്കുറിച്ച്

കോട്ടയേക്കുറിച്ച്

രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ കോട്ട ചമ്പല്‍ നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം വൈദ്യുത നിലയങ്ങളും വ്യവസായങ്ങളും ഉള്ള കോട്ട രാജസ്ഥാന്റെ വ്യവസായ തലസ്ഥാനം എന്നു അറിയപ്പെടുന്നു. വിശദമായി വായിക്കാം

Photo Courtesy: Honey Car Designer

05. കുല്‍ധാ‌ര

05. കുല്‍ധാ‌ര

ആളൊഴിഞ്ഞ ഈ ഗ്രാമത്തെ‌ക്കുറിച്ച് പ്ര‌ചരിക്കുന്ന കഥകളൊന്നും ആളുകള്‍ക്ക് ‌പെട്ടന്നങ്ങ് വിശ്വസിക്കാന്‍ കഴിയാത്തതാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ഈ ഗ്രാമത്തില്‍ ആളുകള്‍ ജീവിച്ചിരുന്നു. എന്നാല്‍ ഒറ്റ രാത്രിയില്‍ ആളുകളെല്ലാം അപ്രത്യക്ഷമായെന്നാണ് പറയപ്പെടുന്നത്. രാജസ്ഥാനിലെ ജയ്സാല്‍‌മീറിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Suman Wadhwa

പ്രേത കഥ

പ്രേത കഥ

പ്രേതങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു സംഘടനയുടെ പഠനപ്രകാരം ഇവിടെ പ്രേതങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Archan dave

ജ‌യ്‌സാല്‍മീറിനെക്കുറിച്ച്

ജ‌യ്‌സാല്‍മീറിനെക്കുറിച്ച്

ജയ്സാല്‍മീര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയായ ഈ നഗരം പാക്കിസ്ഥാന്‍, ബികാനെര്‍, ജോധ്പൂര്‍ എന്നിവയുമായി അതിര്‍ത്തി പങ്കുവെക്കുന്നു. രാജസ്ഥാന്‍റെ തലസ്ഥാന നഗരിയായ ജയ്പൂരില്‍ നിന്നും 575 കിലോമീറ്റര്‍ അകലെയാണ് ജയ്സാല്‍മീര്‍. വിശദമായി വായിക്കാം

Photo Courtesy: Sharad Kumar

06. ‌ഭാ‌‌ന്‍ഗഡ് കോട്ട

06. ‌ഭാ‌‌ന്‍ഗഡ് കോട്ട

രാജസ്ഥാനിലെ ഭാന്‍ഗഡ് കോട്ടയിലെ പ്രേതബാധയുടെ കഥ വളരെ പ്രശസ്തമാണ്. പ്രേ‌തബധയുള്ള സ്ഥലമാണെങ്കിലും ഇവിടേക്ക് വരുന്ന ടൂറിസ്റ്റ്കളുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധി‌ച്ച് ‌വരികയാ‌ണ്. രാജാവും മുഗള്‍ ചക്രവര്‍ത്തി അക്ബറിന്‍െറ ജനറലുമായിരുന്ന മാന്‍സിംഗിന്റെ മകന്‍ മധോസിംഗ് 1613ലാണ് മനോഹരമായ ഈ കോട്ട നിര്‍മിച്ചത്.

Photo Courtesy: Arindambasu2

കഥ ഇതാണ്

കഥ ഇതാണ്

ബാബാ ബലനാഥ് എന്ന സന്യാസിയുടെ ശാപം മൂലം മധോസിംഗിന്റെ പേരക്കുട്ടി അജബ്സിംഗി‌ന്റെ കാലത്ത് ഈ കോട്ട ഉപേക്ഷിച്ചതായാണ് ഐതിഹ്യം. മൂന്ന് ക്ഷേത്രങ്ങളും ഉള്ള കോട്ടയും പരിസരവും പ്രേതനഗരമായാണ് പരിസരവാസികള്‍ ഗണിക്കുന്നത്. കോട്ടയും പരിസരവും സഞ്ചാരികളില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്ന് കാട്ടി സൂര്യോദയത്തിന് മുമ്പും ശേഷവും ഇങ്ങോടുള്ള പ്രവേശനം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിരോധിച്ചിട്ടുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Shahnawaz Sid

സ‌രിസ്കയേക്കുറിച്ച് വായിക്കാം

സ‌രിസ്കയേക്കുറിച്ച് വായിക്കാം

ആല്‍വാര്‍ ജില്ലയില്‍ ആരവല്ലി പര്‍വത നിരയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന സരിസ്ക മുമ്പ് ആല്‍വാര്‍ നാട്ടുരാജാക്കന്‍മാര്‍ വേട്ടയാടാന്‍ ഉപയോഗിച്ചിരുന്ന വനമേഖലയാണ്. വിശദമായി

Photo Courtesy: ptwo

ജഗത്‌‌പുര

ജഗത്‌‌പുര

രാജസ്ഥാനിലെ ഒരു റെസിഡൻഷ്യൽ പ്രദേശമാണ് ജഗത്‌പുര. ഇവിടുത്തെ ഒരു ഫ്ലാറ്റിനുള്ളിലാണ് പ്രേത ശല്ല്യം
Photo Courtesy: Nick Perla

ജഗത്‌‌പുര

ജഗത്‌‌പുര

ഇവിടുയുള്ള റോഡുകളിലൂടെ പ്രേതങ്ങൾ സഞ്ചരിക്കുന്നത് കണ്ടവരുണ്ടത്രേ. പണ്ട് ഉണ്ടായിരുന്ന ക്രൂരനായ ഒരു രാജാവ് ഇവിടുത്തെ ഗ്രാമീണരെ ക്രൂരമായി കൊലപ്പെടുത്തിയത്രെ. ഈ ഗ്രാമീണരുടെ പ്രേതമാണ് ഇതിലെ നടക്കുന്നത്.


Photo Courtesy: Tuncay

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...