01. ഫ്രൈഡേ മാർക്കറ്റ്, മപുസ
ഗോവക്കാർ അവരുടെ ഉത്പന്നങ്ങൾ വിൽക്കുന്നത് മപുസയിലെ ഈ വെള്ളിയാഴ്ച ചന്തകളിലാണ്. ഗോവയിലെ വിവിധ ഭാഗത്ത് നിന്നുള്ള ആളുകൾ വെള്ളിയാഴ്ച ദിവസം തങ്ങളുടെ ഉത്പന്നങ്ങളുമായി ഇവിടെ എത്താറുൺയ്യ്.
Photo Courtesy: Extempore
പഴം പച്ചക്കറി
വിവിധ തരത്തിലുള്ള പഴ വർഗങ്ങൾ, പച്ചക്കറികൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ കൂടാതെ വിവിധ തരത്തിലുള്ള മത്സ്യങ്ങളും ഉണക്ക മത്സ്യങ്ങളും സഞ്ചാരികൾക്ക് ഈ മാർക്കറ്റിൽ നിന്ന് വാങ്ങാൻ കഴിയും.
Photo Courtesy: Extempore
ഓപ്പൺ മാർക്കറ്റ്
മപുസയിലെ ഈ ഓപ്പൺ മാർക്കറ്റിലൂടെ സഞ്ചരിക്കുകയാണെങ്കിൽ വിവിധ തരത്തിലുള്ള അച്ചാറുകൾ, ബ്രെഡുകൾ, മാംസ ഉത്‌പന്നങ്ങൾ എന്നിവയും ഇവിടെ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് നിങ്ങൾക്ക് കാണാം.
Photo Courtesy: Extempore
പാത്രങ്ങൾ
കുറഞ്ഞ നിരക്കിൽ വിവിധ തരം വസ്ത്രങ്ങൾ, മൺപാത്രങ്ങൾ, കരകൗശല വസ്തുക്കൾ, മുള ഉത്‌പന്നങ്ങൾ എന്നിവ ഗ്രാമീണരിൽ നിന്ന് നേരിട്ട് വാങ്ങാൻ ഇവിടെ നിന്ന് സാധിക്കും.
Photo Courtesy: Extempore
02. സാറ്റർഡേ നൈറ്റ് മാർക്കറ്റ്, അൽപോറ
ബാഗ ബീച്ചിനും അൻജുന ബീച്ചിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അർപോറ ഹിൽസിലാണ് എല്ലാ ശനിയാഴ്ചകളിലും രാത്രിയിൽ സാറ്റർഡേ നൈറ്റ് മാർക്കറ്റ് എന്ന പേരിൽ കച്ചവടം പൊടിപൊടിക്കുന്നത്.
Photo Courtesy: Ashwin Kumar
ഗോവയുടെ പ്രസരിപ്പ്
ഗോവൻ നൈറ്റ് ലൈഫിന്റെ പ്രസരിപ്പ് അടുത്തറിയാൻ ഗോവയിലെ സാറ്റർഡേ മാർക്കറ്റ് സന്ദർശിച്ചാൽ മാത്രം മതി. നൈറ്റ് പാർട്ടിയുടെ അതേ പ്രസരിപ്പ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ലഭിക്കും.
Photo Courtesy: Ashwin Kumar
ലോക നിലവാരം
ലോക നിലവാരത്തിലുള്ള വസ്ത്രങ്ങൾ, ജീൻസുകൾ, ആഭരണങ്ങൾ, ബാഗുകൾ എന്നിവ വാങ്ങാൻ സഞ്ചാരികൾക്ക് ഇവിടെ അവസരമുണ്ട്.
Photo Courtesy: Ashwin Kumar
സംഗീതം
സംഗീത പരിപാടികൾ ആണ് നൈറ്റ് മാർക്കറ്റിന്റെ മറ്റൊരു ആകർഷണം. വിവിധ തരത്തിലുള്ള ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറെന്റുകളും ബാറുകളും സമീപത്ത് തന്നെയുണ്ട്.
Photo Courtesy: Ashwin Kumar
03. വെനെസ്ഡേ ഫ്ലീ മാർക്കറ്റ്, അൻജുന
ഗോവയിലെ ഏറ്റവും പ്രശസ്തമായ മാർക്കറ്റാണ് വെനെസ്‌ഡേ ഫ്ലീ മാർക്കറ്റ്. ഇന്ത്യയിലെ വിവിധ ഭാഗത്ത് നിന്നുള്ള കച്ചവടക്കാർ തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റൊഴിക്കാൻ ഇവിടെ എത്താറുണ്ട്.
Photo Courtesy: Nagarjun Kandukuru
ഹിപ്പി മാർക്കറ്റ്
ഗോവയിലെ പ്രശസ്തമായ ബീച്ചായ അഞ്ജുന ബീച്ചിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ മാർക്കറ്റ് ഹിപ്പി മാർക്കറ്റ് എന്ന പേരിലാണ് പ്രശസ്തമായത്. ഹിപ്പികൾക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റും ഇവിടെ ലഭിക്കാറുണ്ട്.
Photo Courtesy: Nagarjun Kandukuru
ഷോപ്പുകൾ
കശ്മീർ, ഗുജറാത്ത്, ടിബറ്റ്, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വസ്ത്രങ്ങളും കരകൗശല വസ്തുക്കളും തുകൾ ഉത്‌പന്നങ്ങളും വിൽക്കപ്പെടുന്ന നിരവധി ഷോപ്പുകളും സ്റ്റാളുകളും ഇവിടെ കാണാം
Photo Courtesy: Bernard Oh
ബുധനാഴ്ച ദിവസം
എല്ലാ ബുധനാഴ്ചകളിലുമാണ് ഇവിടെ കച്ചവടം നടക്കുന്നത് വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ വിൽക്കപ്പെടുന്ന ഔട്ട്‌ലെറ്റുകളും ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. സൂര്യന് കീഴിലുള്ള എന്തും ഇവിടെ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Klaus Nahr
04. മർഗോവ മാർക്കറ്റ്, മർഗോവ
സൗത്ത് ഗോവയിലെ ഏറ്റവും വലിയ മാർക്കറ്റാണ് മർഗോവയിലേത്. മത്സ്യങ്ങളും മറ്റും വിലപേശി വാങ്ങാം എന്നതാണ് ഈ മാർക്കറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.
Photo Courtesy: Aaron C
വില കുറഞ്ഞ മദ്യം
കുറഞ്ഞ വിലയ്ക്ക് മദ്യം ലഭിക്കുന്ന ഗോവയിലെ ഒരു മാർക്കറ്റാണ് മർഗോവ മാർക്കറ്റ്. ബേബിൻക പോലുള്ള മധുര പലഹാരമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
Photo Courtesy: Christian Senger
മർഗോവയുടെ ഹൃദയ ഭാഗത്ത്
സൗത്ത് ഗോവയോ മർഗോവയൊ സന്ദർശിക്കുന്ന ഏതൊരു സഞ്ചാരിയും തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ് മർഗോവ മാർക്കറ്റ്
Photo Courtesy: Klaus Nahr
ഒച്ചയും ബഹളവും
ഗോവയിലെ ഒച്ചയും ബഹളവുമുള്ള വിശാലമായ മാർക്കറ്റുകളിൽ ഒന്നാണ് മർഗോവ മാർക്കറ്റ്. ഈ മാർക്കറ്റിനോട് ചേർന്ന് തന്നെ ഒരു ഫിഷ്മാർക്കറ്റും സ്ഥിതി ചെയ്യുന്നുണ്ട്.
Photo Courtesy: Klaus Nahr
05. ഫിഷ്മാർക്കറ്റ്, ചപോറ
ഗോവയിൽ നിന്ന് മീൻവാങ്ങി വീട്ടിൽ കൊണ്ടുവരാൻ കഴിയില്ലെങ്കിലും സമയമുണ്ടെങ്കിൽ സന്ദർശിച്ചിരിക്കേണ്ട ഗോവയിലെ ഒരു മാർക്കറ്റാണ് ചപോറ ഫിഷ് മാർക്കറ്റ്.
Photo Courtesy: Dennis Yang
ചപോറ നദി
ചപോറ നദിയിലെ ബോട്ട് ജെട്ടിക്ക് സമീപത്തായാണ് ഈ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. ചപോറ നദിയും ബോട്ട് ജെട്ടിയും സന്ദർശിക്കുന്നവർക്ക് തീർച്ചയായും ഈ മാർക്കറ്റും സന്ദർശിക്കാവുന്നതാണ്.
Photo Courtesy: Dennis Yang
സ്ത്രീകൾ
സ്ത്രീകളാണ് ഈ മാർക്കറ്റിലെ കച്ചവടക്കാർ. അതിരാവിലെ നിങ്ങൾ ഇവിടെ സന്ദർശിക്കുകയാണെങ്കിൽ വിവിധതരത്തിലുള്ള മത്സ്യങ്ങളെ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് കാണാം.
Photo Courtesy: Aaron C
മത്സ്യങ്ങൾ
ആവോലി, നെയ്മീൻ, ഞണ്ടുകൾ, കല്ലുമ്മക്കായ, ചെമ്മീൻ തുടങ്ങിയ വിവിധരത്തിലുള്ള കടൽ വിഭവങ്ങൾ ഇവിടെ കാണാം
Photo Courtesy: Asish PM