Search
  • Follow NativePlanet
Share
» »വിന്റേജ് കാറുകൾ ഇഷ്ടപ്പെടു‌ന്നവർക്ക് പോകാൻ 5 സ്ഥലങ്ങൾ

വിന്റേജ് കാറുകൾ ഇഷ്ടപ്പെടു‌ന്നവർക്ക് പോകാൻ 5 സ്ഥലങ്ങൾ

By Maneesh

സിനിമകളിലെ പാട്ട് സീനുകളിൽ നായകനും നായികയും വിന്റേജ് കാറുകളിൽ യാത്ര ചെയ്യുന്നത് കാണുമ്പോൾ, പഴയകാലത്തെ ഈ രാജകീയ വാഹനം ഒന്ന് നേരിൽക്കാണാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല.

വാഹനപ്പെ‌രു‌പ്പമില്ലാത്ത പരുക്കൻ റോഡുകളിൽ പണ്ട് കാലത്ത് കാറുകൾ ഇഴഞ്ഞ് നീങ്ങുമ്പോൾ നാട്ടുകാർക്ക് കൗതുകമായിരുന്നു. സമൂഹത്തിലെ ഉയർന്ന വിഭാഗങ്ങൾ മാത്രം സഞ്ചരി‌ച്ചിരുന്ന കാറുകളെ വളരെ അതിശയത്തോടെ ആയിരുന്നു അക്കാല‌ത്ത് ആളുകൾ നോക്കിയിരുന്നത്.

പഴയകാലത്തെ ആ രാജകീയ വാഹനം ഇന്ന് കാണുമ്പോഴും അതേ കൗതുകം തന്നെ നമ്മുടെ ഉള്ളിലുണ്ട്. വിന്റേജ് കാറുകൾ എന്ന് വിളിക്കുന്ന പഴയകാലത്തെ കാറുകൾ പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയങ്ങൾ ഇന്ത്യയിലെ പല ഭാഗത്തും ഉണ്ട്. അത്തരം മ്യൂസിയങ്ങളിലൂടെ നമുക്കൊന്ന് യാത്ര ചെയ്യാം.

01. ഗൂർഗാവ്

01. ഗൂർഗാവ്

ഇന്ത്യയി‌ലെ വാഹന മേഖലയിൽ ഉണ്ടായ പരിണാമങ്ങളുടെ നേർക്കാഴ്ചയാണ് ഗൂർഗാവിലെ ഹെറിട്ടേജ് ട്രാൻസ്‌പോർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള വാഹനനങ്ങൾ. പഴയകാലത്തെ മാറുകൾ മാത്രമല്ല ഓട്ടോ മൊബൈൽ മേഖലയിലെ എല്ലാ കാര്യങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
Photo Courtesy: heritagetransportmuseum

കാഴ്ചകൾ പലതാണ്

കാഴ്ചകൾ പലതാണ്

റെയിൽവെ, ഇരു ചക്രവാഹനങ്ങൾ, ഗ്രാമീണ ഗാതാഗതം, പഴയകാലത്തെ വിമാനങ്ങൾ എന്നിവയുടെ ചെറു മാതൃകകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
Photo Courtesy: Piotrus

ബോളിവുഡിൽ

ബോളിവുഡിൽ

ഏറ്റവും രസകരമായ മറ്റൊരു കാര്യം ‌പഴയ ബോളിവുഡ് സിനിമകളിൽ ഉപയോഗിച്ചിട്ടുള്ള കാറുകളും ഇവിടെ പ്രദർശി‌പ്പിച്ചിട്ടുണ്ട് എന്നതാണ്. നിരവധി പ്രദർശനങ്ങളും ഈവന്റുകളും നടത്തപ്പെടാറുള്ള സ്ഥലം കൂടിയാണ് വ്യത്യസ്തമായ ഈ മ്യൂസിയം.

Photo Courtesy: Ramon

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഗൂർഗാവി‌ൽ ദേശീയ പാത 8ന് സമീപത്തായി ബിലാസ്‌പൂർ താവഡു റോഡിൽ ആണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.


Photo Courtesy: Ramon

ഗൂർഗാവിനെക്കുറിച്ച്

ഗൂർഗാവിനെക്കുറിച്ച്

ഹരിയാനയിലെ ഏറ്റവും വലിയ നഗരമാണ്‌ ഗുര്‍ഗാവ്‌. ഹരിയാനയുടെ സാമ്പത്തിക, വ്യാവസായിക തലസ്ഥാനം കൂടിയാണ്‌ ഗുര്‍ഗാവ്‌‌. ഡല്‍ഹിയുടെ തെക്കായി 30 കിലോമീറ്റര്‍ അകലെയാണ്‌ ഗുര്‍ഗാവ്‌ സ്ഥിതിചെയ്യുന്നത്‌. ഡല്‍ഹിയുടെ നാല്‌ ഉപഗ്രഹ നഗരങ്ങളില്‍ ഒന്നായ ഗുര്‍ഗാവ്‌ ദേശീയ തലസ്ഥന മേഖലയുടെ( എന്‍സിആര്‍) ഭാഗമാണ്‌. വിശദമായി വായിക്കാം

Photo Courtesy: Ekabhishek
02. ധർമ്മസ്ഥല

02. ധർമ്മസ്ഥല

കർണാടക‌യിലെ ക്ഷേത്ര നഗരങ്ങളിൽ ഒന്നായ ധർമ്മസ്ഥല സന്ദർശിക്കുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒരു കാർ മ്യൂസിയമാണ് മഞ്ജുഷ മ്യൂസിയം. ധർമ്മസ്ഥല ക്ഷേത്ര അധികാരിയായ ശ്രീ വീരേന്ദ്ര ഹെഗ്ഡെയുടെ സ്വകാര്യ ശേഖരണമാണ് ഈ കാറുകൾ

Photo Courtesy: Gowthami k

രഥങ്ങ‌ൾ

രഥങ്ങ‌ൾ

വിന്റേജ് കാറുകൾ മാത്രമല്ല ഈ മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിട്ടുള്ളത്. ക്ഷേത്രത്തിൽ എഴുന്നെള്ളിക്കുന്ന ര‌ഥങ്ങൾ, കർണാടകയിലുടനീളമുള്ള ക്ഷേത്രങ്ങളിൽ നിന്ന് ശേഖരിച്ച അപൂർവമായ പെയിന്റിംഗുകൾ എന്നിവയൊക്കെ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
Photo Courtesy: Rayabhari

വിന്റേജ് കാറുകൾ

വിന്റേജ് കാറുകൾ

ജെർമ്മൻ കാറായ ആഡ്ലെർ, ഇംഗ്ലണ്ടിൽ നിർമ്മിച്ച മിനി കാറായ ഓസ്റ്റിൻ, 1926 മോഡൽ ആമ്പുലൻസ്, 1926 മോഡൽ ബെൻസ് കാർ, 1947ൽ നിമ്മി‌ച്ച ഷെവർലെറ്റ് കാർ, 1924ൽ നിർമ്മിച്ച റോൾസ് റോയ്സ് കാർ, തുടങ്ങിയ കാറുകളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്.
Photo Courtesy: Joe Wolf

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ധർമ്മസ്ഥലയിലെ മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിന് വളരെ അടു‌ത്തായാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Vedamurthy J

ധർമ്മസ്ഥലയേക്കുറിച്ച്

ധർമ്മസ്ഥലയേക്കുറിച്ച്

കര്‍ണാടകത്തിലെ നേത്രാവതി നദിയുടെ കരയിലാണ് ധര്‍മ്മസ്ഥല. ഭക്തിനിറഞ്ഞ അന്തരീക്ഷം മാത്രമല്ല ഇവിടുത്തെ പ്രത്യേകത. ചരിത്രാന്വേഷികളുടെ ഇഷ്ടപ്പെട്ട സ്ഥലംകൂടിയാണ് പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്ന ഈ നഗരം. മനോഹരമായ മഞ്ജുനാഥേശ്വര ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ക്ഷേത്രം. സ്വര്‍ണത്തില്‍ തീര്‍ത്ത ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ, ഇതിന്റെ പേരില്‍ത്തന്നെയാണ് ക്ഷേത്രം പ്രശസ്തമായി മാറിയതും. വിശദമായി വായിക്കാം
Photo Courtesy: Gopal Venkatesan from Cupertino, United States

03. അഹമ്മദാബാദ്

03. അഹമ്മദാബാദ്

ഗുജറാത്തിലെ അഹമ്മദാബാദിലാണ് പ്രാൺലാൽ ഭോഗിലാൽ വിന്റേജ് കാർ മ്യൂസിയം എന്ന് അറിയപ്പെടുന്ന പ്രശസ്തമായ ഓട്ടോ വേൾഡ് ഹൗസസ് സ്ഥിതി ചെയ്യുന്നത്. ലോകത്തിന്റെ ‌‌പലഭാഗ‌ത്ത് നിന്ന് നിർമ്മിച്ചിട്ടുള്ള പഴയതും അപൂർവവുമായ കാറുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

Photo Courtesy: nevil zaveri

ചിത്രമെടുക്കാം

ചിത്രമെടുക്കാം

സന്ദർശകർക്ക് ഇവിടുന്ന് ചിത്രം പകർത്താനുള്ള അനുമതി അധികൃതർ നൽകിയിട്ടുണ്ട് റോൾസ് റോയ്സ്, ഫ്ലീറ്റ്‌വുഡ്സ്, ലിങ്കൺസ്, ഓബോൺസ്, ബെന്റ്ലിസ് തുടങ്ങിയ കാറുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
Photo Courtesy: www.traumautoarchiv.de

എത്തിച്ചേരാ‌ൻ

എത്തിച്ചേരാ‌ൻ

അഹമ്മദാബാദിലെ കാത്‌വാഡയിലെ സർദാർ പട്ടേൽ റിംഗ് റോഡിലുള്ള ഡസ്റ്റാൻ എസ്റ്റേറ്റിൽ ആണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: DeVolf

അഹമ്മ‌ദാ‌ബാദിനേക്കുറിച്ച്

അഹമ്മ‌ദാ‌ബാദിനേക്കുറിച്ച്

ഗുജറാത്തിലെ ഏറ്റവും വലിയ നഗരമാണ് അഹമ്മദാബാദ്. 1960 മുതല്‍ 1970 വരെ ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനവും ഈ നഗരം ആയിരുന്നു. അതിനുശേഷം തലസ്ഥാനം ഗാന്ധി നഗറിലേക്ക് മാറ്റിയെങ്കിലും ഗുജറാത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന് ഇപ്പോഴും അഹമ്മദാബാദിനെ വിളിക്കാം. വിശദമയി വായിക്കാം

Photo Courtesy: Vrajesh jani
04. ഉദയ്പൂർ

04. ഉദയ്പൂർ

ഉദയ്‌പൂരിലെ മേവാർ മഹാരാജാവിന്റെ കാർ ശേഖരണമാണ് ഉദയ്‌പൂർ കൊട്ടാരത്തിൽ സന്ദർശകർക്കായി ‌പ്രദർശിപ്പിച്ചിട്ടുള്ളത്. 2000ൽ ആണ് ഈ കാർ മ്യൂസിയം ‌പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
Photo Courtesy: Ramón

കാറുകൾ

കാറുകൾ

1938ൽ നിർമ്മിച്ച കാഡില്ലാക്സ്, 1959ൽ നിർമ്മിച്ച മോറീസ് മൈനർ ഹണ്ട്രഡ്, 1946ൽ നിർമ്മിച്ച ബ്യൂക് എന്നിവയാണ് ഇവിടുത്തെ പ്രധാന കാറുകൾ
Photo Courtesy: Ramón

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഉദയ്‌പൂരിലെ ഗുലാബ് ബാഗ് റോഡിൽ ഗു‌ലാബ് ബാഗിന് എതിർ വശത്തായുള്ള ഉദയ്‌പൂർ കൊട്ടാരത്തിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ramón

 ഉദയ്‌പൂരിനേക്കുറിച്ച്

ഉദയ്‌പൂരിനേക്കുറിച്ച്

ഇന്നത്തെ രാജസ്ഥാന്റെ ഭാഗമായ, പഴയ മേവാര്‍ നാട്ടുരാജ്യത്തിന്‍െറ തലസ്ഥാനമായ ഈ നഗരത്തെ ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് പല ട്രാവല്‍ വെബ്സൈറ്റുകളും ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. തടാകങ്ങളാണ് ഉദയ്പൂരിന്റെ സൗന്ദര്യം. വിശദമായി വായിക്കാം

Photo Courtesy: Shuklamayank330
05. ഗോവ

05. ഗോവ

ഗോവയിലെ വ്യവസായിയായ പ്രദീപ് വി നായ്ക് ആണ് അശ്വേക് വിന്റേജ് വേ‌ൾഡ് എന്ന പേരിൽ ഗോവയി‌ൽ ഒരു കാർ മ്യൂസിയം ആരംഭിച്ചത്. 1985 മുതാലാണ് അദ്ദേഹം വിന്റേജ് കാറുകൾ ശേഖരിച്ച് തുടങ്ങിയത്. ഗോവയിലെ ഏക കാർ മ്യൂസിയമാണ് ഇത്.

Photo Courtesy: Ashish Gupta

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഗോവയിൽ ദേശീയ പാത 7ൽ സൽസേറ്റിലെ ഗൗള്ളോയിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ആളുകൾക്ക് ഓട്ടോ മൊബൈലിനേക്കുറിച്ച് അറിവ് നൽകുന്നതാണ് ഈ മ്യൂസിയം.
Photo Courtesy: Vinoth Chandar

ഗോവയേക്കുറിച്ച്

ഗോവയേക്കുറിച്ച്

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ അത്ഭുത നഗരമാണ് ഗോവ. യുവാക്കളും പ്രായമായവരും എന്ന് വേണ്ട ഏത് പ്രായക്കാരും തരക്കാരും ഗോവയിലെത്താന്‍ മത്സരിക്കുന്നു. വൃത്തിയും വെടിപ്പുമുള്ള നെടുനീളന്‍ കടല്‍ത്തീരങ്ങളും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന മദ്യവും മെട്രോപൊളിറ്റന്‍ ഭാവവും ചേര്‍ന്ന് ഗോവയ്ക്ക് തിരക്കേറിയ ഒരു വിനോദസഞ്ചാരകേന്ദ്രത്തിന്റെ കെട്ടും മട്ടും നല്‍കുന്നു. തീരപ്രദേശമാണെങ്കിലും ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഗോവയുടെ പ്രധാന സവിശേഷതകളിലൊന്ന്.

Photo Courtesy: Martin Frey Martin Frey
Read more about: museum goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X