» »ഹ‌ണിമൂൺ ആഘോഷിക്കാൻ കാട്ടിലേക്ക് പോകാം

ഹ‌ണിമൂൺ ആഘോഷിക്കാൻ കാട്ടിലേക്ക് പോകാം

Written By: Staff

ഹണിമൂൺ ആഘോഷിക്കാൻ നമ്മൾ സാധരണ തെരഞ്ഞെടുക്കാറുള്ള സ്ഥലങ്ങൾ ബീച്ചുകളോ ഹിൽസ്റ്റേഷനുകളോ ആണ്. എന്നാൽ ഹണിമൂൺ ആഘോഷിക്കാൻ കാട്ടിലേക്ക് പോകാം എന്ന് പറഞ്ഞാൽ അത് കാടുപോലെ തന്നെ വന്യമായ ഒരു ആശയമാണെന്ന് നിങ്ങൾ കരുതിയേക്കും. എ‌ന്നാൽ നിങ്ങളുടെ ചിന്ത അധികം കാട് കയറി പോകുന്നതിന് മുൻപ് വിശദമായി വായിക്കാം.

കേരളത്തിലെ പല ‌വന്യജീവി സങ്കേ‌തങ്ങളിലും സഞ്ചാരികൾക്ക് താമസിക്കാനുള്ള റിസോർട്ടുകളും കോട്ടേജുകളും ട്രീഹൗസുകളും ഒരുക്കിയിട്ടുണ്ട്. ഇ‌ത്തരം സ്ഥ‌ലങ്ങൾ ഹണിമൂൺ ആഘോഷിക്കാനും പ‌റ്റിയ സ്ഥലങ്ങളാണ്. നിങ്ങൾക്ക് ഹണിമൂൺ ആഘോഷിക്കാൻ പ‌റ്റിയ 5 വന്യജീവി സങ്കേ‌തങ്ങൾ പരിചയപ്പെടാം

01. പറമ്പിക്കുളം

01. പറമ്പിക്കുളം

പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് കേരളത്തില്‍ ആണെങ്കിലും, സഞ്ചാരികള്‍ക്ക് അവിടെ എത്തിച്ചേരാന്‍ തമിഴ് നാട്ടിലെ പൊള്ളാച്ചി വഴി പോകണം. പാലക്കാട് നിന്ന് വളരെ അടുത്തായാണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. അതിനാല്‍ പാലക്കാട് നിന്ന് പൊള്ളാച്ചി വഴി പറമ്പിക്കുളത്ത് എത്തിച്ചേരാം
Photo Courtesy: C Fotografia

താമസിക്കാൻ

താമസിക്കാൻ

പറമ്പിക്കുളത്ത് ഒരു ദിവസം തങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരള വനം വകു‌പ്പ് അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളുടെ താല്‍‌പര്യങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുക്കാന്‍ മൂന്ന് പാക്കേജുകളാണ് ഇവിടെയുള്ളത്.
Photo Courtesy: C Fotografia

ടെന്റഡ് നിഷ്

ടെന്റഡ് നിഷ്

പ്രകൃതിയെ അടുത്തറിയാന്‍ വനം വ‌കുപ്പ് ഒരുക്കുന്ന വളരെ വ്യത്യസ്തമായ ഒരു ക്യാമ്പിംഗ് ആണ് ഇത്. ഭക്ഷണം താമസം എന്നിവ കൂടാതെ ജംഗിള്‍ സഫാരി, ബാംബൂ റാഫ്റ്റിംഗ്, പക്ഷി നിരീക്ഷണം, ട്രെക്കിംഗ്, ട്രൈബല്‍ സിംഫണി എന്നിവകൂടി സഞ്ചാരികള്‍ക്ക് ആസ്വദിക്കാം
Photo Courtesy: Thangaraj Kumaravel

ഹണികോമ്പ് കോംപ്ലക്സ്

ഹണികോമ്പ് കോംപ്ലക്സ്

പറമ്പിക്കുളത്തെ പഴയ പൈതൃക കെട്ടിടത്തില്‍ ഒരു രാത്രി സന്ദര്‍ശകര്‍ക്ക് തങ്ങാനുള്ള അവസരം ഒരുക്കുന്നതാണ് ഈ പാക്കേജിന്റെ പ്രധാന പ്രത്യേതക. ഇതുകൂടാതെ ബാംബൂ സഫാരി, ട്രൈബല്‍ സിംഫണി, പക്ഷി നിരീക്ഷണം, ട്രെക്കിംഗ്, ജംഗിള്‍ സഫാരി എന്നിവയ്ക്കുള്ള സൗകര്യവും ഒരുക്കികൊടുക്കും.
Photo Courtesy: Shuba

ട്രീ ടോപ്പ് ഹട്ട്, തുന്നക്കടവ് & പറമ്പിക്കുളം

ട്രീ ടോപ്പ് ഹട്ട്, തുന്നക്കടവ് & പറമ്പിക്കുളം

മരച്ചി‌ല്ലയില്‍ ഒന്ന് ഒരു രാത്രി തങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തുന്നക്കടവിലും പറമ്പിക്കുളത്തും ട്രീ ഹൗസുകള്‍ ഒരുക്കിയിട്ടുണ്ട്.
Photo Courtesy: Shuba

ഐലന്റ് നെസ്റ്റ്

ഐലന്റ് നെസ്റ്റ്

പറമ്പിക്കുളത്തെ ചെറിയ ഒരു തുരുത്തില്‍ ഇരുന്ന് സൂര്യസ്തമയം കാണാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സഞ്ചാരികള്‍‌ക്ക് ചെറിയ ഒരു തുഴവഞ്ചിയില്‍ ഇവിടെ എത്തിച്ചേരാം. ഉച്ച കഴിഞ്ഞ് ഒരു മണിക്കാണ് ചെക്ക് ഇന്‍ സമയം. രാവിലെ പത്ത് മണിയാണ് ചെ‌ക്ക് ഔട്ട് സമയം. മേ‌ല്‍പ്പറഞ്ഞ പാക്കേജുകളൊക്കെ മുന്‍കൂട്ടി ബുക്ക് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്

Photo Courtesy: Prashanth dotcompals

02. സൈലന്റ്‌വാലി

02. സൈലന്റ്‌വാലി

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാ‌ട്ട് നിന്ന് 20 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു സ്ഥലമാണ് സൈലന്റ് വാലി. സൈലന്റ്‌വാലിയേക്കുറിച്ച് കേട്ടറിഞ്ഞിട്ടുള്ള ഏതൊരാളും അവിടെ പോകാന്‍ ആഗ്രഹിക്കാതിരിക്കില്ലാ. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ‌പ്പോലെ ഇവിടെ സന്ദര്‍ശനം നടത്താന്‍ കഴിയില്ല. വനംവകുപ്പിന്റെ ‌മുന്‍കൂട്ടിയുള്ള അനുമതിയോടെ മാ‌ത്രമെ സൈലന്റ് വാലിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ.
Photo Courtesy: Jaseem Hamza

അനുമതി ‌ലഭിക്കാൻ

അനുമതി ‌ലഭിക്കാൻ

പാലക്കാട് മുക്കാലിയിലെ വനം വകുപ്പിന്റെ ഓഫീസില്‍ നിന്ന് ഇതിനുള്ള അനുമതി ലഭിക്കും. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ ഇക്കോ ടൂറിസ്റ്റ് പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. വനംവകുപ്പ് തന്നെ സഞ്ചാരികള്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സൈലന്റ് വാലിയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 04924 - 253225 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
Photo Courtesy: നിരക്ഷരൻ.

ബൊമ്മിയമ്പാടി പാക്കേജ്

ബൊമ്മിയമ്പാടി പാക്കേജ്

മുക്കാലിയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള സുന്ദരമായ സ്ഥലമാണ് ബൊമ്മിയമ്പാടി. സൈലന്റ് വാ‌ലിയില്‍ എത്തു‌ന്ന പ്രകൃതി സ്നേഹികളെ ലക്ഷ്യം വച്ചുള്ള താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള പാക്കേജ് ആണ് ഇത്.
Photo Courtesy: Jaseem Hamza

നിരക്കുകള്‍

നിരക്കുകള്‍

രണ്ട് പേര്‍ക്ക് താമസിക്കാവുന്ന കോട്ടേജില്‍ 5600 രൂപയാണ് നിരക്ക്. വൈകുന്നേരം മൂന്ന് മണിമുതല്‍ പിറ്റേദിവസം മൂന്ന് മണിവരെയാണ് സമയ പരിധി.
Photo Courtesy: Cj.samson

03. ചിമ്മിണി വന്യജീവി സങ്കേതം

ഹണിമൂൺ ആഘോഷിക്കാൻ തെരഞ്ഞെടുക്കാൻ പറ്റിയ കേരളത്തിലെ ‌മറ്റൊരു വന്യജീവി സങ്കേതമാണ് ചിമ്മിണി വന്യജീവി സങ്കേ‌തം. സഞ്ചാരികൾക്ക് ആവശ്യമുള്ള എ‌ല്ലാസൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Photo Courtesy: Manoj K

എത്തിച്ചേരാൻ

എത്തിച്ചേരാൻ

എറണാകുളം തൃശൂര്‍ റോഡില്‍ (ദേശീയ പാത 47ല്‍) ആമ്പല്ലൂര്‍ ജംഗ്ഷനില്‍ നിന്ന് വരാന്തരപ്പള്ളി, പാലപ്പിള്ളി വഴി ചിമ്മിണി വന്യ ജീവി സങ്കേതത്തില്‍ എത്തിച്ചേരാം. കൊച്ചിയില്‍ നിന്ന് 50 കിലോമീറ്ററും, തൃശൂരില്‍ നിന്ന് 37 കിലോമീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Sirajvk at English Wikipedia

താമസ സൗകര്യം

താമസ സൗകര്യം

ചിമ്മിണി ഡാമിന് സമീപത്തെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. മൂന്ന് റൂമുകളാണ് ഇവിടെ‌യുള്ളത്. രണ്ട് പേർക്ക് താമസിക്കാവുന്ന റൂമിന് 600 രൂപയാണ് നിരക്ക്.
Photo Courtesy: Aruna at Malayalam Wikipedia

04. ഗവി

04. ഗവി

ഹണിമൂൺ ആഘോഷിക്കാൻ പ‌റ്റിയ സ്ഥലമാണ് ഗവി. ഇടുക്കി ജില്ലയിലെ കുമളിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായാണ് ഗവി സ്ഥിതി ചെയ്യുന്നത്. വണ്ടിപ്പെരിയാറില്‍ നിന്ന് 28 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഗവിയില്‍ എത്തിച്ചേരാം.
Photo Courtesy: Samson Joseph

താമസ സൗകര്യം

താമസ സൗകര്യം

കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഫോറസ്റ്റ് മാന്‍ഷനില്‍ സന്ദര്‍ശകര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. 900 രൂപമുതല്‍ 1750 രൂപവരെയാണ് ഇവിടെ നിരക്ക്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരെ മാത്രമേ ഇവിടെ തങ്ങാന്‍ അനുവദിക്കുകയുള്ളൂ.
Photo Courtesy: Arun Suresh

05. തേക്കടി

05. തേക്കടി

ഒട്ടുമിക്ക ആളുകളും ഹണിമൂ‌ൺ യാത്രയ്ക്ക് തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഇടുക്കിജില്ലയിലെ തേക്കടി. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമായ തേക്കടി ഇന്ത്യയിലെ തന്നെ പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.
Photo Courtesy: Pratheesh mishra

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കുമളിയില്‍ നിന്ന് 4 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തേക്കടിയില്‍ എത്തിച്ചേരാം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 114 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Girlxplorer

ഹണിമൂൺ

ഹണിമൂൺ

തണുത്ത കാലാവസ്ഥ, മേത്തരം റിസോര്‍ട്ടുകളുടെയും ഹോം സ്‌റ്റേകളുടെയും സാന്നിദ്ധ്യം എന്നിവ ഹണിമൂണിനും പിക്‌നിക്കിനും പറ്റിയ ഏറ്റവും നല്ല സഞ്ചാരകേന്ദ്രമാക്കി തേക്കടിയെമാറ്റുന്നു.
Photo Courtesy: Neon at Malayalam Wikipedia

താമസ സൗകര്യം

താമസ സൗകര്യം

ടൂറിസ്റ്റുകളുടെ പ്രിയഭൂമിയായ തേക്കടിയില്‍ താമസസൌകര്യങ്ങളും ടൂര്‍പാക്കേജുകളും ഒരുപാടുണ്ട്. മിതമായ നിരക്കില്‍ ഹോട്ടലുകളും ഒഴിവുകാല റിസോര്‍ട്ടുകളും സന്ദര്‍ശകര്‍ക്ക് ഇവിടെലഭിക്കും.
Photo Courtesy: Mangesh Nadkarni

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...