Search
  • Follow NativePlanet
Share
» »ഇനി ഭാര്യയോടൊപ്പം യാത്ര പോകാം; ലോങ് ലീവിന് അപേക്ഷിച്ചോളു!

ഇനി ഭാര്യയോടൊപ്പം യാത്ര പോകാം; ലോങ് ലീവിന് അപേക്ഷിച്ചോളു!

നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയെ ധൈര്യപൂർവം കൂട്ടികൊണ്ട് പോകാൻ പറ്റുന്ന 50 സ്ഥലങ്ങൾ പ‌രിചയപ്പെടാം

By Staff

എത്ര പോയാലും മതിവാരാത്ത നിരവധി സുന്ദരമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇന്ത്യയിലു‌ണ്ട്. പ്രകൃതിയാണ് അവയിൽ ചില സ്ഥലങ്ങളെ സുന്ദരമാക്കുന്നതെങ്കിൽ ‌മനുഷ്യരുടെ ക‌രവിരുതുകൊണ്ട് സുന്ദരമാക്കപ്പെട്ട നിരവധി സ്ഥലങ്ങളും ഇന്ത്യയിലുണ്ട്.

നമ്മ‌ളെ വിസ്മയിപ്പിക്കുന്ന ക്ഷേത്രങ്ങളും കോട്ടകളും കൊട്ടാരങ്ങളും ചില സ്ഥലങ്ങളെ മനോഹരമാക്കുമ്പോൾ സുന്ദരമായ മലനിരകളും താഴ്വാരങ്ങളും വെള്ളച്ചാട്ടങ്ങളും മറ്റു ചില സ്ഥലങ്ങളെ മനോഹരമാക്കുന്നു.

എളുപ്പത്തിൽ എത്തിച്ചേരാവുന്നതും മനസിൽ പ്രണയാതുര ഉണർത്തുന്നതുമായ സ്ഥലങ്ങളാണ് ചില സ്ഥലങ്ങൾ. നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയെ ധൈര്യപൂർവം കൂട്ടികൊണ്ട് പോകാൻ പറ്റുന്ന സ്ഥലങ്ങളാണ് ഇവയിൽ പലതും.

മികച്ച ഹോട്ടലുകൾ ഉള്ള എ‌ളുപ്പത്തിൽ എ‌ത്തിച്ചേരാൻ കഴിയുന്ന ഇന്ത്യയിലെ 50 റൊമാന്റിക്ക് ഡെസ്റ്റിനേഷനുകൾ നമുക്ക് പരിചയപ്പെടാം.

01. ശ്രീനഗർ

01. ശ്രീനഗർ

(Hotels in Srinagar)
ഇന്ത്യയിലെ തന്നെ ഏറ്റവും ‌പ്രശസ്തമായ ഹണിമൂൺ പറുദീസയായ ശ്രീനഗർ ആണ്. ഭാര്യയുടെ കൂടെ യാത്ര ചെയ്യേണ്ട ഏറ്റവും പ്രശസ്തമായ സ്ഥ‌ലം. പൂന്തോട്ടങ്ങളും തടാകങ്ങളുമാണ് ശ്രീനഗറിനെ ഒരു റൊമാന്റി ഡെസ്റ്റിനേഷൻ ആക്കുന്നത്. വിശദമായി വായി‌ക്കാം
Photo Courtesy: McKay Savage

02. മണാലി

02. മണാലി

(Hotels in Manali)
ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മണാലിയാണ് ഇന്ത്യയിലെ മികച്ച റൊമാന്റിക്ക് ഡെസ്റ്റിനേഷനുകളിൽ ഒന്ന്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളാണ് മനാലി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. വിശദമായി വായിക്കാം

Photo Courtesy: Anusharma
03. ഷിംല

03. ഷിംല

(Hotels in Shimla)
ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമാ‌യ ഷിംല തലസ്ഥാന നഗരിയായ ഡൽഹിയിൽ നിന്ന് വളരെ എ‌ളുപ്പം എത്തിച്ചേരാൻ കഴിയുന്ന ഒരു റൊമാന്റിക് ഡെസ്റ്റിനേഷൻ ആണ്. വിശദമായി വായിക്കാം

Photo Courtesy: Abhijeet Singh

04. ഡെറാഡൂൺ

04. ഡെറാഡൂൺ

(Hotels in Dehradun)
ഉത്തരാഖണ്ഡിലെ മനോഹര സ്ഥലങ്ങളായ മുസ്സോറി, നൈനിറ്റാള്‍, ഹരിദ്വാര്‍, ഓലി, ഋഷികേശ്‌ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടം കൂടിയായ ഡെറഡൂൺ ഇന്ത്യയിലെ മികച്ച റൊമന്റിക്ക് ഡെസ്റ്റിനേഷൻ കൂടിയാണ്. വിശദമായി വായിക്കാം
Photo Courtesy: Srinath G M

05. നൈനിറ്റാൾ

05. നൈനിറ്റാൾ

(Hotels in Nainital)
ഉത്തരാഖണ്ഡിലെ ഏറ്റവും പ്രശസ്തമായ റൊമന്റിക് ഡെസ്റ്റിനേഷൻ ആണ് നൈനിറ്റാൾ. സുന്ദരമായ ഭൂപ്രകൃതിയും തടാകങ്ങളുമാണ് നൈനി‌റ്റാളിന് ഒരു റൊമാന്റിക് മൂഡ് നൽകുന്നത്. വിശദമായി വായിക്കാം

Photo Courtesy: BOMBMAN

06. ജോധ്പൂർ

06. ജോധ്പൂർ

(Hotels in Jodhpur)
സൂര്യനഗരമെന്നും നീലനഗ‌രമെന്നും വിളിപ്പേരുള്ള ജോധ്പ്പൂർ വലുപ്പത്തിന്റെ കാര്യത്തിൽ രാജസ്ഥാനിലെ രണ്ടാമത്തെ നഗരമാണ്. ഉത്സവങ്ങളും ഭക്ഷണങ്ങളുമാണ് ജോധ്പൂരിനെ സഞ്ചാരികൾക്ക് പ്രി‌യമുള്ളത് ആക്കുന്നതെങ്കിലും അവിടുത്തെ പൂന്തോട്ടങ്ങളും ഉദ്യാനങ്ങളും മികച്ച റൊമന്റിക്ക് ഡെസ്റ്റിനേഷൻ ആക്കു‌ന്നു. വിശദമായി വായിക്കാം


Photo Courtesy: (WT-shared) Jpatokal
07. ഉദയ്പൂർ

07. ഉദയ്പൂർ

(Hotels in Udaipur)
ഇന്ത്യയിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ മുൻ‌നിരയിൽ സ്ഥാനമുറപ്പിച്ചിരിക്കുന്ന രാജസ്ഥാൻ നഗരമായ ഉദയ്പ്പൂരിനെ റൊമാന്റിക് ഡെസ്റ്റിനേഷൻ ആക്കുന്നത് അവിടുത്തെ സുന്ദരമായ തടാകങ്ങളും കൊട്ടാരങ്ങളുമാണ്. വിശദമായി വായിക്കാം
Photo Courtesy: Poulos~commonswiki

08. ജയ്സാൽമീർ

08. ജയ്സാൽമീർ

(Hotels in Jaisalmer)
രാജസ്ഥാന്‍റെ തലസ്ഥാന നഗരിയായ ജയ്പൂരില്‍ നിന്നും 575 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ജയ്സാൽമീറിനെ ഒരു റൊമാന്റിക്ക് ഡെസ്റ്റിനേഷൻ ആക്കി മാറ്റുന്നത് അവിടുത്തെ സുന്ദരമായ കോട്ടകളും കൊട്ടാരങ്ങളും തടാകങ്ങളുമാണ്. വിശദമായി വായിക്കാം
Photo Courtesy: Flicka~commonswiki

09. രണ്‍തമ്പോര്‍

09. രണ്‍തമ്പോര്‍

(Hotels in Ranthambore)
രാജസ്ഥാനിലെ പ്രശസ്തമായ വന്യജീവി സങ്കേതമായ രൺതമ്പോറിനെ ഒരു റൊമാന്റിക്ക് ഡെസ്റ്റിനേഷൻ ആക്കുന്നത് വിന്ധ്യാസമതലത്തിന്റേയും ആരവല്ലി പർവത നിരയുടേയും സാന്നിധ്യമാണ്. വിശദമായി വായിക്കാം
Photo Courtesy: Davi1974d

10. ജയ്പൂർ

10. ജയ്പൂർ

(Hotels in Jaipur)
ഇന്ത്യയിലെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമാ‌യ ജയ്പ്പൂരിനെ റൊമാന്റിക് ഡെസ്റ്റിനേഷൻ ആക്കിമാറ്റുന്നത് രാജസ്ഥാൻ തനിമയും കൊട്ടാരങ്ങളുമാണ്. വിശദമായി വായിക്കാം
Photo Courtesy: Ziaur Rahman

11. പുഷ്കർ

11. പുഷ്കർ

(Hotels in Pushkar)
അജ്മീറില്‍ നിന്ന് പതിനാലു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പുഷ്കർ രാജസ്ഥാനിലെ പ്രശസ്തമായ ഒരു നഗരമാണ്. ക്യാമൽ സഫാരിയാണ് പുഷ്കറിനെ റൊമാന്റിക് ഡെസ്റ്റിനേഷൻ ആക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Ling Wang Marina

12. മൗണ്ട് അബു

12. മൗണ്ട് അബു

(Hotels in Mount Abu)
വേനൽക്കാലത്ത് രാജസ്ഥാനിൽ എത്തുന്നവർക്ക് പോകാൻ പറ്റിയ ഏകസ്ഥലമാണ് രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷനായ മൗണ്ട് അ‌ബു. ഉദയ്പൂരിൽ നിന്ന് 176 കിലോമീറ്റർ അകലെയായാണ് മൗണ്ട് അബു സ്ഥിതി ‌ചെയ്യുന്ന‌ത്. വിശദമായി വായിക്കാം
Photo Courtesy: Sanyam Bahga

13. ജൂനാഗഡ്

13. ജൂനാഗഡ്

(Hotels in Junagadh)
ഗുജറാത്തിലെ ഗിര്‍നര്‍ പര്‍വ്വതനിരയുടെ താഴ്വാരത്തിലാണ് പഴയകോട്ട എന്നര്‍ത്ഥം വരുന്ന ജുനാഗട്ട് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ വളര്‍ന്നു വരുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ജൂനാഗഡ്. വിശദമായി വായിക്കാം
Photo Courtesy: Bernard Gagnon

14. സപുതാര

14. സപുതാര

(Hotels in Saputara)
പശ്ചിമഘട്ടത്തിലെ സഹ്യാദ്രിയിലെ രണ്ടാമത്തെ വലിയ പീഠഭൂമിയായ സപുതാര ഗുജറാത്തിലെ ഏറ്റവും സുന്ദരമായ സ്ഥലമാണ്. രാമന്‍ വനവാസകാലത്ത് ഇവിടെ നീണ്ടകാലം താമസിച്ചിരുന്നതായി ഐതിഹ്യമുണ്ട്. സര്‍പ്പഭൂമിയെന്നാണ് സപുതാരയുടെ അര്‍ഥം.
അരുവികളും തടാകങ്ങളും നീര്‍ച്ചാലുകളും കൊണ്ട് സമൃദ്ധമാണ് സപുതാര ഇതാണ് സപുതാരയെ മികച്ച ഹണിമൂൺ ഡെസ്റ്റിനേഷൻ ആക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: JB Kalola (patel)

15. സോമനാഥ്

15. സോമനാഥ്

(Hotels in Somnath)
ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദി‌ല്‍ നിന്ന് 407 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സോമനാ‌ഥിനെ പ്രശസ്തമാക്കുന്നത് അവിടുത്തെ ജ്യോതി‌ര്‍ലിംഗ ക്ഷേ‌ത്രമാണ്. സോമനാഥിലെ ബീ‌ച്ചുകളാണ് ഈ സ്ഥലത്തെ ഒരു റൊമാന്റിക് ഡെസ്റ്റിനേഷന്‍ ആക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Samadolfo
16. കച്ച്

16. കച്ച്

(Hotels in Kutch)
ഗുജറാത്തി‌ല്‍ എന്നല്ലാ ഇന്ത്യയിലെ തന്നെ ഏറ്റവും അസാധാരണ‌മായ സ്ഥലമാണ് കച്ച്. ദ്വീപ് എന്നാണ് സംസ്കൃതത്തില്‍ കച്ചിന്‍റെ അര്‍ത്ഥം. കച്ചിലെ ടെന്റുകളിലെ രാത്രികാല താമസമാണ് കച്ചിനെ മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ ആക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Superfast1111

17. ദ്വാരക

17. ദ്വാരക

(Hotels in Dwarka)
സഞ്ചാരികളുടെ സ്വപ്നകേന്ദ്രമാണ് ഇതിഹാസ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പുണ്യഭൂമിയായ ദ്വാരക. ജറാത്തിന്റെ പടിഞ്ഞാറേ തീരത്ത് ജാംനഗര്‍ ജില്ലയിലാണ് ദ്വാരക സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Bhargavinf

18. മഹബലേശ്വർ

18. മഹബലേശ്വർ

(Hotels in Mahabaleshwar)
മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മഹാബലേശ്വര്‍. മഹാരാഷ്ട്രയുടെ ഹണിമൂൺ ഡെസ്റ്റിനേഷൻ എന്നാണ് മഹബലേശ്വർ അറിയപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Bagheera2

19. ലോണാവ്‌ല

19. ലോണാവ്‌ല

(Hotels in Lonavala)
തണുപ്പുള്ള കാലാവസ്ഥ, ശാന്തമായ അന്തരീക്ഷം, നേര്‍ത്ത കാറ്റ് ഇവയെല്ലാമാണ് മഹാരാഷ്ട്രയിലെ ലോണാവ്‌ലയെ മിക‌ച്ച റൊമാന്റിക്ക് ഡെസ്റ്റിനേഷനാ‌ക്കിമാറ്റുന്നത്. വി‌ശദമായി വായിക്കാം
Photo Courtesy: Arjun Singh Kulkarni

20. പഞ്ചഗണി

20. പഞ്ചഗണി

(Hotels in Panchgani)
ബ്രിട്ടീഷുകാരുടെ കാലത്ത് അറിയപ്പെടന്ന വേനല്‍ക്കാല സുഖവാസകേന്ദ്രമായിരുന്നു മഹാരാഷ്ട്രയിലെ പാഞ്ചഗണി. മനോഹരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട സ്ഥലമാണിത്. മഴക്കാലത്ത് ചെറുവെള്ളച്ചാട്ടങ്ങളും തണുത്ത കാറ്റുമായി ആളുകള്‍ക്ക് പ്രിയങ്കരമാകുന്നു പാഞ്ചഗണി. ഇതൊക്കെയാണ് പ‌ഞ്ചഗണിയെ മികച്ച റൊമാന്റിക് ഡെസ്റ്റിനേഷനാക്കി മാറ്റുന്നത്. വിശദമായി വായിക്കാം

Photo Courtesy: Abhishekjoshi

21. ഖണ്ടാല

21. ഖണ്ടാല

(Hotels in Khandala)
ഒക്ടോബര്‍ മുതല്‍ മെയ്‌ വരെയാണ് മഹാരാഷ്ട്രയിലെ ഖണ്ടാല സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം. യാത്രികര്‍ക്ക് സ്വര്‍ഗീയമായ അനുഭൂതി പകര്‍ന്നു നല്‍കുന്ന വിധം പ്രകൃതി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാലം. മണ്‍സൂണ്‍ കാലത്തെ കാഴ്ചകള്‍ കുറച്ചു കൂടി വ്യത്യസ്തമാണ്. എങ്ങും പച്ചപ്പും തളിര്‍പ്പും മാത്രം. ശരിക്കും പറഞ്ഞാല്‍ അപൂര്‍വ്വ സുന്ദരങ്ങളായ ഒട്ടേറെ കാഴ്ചകളുടെ ഒരു ഉത്സവം തന്നെയാണ് ഇവിടുത്തെ പ്രകൃതി നമുക്ക് സമ്മാനിക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Vishalsdhumal

22. മതേരൻ

22. മതേരൻ

(Hotels in Matheran)
മഹാരാഷ്ട്രയിലെ താരതമ്യേന ചെറുതും എന്നാല്‍ വളരെ പ്രശസ്തവുമായ ഒരു ഹില്‍ സ്റ്റേഷനാണ് മതേരാന്‍. മുംബൈയിൽ നിന്നും പൂനെയിൽ നിന്നും വീക്കെ‌ൻഡ് യാത്ര ചെയ്യാൻ പറ്റിയ സ്ഥലമായ മതേരൻ മഹാരാഷ്ട്രയിലെ മികച്ച റൊമാന്റിക് ഡെസ്റ്റിനേഷൻ കൂടിയാണ്. വിശദമായി വായിക്കാം
Photo Courtesy: Arne Hückelheim

23. ഖജുരാഹോ

23. ഖജുരാഹോ

(Hotels in Khajuraho)
മധ്യപ്രദേശിലെ ഖജുരാഹോയിലെ ക്ഷേത്രങ്ങളിലെ രതിശില്പങ്ങളാണ് ഈ സ്ഥലത്തെ മികച്ച റൊമാന്റിക്ക് ഡെസ്റ്റിനേഷന്‍ ആക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Leon petrosyan

24. മഹേശ്വര്‍

24. മഹേശ്വര്‍

(Hotels in Indore)
പൈതൃകക്കെട്ടുകളുടെ കുത്തൊഴുക്കാണ് മാഹേശ്വര്‍ ടൂറിസം എന്നുപറഞ്ഞാല്‍ അത് അധികമാകില്ല. കോട്ടകള്‍, കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിങ്ങനെ പോകുന്നു മാഹേശ്വറിലെ കാഴ്ചകള്‍. എന്നാ‌ല്‍ അലൈപായുതെ പോലുള്ള പ്രണയ സിനിമകളുടെ ലൊക്കേഷന്‍ എന്ന പേരിലാണ് മഹേശ്വര്‍ മികച്ച റൊമന്റിക് ഡെസ്റ്റിനേഷന്‍ ആകുന്നത്. മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഇന്‍ഡോര്‍ ആണ് ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ പറ്റിയ സ്ഥലം. വിശദമായി വായിക്കാം
Photo Courtesy: Bernard Gagnon

25. പച്മറി

25. പച്മറി

(Hotels in Pachmarhi)
തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്കും വെളളച്ചാട്ടങ്ങള്‍ക്കും പേരുകേട്ട മധ്യപ്രദേശിലെ ഒരേയൊരു ഹില്‍സ്റ്റേഷനാണ് പച്മറി. സത്പുരയുടെ റാണി എന്നാണ് പച്മറിയുടെ വിളിപ്പേര്. സമുദ്രനിരപ്പില്‍ നിന്നും 1110 മീറ്റര്‍ ഉയരത്തിലാണ് പച്മറി. വിശദമായി വായിക്കാം
Photo Courtesy: Abhishek727

26. ആഗ്ര

26. ആഗ്ര

(Hotels in Agra)
പ്രണയത്തിന്റെ സ്മാരകമായ താജ്മഹലിനെ പ്രതീകവല്ക്കരിക്കുന്ന പട്ടണമാണ് ആഗ്ര. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്ന് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ അകലെയായി ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലാണ് ഇതിന്റെ സ്ഥാനം. വിശദമായി വായിക്കാം
Photo Courtesy: Wikirapra

27. ഡാര്‍ജിലിംഗ്

27. ഡാര്‍ജിലിംഗ്

(Hotels in Darjeeling)
ഹാപ്പിവാലി തെയിലതോട്ടം, ലോയ്ഡ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ, ബതാസിയ ലൂപ്പും യുദ്ധ സ്മാരകവും,കേബിള്‍ കാര്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ കൊണ്ടാണ് ഡാര്‍ജിലിംഗ് പ്രശസ്തമായ റൊമാന്റിക് ഡെസ്റ്റിനേഷന്‍ ആയി മാറിയത്. വിശദമായി വായിക്കാം
Photo Courtesy: Royroydeb

28. സിലിഗുരി

28. സിലിഗുരി

(Hotels in Siliguri)
പശ്ചിമബംഗാളിലെ പ്രമുഖ ഹില്‍സ്റ്റേഷന്‍ എന്നതിനേക്കാളുപരിയായി ഒരു ടൗണ്‍ഷിപ്പ് എന്ന നിലയിലേക്ക് സിലിഗുരി വളര്‍ന്നുകഴിഞ്ഞു. സഞ്ചാരികള്‍ക്കായി മനോഹരങ്ങളായ നിരവധി മായകാഴ്ചകളാണ് ഇവിടെ ഒരുക്കിവെച്ചിരിക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Sayantani

29. ഗാംങ്ടോക്ക്

29. ഗാംങ്ടോക്ക്

(Hotels in Gangtok)
കിഴക്കന്‍ ഹിമാലയ നിരയില്‍ ശിവാലിക് പര്‍വതത്തിന് മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 1676 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗാംഗ്ടോക് സിക്കീമിലെ ഏറ്റവും വലിയ പട്ടണമാണ്. സിക്കീം സന്ദര്‍ശിക്കുന്നവരുടെ പ്രിയ നഗരങ്ങളിലൊന്നായ ഗാംഗ്ടോക് പ്രമുഖ ബുദ്ധമത തീര്‍ഥാടന കേന്ദ്രം കൂടിയാണ്. വിശദമായി വായിക്കാം
Photo Courtesy: kalyan3

30. പെല്ലിംഗ്

30. പെല്ലിംഗ്

(Hotels in Pelling)
സമുദ്രനിരപ്പില്‍ നിന്ന് 2150 മീറ്റര്‍ ഉയരത്തില്‍ മഞ്ഞണിഞ്ഞ ഹിമാലയ നിരകളുടെ സമ്പൂര്‍ണ കാഴ്ച മനസ് നിറക്കുന്ന പെല്ലിംഗ് സിക്കിമീല്‍ ഗാംഗ്ടോക്ക് കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ്. വിശദമായി വായിക്കാം
Photo Courtesy: Sujay25

31. ലാചുംഗ്

31. ലാചുംഗ്

(Hotels in Lachung)
നോര്‍ത്ത് സിക്കിം ജില്ലയിലെ നയനാഭിരാമമായ പട്ടണമാണ് ലാചുംഗ്. സമുദ്രനിരപ്പില്‍ നിന്ന് 9600 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ സ്ഥലത്ത് വെച്ചാണ് ലാചെന്‍ എന്നും ലാചുംഗ് എന്നും പേരായ രണ്ടു നദികള്‍ സംഗമിക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Indrajit Das

32. യുക്സോം

32. യുക്സോം

(Hotels in Yuksom)
യുക്‌സോമില്‍ ആകര്‍ഷമകമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്‌. റതോംഗ്‌ ചു നദി, ഖേചിയോപാല്‍റി തടാകം, തിബറ്റന്‍ ബുദ്ധമത ആശ്രമം, ദുബ്ദി സന്യാസിമഠം, കര്‍ടോക്‌ സന്യാസിമഠം, ടാഷിഡിംഗ്‌ ആശ്രമം എന്നിവ ഇവയില്‍ ചിലതാണ്‌. വിശദമായി വായിക്കാം
Photo Courtesy: Kothanda Srinivasan

33. ഷില്ലോംഗ്

33. ഷില്ലോംഗ്

(Hotels in Shillong)
കിഴക്കിന്റെ സ്‌കോട്‌ലാന്‍റ്‌ എന്നറിയപ്പെടുന്ന ഷില്ലോങ്‌ രാജ്യത്തെ വടക്ക്‌-കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രശസ്‌തമായ വിനോദ സഞ്ചാരകേന്ദ്രമാണ്‌. വിശദമായി വായിക്കാം

Photo Courtesy: sangeeta1975

34. ചിറാപുഞ്ചി

34. ചിറാപുഞ്ചി

(Hotels in Cherrapunji)
ഷില്ലോങില്‍ നിന്ന് ഇടുങ്ങിയ മലഞ്ചെരിവുകള്‍ക്കിടയില്‍ വളഞ്ഞുപുളഞ്ഞു കിടക്കുന്ന മഞ്ഞ് മൂടിയ ഒറ്റയടിപ്പാത താണ്ടി, മേഘങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ മുട്ടിയുരുമ്മിയുള്ള അവിസ്മരണീയമായ യാത്രയ്ക്കൊടുവിലാണ് ദേവലോക പ്രതീതിയുണര്‍ത്തുന്ന ചിറാപുഞ്ചിയില്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്. വിശദമായി വായിക്കാം
Photo Courtesy: Subharnab Majumdar

35. കൊഹിമ

35. കൊഹിമ

(Hotels in Kohima)
നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമ വടക്ക്‌ കിഴക്കന്‍ ഇന്ത്യയിലെ പ്രകൃതി മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ്‌. അസ്‌പര്‍ശിത സൗന്ദര്യത്താല്‍ പ്രശസ്‌തമായ ഈ സ്ഥലം തലമുറകളായി സന്ദര്‍ശകരെ മോഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. വിശദമായി വായിക്കാം
Photo Courtesy: PP Yoonus

36. തവാങ്

36. തവാങ്

(Hotels in Tawang)
രകൃതി മനോഹരങ്ങളായ നിരവധി സ്ഥലങ്ങള്‍ തവാങ്ങിലുണ്ട്‌. വിഹാരങ്ങള്‍, കൊടുമുടികള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. തവാങ്‌ വിഹാരം, സെല ചുരം, നിരവധി വെള്ളച്ചാട്ടങ്ങള്‍ എന്നിവയാണ്‌ തവാങ്ങിലെ പ്രധാന ആകര്‍ഷണങ്ങള്‍. ബോളിവുഡ്‌ സിനിമകള്‍ക്ക്‌ പശ്ചാത്തലമൊരുക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്‌. വിശദമായി വായിക്കാം
Photo Courtesy: Doniv79

37. മജൂ‌ലി

37. മജൂ‌ലി

(Hotels in ‌Majuli)
ലോകത്തെ ഏറ്റവും വലിയ നദീ ദ്വീപാണ് മജൂലി. 1250 ചതുരശ്ര കിലോമീറ്ററാണ് മജുലിയുടെ വിസ്തൃതി. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞ് 421.65 ചതുരശ്ര കിലോമീറ്ററായി. ജോര്‍ഹാതില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് മജുലി. വിശദമായി വായിക്കാം
Photo Courtesy: Sumantbarooah

38. കാസിരംഗ

38. കാസിരംഗ

(Hotels in ‌Kaziranga)
കാസിരംഗയില്‍ ഒന്നിലധികം ദിവസങ്ങള്‍ താമസിക്കുന്നവര്‍ക്ക് കണ്ടുവരാന്‍ നിരവധി കാഴ്ചകള്‍ ഉണ്ട് സോനിത്പുര്‍ ജില്ലയിലെ സബ് ഡിവിഷനല്‍ നഗരമായ ഗോഹ്പൂര്‍ പ്രമുഖ ചരിത്ര നഗരമാണ്. കാക്കോചാംഗ് വെള്ളച്ചാട്ടമാണ് മറ്റൊരു പ്രമുഖ പിക്നിക്ക് സ്പോട്ട്. ഗോലാഘാട്ട് ജില്ലയിലെ നുമാലിഗറും ദിയോപര്‍ബതിലുള്ള പുരാതന ക്ഷേത്രത്തിന്‍െറ അവശിഷ്ടങ്ങളുമാണ് കാിരംഗയിലെ മറ്റു കാഴ്ചകള്‍. വിശദമായി വായിക്കാം
Photo Courtesy: Satish Krishnamurthy

39. പുരി

39. പുരി

(Hotels in ‌Puri)
ഇന്ത്യയുടെ കിഴക്കുഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലിനോട് തൊട്ടുചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പുരി ഒഡീഷയുടെ ടൂറിസം ഭൂപടത്തില്‍ തലയുയര്‍ത്തി പിടിച്ച് നില്‍ക്കുന്ന നഗരമാണ്. പ്രശസ്തമായ പുരി ബീച്ചാണ് ഈ സ്ഥലത്തെ ഒരു റൊമാന്റിക്ക് ഡെസ്റ്റിനേഷന്‍ ആക്കി മാറ്റുന്നത്. വിശദമായി വായിക്കാം
Photo Courtesy: Abhishek Barua

40. കൊണാര്‍ക്ക്

40. കൊണാര്‍ക്ക്

തലസ്ഥാന നഗരിയായ ഭുവനേശ്വറില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള കൊണാര്‍ക്ക് അതിമനോഹരമായ സ്മാരകങ്ങളും പ്രകൃതി സൗന്ദര്യവും വരിഞ്ഞൊഴുകുന്ന നഗരമാണ്. ബംഗാള്‍ ഉള്‍ക്കടലിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ചെറു നഗരത്തില്‍ പല അപൂര്‍വ്വ സുന്ദരമായ നിര്‍മാണ അദ്ഭുതങ്ങളും സ്ഥിതി ചെയ്യുന്നു. വിശദമായി വായിക്കാം
Photo Courtesy: Santosh.pati

41. അരക്കുവാലി

41. അരക്കുവാലി

(Hotels in Araku Valley)
പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന നിറപ്പകിട്ടാര്‍ന്ന കുന്നിന്‍മേടുകളും താഴ്വരകളും. ഹാപ്പി ഡെയ്സ്, കഥ, ഡാര്‍ലിംഗ് തുടങ്ങിയ തെലുങ്ക് സിനിമകളിലെ മനോഹരമായ ദൃശ്യങ്ങള്‍ നിങ്ങളുടെ മനസുകളില്‍ ഇപ്പോഴും മായാതെ പതിഞ്ഞു കിടക്കുന്നുണ്ടാവും. ആ അപൂര്‍വ്വ സുന്ദരമായ ദൃശ്യങ്ങളില്‍ പലതും ഈ അരക്കു താഴ്വരയില്‍ നിന്ന് ഒപ്പിയെടുത്തതാണ്. വിശദമായി വായിക്കാം
Photo Courtesy: Raj

42. കുന്നൂര്‍

42. കുന്നൂര്‍

(Hotels in Coonoor)
പ്രകൃതിഭംഗിയാര്‍ന്ന ഒരു ഹില്‍സ്റ്റേഷനാണ് കുന്നൂര്‍. ഇവിടം സന്ദര്‍ശിച്ച് മടങ്ങിയാലും ഓര്‍മ്മകളില്‍ സജീവമായി നില്ക്കുന്ന കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കുട്ടിക്കാലത്തിലെ ആശ്ചര്യഭാവത്തോടെ ഇവിടെ കാഴ്ചകള്‍കാണാം. വിശദമായി വായിക്കാം
Photo Courtesy: Omsarkar

43. ഊട്ടി

43. ഊട്ടി

(Hotels in Ooty)
തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് ഊട്ടി എന്ന പ്രകൃതിരമണീയമായ പട്ടണം സ്ഥിതിചെയ്യുന്നത്. മഞ്ഞും കുളിരും വലയം ചെയ്ത നീലഗിരിക്കുന്നുകള്‍ക്കിടയിലെ ഈ പ്രദേശത്തിന്റെ ഔദ്യോഗിക നാമം ഊട്ടക്കാമുണ്ട് എന്നാണ്. വിശദമായി വായിക്കാം
Photo Courtesy: Marselectronics

44. കൊടൈക്കനാല്‍

44. കൊടൈക്കനാല്‍

(Hotels in Kodaikanal)
കൊടൈക്കനാലെന്ന് കേള്‍ക്കാത്ത സഞ്ചാരപ്രിയരുണ്ടാകില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. വിശദമായി വായിക്കാം
Photo Courtesy: Ramkumar

45. പോണ്ടിച്ചേരി

45. പോണ്ടിച്ചേരി

(Hotels in Pondicherry)
നാല്‌ മനോഹരങ്ങളായ ബീച്ചുകളാണ്‌ പോണ്ടിച്ചേരിയുടെ ഏറ്റവും വലിയ സവിശേഷത. പ്രോംനാദെ ബീച്ച്‌, പാരഡൈസ്‌ ബീച്ച്‌, സെറിനിറ്റി ബീച്ച്‌, ഓറോവില്‍ ബീച്ച്‌ എന്നീവയാണ്‌ ആ നാല്‌ ബീച്ചുകള്‍. വിശദമായി വായിക്കാം
Photo Courtesy: പ്രതീഷ് പ്രകാശ്

46. കൂര്‍ഗ്

46. കൂര്‍ഗ്

(Hotels in Coorg)
മഞ്ഞിന്‍പുതപ്പുമെടുത്തണിഞ്ഞ് ഒരിക്കലും പച്ചപ്പുവിടാതെ കാപ്പിയുടെയും ഓറഞ്ചിന്റെയും ഗന്ധമുള്ള കാറ്റുമായി കാത്തിരിക്കുകയാണ് കൂര്‍ഗ്. ആദ്യകാഴ്ചയില്‍ത്തന്നെ കൂര്‍ഗിനെ നമ്മള്‍ പ്രണയിച്ചുപോകും. വിശദമായി വായിക്കാം
Photo Courtesy: Siddarth.P.Raj

47. മൈസൂര്‍

47. മൈസൂര്‍

(Hotels in Mysore)
കാഴ്ചക്കാരുടെ മനസ്സിനെ വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത മനോഹരമായ പൂന്തോട്ടങ്ങളും വര്‍ണവൈവിദ്ധ്യത്തിനും ആഡംബരത്തിനും പേരുകേട്ട കൊട്ടാരങ്ങളും മൈസൂരിനെ ഒരു റൊമാന്റിക്ക് ഡെസ്റ്റിനേഷന്‍ ആക്കി മാറ്റുന്നു. വിശദമായി വായിക്കാം
Photo Courtesy: Ezhuttukari

48. മൂന്നാര്‍

48. മൂന്നാര്‍

(Hotels in Munnar)
കേരളത്തിലെ മനോഹരമായ റൊമാന്റിക്ക് ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. വിശദമായി വായിക്കാം

Photo Courtesy: Bimal K C from Cochin, India
49. കുമ‌രകം

49. കുമ‌രകം

(Hotels in Kumarakom)
കേരളം അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം. വിശദമായി വായിക്കാം
Photo Courtesy: Sulfis

50. ആന്‍ഡമാന്‍

50. ആന്‍ഡമാന്‍

(Hotels in Andaman)
ആള്‍ത്തിരക്കില്ലാത്ത ശാന്തമായ ഏകാന്തതയുടെ സൗന്ദര്യം നുകരാന്‍ കഴിയുന്ന തീരങ്ങളാണ് ആളുകള്‍ അന്വേഷിയ്ക്കുന്നത്. ശാന്തമായ കടല്‍ത്തീരമാസ്വദിയ്ക്കാന്‍ അത്രയേറെ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. വിശദമായി വായിക്കാം

Photo Courtesy: Ritiks

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X