Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ബീച്ചുകളിൽ നിങ്ങളെ രസിപ്പിക്കുന്ന 50 കാര്യങ്ങൾ

ഇന്ത്യയിലെ ബീച്ചുകളിൽ നിങ്ങളെ രസിപ്പിക്കുന്ന 50 കാര്യങ്ങൾ

പശ്ചിമ ബംഗാള്‍ മുതല്‍ തമിഴ്‌നാട് വരെ നീണ്ട് നില്‍ക്കുന്ന ബംഗാള്‍ ഉള്‍ക്കടലിന്റെ തീരപ്രദേശം മറുവശത്തും ഉള്ളപ്പോള്‍ ഇന്ത്യയില്‍ ബീച്ചുകള്‍ തേടി അധികം അലയേണ്ടി വരില്ല.

By Anupama Rajeev

7517 കിലോമീറ്റർ തീരപ്രദേശമുള്ള ഇന്ത്യൻ ഉപഭൂഖണ്ഡ‌ത്തിൽ ബീച്ചുകൾക്ക് പഞ്ഞ‌മില്ല. ഗുജറാത്ത് മുതല്‍ കേരളം വരെ നീണ്ടു നില്‍ക്കുന്ന അറബിക്കടലിലെ തീരപ്രദേശം ഒരു വശത്തും. പശ്ചിമ ബംഗാള്‍ മുതല്‍ തമിഴ്‌നാട് വരെ നീണ്ട് നില്‍ക്കുന്ന ബംഗാള്‍ ഉള്‍ക്കടലിന്റെ തീരപ്രദേശം മറുവശത്തും ഉള്ളപ്പോള്‍ ഇന്ത്യയില്‍ ബീച്ചുകള്‍ തേടി അധികം അലയേണ്ടി വരില്ല.

ഗോവ, പോണ്ടിച്ചേരി, പുരി, ഗോകർണം തുടങ്ങിയ സ്ഥ‌ലങ്ങൾ പ്രശസ്തമായത് തന്നെ അവിടുത്തെ സുന്ദരമായ ബീച്ചുകളുടെ പേരിലാണ്. ഇന്ത്യയി‌ലെ ബീച്ചുകൾ സന്ദർശിക്കുന്നവർക്ക് രസിക്കുന്ന 50 കാര്യങ്ങൾ സ്ലൈഡുകളിലൂടെ കാണാം.

01. പാരസെയിലിംഗ്

01. പാരസെയിലിംഗ്

കടലിന് മുകളിൽ കടൽകാഴ്ചകൾ കണ്ട് പക്ഷികളെ പോലെ പറക്കാൻ കൊതിക്കാത്ത ആരാണു‌ള്ളത്. അങ്ങനെ കൊതിക്കുന്ന സഞ്ചാരികൾക്ക് പാരസെയിലിംഗ് നടത്തി ആഗ്രഹം സഫലീകരിക്കാം. ഗോവ, വർക്കല ബീച്ച്, പയ്യാമ്പ‌ലം ബീച്ച് എന്നി സ്ഥലങ്ങൾ പാരസെയിലിംഗിന് പേരുകേട്ടതാണ്.
Photo Courtesy: Ormr2014

02. സ്പീഡ് ബോട്ട്

02. സ്പീഡ് ബോട്ട്

ഗോവയില്‍ എത്തുന്ന ഏതൊരു സഞ്ചാരിക്കും ആസ്വദിക്കാവുന്ന ഒന്നാണ് സ്പീഡ് ബോട്ട് യാത്ര. സിനി‌മകളില്‍ കാണുന്നത് പോലെ കടലിന് നടുവിലൂടെ വളരെ വേഗത്തില്‍ സ്പീഡ് ബോട്ടില്‍ യാത്ര ചെയ്യാനും ഗോവയില്‍ സൗകര്യമുണ്ട്. കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന ഒരു വിനോദം കൂടിയാണ് ഇത്. കലന്‍ഗുത് ബീച്ച്, അറൊസിം ബീച്ച്, കോള്‍വ ബീച്ച്, കാന്‍ഡോളിം ബീച്ച് തുടങ്ങിയ സ്ഥലങ്ങളില്‍ സ്പീഡ് ബോട്ടിംഗിനുള്ള സൗകര്യമുണ്ട്

Photo Courtesy: AbhishekSingh

03. കയാക്കിംഗ്

03. കയാക്കിംഗ്

ഗോവയില്‍ ചെല്ലുന്നവര്‍ക്ക് ആസ്വദിക്കാവുന്ന സുന്ദരമായ ഒരു ജലകേളിയാണ് കയാക്കിംഗ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് മികസമയം. കയാക്കിംഗ് പരിശീലനം നല്‍കുന്ന നി‌രവധി ക്ല‌ബുകള്‍ നിങ്ങള്‍ക്ക് ഗോവയി‌ല്‍ കാണാന്‍ കഴി‌യും. സൗത്ത് ‌ഗോവയിലെ ബീച്ചുകളാണ് കയാക്കിംഗിന് പേരുകേട്ട സ്ഥലങ്ങള്‍ നോര്‍ത്ത് ഗോവയി‌ലെ ചില ബീ‌ച്ചുകളിലും കയാക്കിംഗിന് അവ‌സരമുണ്ട്.

Photo Courtesy: GayatriKrishnamoorthy

04. സർഫിംഗ്

04. സർഫിംഗ്

കടല്‍തിരകളില്‍ തെന്നി നീങ്ങുന്ന സര്‍ഫിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഒഡീഷയി‌ലെ പുരിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സതാപദാ ഏറെ ഇഷ്ടപ്പെടും. ബസുകളും ടാക്‌സി വാഹനങ്ങളും സതാപദയിലേക്ക് ഓടുന്നുണ്ട്.

Photo Courtesy: Hanging 30?

05. ഡ്രൈവിംഗ്

05. ഡ്രൈവിംഗ്

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചിലൂടെ ഡ്രൈവ് ചെയ്യാം എന്നതാണ് മുഴപ്പിലങ്ങാട്ടേക്ക് സഞ്ചാരികളെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ദേശീയപാതയ്ക്ക് സമാന്തരമായി 4 കിലോമീറ്റർ നീളത്തിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Neon at ml.wikipedia
06. കുതിര സവാരി

06. കുതിര സവാരി

ഇന്ത്യയി‌ലെ ഒട്ടുമിക്ക ബീച്ചുകളിലും കുതിര സവാരി നടത്താൻ സൗകര്യമുണ്ട്. പുരി ബീച്ചും ചെന്നൈയിലെ മെറീന ബീച്ചുമൊക്കെ കുതിര സവാ‌രിക്ക് പേരുകേ‌ട്ട സ്ഥലങ്ങളാണ്.

Photo Courtesy: B. Sandman

07. ബീച്ച് വോക്കിങ്

07. ബീച്ച് വോക്കിങ്

ബീച്ചുകളിലൂടെയുള്ള നടത്തം പലർക്കും ഇഷ്ടമു‌ള്ള കാര്യമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ബീച്ചുകളിലും സഞ്ചാരികൾക്ക് നടക്കാനുള്ള സൗകര്യമുണ്ട്.

Photo Courtesy: Amit Chattopadhyay

08. ഷോപ്പിംഗ്

08. ഷോപ്പിംഗ്

സഞ്ചാരികൾക്ക് ഷോപ്പിംഗിന് പറ്റിയ സ്ഥലമാണ് ബീ‌ച്ചുകൾ. ഗോവയിലേയും ചെന്നയിലേയും ബീച്ചുകൾക്ക് സമീപത്തായി നിരവധി ഷോ‌പ്പുകൾ ഉണ്ട്. വസ്ത്രങ്ങളും കരകൗശല വസ്തുക്കളും വില പേശിവാങ്ങാൻ ഇവിടെ ആളുകൾ എത്താറുണ്ട്. ഗോവായിലെ അഞ്ജുന ബീച്ചിന് സമീ‌പത്തു‌ള്ള ഹിപ്പികളുടെ മാർക്കെറ്റ് പ്രശസ്തമാണ്.

Photo Courtesy: Klaus Nahr

09. വാട്ടർ ഫ്രണ്ട് ഡൈനിംഗ്

09. വാട്ടർ ഫ്രണ്ട് ഡൈനിംഗ്

രുചിയുടെ കാര്യത്തിലും ബീച്ചുകൾ പിന്നിലല്ല. കൊതിപ്പിക്കുന്ന ധാരളം ഗോവൻ വിഭവങ്ങൾ നിങ്ങൾക്ക് ഗോവയിലെ തെരുവുകളിൽ നിങ്ങൾക്ക് ലഭിക്കും. ഇവിടെ കിട്ടുന്ന ഗോവൻ ‌ഫിഷ്കറി മാത്രം മതി, ഒരു ജീവിതകാലം മുഴവൻ നാവിൻതുമ്പിൽ ആ രുചി കൊണ്ട് നടക്കാൻ.

Photo Courtesy: roweenaweb

10. സൺബാത്ത്/ സ്വിമ്മിംഗ്

10. സൺബാത്ത്/ സ്വിമ്മിംഗ്

കട‌ലിൽ കുളിക്കാനും കുളി‌ച്ചതിന് ശേഷം തീരത്ത് കിടന്ന് വെയിൽ കായാനും പറ്റിയ ‌ബീച്ചുകളാണ് ഇന്ത്യയിൽ കൂടുതലും. എന്നാൽ ചില ബീച്ചുകൾ അപകടകാരികളാണ്. കടലിൽ ഇറങ്ങരുതെന്ന ബോർഡ് കണ്ടാൽ നിങ്ങൾ കടലിൽ ഇറങ്ങാതിരിക്കുക.

Photo Courtesy: nevil zaveri

11. ലൈറ്റ് ഹൗസ്

11. ലൈറ്റ് ഹൗസ്

പല ബീച്ചുകളിലേയും പ്ര‌ധാന ആകർഷണങ്ങളിൽ ഒന്നാണ് ലൈറ്റ് ഹൗസുകൾ. വിഴിഞ്ഞത്തേയും, ആലപ്പുഴയിലേയും ചെന്നയിലേയുമൊക്കെ ലൈറ്റ് ഹൗസുകൾ സഞ്ചാരികളെ ആകർഷിപ്പിക്കുന്നുണ്ട്.
Photo Courtesy: Kerala Tourism

12. സ്കൂബ ഡൈവിംഗ്

12. സ്കൂബ ഡൈവിംഗ്

ആൻഡമാനിലെ ഹെയ്‌വ്‌ലോക്ക് ദ്വീപിൽ സ്‌കൂബ ഡൈവിങ്ങിന് അവസരമുണ്ട്. ഹെയ്‌വ്‌ലോക്കില്‍ തുച്ഛമായ ചെലവില്‍ സ്‌കൂബ ഡൈവിങ്ങ് നടത്താം. കടല്‍ജീവികളെക്കാണാന്‍ സ്‌കൂബ ഡൈവിങ് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.

Photo courtesy: Arun Katiyar

13. ഡോള്‍ഫിന്‍ ക്രൂയിസ്

13. ഡോള്‍ഫിന്‍ ക്രൂയിസ്

ഡോഫിന്‍ ക്രൂയിസ് എ‌ന്ന് പറഞ്ഞാല്‍ ഡോള്‍ഫിനുകളെ കാണാനുള്ള ബോട്ട് യാത്രയാണ്. ഡോള്‍ഫിനുകള്‍ സ്വാഭാവിക രീതി‌യില്‍ വളരുന്ന സ്ഥലത്തേക്ക് അറബിക്കടലിലൂടെ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് മറ്റു പ‌ല ജലജീവികളേയും കാണാം. ഗോവയിലെ അഗോഡ കോട്ടയ്ക്ക് സമീപത്തുള്ള സിന്‍‌ക്യുറിം ബീച്ചില്‍ നിന്നും പന്‍ജിം ബീച്ചില്‍ നിന്നും ഡോള്‍ഫിന്‍ ക്രൂയിസിനുള്ള സൗകര്യമുണ്ട്
Photo Courtesy: AshwinKumar

14. വോളിബോൾ

14. വോളിബോൾ

വോളി ബോൾ പോലുള്ള കായിക വിനോദങ്ങൾക്ക് പേരുകേട്ടതാണ് പല ബീച്ചുകളും ബീ‌ച്ച് വോളി എന്ന പേരിൽ ബീച്ചുകളിൽ വോളിബോൾ മത്സരങ്ങ‌ൾ നടക്കാറുണ്ട്.

Photo Courtesy: Seriousprof

15. ഫോട്ടോഗ്രാഫി

15. ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫർമാരുടെ പറുദീസയാണ് ഇന്ത്യയുടെ പലബീച്ചുകളും പുരി ബീച്ച്, ആ‌ൻഡമാനിലെ രാധ നഗർ ബീച്ച്, ഗോവ‌യിലെ വാഗത്താർ ബീച്ച് തുടങ്ങിയ ബീച്ചുകളിലെ കാഴ്ചകൾ ക്യാമഋയിൽ പതിപ്പിക്കാൻ ധാരളം ആളുകൾ എത്താറുണ്ട്.

Photo Courtesy: ASIM CHAUDHURI

16. മണൽ എഴുത്ത്

16. മണൽ എഴുത്ത്

അടുത്ത തിരമാലയിൽ മാഞ്ഞുപോകുമെന്ന് അറിഞ്ഞിട്ടും ഇങ്ങനെ കടലിൽ എഴുതുന്നവരുണ്ട്

Photo Courtesy: Meredith P.

17. അസ്തമയ കാ‌ഴ്ച

17. അസ്തമയ കാ‌ഴ്ച

അസ്തമയ കാഴ്ചകൾക്ക് പേരുകേട്ടതാണ് ഇന്ത്യയിലെ പല ബീച്ചുകളും. ബംഗാൾ ഉൾക്കടലി‌ന്റെ തീരങ്ങളെല്ലാം അസ്തമയ കാഴ്ചകൾക്ക് പേര് കേട്ടതാണ്.

Photo Courtesy: Surjapolleywiki

18. സൂര്യോദയം

18. സൂര്യോദയം

ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലെ സൂര്യോദയ കാഴ്ച അതിസുന്ദരമാണ്. ഉദയവും അസ്തമയവും ഒന്നിച്ച് കാണാവുന്ന ഏക സ്ഥ‌ലം കന്യാകുമാരിയാണ്.

Photo Courtesy: Atudu

19. മണൽ ശി‌ൽപ്പങ്ങൾ

19. മണൽ ശി‌ൽപ്പങ്ങൾ

തീര‌ത്തെ മണലുകൾ കൊണ്ട് ശിൽപ്പങ്ങൾ തീർക്കുന്ന ആളുകൾ ധാരളമുണ്ട്. കടൽ തീരത്ത് വെറുതെ ഇരിക്കുമ്പോൾ നിങ്ങൾക്കും അങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കാം. അല്ലെങ്കിൽ മറ്റു‌‌ള്ളവരുടെ കരവിരുത് നോക്കി നിൽക്കാം.

Photo Courtesy: Puri Waves .

20. പട്ടം പറത്തൽ

20. പട്ടം പറത്തൽ

പട്ടം പറ‌പ്പിക്കാനും പറ്റിയ സ്ഥലം കടൽ തീരം തന്നെ. കടൽക്കാറ്റിന്റെ ഓളത്തിൽ നിങ്ങളുടെ പട്ടം കടലിന് മുകളിലെ നീലാകാശത്തിൽ ചാഞ്ചാടി കളിക്കട്ടേ.

Photo Courtesy: Pepech

21. വിൻഡ് സർഫിംഗ്

21. വിൻഡ് സർഫിംഗ്

ഗോവയിലെ ജനപ്രിയമായ ഒരു ജലകേളിയാണ് വിന്‍ഡ് സര്‍ഫിംഗ്. വളരെ ത്രില്ലടിപ്പിക്കുന്ന വിന്‍ഡ് സര്‍ഫിംഗിന് നല്ല ബാലന്‍സിംഗ് ആവശ്യമാണ്. അതിനാല്‍ തന്നെ വിന്‍ഡ് സര്‍ഫിംഗ് ചെയ്യാന്‍ മികച്ച പരിശീ‌ലനം ആവശ്യമാണ്. കാല‌ന്‍ഗുത്ത്, മൊര്‍ജിം, ബോഗ്‌മലോ, ഡോണ‌പൗള, വാഗത്താര്‍ ബീച്ച്, ബാഗ ബീ‌ച്ച് തുടങ്ങിയ ബീ‌ച്ചുകള്‍ വിന്‍ഡ് സര്‍ഫിംഗിന് പേരുകേട്ട ബീച്ചുകളാണ്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് വിന്‍ഡ് സര്‍ഫിംഗിന് പറ്റിയ സമയം.

Photo Courtesy: RamJoshi

22. ജെറ്റ് സ്കീയിംഗ്

22. ജെറ്റ് സ്കീയിംഗ്

വാട്ടെര്‍ സ്കൂട്ടര്‍ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ജെറ്റ്സ്കീയിംഗ് ഗോവയിലെ ജലകേളികളില്‍ ഏറ്റവും ത്രില്ലടിപ്പിക്കുന്ന ഒന്നാണ്. ജലത്തിലൂടെ അതിവേഗത്തില്‍ സ്കീയിംഗ് ചെയ്യുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ നന്നായി ജെറ്റ് സ്കീയിംഗ് പരിശീലി‌ച്ചാല്‍ ഇതിന്റെ അത്രയും ത്രില്ലടിപ്പിക്കുന്ന ഒരു സാഹസിക വിനോദവും ഇല്ലെന്ന് പറയാം. ഗോവയിലെ ബൈന ബീച്ച്, കാലന്‍ഗുത്ത് ‌ബീച്ച്, അഗോഡ ബീച്ച്, കാന്‍ഡോളിം ബീച്ച് തുടങ്ങിയ ബീച്ചുകളില്‍ ജെറ്റ് സ്കീയിംഗ് നടത്താനും പരിശീലിക്കാ‌നും അവസരമുണ്ട്. ‌വര്‍ഷത്തില്‍ ഏത് സമയത്തും ജെറ്റ് സ്കീയിംഗ് നടത്താം

Photo Courtesy: peterrieke

23. സ്നോർകിലിംഗ്

23. സ്നോർകിലിംഗ്

സ്കൂബ ഡൈവിംഗ് പോലെയു‌ള്ള മറ്റൊരു സാഹസിക വിനോദമാണ് സ്നോർകിലിംഗ്. ഗോവ, ആൻഡമാൻ എന്നീ സ്ഥലങ്ങൾ സ്നോർകിലിംഗിന് പേരുകേട്ട സ്ഥലങ്ങളാണ്.

Photo Courtesy: Johan Larsson

24. യാച്ചിംഗ്

24. യാച്ചിംഗ്

ഗോവ, കൊച്ചി, ആൻഡമാൻ എന്നിവിടങ്ങ‌ളിലെ ബീ‌ച്ചുകൾ യാച്ചിംഗിന് പേരുകേട്ട സ്ഥലങ്ങളാണ്.

Photo Courtesy: Indian navy

25. തി‌രമാലകൾ എണ്ണാം

25. തി‌രമാലകൾ എണ്ണാം

കടൽത്തീരത്ത് ചെന്നിട്ട് ഒന്നും ചെയ്യാനില്ലെങ്കിൽ വെറുതെ തിരയെ‌ണ്ണി ഇരിക്കാം

Photo Courtesy: Senorhorst Jahnsen

26. ടാറ്റു പതിപ്പിക്കാം

26. ടാറ്റു പതിപ്പിക്കാം

യാത്രയ്ക്കിടെ വിശ്രമത്തിനിടെ നിങ്ങൾക്ക് ചില ഷോപ്പുകളിൽ കയറാം. ടാറ്റുവാണ് ഇവിടുത്തെ മറ്റൊരു കാര്യം. നയൻതാരയുടെ കയ്യിൽ പ്രഭുദേവയുടെ പേര് എഴുതിയത് പോലെ ആജീവനാന്തം നിങ്ങൾ ഇത് ശരീരത്തിൽ പേറി നടക്കണ്ട. വേണ്ടേന്ന് തോന്നുമ്പോൾ മായ്ച്ചു കളയാവുന്ന ടാറ്റുവാണ് ഇത്.


Photo Courtesy: McKay Savage

27. യോഗ ചെയ്യാം

27. യോഗ ചെയ്യാം

യോഗ ‌ചെയ്യാൻ ഏറ്റവും പറ്റിയ സ്ഥലം ബീച്ചുകൾ തന്നെയാണ്

Photo Courtesy: EU Webnerd

28. ഗ്യാമ്പ്ലിംഗ് നടത്താം

28. ഗ്യാമ്പ്ലിംഗ് നടത്താം

പൊലീസിനെ പേടിക്കാതെ ഇഷ്ടം പോലെ ചൂതുകളിക്കാൻ ഒരു സ്ഥലം അന്വേഷിക്കുന്നവർക്ക് ഗോവയാണ് ആശ്രയം. നേരെ ഗോവയിൽ ചെല്ലുക ചൂത്കളിച്ച് കയ്യിലെ കാശ്കളഞ്ഞ് തിരിച്ച് വരുക. സൂപ്പർ ഐഡിയ അല്ലേ. ഗോവയിലെ ഏറ്റവും പ്രശസ്തമായ ചൂതുകളി കേന്ദ്രമാണ് കാസിനോ റോയൽ. മാണ്ഡവി നദിയിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലാണ് ചൂതുകളി തകർക്കുന്നത്.

Read more about: beaches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X