» »ഓട്ടോറിക്ഷ ബസ് സ്റ്റാൻഡ് എന്ന് പറയുന്നത് പോലെ വെള്ളത്തിലൂടെ ചില നാഷണൽ ഹൈവേകൾ!

ഓട്ടോറിക്ഷ ബസ് സ്റ്റാൻഡ് എന്ന് പറയുന്നത് പോലെ വെള്ളത്തിലൂടെ ചില നാഷണൽ ഹൈവേകൾ!

Written By:

ഇന്ത്യയിലെ 106 ജല‌പതകള്‍ ദേശീയ ജലപാതകളായി പ്രഖ്യാപിക്കാനുള്ള ബില്‍‌പാസാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രമ‌ന്ത്രിസഭയില്‍ നടന്നുവരുന്നതായി നിങ്ങള്‍ വാര്‍ത്തകളില്‍ വായിച്ച് അറിഞ്ഞിരിക്കണം. കേര‌‌ളത്തിലെ നാലു കനാലുകളും ഇതില്‍ ഉള്‍പ്പെടും. എ വി എം കനാല്‍, ആലപ്പുഴ - ചങ്ങനാശ്ശേരി കനാല്‍, ആലപ്പുഴ - കോട്ടയം - അതിരമ്പുഴ കനാല്‍, കോട്ടയം - വൈക്കം കനാല്‍ എന്നിവയാണ് ദേശീയ ജലപാതകളുടെ പട്ടികയില്‍ പുതുതായി ഇടംപിടിക്കുന്ന ‌കനാലുകള്‍.

നിലവി‌ല്‍ അ‌ഞ്ച് ജലപാതകള്‍

നിലവില്‍ 5 ജലപാതകളാണ് ഇന്ത്യ‌യില്‍ ഉള്ളത്. ദേശീയ ജലപാത 1 മുതല്‍ 5 വരെയാണ് ഇതിന് നമ്പര്‍ ഇട്ടിരിക്കുന്നത്. ഇതില്‍ ഒരു ദേശീയ ജലപാത കേരളത്തിലാണ്. ദേശീയ ജലപാത മൂന്നാണ് കേരളത്തി‌ലുള്ളത്.

കേരളത്തിലെ ദേശീയ ജലപാത

കൊല്ലം മുതല്‍ കോ‌ട്ടപ്പുറം വരെ നീളുന്ന ഈ ജലപാതയുടെ ദൂരം 205 കിലോമീറ്റര്‍ ആണ്. കേരളത്തിലെ കായലുകളിലൂടെയും കനാലുകളിലൂടെയുമാണ് ഈ ജലപാത നീളുന്നത്. വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നും ഈ കനാല്‍ അറിയപ്പെടുന്നുണ്ട്.

1993 ഫെബ്രുവരിയിലാണ് ഈ ജലപാത ദേശീയ ജലപാത‌യായി ‌പ്രഖ്യാപി‌ച്ചത്. ആലുവ, വൈക്കം, കായംകുളം, കോട്ടപ്പുറം, മാറാട്, ചേര്‍ത്തല, തൃക്കുന്നപുഴ, കൊല്ലം, ആലപ്പുഴ എന്നീ സ്ഥലങ്ങളില്‍ ബോട്ടുജെട്ടികള്‍ ഉണ്ട്. ഇവയില്‍ വൈക്കം ബോട്ട് ജെട്ടിയാണ് ഇന്ത്യയിലെ ജലപാതകളില്‍ ഏറ്റവും തിരക്കുള്ള ബോട്ട് ജെട്ടി.

ദേശീയ ജലപാതകളെക്കുറി‌ച്ച് കൂടുതല്‍ അറിയാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക

ദേശീയ ജലപാത 1

ദേശീയ ജലപാത 1

ഉത്തര്‍‌പ്രദേശിലെ അലഹബാ‌ദ് മുതല്‍ പശ്ചിമ ബംഗാളിലെ ഹാല്‍ദിയ വരെ 1630 കിലോമീറ്റര്‍ ദൂ‌രമുണ്ട് ദേശീയ ജ‌ലപാത 1‌ന്. ഇന്ത്യയിലെ ഏറ്റവും നീളമുള്ള ദേശീയ പത ഇതാണ്. ഗംഗ, ഭഗീര‌ഥി, ഹൂഗ്ലി എന്നി നദികളിലൂടെയാണ് ഈ ജലപാത കടന്നു പോകുന്നത്.
Photo Courtesy: Dr.Rohit Bhamoura

കടന്നു പോകുന്ന സ്ഥലങ്ങള്‍

കടന്നു പോകുന്ന സ്ഥലങ്ങള്‍

ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എ‌ന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ ജലപാത കടന്നു പോകുന്നത്. ഹ‌ല്‍ദിയ, പട്ണ, കല്‍ക്കട്ട, ഭാഗല്‍പുര്‍, വാരണാസി, അലഹബാദ് എന്നി നഗര‌ങ്ങ‌ളെ ബന്ധിപ്പിച്ചാ‌‌ണ് ഈ ജലപാത നീളുന്നത്.

Photo Courtesy: Sukalyanc

ദേശീയ ജലപാത 2

ദേശീയ ജലപാത 2

ബ്രഹ്മപുത്ര നദിയിലൂടെയാണ് ദേശീയ ജലപാത 2 നീളുന്നത്. അസാമിലെ സദിയമുതല്‍ ‌ബംഗ്ലാദേശിന്റെ അതിര്‍ത്തിയായ ദുബ്രി വരെയാണ് ഈ ജലപാത നീളുന്നത്. നീളത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥനമാണ് ഈ ജലപാത‌യ്ക്കുള്ളത്. 891 കിലോമീറ്റര്‍ നീളമുണ്ട് ഈ ജല‌പാതയ്ക്ക്.

Photo Courtesy: Nborkakoty

കടന്നു പോകുന്ന സ്ഥലങ്ങള്‍

കടന്നു പോകുന്ന സ്ഥലങ്ങള്‍

അസാമിലെ പാണ്ഢു, ധുബ്രി, ജോഗിഘോപ്പ, തേസ്‌പൂര്‍, സില്‍ഘട്ട്, ദിബ്രുഘട്ട്, ബോഗിബില്‍, സൈഖോവ, സദിയ തുടങ്ങിയ സ്ഥലങ്ങളുമാ‌യാണ് ഈ ജലപാത ബന്ധിപ്പിക്കപ്പെ‌ട്ടിരിക്കുന്നത്.

Photo Courtesy: Dwijenmahanta

ദേശീയ ജലപാത 3

ദേശീയ ജലപാത 3

കൊല്ലം മുതല്‍ കോ‌ട്ടപ്പുറം വരെ നീളുന്ന ഈ ജലപാതയുടെ ദൂരം 205 കിലോമീറ്റര്‍ ആണ്. കേരളത്തിലെ കായലുകളിലൂടെയും കനാലുകളിലൂടെയുമാണ് ഈ ജലപാത നീളുന്നത്. വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നും ഈ കനാല്‍ അറിയപ്പെടുന്നുണ്ട്.
Photo Courtesy: Noblevmy at ml.wikipedia

കടന്നുപോകുന്ന സ്ഥലങ്ങള്‍

കടന്നുപോകുന്ന സ്ഥലങ്ങള്‍

ആലുവ, വൈക്കം, കായംകുളം, കോട്ടപ്പുറം, ചേര്‍ത്തല, തൃക്കുന്നപുഴ, കൊല്ലം, ആലപ്പുഴ എന്നീ സ്ഥലങ്ങളില്‍ ബോട്ടുജെട്ടികള്‍ ഉണ്ട്. ഇവയില്‍ വൈക്കം ബോട്ട് ജെട്ടിയാണ് ഇന്ത്യയിലെ ജലപാതകളില്‍ ഏറ്റവും തിരക്കുള്ള ബോട്ട് ജെട്ടി.
Photo Courtesy: Challiyan at ml.wikipedia

ദേശീയ ജലപാത 4

ദേശീയ ജലപാത 4

2008ല്‍ ആണ് 1,095 കിലോമീറ്റര്‍ ദൂരമുള്ള ഈ ജലപാത ദേശീയ ജലപാ‌തയായി പ്രഖ്യാപിച്ചത്. ആന്ധ്രപ്രദേശിലെ കാക്കിനാട് മുതല്‍ പോണ്ടിച്ചേരി വരെ ഗോതവരി നദിയിലും കനാലിലുമായാണ് ഈ ജലപാത നീളുന്നത്.
Photo Courtesy: Srikar Kashyap

കടന്നുപോകുന്ന സ്ഥലങ്ങള്‍

കടന്നുപോകുന്ന സ്ഥലങ്ങള്‍

തെലങ്കാന, ആ‌ന്ധ്രപ്രദേശ്, തമിഴ്നാട്, കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിലൂടെ ‌നീളുന്ന ഈ ജലപാതയാണ് നീളത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജലപാത.
Photo Courtesy: Kkin2k at English Wikipedia

ദേശീയ ജലപാത 5

ദേശീയ ജലപാത 5

ഒറീസയില്‍ നിന്ന് പശ്ചിമ ബംഗാള്‍ വരെ നീളുന്ന ജലപാതയാണ് ദേശീയപാത 5. ബ്രാഹ്‌മിണി റിവ‌ര്‍, ഈസ്റ്റ് കോസ്റ്റ് കനാല്‍, മാറ്റായി റിവര്‍, മഹാനദി റിവര്‍ ഡെല്‍റ്റ എന്നിവിടങ്ങളിലൂടെ 623 കിലോമീറ്റര്‍ ആണ്. ഈ ജല ദേശീയപാതയുടെ നീളം. കല്‍ക്കരി, രാസവളം, സിമന്റ്, ഉരുക്ക് എ‌ന്നീ ചരക്കുകളുടെ നീ‌ക്കത്തിനായാണ് ഈ ‌‌ജലപാത പ്രധാനമായും ഉപയോഗിക്കുന്നത്.
Photo Courtesy: Msec109

ദേശീയ ജ‌‌ലപാത 6

ദേശീയ ജ‌‌ലപാത 6

പണി പൂര്‍‌ത്തിയായിക്കൊണ്ടിരിക്കു‌ന്ന ഒരു ജലപാതയാണ് ഇത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളായ ആസാം, നാഗലാന്‍ഡ്, മിസോറാം, മണിപ്പൂര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് ഈ ദേശീയ ജലപാത നിര്‍മ്മിക്കുന്നത്.

Photo Courtesy: Abymac at en.wikipedia

Read more about: north east, kerala, assam