Search
  • Follow NativePlanet
Share
» »ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ പാലങ്ങളിലൂടെ ട്രെയിൻ യാത്ര ചെയ്തിരിക്കണം

ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ പാലങ്ങളിലൂടെ ട്രെയിൻ യാത്ര ചെയ്തിരിക്കണം

By Maneesh

നദിക്ക് കുറുകേയുള്ള നീളം കൂടിയ പാലങ്ങളിലൂടെ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടോ. ജീവിതത്തിൽ ലഭിക്കുന്ന സുന്ദരമായ അനുഭവങ്ങളിൽ ഒന്നായിരിക്കും അത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയി‌നിൽ യാത്ര ചെയ്തിരിക്കേണ്ട ഇന്ത്യയിലെ ഏറ്റവും സുന്ദരമായ 6 പാലങ്ങൾ പ‌രിചയപ്പെടാം

01 പാമ്പൻ പാലം, രാമേശ്വരം

01 പാമ്പൻ പാലം, രാമേശ്വരം

ഇന്ത്യയിലെ കടൽപ്പാലങ്ങളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന പാലമാണ് ഇത്. 2.3 കിലോമീറ്റർ ആണ് ഇതിന്റെ നീളം. മുംബൈയിലെ പാലം പണിയുന്നതിന് മുൻപ് പാമ്പൻ പാലമായിരുന്നു ഇന്ത്യയിലേ ഏറ്റവും വലിയ കടൽപ്പാലം. പാക് കടലിടുക്കിന് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ പാലം പാമ്പൻ ദ്വീപുമായി പ്രധാനകരയെ ബന്ധപ്പെടുത്തുന്ന പാലമാണ്. ഈ പാലത്തിലൂടെയാണ് രാമേശ്വരത്തേക്ക് പോകുന്നത്.

പാലത്തിന്റെ നിർമ്മാണത്തിലും ഏറെ പ്രത്യേകതയുണ്ട്. കപ്പലുകൾ വരുമ്പോൾ ഈ പാലം പകുത്ത് മാറ്റാൻ കഴിയുമെന്നതാണ് ഏറ്റവും അത്ഭുതകരമായ കാര്യം.

Photo Courtesy: Dashingprince

02 വേമ്പനാട് റെയിൽ പാലം, കേരളം

02 വേമ്പനാട് റെയിൽ പാലം, കേരളം

ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ റെയിൽ പാലം ഇതാണ്. ചരക്ക് തീവണ്ടികൾ മാത്രമേ ഇതിലൂടെ കടന്നുപോകാറുള്ളു. ഇടപ്പള്ളിയും വല്ലാർപാടവുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇത്.

Photo Courtesy: Dr. Ajay Balachandran

03 ഗോധാവരി റെയിൽ‌ പാലം, ആന്ധ്രപ്രദേശ്

03 ഗോധാവരി റെയിൽ‌ പാലം, ആന്ധ്രപ്രദേശ്

ആന്ധ്രപ്രദേശിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലമാണ് ഇത്. ജപ്പാനിലെ കൻസായി ഇന്റർനാഷണൽ എയർപോർട്ട് സ്കൈഗേറ്റ് കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോഡ് കം റെയിൽ പാലം ഇതാണ്.

Photo Courtesy: Ramesh Ramaiah

04. മഹാനദി പാലം, ഒഡീഷ

04. മഹാനദി പാലം, ഒഡീഷ

ഒഡീഷയിലെ മഹാനദിക്ക് കുറുകെ നിർമ്മിച്ച ഈ പാല ആരേയും ആകർഷി‌പ്പിക്കുന്ന റെയിൽപാലങ്ങളിൽ ഒന്നാണ്. കിയാകട്ടയും ബൗധും തമ്മിൽ ബന്ധിപ്പിക്കുന്ന ‌പ്രധാന പാതയിലാണ് ഈ പാലം.

Photo Courtesy: Rajani3737

05. ന്യൂ ജൂബിലി പാലം, ബംഗാൾ

05. ന്യൂ ജൂബിലി പാലം, ബംഗാൾ

പശ്ചിമബംഗാളിലെ ചരിത്ര പ്രാധാന്യമുള്ള ജൂബിലി പാലത്തിന് പകരം നിർമ്മിച്ച പാലമാ‌ണ് ന്യൂ ജൂബിലി പാലം. ഹൂഗ്ലി നദിക്ക് കുറുകേയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. നൈഹാട്ടിയും ബന്ദേലും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം.
Photo Courtesy: Piyal Kundu

06. ശരാവതി പാലം, കർണാടക

06. ശരാവതി പാലം, കർണാടക

കർണാടകയിലെ ഏറ്റവും നീളം കൂടി‌യ റെയിൽപാലമാണ് ഈ പാലം. പ്രശസ്തമായ കൊങ്കൺ റെയിൽവെ കടന്നു പോകുന്നത് ഈ പാതയിലൂടെയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X