» »കാടിന്റെ വന്യത പേറുന്ന മൃഗശാലകള്‍ കാണാം

കാടിന്റെ വന്യത പേറുന്ന മൃഗശാലകള്‍ കാണാം

Written By: Elizabath

തീക്ഷ്ണത നിറഞ്ഞ ഭാവങ്ങളോടെയുള്ള വന്യമൃഗങ്ങള്‍, ആരേയും മയക്കുന്ന സൗന്ദര്യമുള്ള പക്ഷികള്‍, സദാ സമയം കലപിലകൂട്ടുന്ന ഒരു പറ്റം ജീവികള്‍ , കാടുകളില്‍ മാത്രം കാണാനാകുന്ന ഇത്തരം സുന്ദരകാഴ്ചകള്‍ നമ്മുക്ക് സമ്മാനിക്കുന്ന ഇടങ്ങളാണ് മൃഗശാലകള്‍. കാട് കയറാന്‍ ഭയമുള്ളവര്‍ക്ക് കാടിന്റെ വന്യത സമ്മാനിക്കുന്ന 6 മൃഗശാലകളെ ഇന്ന് പരിചയപ്പെടാം.

 രാജീവ് ഗാന്ധി സുവോളജിക്കല്‍ പാര്‍ക്ക്

രാജീവ് ഗാന്ധി സുവോളജിക്കല്‍ പാര്‍ക്ക്

മഹാരഷ്ട്രയിലെ പൂനയില്‍ സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി സുവോളിക്കല്‍ പാര്‍ക്ക് രാജീവ് ഗാന്ധി സൂ എന്നും അറിയപ്പെടുന്നു. വിവിധയിനം പാമ്പുകളുള്ള കറ്റ്രാജ് സ്‌നേക്ക് പാര്‍ക്കാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അണലി, പെരുപാമ്പ്, കരിമൂര്‍ഖന്‍ എന്നിവ ഈ സ്‌നേക് പാര്‍ക്കില്‍ ഉണ്ട്. പാമ്പുകള്‍ കൂടാതെ വിവിധയിനം ഇഴജന്തുക്കളും ഇവിടേയുണ്ട്.
കൂടാതെ അപൂര്‍വ്വ ഇനങ്ങളായ വെള്ളക്കടുവകള്‍, ബംഗാള്‍ കടുവകള്‍, പുലികള്‍, അപൂര്‍വ്വങ്ങളായ പക്ഷികള്‍ എന്നിവയെ ഇവിടെ കാണാം.

PC: Kalyani Patake

അരിഞ്ഞാര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്ക്

അരിഞ്ഞാര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്ക്

1300 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ അരിഞ്ഞാര്‍ അണ്ണാര്‍ സുവോളജിക്കല്‍ പാര്‍ക്കാണ് ഇന്ത്യയിലെഎറ്റവും വലിയ മൃഗശാല. ചെന്നൈയിലെ വന്തല്ലൂരില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക് സസ്ഥിനികള്‍, ഉരകങ്ങള്‍, ഷഡ്പദങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമാണ്.
ബട്ടര്‍ഫ്‌ളൈ പാര്‍ക്ക് ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

PC: Sivahari

പദ്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്ക് , ഡാര്‍ജലിങ്ങ്

പദ്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്ക് , ഡാര്‍ജലിങ്ങ്

പാണ്ഡകളുടെ സാമ്രാജ്യമായ പദ്മജ നായിഡു പാര്‍ക്കാണ് ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക്.
ചുവന്ന പാണ്ഡകളെ കൂടാതെ സൈബീരിയന്‍ കടുവകള്‍, വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങള്‍ എന്നിവയേയും ഇവിടെ കാണാന്‍ കഴിയും. പ്രധാന ഒരു പക്ഷി സങ്കേതം കൂടിയാണ് ഈ പാര്‍ക്ക്.

PC: Sandeep pai1986

മൈസൂര്‍ സൂ

മൈസൂര്‍ സൂ

മൈസൂരിലെ പ്രധാന ആകര്‍ഷണം കൂടിയാണ് ശ്രീ ചാമരാജേന്ദ്ര സുവോളജിക്കല്‍ പാര്‍ക്ക് എന്നറിയപ്പെടുന്ന മൈസൂര്‍ പാര്‍ക്ക്. ജിറാഫ്, സീബ്ര, സിംഹം കാണ്ടാമൃഗം എന്നിവ ഇവിടുത്തെ പ്രധാന കാഴ്ചകളാണ്.

PC: krishanu_seal

അമൃത്തി സുവോളജിക്കല്‍ വെല്ലോര്‍ പാര്‍ക്ക്

അമൃത്തി സുവോളജിക്കല്‍ വെല്ലോര്‍ പാര്‍ക്ക്

അമൃത്തി പുഴയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് പാര്‍ക്ക് ഈ പേരില്‍ അറിയപ്പെടുന്നത്. മൃഗങ്ങളെ കാണാമെന്നതിനുപരി വെള്ളച്ചാട്ടങ്ങളും പച്ചപ്പും കൊണ്ട് സമൃദ്ധമാണിവിടെ. കീരികള്‍, മുള്ളന്‍പന്നികള്‍ എന്നിവ ഇവിടെ ധാരാളം ഉണ്ട്.

PC: Rob Oo

നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക്, ഹൈദരാബാദ്

നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക്, ഹൈദരാബാദ്

തെലുങ്കാനയിലെ ഹൈദരാബാദില്‍ സ്ഥിതി ചെയ്യുന്ന ഈ പാര്‍ക്കിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം രാത്രി നേരത്ത് ഇരതേടുന്ന പക്ഷികളാണ്. അതിനാല്‍ തന്നെ രാവിലെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇവയെ വ്യക്തമായി കാണാം.ഫ്രൂട്ട് വവ്വാലുകള്‍, വിവിധയിനം മൂങ്ങകള്‍ എന്നിവ ഇവിടുത്തെ കാഴ്ചകളാണ്.

PC: Aradhanait

Read more about: national park