Search
  • Follow NativePlanet
Share
» »പുതുവര്‍ഷത്തില്‍ ചെയ്യാന്‍ 5 കാര്യങ്ങള്‍

പുതുവര്‍ഷത്തില്‍ ചെയ്യാന്‍ 5 കാര്യങ്ങള്‍

By Maneesh

പുതുവര്‍ഷം ആഘോഷിക്കുന്നവരില്‍ കൂടുതലും യുവാക്കളാണ്. ത്രില്ലടിക്കാന്‍ എപ്പോഴും യുവത്വത്തിന്റെ പ്രസരിപ്പ് ഉണ്ടായിരിക്കണം. പുതുവര്‍ഷത്തിലെ ആഘോഷങ്ങളും ആനന്ദവും അങ്ങേയറ്റം ത്രില്ലടിപ്പികേണ്ടുന്നതാണെന്ന് വിശ്വസിക്കുന്നവരാണ് യുവാക്കള്‍.

പുതുവര്‍ഷത്തില്‍ ചെയ്യാന്‍ 5 കാര്യങ്ങള്‍

ഉറക്കം തൂങ്ങിയിരിക്കാൻ ഇഷ്ടപ്പെടാത്ത എല്ലാ ആളുകൾക്കും ത്രില്ലടിക്കാൻ ഇഷ്ടമാണ്. ത്രില്ലടിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും മനസിൽ ചെറുപ്പം സൂക്ഷിക്കുന്നവരുമാണ്. മനസിൽ ചെറുപ്പം സൂക്ഷിക്കുന്ന, ത്രില്ലടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുതുവർഷത്തിൽ ചെയ്യാവുന്ന 5 കാര്യങ്ങൾ പരിചയപ്പെടാം

1 നീലഗിരി മലയിലൂടെ സൈക്കിൾ ഓടിക്കാം

നീലഗിരി എന്നത് ചെറിയ ഒരു മലയൊന്നുമല്ല. 24 മലനിരകളാണ് അങ്ങ് സ്വർഗം തൊട്ട് നിൽക്കുന്നത്. ഊട്ടിയിൽ നിന്ന് മലകയറി ചെന്ന്, മലനിരകളുടെ ഭംഗി ആസ്വദിച്ച് സൈക്കിൾ സാവാരി നടത്തിയാൽ അതൊരു ത്രില്ലൻ അനുഭവമായിരിക്കില്ലേ? അത് അറിയണമെങ്കിൽ സൈക്കിൾ സവാരി നടത്തി നോക്കണം.

പുതുവര്‍ഷത്തില്‍ ചെയ്യാന്‍ 5 കാര്യങ്ങള്‍
Photo Courtesy: Anis Ahmad

2 ഗോവയിലെ ക്വാഡ് ബൈക്കിംഗ്

ഗോവ എന്നാൽ ബീച്ചുകൾ മാത്രമാണെന്ന് തെറ്റുദ്ധരിച്ചിട്ടുണ്ടെങ്കിൽ ആദ്യം ആ തെറ്റിദ്ധാരണ മാറ്റിയേക്ക്. ഇനി ഗോവയിലെ സുന്ദരമായ ഭൂമിയിലൂടെ ക്വാഡ് ബൈക്കിംഗ് നടത്താം. ഗോവയിൽ ചെന്നാൽ ക്വാഡ് ബൈക്ക് വാടകയ്ക്ക് എടുക്കുകയും ചെയ്യാം. ബെസ്റ്റ് ഐഡിയ ആല്ലേ?

പുതുവര്‍ഷത്തില്‍ ചെയ്യാന്‍ 5 കാര്യങ്ങള്‍

Photo Courtesy: Chris_Parfitt

3. ഗ്രീൻ റൂട്ടിലൂടെ ഒരു ട്രെക്കിംഗ്

ബാംഗ്ലൂരിൽ നിന്ന് മംഗലാപുരംവരെയുള്ള റെയിൽവെ ട്രാക്ക് ആണ് ഗ്രീൻ റൂട്ട് എന്ന് അറിയപ്പെടുന്നത്. ഈ വഴിയുള്ള ട്രെക്കിംഗ് സുന്ദരമായ അനുഭവമാണെങ്കിലും ട്രാക്കിലൂടെ നടക്കുമ്പോൾ ട്രെയിൻ വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം.

പുതുവര്‍ഷത്തില്‍ ചെയ്യാന്‍ 5 കാര്യങ്ങള്‍

Photo Courtesy: Iamg

4. ഹംബിയിലെ അവശിഷ്ടങ്ങൾ

പൗരാണികമായ ഒരു കാലത്തിലേക്ക് നിങ്ങൾക്ക് ഉടനടി പോകണമെന്നുണ്ടോ? ഹംബിയിലേക്ക് പോകാം. എവിടെ നോക്കിയാലും പൗരാണികത വിളിച്ചോതുന്ന ക്ഷേത്ര അവശിഷ്ടങ്ങൾ മാത്രം.

പുതുവര്‍ഷത്തില്‍ ചെയ്യാന്‍ 5 കാര്യങ്ങള്‍
Photo Courtesy: Srikar.agnihotram

5. ദൂത് സാഗറിലേക്ക് ഒരു ട്രെക്കിംഗ്

ഗോവയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കാണാറുള്ള ദൂത് സാഗർ വെള്ളച്ചാട്ടത്തിന്റെ സമീപത്തേക്ക് ഒന്ന് നടന്നു പോകാം. യൗവനത്തിന്റെ ത്രില്ലടിപ്പിക്കുന്ന ഒരു ആവേശ യാത്രയായിരിക്കും അതെന്ന കാര്യത്തിൽ സംശയം വേണ്ട. റെയിൽവേ ട്രാക്കിന് സമീപത്തുകൂടെ നടന്നു പോകാൻ ഇവിടെ സൗകര്യമുണ്ട്.

പുതുവര്‍ഷത്തില്‍ ചെയ്യാന്‍ 5 കാര്യങ്ങള്‍
Photo Courtesy: Ankit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X