» »ഇന്ത്യയിലെ അത്ഭുതങ്ങളിൽ ഒന്നായ നീർമഹലിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

ഇന്ത്യയിലെ അത്ഭുതങ്ങളിൽ ഒന്നായ നീർമഹലിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

Written By:

ത്രിപുരയില്‍ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ തലസ്ഥാനമായ അഗര്‍ത്തല സന്ദര്‍ശിച്ചാല്‍ അവിടെ ഒരു താജ്മഹല്‍ കാണാം, വെള്ളത്തിലാണെന്ന് മാത്രം. ത്രിപുരയിലെ ഏറ്റവും മനോഹരമായ കൊട്ടാരം ഇതാണെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ ത്രിപുര സന്ദര്‍ശിക്കുന്നവര്‍ നീര്‍മഹല്‍ എന്ന ഈ കൊട്ടാരം സന്ദര്‍ശിക്കാന്‍ മറക്കരുത്. പടിഞ്ഞാറന്‍ ത്രിപുര ജില്ലയിലെ മേലാഘയിലാണ്
വെള്ളത്തില്‍ കെട്ടിപൊക്കിയ ഈ വിസ്മയം സ്ഥിതി ചെയ്യുന്നത്.

ആറ്‌ ചതുരശ്രകിലോമീറ്റര്‍ വിസ്‌തൃതിയുള്ള രുദ്രാസാഗര്‍ തടാകത്തിന്റെ ഒത്ത നടുക്കാണ്‌ ത്രിപുരയിലെ രാജകുടുംബത്തിന്റെ വസതിയായിരുന്ന നീര്‍മഹല്‍ എന്ന ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1930ല്‍ ബീര്‍ ബിക്രം കിഷോര്‍ ദേബ്‌ ബര്‍മ്മന്‍ രാജാവ് നിർമ്മിച്ച ഈ കൊട്ടാരം ഒരു എഞ്ചിനീയറിംഗ് വിസ്മയം കൂടിയാണ്. അഗർത്തല നഗരത്തിൽ ‌നിന്ന് വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം.

വെള്ളത്തിലെ കൊട്ടാരം എന്ന നീർമഹലിന്റെ കൂടുതൽ വിശേഷങ്ങൾ സ്ലൈഡുകളിൽ വായിക്കാം

താജ്മഹൽ പോലെ

താജ്മഹൽ പോലെ

താജ്‌മഹൽ നിർമ്മിച്ചത് പോലെ ഹിന്ദു- ഇസ്ലാമിക് ശൈലിയിലാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. മാർബിളും സാൻഡ് സ്റ്റോണുമാണ് ഇതിന്റെ നിർമ്മാണത്തിന് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.
Photo Courtesy: Soman

വെള്ളത്തിൽ തീർത്ത വിസ്മയം

വെള്ളത്തിൽ തീർത്ത വിസ്മയം

ആറ്‌ ചതുരശ്രകിലോമീറ്റര്‍ വിസ്‌തൃതിയുള്ള രുദ്രാസാഗര്‍ തടാകത്തിലാണ് ത്രിപുരയിലെ രാജകുടുംബത്തിന്റെ വസതിയായിരുന്ന നീര്‍മഹല്‍ എന്ന ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Soman

രുദ്രാസാഗര്‍ തടാകം

രുദ്രാസാഗര്‍ തടാകം

ഇന്ത്യയിലെ സംരക്ഷിത തണ്ണീർത്തടങ്ങളിൽ ഒന്നാണ് ത്രിപുരയിലെ രുദ്രസാഗർ തടാകം. ഈ തടാകത്തിന്റെ വടക്ക് കിഴക്കായാണ് നീർമഹൽ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Soman

ബോട്ടുയാത്ര

ബോട്ടുയാത്ര

കരയിൽ നിന്ന് ബോട്ടി‌ൽ കയറി വേണം ഇവിടെ എത്തിച്ചേരാൻ

Photo Courtesy: Mr Nimai Debbarma

കൊട്ടാര വിശേഷങ്ങൾ

കൊട്ടാര വിശേഷങ്ങൾ

നിരവധി ഗോപുരങ്ങള്‍, പാലങ്ങള്‍, മണ്ഡപങ്ങള്‍, മട്ടുപ്പാവുകള്‍ എന്നിവ ഈ കൊട്ടാരത്തിലുണ്ട്‌.

Photo Courtesy: Mr Nimai Debbarma

പൂന്തോട്ടം

പൂന്തോട്ടം

തടാകത്തിന്‌ നടുക്കാണ്‌ കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും നീര്‍മഹലിന്‌ ചുറ്റും പച്ചപ്പിന്‌ ഒരു കുറവുമില്ല. കൊട്ടാരത്തിന്‌ ചുറ്റുമുള്ള പൂന്തോട്ടങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന വിവിധ നിറങ്ങളിലുള്ള പൂക്കള്‍ ഒരു കാഴ്‌ച തന്നെയാണ്.
Photo Courtesy: Soman

കാലപ്പഴക്കം

കാലപ്പഴക്കം

1930‌ൽ പണി കഴിപ്പിച്ച ഈ കൊട്ടാരം ഇന്ന് ഏതാണ്ട് നാശത്തിന്റെ വക്കിലാണെന്ന് പറയാം.

Photo Courtesy: Soman

Please Wait while comments are loading...