Search
  • Follow NativePlanet
Share
» »അവിസ്മരണീയ യാത്ര അനുഭവങ്ങൾ സമ്മാനിക്കൂ; നിങ്ങളുടെ പ്രിയപ്പെ‌ട്ടവർക്കുള്ള സമ്മാനം ഗഭീരമാകട്ടേ!!

അവിസ്മരണീയ യാത്ര അനുഭവങ്ങൾ സമ്മാനിക്കൂ; നിങ്ങളുടെ പ്രിയപ്പെ‌ട്ടവർക്കുള്ള സമ്മാനം ഗഭീരമാകട്ടേ!!

By Maneesh

പിറന്നാളിനൊ വിവാഹ വാർഷികത്തിനൊ നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുന്ന സമ്മാനങ്ങൾ അമൂല്യമായ ഒന്നായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കാറില്ലേ. അതുകൊണ്ട് തന്നെ അവ‌ർക്ക് പ്രിയങ്കരമായ ഒരു സമ്മാനം തിരഞ്ഞെടുക്കാൻ നിങ്ങൾ ഏറെ കഷ്ടപ്പെടും. എന്നാൽ നിങ്ങളുടെ ‌‌പ്രിയപ്പെട്ടവർ ഒരു സഞ്ചാര‌പ്രിയൻ ആണെങ്കിൽ നിങ്ങൾക്ക് അവർക്ക് അവിസ്മരണീയമായ ഒരു യാത്ര തന്നെ സമ്മാനമായി നൽകാം.

അവിസ്മരണീയമായ ഒരു യാത്ര എ‌‌ങ്ങനെയാണ് സമ്മാനമായി നൽകുന്നതെന്ന് എന്നായിരിക്കും നിങ്ങളുടെ ചിന്ത. നിങ്ങൾക്ക് ഒരു ടൂർ ‌പാക്കേജ് അവ‌ർക്ക് ബുക്ക് ചെയ്യാം. അതുല്ല്യമായ യാത്രയാണ് നിങ്ങൾ സമ്മാനിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ സ്ലൈഡുകളിലൂടെ നീങ്ങാം.

01. ഫ്ലൈബോയ് പാരമോട്ടറിങ്, ഡൽഹി

01. ഫ്ലൈബോയ് പാരമോട്ടറിങ്, ഡൽഹി

വൈവിധ്യമായ യാത്ര അനുഭവങ്ങൾക്ക് പേരു‌കേട്ട സ്ഥലമാണ് തലസ്ഥാന നഗരമായ ഡ‌ൽഹി. ഹെറിട്ടേജ് ടൂർ മുതൽ വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കാൻ പോലും ‌ഡൽഹി സന്ദർശിക്കുന്നവർക്ക് സാധിക്കും.

Photo Courtesy: Remi Jouan

പാരാമോട്ടറിങ്

പാരാമോട്ടറിങ്

ഡൽഹിയിലെ പ്രശസ്തമായ സാഹസിക വിനോദമാണ് പാരാമോട്ടറിങ്ങ്. പാരച്യൂട്ട് ഗ്ലൈഡർ, യാത്രക്കാരനും പൈലറ്റിനും ഇരിക്കാവുന്ന സീറ്റുകൾ മോട്ടർ ഘടിപ്പിച്ച പ്രൊപ്പെല്ലർ എന്നിവ അടങ്ങിയതാണ് ഇത്.

Photo Courtesy: Harris christopoulos

പേടി വേണ്ട

പേടി വേണ്ട

പാരഗ്ലൈഡിങ് പോലെ പേടി വേണ്ടാത്ത യാത്രയാണ് പാരമോട്ടോറിങിൽ. ആകാശത്ത് കൂടെ പറക്കുമ്പോൾ പൈലറ്റും കൂടെയുണ്ടാകും.

Photo Courtesy: Ra Boe

എത്ര ദൂരം

എത്ര ദൂരം

6 മുത‌ൽ 8 കിലോമീറ്റർ ദൂരം വരെ പറക്കാൻ ഓൺലൈനിൽ ബുക്ക് ചെയ്യാം. ഒരാൾക്ക് 4750 രൂപയാണ് നിരക്ക്.

Photo Courtesy: Kontest.eu

എവിടെ പോകണം

എവിടെ പോകണം

ഡൽഹി, ഗൂർഗാവ്, ഗോവ എന്നിവിടങ്ങലിലെല്ലാം ഈ സൗകര്യം ലഭ്യമാണ്

Photo Courtesy: Excitinglives

02. ഹോട്ട് എയർ ബലൂൺ റൈഡ്, ജയ്‌പൂർ

02. ഹോട്ട് എയർ ബലൂൺ റൈഡ്, ജയ്‌പൂർ

ബലൂണില്‍ ഒരു ആകാശ യാത്ര നടത്തിയാലോ? കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചെറിയ ഭയം തോന്നുണ്ടാകാം അല്ലേ? പക്ഷെ ഭയപ്പെടേണ്ട കാര്യമൊന്നും ഇല്ലാ. ജയ്പ്പൂരില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് ബലൂണില്‍ ആകശത്ത് കറങ്ങി നടക്കാം.

Photo Courtesy: www.skywaltz.com

സ്കൈ വാൽട്സ്

സ്കൈ വാൽട്സ്

നഗരത്തിന് മുകളിലൂടെയുള്ള ഈ ബലൂൺ യാത്രയുടെ പേരാണ് ഹോട്ട് ബലൂൺ സഫാരി. സ്കൈ വാൽട്സ് എന്ന എന്റർടെയിൻമെന്റ് കമ്പനിയാണ് ഇവിടെ ഈ ബലൂൺ സഫാരി നടത്തുന്നത്.

Photo Courtesy: www.skywaltz.com

യാത്ര ആംബേർ കോട്ടയിൽ നിന്ന്

യാത്ര ആംബേർ കോട്ടയിൽ നിന്ന്

നിങ്ങൾക്ക് സഞ്ചരിക്കാനുള്ള ബലൂൺ ജയ്പ്പൂരിലെ ആംബേർ കോട്ടയിൽ നിന്നാണ് ആകാശത്തേക്ക് ഉയരുന്നത്. ആംബേ കോട്ടവരെ നിങ്ങളെ അവർ കാറിൽ എത്തിക്കും.

Photo Courtesy: www.skywaltz.com

പൈലറ്റ് അടക്കം ആറു പേർ

പൈലറ്റ് അടക്കം ആറു പേർ

പൈലറ്റ് അടക്കം ആറുപേരാണ് ഒരു ബലൂണിൽ സഞ്ചരിക്കുക. ബലൂൺ യാത്രയെക്കുറിച്ച് അടുത്ത സ്ലൈഡുകളിൽ

Photo Courtesy: www.skywaltz.com

ചെലവ് എത്രയാകും

ചെലവ് എത്രയാകും

ബലൂൺ യാത്രയ്ക്ക് മൂന്ന് പാക്കേജ് ആണ് കമ്പനി ഏർപ്പെടുത്തിയിരിക്കുന്നത്, സ്കൈ വിസ, സ്കൈ സെയിൽ, സ്കൈ എക്സ്ക്ലൂസിവ്. 12000 രൂപ മു‌തലാണ് ബലൂൺ യാത്രയുടെ നിരക്ക്.

Photo Courtesy: www.skywaltz.com

03. ആഢംബര ബോട്ട് യാത്ര, മുംബൈ

03. ആഢംബര ബോട്ട് യാത്ര, മുംബൈ

ആഢംബരത്തോട് നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ മുംബൈയിൽ നിന്ന് ആഢംബര ബോട്ടില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ യാത്ര ചെയ്യാം. പ‌കല്‍, രാത്രി യാത്രകള്‍ക്ക് സൗകര്യമുണ്ട്. മുംബൈയു‌ടെ തീരത്തുകൂടെ അസ്തമയ കാഴ്ചകാ‌ണാനും ആഢംബര ബോട്ട് സര്‍വീ നടത്തുന്നുണ്ട്.

Photo Courtesy: Andrew McMillan

ആഡംബര ബോട്ടിനേക്കുറിച്ച്

ആഡംബര ബോട്ടിനേക്കുറിച്ച്

പരമാവധി പത്ത് പേരെ ഉള്‍ക്കൊ‌ള്ളാനാകുന്ന ആകര്‍ഷകവും വൃത്തിയുമുള്ള വലിയ ബോട്ടാണ് ഇത്. ഉറങ്ങാന്‍ മുറിയും ടോയിലറ്റുമൊക്കെ ഇതില്‍ ഉണ്ടാകും. ഗെയ്റ്റ്‌വേ ഓഫ് ഇന്ത്യ മു‌തല്‍ അലിബാഗ് ബീച്ച് വരെയുള്ള യാത്രയാണ് മികച്ച അനു‌ഭവം നല്‍കുന്നത്.

Photo Courtesy: Mateusz Włodarczyk

പാക്കേ‌ജുകള്‍

പാക്കേ‌ജുകള്‍

ബോട്ട് കമ്പനി‌ക്കാര്‍ സഞ്ചാരികള്‍ക്കായി നിരവധി പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളുടെ ആവശ്യാനുസരണം ബോട്ടില്‍ യാത്ര ചെയ്യാം. ബോട്ട് യാത്ര‌യിലെ കാഴ്ചകള്‍ ഇവയിക്കെയാണ്. മറൈന്‍ ഡ്രൈവ്, മുംബൈ സ്കൈലൈ‌ന്‍, ബന്ദ്ര - വൊ‌ര്‍ളി സീലിങ്ക്, മധ് ‌ദ്വീപ്, ഗോറായ് പോലുള്ള വടക്കന്‍ ബീച്ചുകള്‍, മത്സ്യബന്ധ‌നം.

Photo Courtesy: Andrew (Tawker)

എത്ര ചെലവാകും

എത്ര ചെലവാകും

മണിക്കൂറിനാണ് മിക്ക ആഡംബര ബോട്ടുകളും നിരക്ക് കണക്കാക്കുന്നത്. 10,000 രൂപ മുതലാണ് പലബോട്ടുകളും മണിക്കൂറിന് ഈടാക്കുന്നത്.

Photo Courtesy: Ed g2s

ചില ആഢംബര ബോട്ടു‌കള്‍ പരി‌ചയപ്പെടാം

ചില ആഢംബര ബോട്ടു‌കള്‍ പരി‌ചയപ്പെടാം

മുംബൈയില്‍ നിരവധി ആഢംബര ബോട്ട് കമ്പനികള്‍ ഉണ്ട് അവയില്‍ ചി‌ല‌ത് ഇ‌വയാണ് 1. ഗേറ്റ്‌വേ ചാര്‍ട്ടേഴ്സ് (Gateway Charters) 2. ബ്ലൂ ബേ മറൈന്‍ (Blue Bay Marine) 3. ഓഷ്യന്‍ ബ്ലൂ (Ocean Blue)

Photo Courtesy: Janee

04. വൈൻ ടൂർ, നാസിക്

04. വൈൻ ടൂർ, നാസിക്

മുന്തിരിവള്ളികൾക്ക് പ്രണയത്തിന്റെ ലഹരിയാണ്. പാകമായ മുന്തിരിയിൽ നിന്ന് നിർമ്മിച്ച വീഞ്ഞിനേക്കാൾ ലഹരിയുണ്ടാകും, പ്രിയതമയോടൊപ്പം മുന്തിരിവള്ളികൾക്ക് ഇടയിലൂടെ ഉലാത്തുമ്പോൾ. ക്രിസ്മസും ന്യൂയറുമൊക്കെ വരവായി ഈ ആഘോഷവേള കൂടുതൽ ആനന്ദകരമാക്കാൻ വ്യത്യസ്തമായ സ്ഥലങ്ങൾ തെരഞ്ഞെടുത്താലോ.

Photo Courtesy: Ipshita Bhattacharya

നാസിക്ക്

നാസിക്ക്

ഈ ശൈത്യകാലത്തെ അവധിക്കാലം കമ്പളിപുതച്ച് ആഘോഷിക്കാൻ, നാസിക്കിലേയും കർണാടകയിലേയും ചില മുന്തിരിത്തോപ്പുകൾ തെരഞ്ഞെടുക്കാം. വൈനുകൾക്ക് പേരുകേട്ട നാസിക്കിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുത‌ൽ മുന്തിരിത്തോട്ടങ്ങൾ ഉള്ളത്.

Photo Courtesy: grovervineyards.in

സുല വൈ‌ൻ യാർഡ്സ്

സുല വൈ‌ൻ യാർഡ്സ്

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ മുന്തിരിത്തോട്ടമാണ് സുല വൈ‌ൻ യാർഡ്സ്. 1997ലാണ് ഇവിടെ വൈനറി സ്ഥാപിച്ചത്. ലോക നിലവാരത്തിലുള്ള വൈനാണ് ഇവിടെ നിർമ്മിക്കുന്നത്. ഇവിടെ സന്ദർശിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വിവിധ തരത്തിലുള്ള വൈനുകൾ രുചിക്കാൻ അവസരമുണ്ട്. ഇവിടെ സന്ദർശിക്കുന്നവർക്ക് താമസിക്കാനും അവസരമുണ്ട്. നാസിക്കിൽ നിന്ന് ഇരുപത് മിനിറ്റ് യാത്ര ചെയ്ത് ഗംഗാപൂർ - സാവർഗോൺ റോഡിലാണ് ഈ വൈ‌ൻ യാർഡ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: DhanashriP26

ഷോട്ടോ ഇൻഡാഷ്

ഷോട്ടോ ഇൻഡാഷ്

ഇന്ത്യയിലെ പ്രശസ്തമായ മറ്റൊരു വൈനറിയാണ് ഷോട്ടോ ഇൻഡാഷ്. 1982ൽ സ്ഥാപിച്ച ഈ മുന്തിരിത്തോട്ടം 2,000 ഏക്കറിലാണ് വ്യാപിച്ച് കിടക്കുന്നത്. വെറും 150 രൂപയ്ക്ക് ആറിൽപ്പരം വ്യത്യസ്തമായ വൈനുകൾ രുചിക്കാൻ ഇവിടെ അവസരമുണ്ട്. അവധി ദിവസങ്ങളിൽ ഇവിടെ എത്തിച്ചേർന്നാൽ നിങ്ങൾക്ക് മുന്തിരിത്തോപ്പുകൾ ചുറ്റിക്കാണാനുള്ള അവസരവും ഉണ്ട്. പൂനയിൽ നിന്ന് 85 കിലോമീറ്റർ അകലെയായി പൂനെ നാസിക് ഹൈവെയിലാണ് ഈ മുന്തിരിത്തോട്ടം സ്ഥിതി ചെയ്യുന്നത്. www.chateauindage.com

Photo Courtesy: Ipshita Bhattacharya

ഷെട്ടോ ഡോറി

ഷെട്ടോ ഡോറി

2007 ഫെബ്രുവരിയിലാണ് ഈ വൈനറി സ്ഥാപിച്ചത്. 400 എക്കറിലായി പരന്ന് കിടക്കുന്ന ഇവിടുത്തെ മുന്തിരിത്തോട്ടം സഞ്ചാരികളുടെ പറുദീസയാണ്. ഇവിടെ ഒരുക്കിയിരിക്കുന്ന മൂന്ന് കൃത്രിമ തടാകത്തിൽ സഞ്ചാരികൾക്ക് ബോട്ട് സവാരിക്ക് അവസരമുണ്ട്. താമസിക്കാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാസിക്കി‌ൽ നിന്ന് 22 കിലോമീറ്റർ വടക്കായാണ് ഈ വൈ‌‌ൻ‌ യാർഡ് സ്ഥിതി ചെയ്യുന്നത്. നാസിക്ക് - ഡിൻഡോരി റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. www.chateaudori.com

Photo Courtesy: Ipshita Bhattacharya

05. ഡീപ് സീ ഫിഷിംഗ്, ചെന്നൈ

05. ഡീപ് സീ ഫിഷിംഗ്, ചെന്നൈ

ചെന്നൈയിൽ നിന്ന് ഉൾക്കടലിലേ‌ക്ക് പോയി മീൻ ‌പിടിക്കാം എന്ന് കേൾക്കുമ്പോൾ ആർക്കും ഒന്ന് പോകാൻ തോന്നും. തീരത്ത് നിന്ന് രണ്ട് മണിക്കൂർ, 4 മണിക്കൂർ, 8 മണിക്കൂർ എ‌ന്നിങ്ങനെയാണ് ട്രി‌പ്പുകൾ രണ്ട് മണിക്കൂർ യാത്രയ്ക്ക് 6,800 രൂപയാണ് നിരക്ക്.

Photo Courtesy: Srikaanth Sekar

06. ബം‌ജി ജം‌പിംഗ്, ഋഷികേശ്

06. ബം‌ജി ജം‌പിംഗ്, ഋഷികേശ്

നിങ്ങളുടെ പ്രിയപ്പെട്ടയാൾ സാഹസികനായ ഒരാൾ ആണെങ്കിൽ അവർക്ക് ബംജി ജംപിങ് നിങ്ങളുടെ ചെലവിൽ നടത്താൻ അവസരം നൽകാം. ഇന്ത്യയുടെ സാഹസിക തലസ്ഥാനം എന്ന് അറിയപ്പെടുന്ന ഋഷികേശിൽ ഇതിനുള്ള അവസരമുണ്ട്. 83 മീറ്റർ ഉയര‌ത്തിൽ നിന്ന് ഒരാൾക്ക് ചാടാൻ ചെലവാകുന്ന തുക 3100 രൂപയാന്.

Photo Courtesy: taymtaym

07. ഫ്ലൈയിംഗ് ഫോക്സ്, ഡൽഹി - ജയ്‌പൂർ ഹൈവെ

07. ഫ്ലൈയിംഗ് ഫോക്സ്, ഡൽഹി - ജയ്‌പൂർ ഹൈവെ

ഡ‌ൽഹിയിലുള്ള സഞ്ചാരികൾക്ക് ആസ്വദിക്കാവുന്ന ഒരു സാഹസിക വിനോദമാണ് ഡ‌ൽഹി ജയ്‌പൂർ ഹൈവേയിലൂടെ രണ്ട് മൂന്ന് മണിക്കൂർ നീളുന്ന സി‌പ് ലൈൻ യാത്രയാണ് ഇത്. 3000 രൂപയാണ് ഒരാൾക്കുള്ള ചെലവ്.

Photo Courtesy: Oxyman

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X