Search
  • Follow NativePlanet
Share
» »സുന്ദരമായ ഈ യാത്ര എത്ര ഭയാനകമാണെന്ന് അറിയേണ്ടേ?

സുന്ദരമായ ഈ യാത്ര എത്ര ഭയാനകമാണെന്ന് അറിയേണ്ടേ?

By Maneesh

യാത്രകൾ തുടരുകയാണ്, യാത്ര ചെയ്ത സ്ഥലത്തെക്കുറിച്ച് നമ്മൾ എപ്പോഴും വിശേഷിപ്പിക്കുന്നത് സുന്ദരമായ ഭൂമി എന്നാണ്. യാത്രയിലെ മനോഹാരിതയാണ് നമ്മുടെ മനസിൽ നിറഞ്ഞ് നിൽക്കുന്നത്. പക്ഷെ നിങ്ങൾ നല്ല ഒരു യാത്ര ചെയ്തിട്ട് എത്ര ഭയാനകമായ യാത്ര എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? ഒരു പക്ഷെ ഓർക്കാൻ ഇഷ്ടപ്പെടാത്ത യാത്രയേക്കുറിച്ചായിരിക്കും നിങ്ങൾ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക.

എന്നാൽ ഓർക്കാൻ ഇഷ്ടപ്പെടുന്ന സുന്ദരമായ ഒരു യാത്രയെക്കുറിച്ച് നിങ്ങൾ പറയും, എത്ര ഭയാനകം! എന്ന്. കേൾക്കുമ്പോഴേ അവിടേക്ക് ഒന്ന് യാത്ര ചെയ്യാൻ കൊതിയായി അല്ലേ. കാരണം ഭയം ചിലർക്ക് ത്രില്ലടിപ്പിക്കുന്ന ഒന്നാണ്. അവരെ സാഹസികരെന്ന് നാം വിളിക്കും.

എവിടെയാണ് ആ വഴി

പൂനയ്ക്ക് 180 കിലോമീറ്റർ അകലെയുള്ള വരന്ദാ ഘട്ടിലൂടെയുള്ള യാത്രയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. മഹാരാഷ്ട്രയിലെ കൊങ്കണിൽ നിന്ന് എൻ എച്ച് 4ലേക്കുള്ള യാത്ര മധ്യേ ആണ് സുന്ദരവും ഭയാനകവുമായ ഈ റോഡ് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ഈ യാത്രയെ ഭയാനകമാക്കുന്നതും സുന്ദരമാക്കുന്നതും അവിടുത്തെ ഭൂപ്രകൃതി തന്നെയാണ്. ആവേശം കൊള്ളിക്കുന്ന വെള്ളച്ചാട്ടങ്ങളും, ആനന്ദിപ്പിക്കുന്ന തടാകങ്ങളും, ആഹ്ലാദിപ്പിക്കുന്ന നിബിഡ വനങ്ങളുമാണ് ആപത്‌കരമായ ഈ യാത്രയിൽ നിങ്ങളെ സന്തോഷിപ്പിക്കാൻ കാത്ത് നിൽക്കുന്നത്.

സഹ്യാദ്രി മലനിരകളിൽ പോറൽ വീഴ്ത്തി

സഹ്യാദ്രി മലനിരകളിൽ പോറൽ വീഴ്ത്തി

കൊങ്കണിൽ നിന്ന് പൂനെയിലേക്ക് പോകാനുള്ള റോഡുകളിൽ ഒന്നാണ് വരന്ദാ ഘട്ട്. തല ഉയർത്തി നിൽക്കുന്ന സഹ്യാദ്രി മലനിരകളിലൂടെയാണ് ഈ റോഡ് നിർമ്മിച്ചിരിക്കുന്നത്. ഭോറിൽ നിന്ന് മഹാദ് വരെയാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. പൂനെയിൽ നിന്ന് 108 കിലോമീറ്റർ അകലെയായിട്ടാണ് ഇതിന്റെ സ്ഥാനം.

വളവുകളും ചരിവുകളും

വളവുകളും ചരിവുകളും

പത്ത് കിലോമീറ്റർ നീണ്ടുകിടക്കുന്നതാണ് വരാന്ദാ ഘട്ട്. നിര - ദേവഘട്ട് ഡാം മുതൽ ഈ ഘട്ട് തുടങ്ങുന്നതുവരെയുള്ള റോഡ് അങ്ങേയറ്റം വളവുകളും ചെരിവുകളും നിറഞ്ഞ് അപകടം നിറഞ്ഞതാണ്. മാത്രമല്ല അഥവ അപകടം എന്തെങ്കിലും സംഭവിച്ചാൽ ഡാമിലേക്കായിരിക്കും വാഹനം നിപതിക്കുക.

രാത്രി യാത്ര വേണ്ട

രാത്രി യാത്ര വേണ്ട

നഗരത്തിൽ നിന്ന് വിദൂരമായി, ജനപ്പാർപ്പില്ലാത്ത സ്ഥലത്ത്കൂടെയുള്ള യാത്ര ആയതിനാൽ രാത്രിയിൽ ഇതുവഴി യാത്ര ചെയ്യുന്നത് നന്നല്ല. ഈ വഴിയിൽ മൊബൈഫോൺ സിഗ്നൽ പോലും ഇല്ല. മാത്രമല്ല ഇതിന്റെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യണമെങ്കിൽ പകൽ തന്നെ പോകണം.

മഴ എന്ന മേക്കപ്പ് കാരി

മഴ എന്ന മേക്കപ്പ് കാരി

ഈ ഭൂമിയെ ഇത്രയും സുന്ദരിയാക്കി തീർക്കുന്നത് ഇവിടെ പെയ്യുന്ന മഴയാണ്. നല്ല രീതിയിൽ മഴപെയ്യുന്നതിനാൽ മലനിരകളുടെ പച്ചപ്പിന് ഒരിക്കലും മങ്ങലേൽക്കില്ല. മാത്രമല്ല സുന്ദരമായ നിരവധി വെള്ളച്ചാട്ടങ്ങൾക്ക് പിന്നീലും മഴതന്നെ.

പക്കാവട കഴിക്കാം

പക്കാവട കഴിക്കാം

യാത്രയ്ക്കിടയിലെ ഒരു സ്ഥലമാണ് വാഗ്‌ജൈ മന്ദിർ പോയന്റ്. ഇവിടെയെത്തിയാൽ ആളുകൾ വാഹനങ്ങൾ നിർത്തിയിട്ട് പ്രകൃതി ഭംഗി ആസ്വദിക്കുക പതിവാണ്. കാഴ്ചകൾ കാണുന്നതിനിടെ നിങ്ങൾക്ക് ചായകുടിക്കുകയുമാവാം. ചായയുടെ കൂടെ ചൂട് പക്കാവടയും കഴിക്കാം.

പ്രകൃതിയുടെ മിശ്രണം

പ്രകൃതിയുടെ മിശ്രണം

കോടമഞ്ഞില്ലാത്ത സമയത്താണെങ്കിൽ ഇവിടെ നിന്നാൽ സുന്ദരമായ കാഴ്ചകൾ കാണാം. നിരവധി വെള്ളച്ചാട്ടങ്ങൾ, സുന്ദരമായ താഴ്വര, ചെങ്കുത്തായ മലമേടുകൾ അങ്ങനെ പലതും നിങ്ങളുടെ ഹൃദയത്തെ ആനന്ദിപ്പിക്കും.

ചിലകള്ളന്മരുണ്ട് ജാഗ്രത

ചിലകള്ളന്മരുണ്ട് ജാഗ്രത

വണ്ടി നിർത്തി കാഴ്ചകണ്ടും ചായകുടിച്ചും നിങ്ങൾ തിരിച്ച് എത്തുമ്പോൾ, വണ്ടിയിൽ നിന്നും നിങ്ങളുടെ വസ്തുവകകൾ മോഷണം പോയേക്കാം. കാരണം, കുരങ്ങൻമാരുടെ ശല്ല്യം രൂക്ഷമാണ് ഇവിടെ. അതുകൊണ്ട് നിങ്ങളുടെ വാഹനത്തിന്റെ വിൻഡോകൾ അടച്ചിടാൻ പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ?

എങ്ങനെ എത്താമെന്നല്ലേ

എങ്ങനെ എത്താമെന്നല്ലേ

പൂനയിൽ നിന്ന് 108 കിലോമീറ്റർ അകലെയാണ് വരാന്ദഘട്ട് സ്ഥിതി ചെയ്യുന്നത്. കൂടുതൽ മനസിലാക്കാൻ ഈ മാപ്പ് ഉപകരിക്കുമെന്ന് കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X