
അനുദിനം വികസനത്തിലേക്കും പുരോഗതിയിലേക്കും കുതിക്കുമ്പോഴും പഴമയെ കൈവിടാതെ കാക്കുന്ന ഒരിടമാണ് ചെന്നൈ... കേള്‍ക്കുമ്പോള്‍ ഇത്തിരി അതിശയം തോന്നാമെങ്കിലും ഇവിടുത്തെ പൗരാണിക നഗരങ്ങളുടെ കണക്ക് എടുത്താല്‍ ഇതില്‍ എത്രമാത്രം കാര്യമുണ്ടെന്ന് വ്യക്തമാകും. നിലവിലെ കണക്കുകള്‍ അനുസരിച്ച് ചെന്നൈ നഗരത്തില്‍ മാത്രമായി ഏകദേശം 2467 കെട്ടിടങ്ങളാണുള്ളത്. അതില്‍ മിക്കവയും 200 വര്‍ഷം പിന്നിട്ടതും. തമിഴ്‌നാട് സര്‍ക്കാരിന്റെ പഴയ കെട്ടിടങ്ങളെ സംരക്ഷിക്കുന്ന പദ്ധതി പ്രകാരം സംരക്ഷിക്കപ്പെടുന്ന ഇത്തരം കെട്ടിടങ്ങള്‍ നഗരത്തിന്റെ മുഖഛായതന്നെ മാറ്റും എന്നതില്‍ സംശയമില്ല.
ചെന്നെയുടെ ഇന്നലകള്‍ ഇന്ന് എങ്ങനെ നിലനില്‍ക്കുന്നു എന്നു നോക്കാം.

വിക്ടോറിയ പബ്ലിക് ഹാള്‍
ക്വീന്‍ വിക്ടോറിയയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 1890 ല്‍ നിര്‍മ്മിച്ച വിക്ടോറിയ ഹാള്‍ നഗരത്തില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന അത്ഭുതങ്ങളിലൊന്നാണ്. ബ്രിട്ടീഷ് വാസ്തു വിദ്യയുടെ അത്ഭുതങ്ങളിലൊന്നായ ഇത് ഇന്ന് സൗത്ത് ഇന്ത്യന്‍ അത്‌ലറ്റിക് അസോസിയേഷന്റെ ക്ലബായാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കാലത്ത് സിനിമകളുടെ പ്രീമിയര്‍ ഷോകര്‍ ഇവിടെ നടത്തിയിരുന്നു.
PC: L.vivian.richard

വിക്ടോറിയ പബ്ലിക് ഹാള്‍ അന്ന്
1990 കളില്‍ എടുത്ത ഫോട്ടോയാണിത്. ഇന്നും നിലനില്‍ക്കുന്ന ചെന്നൈയിലെ ഏറ്റവും പഴയ കെട്ടിടങ്ങളിലൊന്നാണിത്.

സെന്റ് ജോര്‍ജ് ഫോര്‍ട്ട്
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ കോട്ടകളിലൊന്നാണ് ചെന്നൈയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോര്‍ജ് കോട്ട. 1644 ല്‍ പണിത ഈ കോട്ട ചെന്നൈയിലെ പുരാതന കെട്ടിടങ്ങളിലൊന്നാണ്.

സെന്റ് ജോര്‍ജ് ഫോര്‍ട്ട് അന്ന്
ബ്രിട്ടീഷ് ആര്‍കിടെക്ടുകളായ ഫ്രാന്‍സീസും ആന്‍ഡ്രൂ കോഗനും ചേര്‍ന്ന് നിര്‍മ്മിച്ച സെന്റ് ജോര്‍ജ് ഫോര്‍ട്ട് ഇന്നും നിലനില്‍ക്കുന്ന 17-ാം നൂറ്റാണ്ടിന്റെ സ്മാരകങ്ങളിലൊന്നാണ്.
PC: Norman MacLeod

എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷന്‍
1908 ല്‍ നിര്‍മ്മിച്ച എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ്. ഒരു ദിവസം ഏകദേശം 150 ട്രെയിനുകലാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കായി ഇവിടെ നിന്നും പുറപ്പെടുന്നത്.
PC: PlaneMad

എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷന്‍ അന്ന്
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച പുരാതന നിര്‍മ്മിതികളിലൊന്നായ എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷന്‍ അന്ന് വിളിക്കപ്പെട്ടിരുന്നത് എഗ്മോര്‍ റെഡോ എന്നായിരുന്നു. ഏകദേശം രണ്ടര ഏക്കറോളം വരുന്ന സ്ഥലത്തായിരുന്നു അന്ന് എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മ്മിച്ചത്.

റിപ്പണ്‍ ബില്‍ഡിങ്
ബ്രിട്ടീഷുകാരനായിരുന്ന റിപ്പണ്‍ പ്രഭുവിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച കെട്ടിയമാണ് റിപ്പണ്‍ ബില്‍ഡിങ്. 1913 ല്‍ നിര്‍മ്മിച്ച ഈ കെട്ടിടം ഇപ്പോള്‍ ചെന്നൈ കോര്‍പ്പറേഷന്റെ കെട്ടിടമായാണ് പ്രവര്‍ത്തിക്കുന്നത്.
PC: PlaneMad

റിപ്പണ്‍ ബില്‍ഡിങ് അന്ന്
ചെന്നൈയിലെ കോര്‍പ്പറേഷന്‍ സ്ഥിതി ചെയ്യുന്ന റിപ്പണ്‍ ബില്‍ഡിങിന്റെ 1900 ലെ ഫോട്ടോയാണിത്. നിയോക്ലാസിക്കല്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടം ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. അക്കാലത്ത് ഏഴര ലക്ഷം രൂപയ്ക്കായിരുന്നു ഇത് പണിതത്.

ഹിഗ്ഗിന്‍ബോതംസ് ഇന്ന്
ഇന്ത്യയിലെ പ്രശസ്തരായ പുസ്തക വില്‍പനക്കാരുടെ ഏറ്റവും പഴയ കെട്ടിടങ്ങളിലൊന്നാണ് ഹിഗ്ഗിന്‍ബോതംസ്. 1844ല്‍ ചെന്നൈയില്‍ നിര്‍മ്മിക്കപ്പെട്ട ഈ കെട്ടിടം മൗണ്ട് റോഡ് എന്നറിയപ്പെടുന്ന അണ്ണാ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

ഹിഗ്ഗിന്‍ബോതംസ് അന്ന്
1990 വരെ ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തകശാലയായിരുന്നു ഇത്. അക്കാലത്ത് എടുത്ത പ്രശസ്തമായ ഫോട്ടോ ആണിത്.

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍
1873 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ ആണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷന്.
PC: PlaneMad

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ അന്ന്
എഗ്മോര്‍ റയില്‍വേ സ്‌റ്റേഷനേപ്പോലെ തന്നെ പഴയകാല്ത്ത നിര്‍മ്മിക്കപ്പെട്ട ഒരു റെയില്‍വേ സ്റ്റേഷനാണ് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍. നോര്‍ത്തിലേക്കുള്ള ട്രയിനുകളാണ് ഇവിടെനിന്നും പുറപ്പെടുന്നത്.

എഗ്മോര്‍ ഗവണ്‍മെന്റ് മ്യൂസിയം
1851 ല്‍ നിര്‍മ്മിക്കപ്പെട്ട എഗ്മോര്‍ ഗവണ്‍മെന്റ് മ്യൂസിയം ഇന്ത്യയിലെ പഴക്കമേറിയ രണ്ടാമത്തെ മ്യൂസിയം എന്നാണ് അറിയപ്പെടുന്നത്. കൊല്‍ത്തത്തയിലെ മ്യൂസിയമാണ് ആദ്യം നിര്‍മ്മിക്കപ്പെട്ടത്. ഏകദേശം 100 വര്‍ഷത്തിലധികം പഴക്കം ഇതിനുണ്ട്.
PC: sekaran

എഗ്മോര്‍ ഗവണ്‍മെന്റ് മ്യൂസിയം അന്ന്
സയന്‍സ് സംബന്ധമായ പല കാര്യങ്ങളും സംരക്ഷിക്കുന്ന ഇവിടം ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മ്യൂസിയങ്ങളിലൊന്നാണ്.

ചെന്നൈ ഹൈക്കോര്‍ട്ട്
1862 ല്‍ നിര്‍മ്മിക്കപ്പെട്ട ചെന്നൈ ഹൈക്കോര്‍ട്ട് ലോകത്തിലെ രണ്ടാമത്തെ വലിയ കോടതി മന്ദിരങ്ങളിലൊന്നാണ്. 1862 ലാണ് ഇത് നിര്‍മ്മിക്കുന്നത്.
PC: Yoga Balaji

ചെന്നൈ ഹൈക്കോര്‍ട്ട്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുന്‍പ് ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ തുടങ്ങിയ കോടതികളില്‍ ഒന്നാണിത്. സുപ്രീം കോര്‍ട്ട് ഓഫ് മദ്രാസ് എന്നറിയപ്പെട്ടിരുന്ന ഇവിടം 1862 ല്‍ മദ്രാസ് ഹൈക്കോടതി ആയി മാറുകയായിരുന്നു.

റായ്പൂര്‍ റയില്‍വേ സ്റ്റേഷന്‍
മുംബൈയിലെ വിക്ടോറിയ ടെര്‍മിനസിനും വെസ്റ്റ് ബംഗാളിലെ ഹൗറാ സ്റ്റേഷനും ശേഷം രാജ്യത്തെ പഴയ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് റായ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍. 1856 ലാണിത് പ്രവര്‍ത്തനമാരംഭിക്കുന്നത്.
PC: Darren Burnham