Search
  • Follow NativePlanet
Share
» »അഗുംബെ - രാജവെമ്പാലകളുടെ താവളം

അഗുംബെ - രാജവെമ്പാലകളുടെ താവളം

By Super Admin

ബാംഗ്ലൂര്‍ ഡെയ്‌സില്‍ നിന്ന് മാല്‍ഗുഡി ഡെയ്‌സിലേക്ക് ഒരു വീക്കെന്‍ഡ് ട്രിപ്പ് പ്ലാന്‍ ചെയ്താലോ? കാര്യം മനസിലായില്ല അല്ലേ? ബാംഗ്ലൂരില്‍ നിന്ന് അഗുംബയിലേക്കുള്ള യാത്രയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പ്രശസ്ത ടി വി സീരിയല്‍ ആയ മാല്‍ഗുഡി ഡെയ്‌സിന്റെ ഭൂരിഭാഗവും ചിത്രീകരിച്ച സ്ഥലമാണ് അഗുംബെ.

മാല്‍ഗുഡി ഡെയ്‌സില്‍ മാത്രമല്ല അഗുംബെ

അഗുംബെയെ പ്രശസ്തമാക്കുന്നത് മാല്‍ഗുഡി ഡെയ്‌സ് മാത്രമല്ല. മഴയും മഴക്കാടുകളും രാജവെമ്പാലകളുമാണ് അഗുംബെയുടെ ഏറ്റവും വലിയ പ്രത്യേകത. എപ്പോഴും മഴ ലഭിക്കുന്ന സ്ഥലമായതിനാല്‍ തെക്കിന്റെ ചിറാപ്പുഞ്ചി എന്നാണ് അഗുംബെ അറിയപ്പെടുന്നത്. രാജവെമ്പാലകള്‍ക്ക് പേരുകേട്ട സ്ഥലമാണ് അഗുംബെ അതിനാല്‍ രാജവെമ്പാലകളുടെ തലസ്ഥാനം എന്നും അഗുംബെ അറിയപ്പെടുന്നുണ്ട്.

മഴക്കാല യാത്രയ്ക്ക് അസാധാരണമായ 35 സ്ഥലങ്ങള്‍മഴക്കാല യാത്രയ്ക്ക് അസാധാരണമായ 35 സ്ഥലങ്ങള്‍

ബാംഗ്ലൂരില്‍ നിന്ന് പോകുമ്പോള്‍

ബാംഗ്ലൂരില്‍ നിന്ന് 380 കിലോമീറ്റര്‍ ആണ് അഗുംബെയിലേക്കുള്ള ദൂരം. ഏകദേശം 8 മണിക്കൂര്‍ യാത്രയുണ്ട് ഇവിടേയ്ക്ക്. അതിനാല്‍ വീക്കെന്‍ഡ് യാത്രയ്ക്ക് പറ്റിയ സ്ഥലമാണ് അഗുംബെ. ശൃംഗേരിയാണ് അഗുബേയ്ക്ക് അടുത്തുള്ള നഗരം ഇവിടെന്ന് 20 കിലോമീറ്റര്‍ യാത്ര ചെയ്യണം അഗുംബയില്‍ എത്തിച്ചേരാന്‍. വരൂ...പോകാം...നനയാം...കാട്ടിലെ മഴ

രാജ വെമ്പാലകളുടെ തലസ്ഥാനം

രാജ വെമ്പാലകളുടെ തലസ്ഥാനം

രാജ വെമ്പാലകളുടെ തലസ്ഥാനം എന്നാണ് അഗുംബേ അറിയപ്പെടുന്നത്. രാജ വെമ്പാലകളുടെ വിഹാര കേന്ദ്രമായ അഗുംബെയിലെ കാടുകളിലൂടെയുള്ള ട്രെക്കിംഗ് അങ്ങേയറ്റം ഭയാനകമാണ്. രാ‌ജ വെമ്പാലകളെ കൂടാതെ നിരവധി തരത്തിലുള്ള വിഷപാമ്പുകളുടെ വിഹാര കേന്ദ്രമാണ് ഇവിടം.
Photo Courtesy: Kalyanvarma

സഞ്ചാരികളുടെ പ്രിയ സ്ഥലം

സഞ്ചാരികളുടെ പ്രിയ സ്ഥലം

മലയകയറാനുള്ള ആഗ്രഹവുമായി എത്തുന്ന യാത്രക്കാര്‍ക്ക് നല്ല സ്ഥലമാണ് അഗുംബെ, ട്രക്കിങ്ങിന് പറ്റിയ അന്തരീക്ഷവും ഭൂപ്രകൃതിയും. മഴക്കാടുകളും വെള്ളച്ചാട്ടങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ബര്‍കാന ഫാള്‍സ്, കുഞ്ജിക്കല്‍ ഫാള്‍സ്, ഒനകേ അബ്ബി, ജോഗിഗുണ്ടി, കൂഡ്‌ലു തീര്‍ത്ഥ ഫാള്‍സ് എന്നിവയാണ് ഇവിടത്തെ പ്രധാന വെള്ളച്ചാട്ടങ്ങള്‍.

Photo Courtesy: Mylittlefinger

റെയിൻഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ

റെയിൻഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ

അഗുംബെ റിസർവ് വനത്തിലാണ് അഗുംബെ റെയിൻ‌ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. റോമുലസ് വിറ്റേക്കർ എന്ന ഉരഗ ഗവേഷകൻ ആണ് ഇത് സ്ഥാപിച്ചത്.

Photo Courtesy: Jeff Peterson

റോമുലസ് വിറ്റേക്കർ

റോമുലസ് വിറ്റേക്കർ

റോമുല വിറ്റേക്കർ ആണ് അഗുംബേയിലെ രാജ വെമ്പാലകളെക്കുറിച്ച് പഠനം നടത്തിയത്. 1971ൽ ആണ് അദ്ദേഹം ഇവിടെ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തിയത്.

Photo Courtesy: Showkath

കൂഡ്‌ലു തീര്‍ത്ഥ വെള്ളച്ചാട്ടം

കൂഡ്‌ലു തീര്‍ത്ഥ വെള്ളച്ചാട്ടം

പശ്ചിമഘട്ടത്തിന്റെ മധ്യത്തിലായുള്ള മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ഇത്. ഷിമോഗ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ് സീത നദിയിലെ ഈ വെള്ളച്ചാട്ടം. 126 അടിയാണ് ഇതിന്റെ ഉയരം. നാലുകിലോമീറ്ററോളം മലകയറിയാല്‍ വെള്ളച്ചാട്ടത്തിനടുത്തെത്താം. വെള്ളം ഒഴുകിവീഴുന്ന കുളം വിശുദ്ധമായി കരുതപ്പെടുന്നു. പണ്ടുകാലത്ത് ഒട്ടേറെ സന്യാസിമാര്‍ ഇതിന്റെ കരയില്‍ തപസനുഷ്ഠിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

Photo Courtesy: Balajirakonda

അണലി

അണലി

രാജവെമ്പാലകൾ മാത്രമല്ല അഗുംബയിലുള്ളത് അണലിവർഗത്തിൽപ്പെട്ട നിരവധി ഉഗ്ര വിഷപാമ്പുകൾ ഇവിടെയുണ്ട്. റോമുലസ് വിറ്റേക്കറിന്റെ ഇന്ത്യയിലെ പാമ്പുകൾ എന്ന പുസ്തകത്തിൽ ഇവിടുത്തെ വിഷപാമുകളെക്കുറിച്ച് പരാമർശമുണ്ട്.
Photo Courtesy: Shaunak Modi

ഒനകെ അബ്ബി വെള്ളച്ചാട്ടം

ഒനകെ അബ്ബി വെള്ളച്ചാട്ടം

അഗുംബെയില്‍ നിന്നും മലവഴി എട്ട് കിലോമീറ്റര്‍ ട്രക്കിങ് നടത്തിയാല്‍ ഈ വെള്ളച്ചാട്ടത്തിനരികിലെത്താം. വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് നടവഴികളും പടികളുമുണ്ട്. മുകളിലെത്തിയാല്‍ അരുവിയുടെയും വെള്ളം ഒലിച്ചുവീഴുന്നതിന്റെയും മനോഹരദൃശ്യങ്ങള്‍ കാണാം.

കുരങ്ങന്മാർ

കുരങ്ങന്മാർ

വാ പൊളിച്ച് നിൽക്കുന്ന ഒരു കുരങ്ങൻ, അഗുംബയിൽ നിന്ന് പകർത്തിയ ഒരു ചിത്രം.

Photo Courtesy: Karunakar Rayker

സ്വർണ തവള

സ്വർണ തവള

വിചിത്രമായ നിരവധി ജീവജാലങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് അഗുംബെ. അഗുംബെയിൽ നിന്ന് പകർത്തിയ ഒരു സ്വർണ തവളയുടെ ചിത്രം.

Photo Courtesy: Sandeep Somasekharan

ട്രെക്കിംഗ്

ട്രെക്കിംഗ്

ട്രെക്കിംഗ് പ്രിയരുടെ പ്രിയപ്പെട്ട സ്ഥലമാണ് അഗുംബെ. പരിശീലനം നേടിയ ഗൈഡുകളുടെ സഹായത്തോടെ മാത്രമെ ഇവിടെ ട്രെക്കിംഗ് നടത്താവു. കാരണം മറ്റൊന്നുമല്ല, രാ‌ജ വെമ്പാല തന്നെ.

Photo Courtesy: Harsha K R

ചിലന്തി

ചിലന്തി

പാമ്പുകൾക്ക് പുറമെ വിഷമുള്ളതും വിഷം ഇല്ലാത്തതുമായ അനേക ചെറു ജീവികളേയും അഗുംബയിൽ കാണാം

Photo Courtesy: Shaunak Modi

വളവുകൾ

വളവുകൾ

അപകടകരമായ വളവുകളും തിരിവുകളുമുള്ള റോഡിലൂടേയാണ് അഗുംബയിൽ എത്തേണ്ടത്. അതിനാൽ ഡ്രൈ‌വ് ചെയ്യുമ്പോ‌ൾ പ്രത്യേക ശ്രദ്ധിക്കേണ്ടതുണ്ട്.

Photo Courtesy: Harsha K R

ഹെയർപിൻ ത്രിൽ

ഹെയർപിൻ ത്രിൽ

നിരവധി ഹെയർപിൻ വളവുകളുള്ള ഈ റോഡ് യാത്ര നിങ്ങളെ വ‌ളരെയധികം ത്രില്ലടിപ്പിക്കുന്നതാണെന്ന കാര്യത്തിൽ സംശയം വേണ്ട.
Photo Courtesy: Harsha K R

മണിപ്പാലിൽ നിന്ന്

മണിപ്പാലിൽ നിന്ന്

ഉഡുപ്പിക്ക് അടുത്തുള്ള മണിപ്പാലിൽ നി‌ന്ന് അഗുംബയിലേക്ക് തിരിയുന്ന വഴി.

Photo Courtesy: Binny V A

മഴക്കാടുകളിലേക്ക്

മഴക്കാടുകളിലേക്ക്

മഴക്കാടുകൾക്ക് ഇടയിലൂടെയുള്ള റോഡിലൂടെ പോകുന്ന ഒരു കാർ.

Photo Courtesy: Harsha K R

പ്രാപ്പിടിയൻ

പ്രാപ്പിടിയൻ

അഗുംബെ മഴക്കാടുകളിൽ നിന്നുള്ള ഒരു കാഴ്ച. ഇരയെ നോക്കിയിരിക്കുന്ന ഒരു പ്രാപ്പിടിയ‌ൻ.

Photo Courtesy: Karunakar Rayker

അസ്തമയം

അസ്തമയം

അഗുംബയിലെ ഒരു അസ്തമയ കാഴ്ച.

Photo Courtesy: Magiceye

മഴക്കാടുകളിലേക്ക്

മഴക്കാടുകളിലേക്ക്

മഴക്കാടുകൾക്ക് ഇടയിലൂടെയുള്ള റോഡിലൂടെ പോകുന്ന ഒരു കാർ.

Photo Courtesy: Harsha K R

നിബിഢം

നിബിഢം

അഗുംബയിലെ നിബിഢ വനങ്ങളുടെ ഒരു കാഴ്ച.

Photo Courtesy: Jeff Peterson

കുരങ്ങ് സർക്കസ്

കുരങ്ങ് സർക്കസ്

അഗുംബെ മഴക്കാടുകളിൽ നിന്നുള്ള ഒരു കാഴ്ച. സർക്കസ് കളിക്കുന്ന ഒരു കുരങ്ങൻ.

Photo Courtesy: Abhinav

കൂടുതൽ വായിക്കാം

കൂടുതൽ വായിക്കാം

അഗുംബയേക്കുറിച്ച് കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X