» »പഴശ്ശികുടീരത്തിലേക്ക് ഒരു ചരിത്രയാത്ര

പഴശ്ശികുടീരത്തിലേക്ക് ഒരു ചരിത്രയാത്ര

Posted By:

വയനാട്ടിൽ യാത്ര ചെയ്യുന്നവർ ഒരിക്കലും ഒഴിവാക്കരുതാത്ത ഒരു ചരിത്ര സ്മാരകമാണ് പഴശ്ശികുടീരം. പഴശ്ശിരാജയുടെ ശവകുടീരം, മ്യൂസിയം, ഉദ്യാനം എന്നിവയാണ് പഴശ്ശികൂടീരത്തിലെ കാഴ്ചകൾ. വയനാട്ടിലെ മാനന്തവാടി നഗരത്തിന് സമീപത്തായാണ് പഴശ്ശി കുടീരം സ്ഥിതി ചെയ്യുന്നത്.

പഴശ്ശിരാജയിൽ നിന്ന് പഴശ്ശികുടീരത്തിലേക്ക്

ക‌ൽപ്പറ്റയിൽ നിന്ന് 35 കിലോമീറ്ററും ബത്തേരിയിൽ നിന്ന് 42 കിലോമീറ്ററും യാത്ര ചെയ്താൽ പഴശ്ശികുടീരത്തിൽ എത്തും. വയനാട്ടിലെ മാവിലം തോട് എന്ന സ്ഥലത്ത് വച്ചാണ് ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിനിടെ പഴശ്ശി വീരമൃത്യുവരിക്കുന്നത്. പഴശ്ശി രാജ ബ്രിട്ടീഷുകാരാൻ കൊല്ലപ്പെട്ടെന്നും അതല്ല, വൈരക്കല്ല് വിഴുങ്ങി വീരമൃത്യു വരിക്കുകയാണെന്നും രണ്ട് വാദങ്ങളുണ്ട്.

ചരിത്രം എന്താണെങ്കിലും 1805 നവംബർ 30ന് മരണമടഞ്ഞ പഴശ്ശിരാജയുടെ മൃതദേഹം മാനന്തവാടിയിൽ എത്തിച്ച് ഔദ്യോഗിക ബഹുമതിയോടെ ശംസ്കരിച്ചത് ബ്രിട്ടീഷുകാരാണ്. ഒരു കാലത്ത് ബ്രിട്ടീഷുകാരോടൊപ്പം ടിപ്പു സുൽത്താനെതിരെ പഴശ്ശിരാജ യുദ്ധം ചെയ്തെന്നും ചരിത്രം പറയുന്നു. പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന പഴശ്ശികുടീരത്തിലേക്ക് ഒരു യാത്ര പോകാം.

Photos:Jickson George

സംരക്ഷിത സ്മാരകം

സംരക്ഷിത സ്മാരകം

മാനന്തവാടി നഗരത്തിനടുത്ത് ജില്ലാ ആശുപത്രിക്ക് അടുത്തായുള്ള ചെറിയ ഒരു കുന്നിന് മുകളിലായാണ് പഴശ്ശികുടീരം സ്ഥിതി ചെയ്യുന്നത്. വീരമൃത്യു വരിച്ച പഴശ്ശിരാജാവിനെ സംസ്കരിച്ച സ്ഥലമാണ് ഇത്. ഔദ്യോഗിക ബഹുമതികളോടെയാണ് ബ്രിട്ടീഷുകാർ അദ്ദേഹത്തെ സംസ്കരിച്ചത്. 1980ൽ ആണ് പുരാവസ്തു വകുപ്പ് പഴശ്ശികുടീരം ഒരു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്.

ഇവിടെ ഒരു മരം ഉണ്ടായിരുന്നു

ഇവിടെ ഒരു മരം ഉണ്ടായിരുന്നു

പഴശ്ശിരാജാവിനെ സംസ്കരിച്ച സ്ഥലത്ത് ബ്രിട്ടീഷുകാർ ഒരു മരം നട്ടിരുന്നു. എന്നാൽ ഇപ്പോൾ ആ മരം ഇല്ല. മരം നിന്ന ഭാഗത്ത് വൃത്താകൃതിയിൽ ചെങ്കല്ല് കൊണ്ട് ഒരു സ്മാരകം തീർത്തിട്ടുണ്ട്. പഴശ്ശികുടീരത്തിന് അകത്തായാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്.

നവീകരണ പ്രവർത്തനങ്ങൾ

നവീകരണ പ്രവർത്തനങ്ങൾ

2010ൽ ആണ് പഴശി കുടീരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നത്. പഴശികുടീരത്തിന്റെ നവീകരണ പ്രവർത്തികൾക്ക് 10 ലക്ഷം രൂപ ചെലവായി. ആർക്കിയോളജിക്കൽ വകുപ്പിനായിരുന്നു നവീകരണ പ്രവർത്തനത്തിന്റെ മേൽനോട്ടം.

മ്യൂസിയം

മ്യൂസിയം

നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി 2010ൽ പത്ത് ലക്ഷം രൂപ ചിലവിൽ ഒരു മ്യൂസിയവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ചരിത്ര ഗ്യാലറി, ആദിവാസി ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി, ഇന്‍ട്രോഡക്ടറി ഗ്യാലറി തുടങ്ങിയ വിഭാഗങ്ങളിലായി വിപുലമായ ചരിത്ര വിജ്ഞാന ശേഖരം ഇവിടെയുണ്ട്.

ആദിവാസി ഗ്യാലറി

ആദിവാസി ഗ്യാലറി

ആദിവാസികളുടെ തനതായ കരവിരുത് ഉള്‍ക്കൊണ്ട കലാരൂപങ്ങളാണ് ആദിവാസി ഗ്യാലറിയെ വ്യത്യസ്തമാക്കുന്നത്. അക്കാലത്തെ ജീവിതശൈലിയും സാംസ്‌കാരവും വ്യക്തമാക്കുന്നാണ് ഈ ഗ്യാലറി. ആക്കാലത്തെ ആദിവാസി കുടിലുകളുടെ മാതൃകയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഇന്‍ട്രോഡക്ടറി ഗ്യാലറി

ഇന്‍ട്രോഡക്ടറി ഗ്യാലറി

ഗവേഷക വിദ്യാർത്ഥികൾക്ക് സഹായകരമാകുന്ന രീതിയിലാണ് ഇൻട്രോഡക്ടറി ഗ്യാലറി നിർമ്മിച്ചിരിക്കുന്നത്. എന്നിരുന്നാലും പൊതുജനങ്ങൾക്കും ഇത് ഏറേ കൗതുകം നൽകുന്ന കാര്യമാണ്.

ഉദ്യാനം

ഉദ്യാനം

പഴശ്ശികുടീരത്തിന് ചുറ്റുമായി സ്ഥിതി ചെയ്യുന്ന ഉദ്യാനത്തിൽ ഉലാത്തുവാൻ നിരവധി ആളുകൾ എത്താറുണ്ട്. ചെറിയ ഒരു കുന്നിന്റെ മുകളിലാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത് എന്നത് കൊണ്ട് സുന്ദരമായ പ്രകൃതി ഭംഗിയും ആസ്വദിക്കാം.

Please Wait while comments are loading...