Search
  • Follow NativePlanet
Share
» » മൂന്നാറിലെ മനോഹര സൗന്ദര്യം കണ്ടെത്താനായൊരു വാരാന്ത്യയാത്ര

മൂന്നാറിലെ മനോഹര സൗന്ദര്യം കണ്ടെത്താനായൊരു വാരാന്ത്യയാത്ര

എണ്ണമറ്റ തേയിലത്തോട്ടങ്ങളാലും അഭൌമ സസ്യജാലങ്ങളുടെ ഗുണഗണങ്ങളാലും അനുഗൃഹീതമാണ്മൂന്നാർ. മൂന്നാർ ചെന്നൈയിൽ നിന്നുള്ളകാവ്യാന്മകമായൊരു വാരാന്ത്യാ കവാടമാണ്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഇടുക്കിയിൽ സ്ഥിതി ചെയ്യുന്ന ആനന്ദാത്മകമായ മലയോര പ്രദേശമാണ് മൂന്നാർ. 557 സ്ക്വയർ കിലോമീറ്ററിനാൽ പരന്നു കിടക്കുന്നതും 2695 മീറ്ററിൽ തെക്കുപടിഞ്ഞാറൻ പർവതനിരകളാൽ നിവർന്നു നിൽക്കുന്നതുമായ, മൂന്നാറിന് അതിന്റെ വിശാലമായ ജനപ്രീതി കൈവന്നത് ബ്രിട്ടിഷ് അധിനിവേശ ഭരണ വ്യവസ്തയുടെ നാളുകളിലാണ്. തെക്കേ ഇന്ത്യയുടെ മാസ്മരിക സൗന്ദര്യം ഉൾക്കൊണ്ടു കൊണ്ടു നിൽക്കുന്ന ബ്രിട്ടിഷ് കാല്പനികതയുടെ ഈ തലസ്ഥാനഗരം വേനലവധിയിൽ സന്ദരിശ്ശിക്കാൻ അഭിഷ്ടമായ ഒരു സ്ഥലമാണ്.

എണ്ണമറ്റ തേയിലത്തോട്ടങ്ങളാലും അഭൌമ സസ്യജാലങ്ങളുടെ ഗുണഗണങ്ങളാലും അനുഗൃഹീതമാണ്
മൂന്നാർ. പ്രാചീന താഴ്വരകളും അതിരമണീയമായ പർവതങ്ങളും, വിപുലമായ വന്യജീവിസങ്കേതങ്ങളുമൊക്കെ ഇതൾവിരിച്ചു നിൽക്കുകയാണ് മൂന്നാറിൽ. ഈ കാവ്യത്മകമായ വിനോദ സഞ്ചാര കേന്ദ്രത്തിൽ കൂടുതലായി ഒന്നും ചോദിക്കാൻ നിങ്ങൾക്കാവില്ല. കാരണം ഈ മനോഹര ലക്ഷ്യസ്ഥാനത്തിൽ നാം പ്രതീക്ഷിക്കുന്നതിനും എത്രയോ ഇരട്ടിയാണ് പ്രകൃതി നിങ്ങൾക്കായി കാത്തു വച്ചിരിക്കുന്നത്. ഇത് നിങ്ങൾ തീർച്ചയായും സന്ദർശിക്കാനിഷ്ടപ്പെടുന്ന ഒരു സ്ഥലമായിരിക്കും. ഒരിക്കൽ നിങ്ങളിവിടെ ചുവടുവച്ച് കഴിഞ്ഞാൽ പിന്നീട് ഇവിടെ നിന്ന് എങ്ങോട്ടേക്കും മടങ്ങിപ്പോതിരികാൻ പ്രേരിപ്പിക്കുന്ന സ്ഥലം കൂടിയാണിത്.
ചെന്നൈയിൽ നിന്നും ഏകദേശം 12 മണിക്കൂർ യാത്ര ചെയ്യേണ്ടി വരും ഇവിടേക്കെത്താൻ. ഏതാണ്ട് 588 കിലോമീറ്ററാണ് ദൂരം.

മൂന്നാറിലേക്ക് യാത്ര തിരിക്കാൻ അനുയോജ്യമായ സമയം

മൂന്നാറിലേക്ക് യാത്ര തിരിക്കാൻ അനുയോജ്യമായ സമയം

സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് മൂന്നാറിൽ സമഗ്ര പര്യവേക്ഷണം നടത്താൻ അനുയോജ്യമായ മികച്ച സമയമായി കണക്കാക്കുന്നത്. വർഷകാലം മൂന്നാറിൽ പുതുനിശ്വാസങ്ങളും യൗവന ചാരുതയാർന്ന അന്തരീക്ഷവും ബാക്കിയാക്കി വച്ച് കടന്നു പോകുന്നു. അതിനാൽ നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം കാല്പനിക സങ്കൽപത്തിന്റെ തേരിലേറി ഈ കവാടം സന്ദർശിക്കാം ; എന്നിരുന്നാലും, ശൈത്യം നിങ്ങളെ പരീക്ഷിക്കും. അതിനാൽ ചൂടു പകരുന്ന വസ്ത്രങ്ങൾ എപ്പോഴും കൂടെകൊണ്ടുപോകാൻ മറക്കാതിരിക്കണം

മൂന്നാറിലേക്ക് എങ്ങനെ എത്തിച്ചേരാം

മൂന്നാറിലേക്ക് എങ്ങനെ എത്തിച്ചേരാം

മൂന്നാറിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചിയിലാണ്. മൂന്നാറിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെയാണിത്. അതിനാൽ വിമാനമാർഗ്ഗം യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതാകും ഉത്തമം

മൂന്നാറിലേക്ക് എങ്ങനെ എത്തിച്ചേരാം

മൂന്നാറിലേക്ക് എങ്ങനെ എത്തിച്ചേരാം

മൂന്നാറിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനാണ് ആലുവ റെയിൽവേ സ്റ്റേഷൻ. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. റെയിൽവേ സ്റ്റേഷനിൽ നിന്നും വിമാനത്താവളത്തിൽ നിന്നുമുള്ള ബാക്കി ദൂരം റോഡുമാർഗ്ഗം ബസ്സിലോ ടാക്സിയിലോ സഞ്ചരിക്കാവുന്നതാണ്

മൂന്നാറിലേക്ക് എങ്ങനെ എത്തിച്ചേരാം

മൂന്നാറിലേക്ക് എങ്ങനെ എത്തിച്ചേരാം

നിങ്ങൾ ചെന്നൈയിൽ നിന്ന് യാത്ര ആരംഭിക്കുകയാണെങ്കിൽ, റോഡുമാർഗത്തിലുള്ള ഗതാഗതം തിരഞ്ഞെടുക്കുകവഴി നിങ്ങൾക്ക് വൃക്ഷമീഥികളാൽ പ്രകൃതി ഒരുക്കിയിരിക്കുന്ന മനോഹരദൃശ്യങ്ങളും വഴിയോര കാഴ്ചകളും കണ്ട് നിങ്ങളുടെ കണ്ണുകളെ വർണ്ണാഭമുകുളമാക്കാൻ കഴിയും. മൂന്നാർ ദേശീയപാതകളോട് മികച്ച രീതിയിൽ ബന്ധപ്പെട്ടു കിടക്കുന്നതിൽ യാത്ര കൂടുതൽ എളുപ്പകരമാകുകയും ചെയ്യും.

മൂന്നാറിനകത്തേക്കുള്ള യാത്രാമാർഗ്ഗങ്ങളുടെ കണക്കെടുക്കുകയാണെങ്കിൽ, ലോക്കൽ ബസുകൾ മുതൽ ടാക്സി സർവീസുകൾ വരേ നിങ്ങളെ മൂന്നാറിന്റെ ഓരോരോ മുക്കിലും മൂലയിലും കൊണ്ടെത്തിക്കാൻ കഴിവുള്ളവരാണ്. അതിനു പകരമായി വേണമെങ്കിൽ നിങ്ങൾക്ക് ഒരു 300-400 രൂപകൊടുത്ത് ഒരു ബൈക്ക് വാടകയ്കെടുക്കാം. അങ്ങനെയെങ്കിൽ ഈ മലയോര താഴ്വരയുടെ പുത്തൻ പ്രവേശനവീഥികളേയും സഞ്ചാരപദങ്ങളേയും വെളിപെടുത്തിയെടുക്കാൻ നിങ്ങൾക്കു കഴിഞ്ഞെന്നു വരും

ചെന്നെയിൽ നിന്ന് മൂന്നാറിലേക്കെത്തിച്ചേരാനുള്ള മികച്ച യാത്രാ വീഥികൾ

ചെന്നെയിൽ നിന്ന് മൂന്നാറിലേക്കെത്തിച്ചേരാനുള്ള മികച്ച യാത്രാ വീഥികൾ

റൂട്ട് 1 : ചെന്നൈ - തിരുച്ചിറപ്പള്ളി - മൂന്നാർ

റൂട്ട് 2 : ചെന്നൈ - തിരുച്ചിറപ്പള്ളി - കോയമ്പത്തൂർ - മൂന്നാർ

റൂട്ട് 3 : ചെന്നൈ - സേലം - കോയമ്പത്തൂർ - മൂന്നാർ

ചെന്നൈയിൽ നിന്ന് മൂന്നാറിലെക്കെത്താനുള്ള ഏറ്റവും എളുപ്പവും ദൂരം കുറഞ്ഞതുമായ യാത്രാമാർഗ്ഗമാണ് റൂട്ട് 1; അതിനാൽ, വേണമെങ്കിൽ നിങ്ങൾക്ക് റൂട്ട് 1 തിരഞ്ഞെടുക്കാം. ചെന്നൈയിൽ നിന്നുമുള്ള മുഴുവൻ ദൂരം ഏതാണ്ട് 588 കിലോമീറ്ററാണ്. ഏകദേശം 12 മണിക്കൂറോളം റോഡിലൂടെ യാത്ര ചെയ്യേണ്ടി വരും ഇവിടെയെത്താൻ...

ആദ്യ ചവിട്ടുപടി – ട്രിച്ചി

ആദ്യ ചവിട്ടുപടി – ട്രിച്ചി

ചെന്നൈയിൽ നിന്ന് 332 കിലോമീറ്റർ, അല്ലെങ്കിൽ ഏകദേശം 6 മണിക്കൂർ യാത്ര ചെയ്ത് തിരുച്ചിറപ്പള്ളി അഥവാ തൃച്ചി നഗരം എത്തിച്ചേരുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ആദ്യ യാത്രാവിരാമ വേള എടുക്കാം, . തമിഴ്നാട്ടിൽ ഏറ്റവും വേഗത്തിൽ വളർന്നു വന്നു കൊണ്ടിരിക്കുന്ന ചെറുനഗരമായ തൃച്ചി യാത്രക്കാർക്കാർക്ക് നവോന്മേഷം പകരുന്നതിനായി ധാരാളം പുരാതന ദേവാലയങ്ങളും ക്ഷേത്രങ്ങളും കാത്തുസൂക്ഷിച്ചിരിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഭൂപ്രകൃതിയുള്ള ധാരാളം പ്രകൃതിദൃശ്യങ്ങളും ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്.


ശിലാകോട്ട ഗണപതി ക്ഷേത്രം, കല്ലാനൈ അണക്കെട്ട്, വെക്കലക്ഷിയമ്മൻ ക്ഷേത്രം, സമയപുരം അമ്മൻ ക്ഷേത്രം, ശ്രീ രംഗനാഥസ്വാമി ക്ഷേത്രം, മാക്കോമ്പ് തുടങ്ങിയവയൊക്കെ സ്ഥലങ്ങളൊക്കെ തൃച്ചിയിൽ തീർച്ചയായും സന്ദർശിക്കേണ്ട ഇടങ്ങളാണ്

അന്തിമ ലക്ഷ്യസ്ഥാനം - മൂന്നാർ

അന്തിമ ലക്ഷ്യസ്ഥാനം - മൂന്നാർ

എല്ലാത്തരം യാത്രീകരേയും സ്വാഗതം ചെയ്യുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹര ലക്ഷ്യസ്ഥാനമാണ് മൂന്നാർ. . തൃിച്ചിയിൽ നിന്ന് ഏകദേശം 256 കിലോമീറ്റർ ദൂരമല്ലെങ്കിൽ ഏകദേശം 6 മണിക്കൂർ താണ്ടിയെത്തുന്ന ഒരാൾക്ക് ഇവിടുത്തെ മലകളുടേയും, താഴ്വരകളുടേയും, ജലധാരകളുടേയും, അരുവികളുടേയുമൊക്കെ അതിരമണീയ ചാരുതാനിർമ്മലത അനുഭവിച്ചറിയാൻ കഴിയും. മൂടൽമഞ്ഞിനാൽ പൊതിഞ്ഞു നിൽക്കുന്ന ഇവിടുത്തെ തേയിലത്തോട്ടങ്ങളും, സസ്യ ശ്യാമളതയുമൊക്കെ തിരക്കേറിയ നഗര ജീവിതത്തിന്റെ ആഢഭരങ്ങൾ മറന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളെ ചേർത്തുപിടിക്കുന്നു.

ഈ മോഹനാവശ്യമായ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് വിവിധ ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്ന അനവധി ടൂർ ഓപ്പറേറ്റർമാർ ഉണ്ട്.

മൂന്നാറിനകത്തും പുറത്തുമുള്ള ആകർഷണതകൾ

റോസ് ഗാര്‍ഡന്‍

റോസ് ഗാര്‍ഡന്‍

മൂന്നാറിൽ നിന്ന് 2 കിലോമീറ്റർ ഉള്ളിലായായിട്ടാണ് ഈ റോസ് ഗാര്‍ഡന്‍സ്ഥിതിചെയ്യുന്നത്, ഈ പനിനീർ പൂന്തോട്ടത്തിൽ എല്ലാത്തരം റോസാപ്പൂക്കളുടേയും അത്യപൂർവ സസ്യജാലങ്ങളുടേയും അതീവ ശേഖരമുണ്ട്... നിങ്ങളുടെ മൂന്നാറിലേക്കുള്ള യാത്രകളിലെ കാഴ്ചകളിൽ നിന്ന് ഒരിക്കലും മാറ്റി നിർത്താനാവാത്ത ഒരു സ്ഥലമാണ് ഇത്.

എക്കോ പോയിന്റ്

എക്കോ പോയിന്റ്

ശ്വാസം പോലും പിടിച്ചു നിർത്താൻ കഴിയുന്നത്ര മനോഹരമായ പരിസ്ഥിയാണ് ഈ പ്രതിധ്വനി സ്ഥാനം പ്രതിനിദാനം ചെയ്യുന്നത്. മൂന്നാറിന് 15 കിലോമീറ്ററകലെ പ്രശാന്തമായൊരു തടാകക്കരയിൽ സ്ഥിതി ചെയ്യുന്ന ഇവിടം നിങ്ങളുടെ ശബ്ദമാറ്റോലികളുടെ അത്ഭുത ശക്തിയെ പരീക്ഷിക്കാൻ ഉതകുന്ന ഒരിടമാണ്

ആനകൾ എത്തിച്ചേരുന്ന ഇടം

ആനകൾ എത്തിച്ചേരുന്ന ഇടം

ആനകൾ സജീവമായി എത്തിച്ചേരാറുള്ള ഈ സ്ഥലം മൂന്നാറിന് 18 കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു, ഈ ശോഭാമയമായ കാനനഭൂവിൽ നിന്നുകൊണ്ട് നിങ്ങൾക്ക് ആനകൂട്ടങ്ങളുടെ ഗാംഭീര്യത കണ്ടാസ്വദിക്കാം

ഫോട്ടോ പോയിന്റ്

ഫോട്ടോ പോയിന്റ്

മൂന്നാറിൽ നിന്ന് 2 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ ഫോട്ടോ പോയിന്റിൽ എത്താനാവും. ഇവിടുത്തെ വിശ്വസൗന്ദര്യവും, അനുഗ്രഹീതമായ പ്രശാന്തതയും, ശാന്തമായ അന്തരീക്ഷവുമെല്ലാം ഫോട്ടോഗ്രാഫർമാർക്ക് സ്വപ്നതുല്യമായ ഒരനുഭൂതിയാണ് ഉളവാക്കുന്നത്. കൂടാതെ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലെ പ്രൊഫൈലുകളിൽ ഭംഗിയേറിയ ചിത്രങ്ങൾ കാഴ്ചവയ്ക്കാൻ സാഹചര്യമൊരുക്കുന്ന ഏറ്റവും സൗന്ദര്യപ്രദമായ ചിത്രപശ്ചാത്തലം ഒരുക്കി വച്ചിട്ടുണ്ട് ഇവിടെ. ഇവിടെ നിന്നുകൊണ്ട് കാടിന്റെ ആത്മാവിനേയും , ഒഴുകുന്ന അരുവിയുടേയും വെള്ളച്ചാട്ടന്റെയും നിശ്വാസങ്ങളേയും ദർശിക്കാം

PC: Navaneeth Kishor

മാട്ടുപ്പട്ടി അണക്കെട്ട്

മാട്ടുപ്പട്ടി അണക്കെട്ട്

സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട് മൂന്നാറിന് അകലെ ഏതാണ് 13 കിലോമീറ്ററിനുള്ളിൽ വാസമുറപ്പിച്ചിരിക്കുന്നു ഇൻഡോ -സ്വിറ്റ്സർലാൻഡ് കന്നുകാലി ആസൂത്രണ പദ്ധതികൾക്ക് പ്രശസ്തമാണ് ഈ അണക്കെട്ട്. സ്പീഡ് ബോട്ടിംഗും കുതിര സവാരിയും അടക്കമുള്ള ധാരാളം സാഹസിക പ്രവർത്തനങ്ങൾ ഇവിടുത്തെ സന്ദർശനം രസകരമാക്കാൻ
ഒപ്പമുണ്ട്

PC:Wikimedia.org

കൊളുക്കുമല തേയിലത്തോട്ടം

കൊളുക്കുമല തേയിലത്തോട്ടം

ഈ പ്രാചീന തേയില ഫാക്ടറി സമുദ്ര നിരപ്പിൽ നിന്നും 8000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നാറിന് ഏകദേശം 35 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.ഇങ്ങോട്ടേക്ക് ഒരു വാഹനസവാരി നടത്തിയാൽ അനേക തരം ചായകൾ വിഭങ്ങൾ നുകർന്നു കൊണ്ട് വ്യത്യസ്തമായ രുചികൾ അസ്വദിക്കാം

PC: Arun Muralidhar

മൂന്നാറിലെ സാഹസിക പ്രവർത്തന മേഖലകൾ

മൂന്നാറിലെ സാഹസിക പ്രവർത്തന മേഖലകൾ

പൊന്തൻമേടു നിന്നോ ഗ്യാപ് റോഡിൽ നിന്നോ നേരേ സുഗന്ധവ്യഞ്ജനങ്ങളുടെ ഗ്രാമമായ ബൈസൻ വാലിയിലേക്ക് വച്ചുപിടിച്ചാൽ നിങ്ങൾക്ക് ട്രക്കിങ്ങിന്റെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്താം. അങ്ങോട്ടേക്കുള്ള യാത്രയിലുടനീളം ധാരാളം ട്രെക്കിംഗ് പാതകൾ ഈ ഗ്രാമം ഒരുക്കി വച്ചിട്ടുണ്ട്. റോക്ക് ക്ലൈംബിംഗും റാപ്പെല്ലിംഗും പോലുള്ള മറ്റ് പ്രിയപ്പെട്ട സാഹസിക പ്രവർത്തനങ്ങൾ ഏവർക്കും ഇഷ്ടമാവുകയും ചെയ്യും

Read more about: munnar chennai travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X