Search
  • Follow NativePlanet
Share
» »ബാംഗ്ലൂരില്‍ നിന്ന് സകലേശ്‌പൂരിലേക്ക്

ബാംഗ്ലൂരില്‍ നിന്ന് സകലേശ്‌പൂരിലേക്ക്

By Maneesh

ബാംഗ്ലൂരില്‍ നിന്ന് ഈ വേനല്‍ക്കാലത്ത് ഒരു വീക്കെന്‍ഡ് ട്രിപ്പ് പ്ലാന്‍ ചെയ്യാന്‍ പറ്റിയ സ്ഥലമാണ് സകലേശ്‌പൂര്‍. ബാംഗ്ലൂരില്‍ നിന്ന് 221 കിലോമീറ്റര്‍ അ‌കലെയായാണ് സകലേശ്പൂര്‍ സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്ന് ഹാസന്‍, ബ‌ല്ലുപേട്ട് വഴിയാണ് സകലേശല്പൂരില്‍ എത്തിച്ചേരേണ്ടത്.

ഫ്രീകൂപ്പണ്‍, ഹോട്ടല്‍ ബുക്കിംഗില്‍ 50%+ 30% ലാഭം നേടാം

ബസ് യാത്ര

ബാംഗ്ലൂരില്‍ നിന്ന് സകലേശ്‌പൂരിലേക്ക് കെ എസ് ആര്‍ ടി സി ബസുകള്‍ പുറപ്പെടുന്നുണ്ട്. ഹാസന്‍, ഹാലെബീഡ് എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ ബസ് പോകുന്നത്.

വീക്കെന്‍ഡ് യാത്ര

വെള്ളിയാഴ്ച വൈകുന്നേരം ബാംഗ്ലൂരില്‍ നിന്ന് യാത്ര പുറപ്പെട്ടാല്‍ രാത്രിയോടെ ഹാസനില്‍ എത്തിച്ചേരാം. ഹാസനില്‍ ഒരു ഹോ‌ട്ടലില്‍ മുറിയെടുത്ത് ‌പുലര്‍ച്ചെ സകലേശ്‌പൂരിലേക്ക് യാത്ര പോകുന്നതാണ് ഉചിതം. ബാംഗ്ലൂരില്‍ നിന്ന് നെലമംഗ‌ല ക്രോസ് വഴി ദേശീയ പാത 48ലൂടെയാണ് ഹാസനില്‍ എത്തിച്ചേരേണ്ടത്.

ഹാസനി‌ലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

സകലേശ്‌പൂരിലേക്ക്

ഹാസനില്‍ നിന്ന് രാവിലെ തന്നെ യാത്ര പുറ‌പ്പെടണം സകലേശ്‌പൂരിലേക്ക്. ഹാസനില്‍ നിന്ന് മംഗലാപുരം ഹൈവേയിലേക്ക് ഒരു ബൈ പാസ് റോഡ് ഉണ്ട്. അതിലൂടെ മംഗലാപുരം ഹൈവേയിലേക്ക് എത്തിച്ചേര്‍ന്ന് അതിലൂടെയാണ് യാത്ര. സുന്ദരമായ ഈ റോഡിലൂടെ അതിരാവിലെ യാത്ര ചെയ്യുന്നത് സുന്ദരമായ സഞ്ചാര അനുഭവമാണ് നല്‍കുക.

സകലേശ്‌പൂരില്‍

ഹാസനില്‍ നിന്ന് രാവിലെ ആറുമണിക്ക് യാത്ര പുറപ്പെട്ടാല്‍ എട്ടുമണിയോടെ സകലേശ്പൂരില്‍ എത്തിച്ചേരാം. സകലേശ്പൂരില്‍ എത്തിയ ഉടനെ അവിടെ നിന്ന് ബ്രേക്ക് ഫാസ്റ്റ് ആവാം.

മറ്റൊരു ടിപ്

ബാംഗ്ലൂരില്‍ നിന്ന് ഏകദേശം 4 മണിക്കൂര്‍ ദൂരം യാത്ര ചെയ്യണം സകലേശ്‌പൂരില്‍ എത്തിച്ചേരാന്‍. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് ബാംഗ്ലൂരില്‍ നിന്ന് യാത്രപുറ‌പ്പെട്ടാല്‍ രാവിലെ ഒന്‍പത് മണിയോടെ സകലേശ്‌പൂരില്‍ എത്തിച്ചേരാം.

സകലേശ്‌പൂരിനേക്കുറിച്ച് സ്ലൈഡുകളില്‍ വായിക്കാം

ഹില്‍സ്റ്റേഷന്‍

ഹില്‍സ്റ്റേഷന്‍

പശ്ചിമഘട്ടത്തിന്റെ മടക്കുകളില്‍ സമുദ്രനിരപ്പില്‍ നിന്നും 949 മീറ്റര്‍ ഉയരത്തിലായാണ് സകലേശ്പൂരിന്റെ കിടപ്പ്. ബാംഗ്ലൂര്‍ - മംഗലാപുരം ഹെവേയ്ക്ക് സമീപത്തായത്തായതിനാല്‍ ഇവിടേക്ക് എത്തിച്ചേരാനും എളുപ്പമാണ്.

Photo Courtesy: PP Yoonus

ഹാസന്‍ ജില്ലയില്‍

ഹാസന്‍ ജില്ലയില്‍

ഹാസ്സന്‍ ജില്ലയുടെ ഭാഗമായ സകലേശ്പൂര്‍ ഇന്ത്യയിലെ കാപ്പി, ഏലം ഉദ്പ്പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥലമാണ്.
Photo Courtesy: Ashwin Kumar

ചരിത്രം

ചരിത്രം

മൈസൂര്‍ രാജാക്കന്മാരായിരുന്നു സകലേശ്പൂര്‍ ഭരിച്ചിരുന്നത്. അതിനുമുന്‍പ് ഹോയ്‌സാലരുടെയും ചാലൂക്യരുടെയും അധീനതയിലായിരുന്നു സകലേശ്പൂര്‍. ഹോയ്‌സാലരുടെ ഭരണകാലത്താണ് സകലേശ്പൂരിന് ഈ പേര് ലഭിക്കുന്നത്.
Photo Courtesy: Abhijeet Rane

പേരിന് പിന്നില്‍

പേരിന് പിന്നില്‍

ഹോയ്‌സാലര്‍ ഇവിടെയെത്തിയ കാലത്ത് ഒരു തകര്‍ന്ന ശിവലിംഗം ഇവിടെനിന്ന് കണ്ടെത്തിയെന്നും അതേത്തുടര്‍ന്നാണ് ഈസ്ഥത്തിന് സകലേശ്പൂര്‍ എന്ന് പേരിട്ടതെന്നുമാണ് വിശ്വാസം.
Photo Courtesy: snapper san

കര്‍ഷകരുടെ നാട്

കര്‍ഷകരുടെ നാട്

കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഏറെ സമ്പന്നമായതിനാലാണ് സകലേശ്പൂരെന്ന പേര് ലഭിച്ചത് എന്ന് കരുതുന്നവരും പ്രദേശവാസികളില്‍ കുറവല്ല.
Photo Courtesy: Irrigator

ട്രെക്കിംഗ്

ട്രെക്കിംഗ്

ട്രക്കിംഗിനായെത്തുന്നവരുടെ സ്വപ്നകേന്ദ്രമാണ് ജൈവവൈവിദ്ധ്യത്തിന് പേരുകേട്ട സകലേശ്പൂര്‍. ബൈസല്‍ റിസര്‍വ്വ് ഫോറസ്റ്റും കുമാരപര്‍വ്വരതവുമാണ് ഇവിടെ യാത്രികര്‍ക്ക് പ്രിയപ്പെട്ട ട്രക്കിംഗ് കേന്ദ്രങ്ങള്‍.
Photo Courtesy: Vinayak Shankar Rao

ബൈസല്‍ ഘട്ട്

ബൈസല്‍ ഘട്ട്

ബൈസല്‍ റിസര്‍വ്വ് ഫോറസ്റ്റ് എന്നറിയപ്പെടുന്ന ബൈസല്‍ ഘട്ടാണ് സകലേശ്പൂരിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളിലൊന്ന്. വിശദമായി വായിക്കാം

Photo Courtesy: Vinayak Shankar Rao
സമീപ സ്ഥലങ്ങള്‍

സമീപ സ്ഥലങ്ങള്‍

ബേലൂര്‍, ഹാസന്‍, ചിക്കമഗളൂര്‍, ശ്രാവണ ബെലഗോള, കുക്കേസുബ്രമണ്യ, ഹലേബീഡ് എന്നീ സ്ഥലങ്ങളാണ് സകലേശ്‌പൂരിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.
Photo Courtesy: Ashwin Kumar

ബേലൂര്‍, 36 കി മീ

ബേലൂര്‍, 36 കി മീ

ഹൊയ്‌സാല സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഒരുകാലത്ത് ബേലൂര്‍. അവരുടെ മറ്റൊരു തലസ്ഥാനഗരമായിരുന്ന ഹാലേബിഡിലേയ്ക്ക് ബേലൂരില്‍ നിന്നും വെറും പതിനാറ് കിലോമീറ്റര്‍ അകലം മാത്രമേയുള്ളു. വിശദമായി വായിക്കാം

Photo Courtesy: Madhava 1947
ഹസന്‍, 44 കി മീ

ഹസന്‍, 44 കി മീ

ഹാസ്സനാംബ ക്ഷേത്രം ഇവിടത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. തീര്‍ത്ഥാടനത്തിനും അതല്ലാതെ കാഴ്ചകള്‍ കാണാനായും ഇവിടെ ഏറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. വിശദമായി വായിക്കാം

Photo Courtesy: VikasHegde
ഹലേബിഡ്, 53 കി മീ

ഹലേബിഡ്, 53 കി മീ

ഹോയ്‌സാലേശ്വര ക്ഷേത്രം, ശാന്തലേശ്വരക്ഷേത്രം എന്നിവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ഇവിടുത്തെ രാജാവായിരുന്ന വിണ്ഷുവര്‍ധനും ഭാര്യ ശാന്തളയ്ക്കും വേണ്ടി കേടുമല്ലയാണ് ക്ഷേത്രം നിര്‍മിച്ചത്. വിശദമായി വായിക്കാം

Photo Courtesy: Calvinkrishy
ചിക്കമഗളൂര്‍, 63 കി മീ

ചിക്കമഗളൂര്‍, 63 കി മീ

കര്‍ണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ചിക്കമഗളൂര്‍. പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ കാഴ്ചയ്ക്ക് വസന്തമൊരുക്കുന്നതോടൊപ്പം മനസ്സിന് കുളിര്‍മയും നല്‍കുന്നു. വിശദമായി വായിക്കാം

Photo Courtesy: Vinodtiwari2608
കുക്കെ സുബ്രഹ്മണ്യ, 56 കി മീ

കുക്കെ സുബ്രഹ്മണ്യ, 56 കി മീ

കര്‍ണാടകത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. വര്‍ഷാവര്‍ഷം ഏറെ തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Sarvagnya
ശ്രാവണബലെഗോള, 89 കി മീ

ശ്രാവണബലെഗോള, 89 കി മീ

ഒറ്റക്കല്ലില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ ബാഹുബലി പ്രതിമയുടെ നാടാണ് ശ്രാവണബലെഗോള. ശ്രാവണബലെഗോളെയിലെത്തും മുന്‍പ് തന്നെ ഈ കൂറ്റന്‍ ബാഹുബലി പ്രതിമ നിങ്ങളുടെ കാഴ്ചയെത്തേടിയെത്തും. വായിക്കാം

Photo Courtesy: Ilya Mauter
കെമ്മനഗുണ്ടി, 94 കി മീ

കെമ്മനഗുണ്ടി, 94 കി മീ

ഒറ്റദിനം കൊണ്ട് ആകെ ചുറ്റിക്കളയാം എന്നു വിചാരിച്ചാല്‍ കെമ്മനഗുണ്ടി മുഴുവന്‍ കാണാന്‍ കഴിയില്ല. അത്രയേറെയുണ്ട് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. വായിക്കാം

Photo Courtesy: Deepakckm

Read more about: weekend getaways road trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X