Search
  • Follow NativePlanet
Share
» »ആമമംഗലം മഹാവിഷ്ണു ക്ഷേത്രം..വിളികേൾക്കുന്ന ആമേങ്ങലത്ത് അപ്പൻ, ദശാവതാരത്തിലെ കൂർമ്മാവതാര ക്ഷേത്രം!

ആമമംഗലം മഹാവിഷ്ണു ക്ഷേത്രം..വിളികേൾക്കുന്ന ആമേങ്ങലത്ത് അപ്പൻ, ദശാവതാരത്തിലെ കൂർമ്മാവതാര ക്ഷേത്രം!

ആമമംഗലം മഹാവിഷ്ണു ക്ഷേത്രം..മഹാ വിഷ്ണുവിന്‍റെ ദശാവതാരങ്ങൾക്കുമായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിൽ കൂർമ്മാവതാരത്തെ ആരാധിക്കുന്ന ക്ഷേത്രം.
ദശാവതാര ക്ഷേത്രങ്ങളിലെ ദർശനവും പൂജകളും വിശ്വാസികൾക്ക് നല്കുന്നത് അളവില്ലാത്ത അനുഗ്രഹങ്ങളാണ്. ഇതാ വിഷ്ണുവിന്‍റെ കൂർമ്മാവതാരത്തെ ആരാധിക്കുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങലും കാക്കൂർ ആമമംഗലം മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ പ്രത്യേകതകളും എന്തൊക്കെയാണെന്നു നോക്കാം.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി റൂട്ടിലുള്ള കാക്കൂർ എന്ന സ്ഥലത്താണ് ആമമംഗലം മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവായ മഹാവിഷ്ണുവിനെ കൂർമ്മാവതാര സങ്കല്പത്തിൽ ആരാധിക്കുന്ന ഇവിടം വൈഷ്ണവ വിശ്വാസികളുടെ പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. കൂർമ്മാവതരാ ക്ഷേത്രങ്ങൾ കേരളത്തിന്‍റെ പലഭാഗത്തുമുണ്ടെങ്കിലും ആമമംഗലം ക്ഷേത്രത്തിന് വിശ്വാസികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട്.

Aamamangalam Temple

ആമമംഗലം ക്ഷേത്രം - ചരിത്രം

ഏകദേശം മൂവായിരത്തിലധികം വർഷം പഴക്കം ആമമംഗലം ക്ഷേത്രത്തിനുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. പരശുരാമൻ പ്രതിഷ്ഠിച്ച രണ്ടാമത്തെ ദശാവതാര ക്ഷേത്രമാണിതെന്നും വിശ്വസിക്കപ്പെടുന്നു.കേരളത്തിൽ അങ്ങോളമിങ്ങോളം നൂറുകണക്കിന് ക്ഷേത്രങ്ങൾ പരശുരാമൻ സ്ഥാപിക്കുകയും ബ്രാഹ്മണന്മാരെ കുടിയിരുത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്. എന്നൽ വൈഷ്ണവനായ താൻ വിഷ്ണുവിനായി ക്ഷേത്രങ്ങളൊന്നും സ്ഥാപിച്ചില്ലല്ലോ എന്ന പരശുരാമന്റെ സങ്കടത്തിൽ നിന്നാണ് ദശാവതാര ക്ഷേത്രങ്ങൾ അദ്ദേഹം സ്ഥാപിക്കുന്നത്. അതിനദ്ദേഹം സ്ഥലം കണ്ടെത്തിയത് ഗൗതമ മഹര്‍ഷിയുടെ താപസസ്ഥലത്തിനടുത്താണ്.

പരശുരാമൻറെ ലക്ഷ്യം മനസ്സിലാക്കി മഹർഷി പ്രധാന മഹാവിഷ്ണു ക്ഷേത്രത്തിനു തുല്യ ദൂരത്തിൽ വൃത്തത്തിൽ ദശാവതാര ക്ഷേത്രങ്ങൾ വരുന്നപോലെ ക്ഷേത്രങ്ങൾ സ്ഥാപിക്കാൻ സഹായിച്ചുവെന്നാണ് വിശ്വാസം. അന്നവിടെ താമസിച്ചിരുന്ന ബ്രാഹ്മണ കുടുംബങ്ങൾ ഇവിടെ പൂജ നടത്താനുള്ള ക്രമീകരണങ്ങളമുമൊരുക്കിയെന്നും വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ പരശുരാമൻ പ്രതിഷ്ഠ നടത്തിയ രണ്ടാമത്തെ ദശാവതാര ക്ഷേത്രമാണ് ആമമംഗലം മഹാവിഷ്ണു ക്ഷേത്രം.

Amamangalam Temple Kakkoor

അയ്യപ്പൻ, ഭദ്രകാളി, ദുര്‍ഗാ ഭഗവതി, ദക്ഷിണാ മൂർത്തി, ഗണപതി എന്നീ ഉപ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്. മിഥുനമാസത്തിൽ രോഹിണി നക്ഷത്രദിവസം ആമമംഗലത്ത് പ്രത്യേക പൂജകളും പ്രാർത്ഥനയും നടക്കുന്നു. ധനുവിലെ രോഹിണി നക്ഷത്രത്തിലാണ് ഇവിടുത്തെ ക്ഷേത്രോത്സവം.

ആമമംഗലത്തെ മഹാവിഷ്ണുവിനെ ആമേങ്ങലത്ത് അപ്പൻ എന്നാണ് വിശ്വാസികൾ സ്നേഹപൂർവ്വം വിളിക്കുന്നത്. ഇവിടെയെത്തി പ്രാർത്ഥിച്ചാൽ ഏതാഗ്രഹവും സാധിക്കുമെന്നും പ്രാർത്ഥനകൾ ഒരിക്കലും വിഫലമാകില്ല എന്നും വിശ്വസിക്കപ്പെടുന്നു. ഇവിടെ വിവാഹ ഭാഗ്യത്തിനായുള്ള ലക്ഷ്മി നാരായണ പൂജ വളരെ സവിശേഷമാണ്. ദൂരെദിക്കുകളിൽ നിന്നു പോലും ആളുകൾ ഇതിനായി വരുന്നു. കൂടാതെ. സന്താന ഭാഗ്യത്തിനും ആമവാതം മാറുന്നതും പോലുള്ള പൂജകളും നടത്താം.

ഏതു കാര്യം ആരംഭിക്കുന്നതിനു മുൻപും ആമമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം ആരംഭിക്കുന്നത് ഉയർച്ചയിലേക്ക് നയിക്കും എന്നും വിശ്വസിക്കപ്പെടുന്നു. പരീക്ഷകൾക്കും പഠനത്തിനും മുൻപും വ്യവസായങ്ങൾ, ബിസിനസുകൾ, കടകൾ തുടങ്ങിയ ആരംഭിക്കുന്നതിനു മുൻപുമെല്ലാം ഇവിടെ വരുന്നത് നല്ലതാണത്രെെ. പ്രദേശവാസികൾ സ്ഥിരം സന്ദര്‍ശിക്കുന്ന ക്ഷേത്രം കൂടിയാണിത്.

ആമമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെത്താൻ

കോഴിക്കോട് -ബാലുശ്ശേരി ‌പാതയിൽ കാക്കൂർ പതിനൊന്നേകാൾ (11 / 4) ബസ് സ്റ്റോപ്പിന് സമീപത്ത് റോഡിൻറെ കിഴക്ക് ഭാഗത്താണ് ആമമംഗലം മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കോഴിക്കോട് ദശാവതാര ക്ഷേത്രങ്ങള്‍

1.പെരുമീന്‍ പുറം ശ്രീ മാഹാവിഷ്ണു ക്ഷേത്രം - മത്സ്യാവതാരം
2. ആമമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം - കൂര്‍മ്മാവതാരം
3. പന്ന്യം വള്ളി വാര്യമഠം ശ്രീവിഷ്ണു ക്ഷേത്രം - വരാഹാവതാരം
4. തൃക്കോയിക്കല്‍ നരസിംഹക്ഷേത്രം - നരസിംഹാവതാരം
5. തീര്‍ത്ഥങ്കര വാമന ക്ഷേത്രം - വാമനാവതാരം

Dashavatara Temple in Kozhikode

6. പരശുരാമ ക്ഷേത്രം (കാക്കൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത്) - പരശുരാമാവതാരം
7. രാമല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം - ശ്രീരാമാവതാരം
8. കാവില്‍ ബലരാമക്ഷേത്രം - ബലരാമാവതാരം
9. ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം - ശ്രീകൃഷ്ണാവതാരം
കൽക്കി അവതാര ക്ഷേത്രം ഇവിടെ മണ്ണിനടിയിൽ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+