Search
  • Follow NativePlanet
Share
» »ആനമുടി വഴി ശബരിമലയ്ക്ക് ഒരു സാഹസിക തീര്‍ഥയാത്ര

ആനമുടി വഴി ശബരിമലയ്ക്ക് ഒരു സാഹസിക തീര്‍ഥയാത്ര

കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയില്‍ നിന്നും ഭക്തകോടികള്‍ തേടിയെത്തുന്ന ശബരിമലയിലേക്ക് ഭക്തി നിറഞ്ഞ സാഹസിക യാത്ര....

By Elizabath

ആനമുടിയും ശബരിമലയും... ഒരിടം സാഹസികരുടെ പ്രിയകേന്ദ്രമാകുമ്പോള്‍ മറ്റൊരിടം ഭക്തകോടികള്‍ക്ക് ആശ്രയമാകുന്ന സ്ഥലം.
വ്യത്യസ്തമായ കഥകള്‍ പറയുന്ന ഈ രണ്ടു പ്രദേശങ്ങളും ഒറ്റയാത്രയില്‍ സന്ദര്‍ശിച്ചാല്‍ എങ്ങനെയുണ്ടാകും? പ്രത്യേകിച്ചും ശബരിമല തീര്‍ഥാടനം നടക്കുന്ന ഈ സമയത്ത്...
കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയില്‍ നിന്നും ഭക്തകോടികള്‍ തേടിയെത്തുന്ന ശബരിമലയിലേക്ക് ഭക്തി നിറഞ്ഞ സാഹസിക യാത്ര...

ആനമുടിയില്‍ നിന്നും ശബരിമലയിലേക്ക്

ആനമുടിയില്‍ നിന്നും ശബരിമലയിലേക്ക്

ആനമുടിയില്‍ നിന്നും ശബരിമലയിലേക്ക് രണ്ടു വഴികളാണുള്ളത്.
മൂന്നാര്‍-തൊടുപുഴ-പാലാ-കാഞ്ഞിരപ്പള്ളി-മുക്കൂട്ടുതറ-കനമല-നിലക്കല്‍ വഴി ശബരിമലയിലെത്തുന്നതാണ് ആദ്യവഴി. 211 കിലോമീറ്റര്‍ ദൂരമാണ് ഈ വഴി സഞ്ചരിക്കേണ്ടത്.
മൂന്നാരില്‍ നിന്നും കട്ടപ്പന-കുട്ടിക്കാനം വഴി കനമലയിലെത്തി നലക്കല്‍ വഴി ശബരിമലയിലെത്തുന്നതാണ് രണ്ടാമത്തെ വഴി. ഈ വഴി 186 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയെങ്കിലും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതിന് ആദ്യവഴിയാണ് നല്ലത്.

ആനമുടി

ആനമുടി

കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടമലനിരകളില്‍ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ഇതുതന്നെയാണ്. ഇടുക്കിയില്‍ മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന ആനമുടി കയറാന്‍ വനംവകുപ്പില്‍ നിന്നും പ്രത്യേക അനുമതി ആവശ്യമാണ്.

PC:Mdmadhu

ആനമലനിരകളും ഏലമലനിരകളും

ആനമലനിരകളും ഏലമലനിരകളും

പശ്ചിമഘട്ടത്തിലെ ആനമലനിരകളും ഏലമലനിരകളും പളനിമലനിരകളും തമ്മില്‍ ചേരുന്ന ഭാഗമാണ് ആനമുടി എന്നറിയപ്പെടുന്നത്.

PC:Arunguy2002

8842 അടി ഉയരം

8842 അടി ഉയരം

സമുദ്രനിരപ്പില്‍ നിന്നും 8842 അടി ഉയരത്തിലാണ് ആനമുടി സ്ഥിതി ചെയ്യുന്നത്. അതായത് 26,95 മീറ്റര്‍ ഉയരം. മൂന്നാര്‍ പഞ്ചായത്തിന്റെ ഭാഗമാണ് ഇവിടം.

PC:Manavchugh21

നീലക്കുറിഞ്ഞിയും വരയാടും

നീലക്കുറിഞ്ഞിയും വരയാടും

വരയാടുകളെ സംരക്ഷിക്കുന്ന ഇരവികുളം ദേസീയോദ്യാനത്തിന്റെ ഭാഗമാണ് ഇവിടം. കൂടാതെ നീലക്കുറിഞ്ഞികളും ഇവിടുത്തെ പ്രത്യേകതയാണ്.

PC:VikiUNITED

ആനമുടിയില്‍ നിന്നും മൂന്നാര്‍

ആനമുടിയില്‍ നിന്നും മൂന്നാര്‍

ആനമുടിയില്‍ നിന്നും 10.8 കിലോമീറ്റര്‍ അകലെയാണ് മൂന്നാര്‍ സ്ഥിതി ചെയ്യുന്നത്. ആനമുടിയില്‍ നിന്നും മൂന്നാര്‍-ഉദുമല്‍പേട്ട് വഴിയാണ് ഇവിടെ എത്തുന്നത്.

പോത്തമേട് വ്യൂ പോയന്റ്

പോത്തമേട് വ്യൂ പോയന്റ്

മൂന്നാറില്‍ നിന്നും 4.5 കിലോമീറ്റര്‍ അകലെയാണ് പോത്തമേട് വ്യൂ പോയന്റ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ തേയിലത്തോട്ടട്ടില്‍ നിന്നും കാണുന്ന വ്യൂ പോയിന്റാണിത്.

അട്ടുകാട് വെള്ളച്ചാട്ടം

അട്ടുകാട് വെള്ളച്ചാട്ടം

മൂന്നാറിനും പള്ളിവാസലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അട്ടുകാട് വെള്ളച്ചാട്ടം. കണ്ണിനു വിരുന്നാകുന്ന ഈ വെള്ളച്ചാട്ടം ട്രക്കിങ്ങിനു പറ്റിയ സ്ഥലം കൂടിയാണ്.

pc: kerala tourism

കരടിപ്പാറ വ്യൂ പോയന്റ്

കരടിപ്പാറ വ്യൂ പോയന്റ്

മൂന്നാരില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് കരടിപ്പാറ വ്യൂ പോയന്റ് സ്ഥിതി ചെയ്യുന്നത്.

ചീയപ്പാറ വെള്ളച്ചാട്ടവും വാളറ വെള്ളച്ചാട്ടവും

ചീയപ്പാറ വെള്ളച്ചാട്ടവും വാളറ വെള്ളച്ചാട്ടവും

മൂന്നാറില്‍ നിന്നും അടിമാലി വഴി തൊടുപുഴ റൂട്ടില്‍ യാത്ര ചെയ്യുമ്പോല്‍ കാണാന്‍ സാധിക്കുന്ന രണ്ട് വെള്ളച്ചാട്ടങ്ങളാണ് ചീയപ്പാറയും വാളറയും. ഇടുക്കിയിലെ രണ്ട് മികച്ച ട്രക്കിങ്ങ് സ്‌പോട്ടുകല്‍ കൂടിയാണ് ഈ വെള്ളച്ചാട്ടങ്ങള്‍.

തൊടുപുഴയ്ക്ക്...

തൊടുപുഴയ്ക്ക്...

വെള്ളച്ചാട്ടം കഴിഞ്ഞ് യാത്ര തുടരുന്നത് തൊടുപുഴയ്ക്കാണ്. തലക്കോടും ഊന്നുകല്ലും പൈങ്ങോട്ടൂരും കഴിഞ്ഞ് തൊടുപുഴയെത്താം..

ഇനി പാലാ-കാഞ്ഞിരപ്പള്ളി വഴി എരുമേലി

ഇനി പാലാ-കാഞ്ഞിരപ്പള്ളി വഴി എരുമേലി

പാലായില്‍ നിന്നും 38.7 കിലോമീറ്റര്‍ അകലെയാണ് എരുമേലി സ്ഥിതി ചെയ്യുന്നത്.

എരുമേലി

എരുമേലി

ശബരിമലയിലേക്കുള്ള യാത്രയുടെ പ്രധാനപ്പെട്ട സ്ഥലമാണ് എരുമേലി. ശബരിമല യാത്രികരുടെ ഇടത്താവളം കൂടിയാണ് ഇവിടം.

pc: Akhilan

കണമല

കണമല

കണമല എന്നറിയപ്പെടുന്ന പമ്പാവാലി കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിരിലാണ് സ്ഥിതി ചെയ്യുന്നത്. ശബരിമല ക്ഷേത്രം ഇവിടെ നിന്നും 33 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

ശബരിമല ക്ഷേത്രം

ശബരിമല ക്ഷേത്രം

കണമലയില്‍ നിന്നും 22 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ശബരിമലയിലെത്താം. കണമലയില്‍ നിന്നും നിലക്കല്‍ ശ്രീ മഹാദേവ ക്ഷേത്രം-പമ്പ-നീലിമല-ശബരിപീഠം-ശരംകുത്തി വഴി ശബരിമലയിലെത്താം.

PC:Saisumanth532

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X