» »മണിപ്പൂരിലെ സാഹസികതകള്‍!!

മണിപ്പൂരിലെ സാഹസികതകള്‍!!

Written By: Elizabath

ഇന്ത്യയില്‍ ഏറ്റവും കുറച്ച് ആളുകള്‍ മാത്രം സന്ദര്‍ശിച്ചിട്ടുള്ള സ്ഥലങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അതില്‍ ഒന്നാമത് വരുന്ന സ്ഥലമാണ് മണിപ്പൂര്‍. ഏറെ മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയും ഒക്കെയുള്ള ഇവിടം തീര്‍ച്ചയായും സന്ദര്‍ശിക്കപ്പെടേണ്ട സ്ഥലമാണ് എന്നതില്‍ തര്‍ക്കമില്ല. പ്രകൃതി സ്‌നേഹികളും സാഹസിക പ്രിയരുമൊക്കെ ഒരിക്കലെങ്കിലും കണ്ടിരിക്കണം എന്നു വിശ്വസിക്കുന്ന സ്ഥലങ്ങള്‍ ഇവിടെ ധാരാളമുണ്ട്. എന്നാല്‍ അതിലും വലുതാണ് മണിപ്പൂര്‍ സാഹസിക പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്ന കാര്യങ്ങള്‍.

റാഫ്ടിങ്

റാഫ്ടിങ്

ജലവിനോദങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന സാഹസിക വിനോദങ്ങളില്‍ ഒന്നാണ് റാഫ്ടിങ്. ആടിയുലയുന്ന റാഫ്ടില്‍ ഓളങ്ങളില്‍ തെറിച്ച് ജിവന്‍ കൈയ്യില്‍ പിടിച്ച് യാത്ര ചെയ്യാന്‍ ധൈര്യം ഇത്തിരിയൊന്നും അല്ല വേണ്ടത്. സുരക്ഷയുടെ കാര്യത്തില്‍ പേടിക്കേണ്ടതില്ലെങ്കിലും ഇത്തിരി പേടിയോടെ ഇത്തരം വിനോദങ്ങളെ സമീപിക്കുന്നതായിരിക്കും നല്ലത്. ലംഡാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുതല്‍ നന്‍ഡില്‍ ഇബാന്‍ വരെ 16 കിലോമീറ്റര്‍ നീളുന്ന റാഫ്ടിങ്ങാണ് ഇവിടുത്തെ ആകര്‍ഷണം. രണ്ടു മണിക്കൂറാണ് ഇതിനു വേണ്ടത്.

കേവിങ്

കേവിങ്

ഒളിഞ്ഞു കിടക്കുന്ന പ്രകൃതിയിലെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ താല്പര്യമുള്ള ഒരാളാണെങ്കില്‍ പരീക്ഷിക്കാന്‍ പറ്റിയ ഒന്നാണ് ഇവിടുത്തെ കേവിങ്.മണിപ്പൂരിലെ രിലെ ഉഖ്‌റുല്‍ ജില്ലയിലും ടമെന്‍ഗ്ലോങ് ജില്ലയിലുമാണ് കേവിങ്ങിനു പറ്റിയ സാഹചര്യമുള്ളത്. ഇവിടുത്തെ ഏറ്റവും ത്രില്ലിങ്ങായ വിനോദങ്ങളില്‍ ഒന്നാണിത്.

റോക്ക് ക്ലൈംബിങ്

റോക്ക് ക്ലൈംബിങ്

ക്ഷമയും ശക്തിയും ഒരുപോലെ പരീക്ഷിക്കുന്ന അപൂര്‍വ്വ ംസാഹസിക വിനോദങ്ങളില്‍ ഒന്നാണ് റോക്ക് ക്ലൈംബിങ്. എത്ര തന്നെ പതറിയാലും പിടിവിടാനും ഉപേക്ഷിക്കാനും പാടില്ല എന്ന നല്ല പാഠം പകര്‍ന്നു തരുന്ന റോക്ക് ക്ലൈംബിങ് ഇവിടുത്തെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ്. മണിപ്പൂരില്‍ മിക്കയിടത്തും ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ട്രെക്കിങ്

ട്രെക്കിങ്

ഏതു തരത്തിലുള്ള സഞ്ചാരിയുമായിക്കോട്ടെ...മണിപ്പൂര്‍ പറ്റിയസ്ഥലമാണ്‌.
യാത്രസംബന്ധിയായ എന്താഗ്രഹങ്ങളും സാധിക്കാന്‍ പറ്റിയ ഇടമാണിത്. കൊടുംകാടും കാട്ടുചോലകളും വെള്ളച്ചാട്ടങ്ങളും മലകളും ഒക്കെ ചേരുന്ന ഇവിടം ട്രക്കിങ്ങിനു പറ്റിയ സ്ഥലം കൂടിയാണ്. ട്രക്കേഴ്‌സിന്റെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന ഇവിടം നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലെ ഏറ്റവും മികച്ച ട്രക്കിങ്ങ് റൂട്ടുള്ള സ്ഥലം കൂടിയാണ്.

വിന്‍ഡ് സര്‍ഫിങ്

വിന്‍ഡ് സര്‍ഫിങ്

മണിപ്പൂരില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും മനോഹരമായ സാഹസിക വിനോദങ്ങളില്‍ ഒന്നാണ് വിന്‍ഡ് സര്‍ഫിങ്. ഇവിടുത്തെ ലോക്താക്ക് ലേക്കില്‍ നടത്തുന്ന വിന്‍ഡ് സര്‍ഫിങ്ങ് ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. നോര്‍ത്ത് ഈസ്റ്റിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ വലിയ തടാകങ്ങളില്‍ ഒന്നായ ലോക്താക്ക് തന്നെയാണ് ഇവിടെ വിന്‍ഡ് സര്‍ഫിങ്ങിന് യോജിച്ച സ്ഥലം.

Read more about: manipur north east

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...