Search
  • Follow NativePlanet
Share
» »അഗസ്ത്യാർകൂടം ട്രക്കിങ്ങ്; ഓൺലൈൻ ബുക്കിങ്ങ് ജനുവരി 08 മുതൽ

അഗസ്ത്യാർകൂടം ട്രക്കിങ്ങ്; ഓൺലൈൻ ബുക്കിങ്ങ് ജനുവരി 08 മുതൽ

കേരളത്തിലെ ട്രക്കിങ്ങുകളിൽ ഏറ്റവും കഠിനമായ യാത്രപാതകളിലൊന്നാണ് അഗസ്ത്യാർകൂടത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്

സഞ്ചാരികളിലെ സാഹസികതയെയും ചങ്കുറപ്പിനെയും വെല്ലുവിളിക്കുന്ന അഗസ്ത്യാർകൂടം ട്രക്കിങ്ങിന് ജനുവരി 14ന് തുടക്കമാവും. കേരളത്തിലെ ട്രക്കിങ്ങുകളിൽ ഏറ്റവും കഠിനമായ യാത്രപാതകളിലൊന്നാണ് അഗസ്ത്യാർകൂടത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. കിലോമീറ്ററുകൾ നടന്നു കയറുവാനുള്ള കരുത്ത് മാത്രമല്ല, ഏതു പ്രതികൂല കാലാവസ്ഥയും ധൈര്യത്തോടെ നേരിടുവാനുള്ള ചങ്കുറപ്പും അഗസ്ത്യാർകൂടത്തിലേക്ക് പോകുന്നവർക്ക് വേണം. ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഇടമായി സഞ്ചാരികൾ കരുതുന്ന അഗസ്ത്യാർകൂടം ട്രക്കിങ്ങിനെക്കുറിച്ചും ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചും വായിക്കാം...

അഗസ്ത്യാർകൂടം ട്രക്കിങ്ങ്

അഗസ്ത്യാർകൂടം ട്രക്കിങ്ങ്

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന യാത്രകളിലൊന്നാണ് അഗസ്ത്യാർകൂടം ട്രക്കിങ്ങ്. വർഷത്തിൽ നിശ്ചിത ദിവസത്തില്‍ മാത്രം നടക്കുന്ന ഈ യാത്രയ്ക്ക് ശാരീരിക ക്ഷമത മാത്രമല്ല, അല്പം ഭാഗ്യം കൂടി തുണച്ചാൽ മാത്രമേ ഇതിൽ പങ്കെടുക്കുവാൻ സാധിക്കു. 2020 ൽ ജനുവരി 14 മുതൽ ഫെബ്രുവരി 18 വരെ നടക്കുന്ന ട്രക്കിങ്ങിൽ ഒരു ദിവസം 100 പേർക്ക് മാത്രമേ അഗസ്ത്യനിലേക്ക് കയറുവാൻ സാധിക്കൂ.

ടിക്കറ്റ് ബുക്കിങ്ങ്

ടിക്കറ്റ് ബുക്കിങ്ങ്

2020 ലെ അഗസ്ത്യാർകൂടം യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ജനുവരി 8-ാം തീയതി രാവിലെ 11 മണി മുതൽ ആരംഭിക്കും.
സന്ദർശകർക്കുള്ള പ്രവേശന പാസുകൾ ഓൺലൈൻ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ബുക് ചെയ്യാവുന്നതാണ്. ഇന്റർനെറ്റ് കണക്ഷനും നെറ്റ് ബാങ്കിങ് /ഡെബിറ്റ് കാർഡ് /ക്രെഡിറ്റ് കാർഡ് സൗകര്യം ഉള്ളവർക് സ്വന്തമായി വനം വകുപ്പിന്റെ
www.forest.kerala.gov.in എന്ന വെബ് സൈറ്റ് അല്ലെങ്കിൽ serviceonline.gov.in/treaking സന്ദർശിച്ചു ഓൺലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റുകൾ ബുക് ചെയാവുന്നതാണ്. ഓൺലൈനായി മാത്രമേ ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ സാധിക്കുകയുള്ളൂ.

ബുക്ക് ചെയ്യുമ്പോൾ

ബുക്ക് ചെയ്യുമ്പോൾ

ഓൺലൈനയി ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നൂറുകണക്കിനു പേർ ഒരുമിച്ച് ഒരേ സമയം ശ്രമിക്കുന്നതിനാൽ സൈറ്റ് എപ്പോൾ വേണമെങ്കിലും ഹാങ് ആകുവാൻ സാധ്യതയുണ്ട്. നൂറുകണക്കിന് സഞ്ചാരികൾ കാത്തിരിക്കുന്ന യാത്രയായതിനാൽ തന്നെ ബുക്കിങ്ങ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകളെല്ലാം വിറ്റുതീരും എന്നതിൽ സംശയമൊന്നുമില്ല. അതിനാൽ ആവശ്യമായ എല്ലാ വിവരങ്ങളും ശേഖരിച്ച് സ്പീഡുള്ള ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് വേണം ബുക്കിങ് നടത്തുവാൻ. അക്ഷയ കേന്ദ്ര ങ്ങളിൽ പ്രവേശന ടിക്കറ്റ് ബുക് ചെയ്യാൻ എത്തുന്നവർ , അവരുടെ ടീം അംഗങ്ങളുടെ ഫോട്ടോ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ കൊണ്ടുവരേണ്ടതാണ്. ട്രെയ്ക്കിങ്ങിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപെടുത്തേണ്ടതുണ്ട്. ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 1100 /- രൂപയാണ്.
പരമാവധി 10 പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. അക്ഷയകേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക് ചെയ്യാൻ എത്തുന്നവരിൽ നിന്നും ടിക്കറ്റ് നിരക്കിന് പുറമെ പേയ്മെന്റ് ഗേറ്റ് വേ ചാർജും സേവനനിരക്കും ചേർത്ത് താഴെ പറയുന്ന തുക ഈടാക്കുന്ന തായിരിക്കും.
1. ഒന്നു മുതൽ അഞ്ചു വരെയുള്ളവർക്ക് 50/- രൂപ
2. പത്തു പേർ വരെ ഉൾപ്പെടുന്ന ടിക്കറ്റിന് 70/- രൂപ.

സ്ത്രീകൾക്ക് പ്രത്യേക പരിഗണന ഇല്ല

സ്ത്രീകൾക്ക് പ്രത്യേക പരിഗണന ഇല്ല

അഗസ്ത്യാർകൂടം ട്രക്കിങ്ങിൽ പങ്കെടുക്കുന്നവരിൽ സ്ത്രീകൾക്ക് യാതൊരു വിധ പ്രത്യേക പരിഗണനയും നല്കുന്നതല്ല. 2019 മുതലാണ് പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങൾക്കും ഒടുവിൽ സ്ത്രീകൾക്കും അഗസ്ത്യാര്‍കൂടത്തിൽ പോകാമെന്ന കോടതിവിധിയുണ്ടായത്. 14 വയസ്സിനു മുകളിലുള്ളവർക്ക്, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ അഗസ്ത്യാർകൂടം കയറാം. എന്നാൽ നല്ല ശാരീരിക ക്ഷമതയും കിലോമീറ്ററുകൾ കാടിനുള്ളിലൂടെ വിശ്രമവുമില്ലാതെ നടക്കേണ്ടിയും വരുന്നതിനാൽ ആരോഗ്യമുള്ളവർ മാത്രം ഇതിനു പോവുക. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ട്രെയ്ക്കിങ്ങിനായി അപേക്ഷിക്കാൻ സാധിക്കുകയില്ല.

തുടക്കം ബോണാക്കാട് നിന്നും

തുടക്കം ബോണാക്കാട് നിന്നും

അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്രയുടെ തുടക്കം തിരുവനന്തപുരം ബോണാക്കാടുള്ള ഫോറെസ്റ് പിക്കറ്റ് സ്റ്റേഷനിൽ നിന്നാണ്. യാത്രാ ദിവസം രാവിലെ 7.00 മണിയോടെ ഇവിടെ എത്തിച്ചേരണം. വരുമ്പോൾ ടിക്കറ്റ് പ്രിന്റ് ഔട്ടിന്റെ പകർപ്പും തിരിച്ചറിയൽ കാർഡിന്റെ അസ്സലും കരുതുക. ഒരു ടിക്കറ്റിൽ ഉൾപ്പെട്ട ഒരാൾ എങ്കിലും ടിക്കറ്റ് പ്രിന്റ് ഔട്ടിനോടൊപ്പമുള്ള സത്യപ്രസ്താവന ഒപ്പിട്ടു നൽകേണ്ടതാണ്. 10 പേര് അടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്മെന്റ് കമ്മറ്റി വഴി ഏർപ്പെടുത്തുന്ന ഒരു ഗൈഡിന്റെ സേവനം വിട്ടു നൽകുന്നതാണ്.

തിരുവനന്തപുരത്തു നിന്നും രാവിലെ 5.00നും 5.30 നും രണ്ടു ബസുകള്‍ വീതം ബോണാക്കാടേയ്ക്കുണ്ട്. രാവിലെ ഏഴോ ടെ ഫോറസ്റ്റ് ഓഫീസില്‍ എത്തുന്നവര്‍ക്കു മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ.

യാത്രയിലെ അരുതുകൾ

യാത്രയിലെ അരുതുകൾ

ട്രക്കിങ്ങിൽ പൂജാദ്രവ്യങ്ങൾ , പ്ലാസ്റ്റിക് , മദ്യം, മറ്റ് ലഹരി പദാർത്ഥങ്ങൾ തുടങ്ങിയവ കൊണ്ടു പോകുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. വനത്തിനുള്ളിൽ ഭക്ഷണം പാചകം ചെയ്യൽ , പുകവലി , എന്നിവ അനുവദിക്കുന്നതല്ല. നിരോധിക്കപ്പെട്ടിട്ടുള്ള വസ്തുവകകൾ വിലക്ക് ലംഘിച്ചു കൊണ്ടുപോകുന്നതിന് പിഴ ഉൾപ്പെടെ യുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. കാനന പാതയിലൂടെയുള്ള യാത്രയിൽ വന്യജീവികളിൽ നിന്നും ആക്രമണം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ സത്യപ്രസ്താവനയിൽ പ്രതിപാദിച്ചിട്ടുള്ള പ്രകാരം യാത്രക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽ യാത്ര നടത്തേണ്ടതാണ്. യാത്രയിൽ ഉണ്ടാവുന്ന കഷ്ട നഷ്ടങ്ങൾക്ക് വനം വകുപ്പോ ഇക്കോ ഡെവലപ്മെന്റ് കമറ്റിയൊ ഉത്തരവാദിയായിരിക്കില്ല. സന്ദർശകരുടെ സൗകര്യാർത്ഥം ബോണക്കാട് , അതിരുമല എന്നിവിടങ്ങളിൽ വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ ഡെവലപ്പ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാന്റീൻ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ഗാന്ധി നഗറിലുള്ള വൈൽഡ് ലൈഫ് വർഡന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ- 0471 2360762.

കരുത്തർക്കു മാത്രം

കരുത്തർക്കു മാത്രം

മൂന്നു ദിവസം കൊണ്ട് 54 കിലോമീറ്റർ യാത്ര ചെയ്യേണ്ട അഗസ്ത്യാർകൂടം കരുത്തർക്കു മാത്രം പറഞ്ഞിട്ടുള്ള യാത്രയാണ്. അഗസ്ത്യാർകൂടം യാത്രയെക്കുറിച്ച് നിജു കുമാർ വെഞ്ഞാറമൂട് എഴുതിയ യാത്രാ വിവരണം ഇവിടെ വായിക്കാം....

അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X