Search
  • Follow NativePlanet
Share
» »ഇത്രയും ഭംഗിയുള്ള വെള്ളച്ചാട്ടം നമ്മുടെ നാട്ടിലോ? ഇതും ഒരു നയാഗ്രയാണ്!!

ഇത്രയും ഭംഗിയുള്ള വെള്ളച്ചാട്ടം നമ്മുടെ നാട്ടിലോ? ഇതും ഒരു നയാഗ്രയാണ്!!

നമ്മുടെ നാട്ടിലെ വെള്ളച്ചാട്ടങ്ങള്‍ക്കൊക്കെ ഇത്രയും ഭംഗിയുണ്ടോ എന്ന് ആരും ചോദിച്ചുപോകും ഇതിന്‍റെ സൗന്ദര്യം കണ്ടുകഴിഞ്ഞാല്‍.

യാത്രക്കാര്‍ക്ക് എന്നും മനംനിറയെ കാഴ്ചകള്‍ സമ്മാനിക്കുന്ന കാശ്മീര്‍ എത്ര കണ്ടാലും കണ്ടുതീര്‍ക്കുവാന്‍ സാധിക്കാത്ത നാടാണ്. ഇവിടുത്തെ ഓരോ ഗ്രാമങ്ങള്‍ക്കും കാണാം എന്തെങ്കിലുമൊക്കെ കഥകള്‍ പറയുവാന്‍. അതിലൊന്നാണ് കാശ്മീര്‍ താഴ്വരയിലെ അഹര്‍ബാല്‍. നമ്മുടെ നാട്ടിലെ വെള്ളച്ചാട്ടങ്ങള്‍ക്കൊക്കെ ഇത്രയും ഭംഗിയുണ്ടോ എന്ന് ആരും ചോദിച്ചുപോകും ഇതിന്‍റെ സൗന്ദര്യം കണ്ടുകഴിഞ്ഞാല്‍. യാത്രാ വിലക്കുകളൊക്കെ മാറുന്ന മുറയ്ക്ക് കാശ്മീരിലേക്കുള്ള യാത്രയില്‍
ഇനി തീര്‍ച്ചയായും കാണേണ്ട ഇടമാണ് അഹര്‍ബാല്‍. ഇപ്പോഴും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇവിടെ എത്താറുള്ളത്. അഹര്‍ബാലിന്‍റെ വിശേഷങ്ങളിലേക്ക്

കാശ്മീരിന്‍റെ നയാഗ്രാ വെള്ളച്ചാട്ടം

കാശ്മീരിന്‍റെ നയാഗ്രാ വെള്ളച്ചാട്ടം

ജമ്മു കാശ്മീരിന്‍റെ നയാഗ്രാ എന്നാണ് അഹര്‍ബാല്‍ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. കുല്‍ഗാം ജില്ലയിലെ നൂറാബാദ് പ്രദേശത്തിന് സമീപം സ്ഥിതി ചെയ്യുന്ന അഹര്‍ബാല്‍ നയനമനോഹരമായ കാഴ്ചകള്‍ ഒരുക്കുന്ന പ്രദേശമാണ്. പൈന്‍ മരങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്ന താഴ്വരയ്ക്ക് സമീപമാണ് ഇവിടമുള്ളത്.

 ആര്‍ത്തലച്ച്

ആര്‍ത്തലച്ച്

ഝലം നദിയു‌ടെ പോശകനദിയായ വിഷവ് നദിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. വെറും 25 മീറ്റര്‍ ഉയരത്തില്‍ നിന്നും മാത്രമാണ് താഴേക്ക് പതിക്കുന്നതെങ്കിലും വലിയ ശബ്ദത്തിലാണിത് പതിക്കുന്നത്. പാറകളില്‍ തട്ടി വെള്ളം ചിതറിത്തെറിക്കുന്ന കാഴ്ച അകലെ നിന്നുപോലും വളരെ വ്യക്തമായി കേള്‍ക്കാം.

തലപ്പോളം പോകാം

തലപ്പോളം പോകാം

ഇവി‌ടെ നിന്നും വെള്ളച്ചാട്ടത്തിന്റെ തലപ്പിലേക്ക് കയറിപ്പോകുവാനായി ചില ട്രക്കിങ് റൂട്ടുകളുമുണ്ട്. പ്രദേശവാസികള്‍ സ്ഥികമായി എത്തുന്ന ഇവിടെ കേട്ടറിഞ്ഞെത്തുന്ന സഞ്ചാരികളെയും ഇടയ്ക്കിടെ കാണാം.

ആര്‍ക്കും വരാം

ആര്‍ക്കും വരാം

എല്ലാത്തരം സഞ്ചാരികളുടെയും ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ വേണ്ടതെല്ലാം ഇവിടെ പലയിടത്തായി കാണാം. ട്രക്കിങ്ങും വ്ളോഗിങ്ങും ഫോട്ടോഗ്രഫിയും മാത്രമല്ല, മീന്‍പിടുത്തത്തിനു വരെ ഇവി‌‌‌ടെ സാധ്യതകളുണ്ട്.

സാഹസിക ടൂറിസം

സാഹസിക ടൂറിസം


കാശ്മീരിലെ വളര്‍ന്നു വരുന്ന സാഹസിക കേന്ദ്രങ്ങളില്‍ ഒന്നു കൂടിയാണ് അഹര്‍ബാല്‍. വേശുവിന്റെ ഉറവിടമായ ഉയർന്ന ഉയരത്തിലുള്ള കോൺസെർനാഗ് തടാകത്തിലേക്കുള്ള രണ്ട് ദിവസത്തെ ട്രെക്കിംഗിന്റെ പകുതിയിലാണ് കുങ്‌വത്താനിലെ ആൽപൈൻ പുൽമേട്. കുതിരസവാരി, ഫോട്ടോഗ്രാഫി, ശൈത്യകാലത്ത് സ്കീയിംഗ് എന്നിവയാണ് മറ്റ് സാഹസിക ഇനങ്ങള്‍

കൂടാരങ്ങളില്‍ താമസിക്കാം

കൂടാരങ്ങളില്‍ താമസിക്കാം

അതിമനോഹരമായ ഭൂപ്രദേശത്ത് പച്ചപ്പിന്റെ വിശാലമായ ലോകത്തില്‍ പണിതുയര്‍ത്തിയ ചെ‌റിയ കൂടാരങ്ങള്‍ ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. സഞ്ചാരികള്‍ക്ക് ഇവിടെ താമസിക്കുവാനും സൗകര്യമുണ്ട്.

വിസയില്ലാതെ കാണാം സെര്‍ബിയയുടെ ലോകം... കല്ലില്‍ തീര്‍ത്ത ഗ്രാമവും വിലകൂടിയ ചീസും.. സെര്‍ബിയന്‍ വിശേഷങ്ങള്‍വിസയില്ലാതെ കാണാം സെര്‍ബിയയുടെ ലോകം... കല്ലില്‍ തീര്‍ത്ത ഗ്രാമവും വിലകൂടിയ ചീസും.. സെര്‍ബിയന്‍ വിശേഷങ്ങള്‍

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ശ്രീ നഗറിൽ നിന്നും പൂഞ്ചുമായി ബന്ധിപ്പിക്കുന്ന മുഗൾ റോഡിൽ നിന്ന് 8 കിലോമീറ്റർ മാത്രം അകലെയുള്ള അഹർബൽ ജില്ലാ കുൽഗാമിലെ നൂറാബാദ് സബ് ഡിവിഷനിൽ വരുന്നു. 75 കിലോമീറ്റർ ഡ്രൈവ് ചെയ്ത് പുൽവാമ, ഷോപിയാൻ വഴി കാറിലോ ബസ്സിലോ 3 മണിക്കൂറിൽ താഴെ സമയമെടുക്കും. കുൽ‌ഗാം-നെഹാമ-ഡി‌എച്ച് പോറ-കെ‌ബി പോറ

കടലിലെ കരയിലെ ക്ഷേത്രം! സംരക്ഷിക്കുന്നത് പാറക്കടിയിലെ നാഗങ്ങള്‍കടലിലെ കരയിലെ ക്ഷേത്രം! സംരക്ഷിക്കുന്നത് പാറക്കടിയിലെ നാഗങ്ങള്‍

ചിത്രങ്ങള്‍:https://en.wikipedia.org/wiki/Aharbal

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X