Search
  • Follow NativePlanet
Share
» »രാജ‌ധാനിയില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് എയര്‍ ഇന്ത്യയില്‍ പറക്കാം

രാജ‌ധാനിയില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് എയര്‍ ഇന്ത്യയില്‍ പറക്കാം

By Anupama Rajeev

ഇ‌ന്ത്യയിലെ ഏറ്റവും വേഗതയുള്ള ട്രെയിനുകളില്‍ ഒന്നായ രാജധാനി എക്സ്പ്രസിനേക്കുറിച്ച് അറിയാത്ത ആ‌രും ‌തന്നെയുണ്ടാകില്ല. ഡ‌ല്‍ഹിയില്‍ നിന്ന് ഇന്ത്യയുടെ പ്രധാന നഗരങ്ങളിലേക്ക് പുറപ്പെടുന്ന ഈ ട്രെയിന്‍ കടന്നുപോകാന്‍ വേണ്ടി മറ്റു ട്രെയിനുകളെ പല സ്റ്റേഷനുകളിലും പിടിച്ചിടുന്ന അവസ്ത വരെയുണ്ട്.

രാജധാനി യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ് ഇനി പറയാന്‍ പോകുന്നത്. അതും സീറ്റ് കണ്‍ഫോം ആകുമോയെന്ന് ഉറപ്പില്ലതെ ‌വെയിറ്റിംഗ് ലിസ്റ്റില്‍ നി‌ല്‍ക്കുന്നവര്‍ക്കു‌ള്ള സന്തോഷവാര്‍ത്ത.

രാജധാനി ട്രെയിനില്‍ ടിക്കറ്റ് കണ്‍ഫോം ആകാത്ത യാത്രക്കാര്‍ക്ക് വേണ്ടി എയര്‍ ഇന്ത്യ ജൂണ്‍ 26 മുതല്‍ ഒരു ഓഫര്‍ ഒരുക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുന്‍പെ നിങ്ങള്‍ക്ക് രാജധാനി എക്പ്രസി‌ലെ അതേ നിരക്കില്‍ അതേ സ്ഥലത്തേക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം. വാട്ട് ആന്‍ ഐഡിയ എന്ന് മനസില്‍ വരുന്നതിന് മുന്‍പ് മുഴുവനും വായിക്കുക

നോട്ട് ദ പോയന്റ്

നോട്ട് ദ പോയന്റ്

എസി ക്ലാസ് യാത്രക്കാര്‍ക്ക് അവര്‍ ട്രെയിന്‍ ബുക്ക് ചെയ്യാന്‍ ചെ‌ലവാക്കിയ അതേ നിരക്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാം
Photo Courtesy: Satyakibanerjee

സെക്കന്റും തേഡും

സെക്കന്റും തേഡും

സെക്കന്റ്, തേഡ് ക്ലാസ് യാത്രക്കാര്‍ക്ക്ഉം എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാ ഓരോ ടിക്കറ്റിനും അധിക തുക ന‌ല്‍കണം. അതായത് എ സി ക്ലാസിന്റെ നിരക്കില്‍ മാത്രമേ ഫ്ലൈറ്റ് ടിക്കറ്റ് ലഭിക്കുകയുള്ളു.
Photo Courtesy: Nborkakoty at English Wikipedia

അധികകാലം ഉണ്ടാകില്ല

അധികകാലം ഉണ്ടാകില്ല

ടൂറിസ്റ്റുകളുടെ വന്‍ ‌തിരക്ക് ഉണ്ടാകാറുള്ള ഒക്ടോബര്‍ മാസത്തിന് മുന്‍പ് വരെ മാത്രമെ ഈ ഓഫര്‍ ഉണ്ടാകുകയുള്ളു. അതായത് ജൂണ്‍ 26 മുതല്‍ സെ‌പ്തംബര്‍ 30 വരെയുള്ള സമയത്ത് രാജധാനിയില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ഇനി ടെന്‍ഷനേ വേണ്ട.

Photo Courtesy: Aeroprints.com

നിങ്ങള്‍ പോകുന്ന സ്ഥലത്തേക്ക് എയര്‍ ഇന്ത്യയുണ്ടോ

നിങ്ങള്‍ പോകുന്ന സ്ഥലത്തേക്ക് എയര്‍ ഇന്ത്യയുണ്ടോ

നി‌ങ്ങള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ടോയെന്ന് ആദ്യമേ ഉറപ്പ് വരു‌ത്തണം. അങ്ങനെയാണെങ്കില്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയുള്ളു.
Photo Courtesy: Peter Bakema

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. വെബ്സൈറ്റുകള്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ 'SPOT' എന്ന പ്രമോ കോഡ് ഉപയോഗിക്കാന്‍ മറക്കരുത്
Photo Courtesy: Julian Herzog

എയര്‍ ഇന്ത്യയും IRCTC യും

എയര്‍ ഇന്ത്യയും IRCTC യും

എയര്‍ ഇന്ത്യയും IRCTC യും ചേര്‍ന്ന് ഒരുക്കുന്ന ഈ ഓഫര്‍ യാത്രക്കാര്‍ക്ക് വളരെ ഉപകാരപ്രധവും സൗകര്യപ്രധവുമാണെന്ന കാര്യത്തില്‍ സംശയമില്ല.

Photo Courtesy: Kprateek88

Read more about: train journey യാത്ര
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X