ഒരൊറ്റ ടിക്കറ്റിൽ യൂറോപ്പ് മുഴുവൻ യാത്ര ചെയ്യാൻ പറ്റിയാല്‍ എന്തു രസമായിരിക്കും അല്ലേ? എയർപോർട്ട് ഇല്ലാത്ത യൂറോപ്യൻ നഗരങ്ങൾ വരെ കണ്ട് ഒരു യാത്ര. ആഹാ.. എന്തൊരു എളുപ്പം അല്ലേ..
യൂറോപ്പിലെ സ്വപ്ന ഇടങ്ങൾ കണ്ട് ഇങ്ങനെയൊരു യാത്ര സാധ്യമാകുമോ എന്നു ചോദിച്ചാൽ അതിനിനി അധികം വൈകുവാൻ സാധ്യതയില്ല.
എയർ ഇന്ത്യ യാത്രക്കാർക്ക് എത്രയും വേഗത്തില്‍ നൂറിലധികം യൂറോപ്യൻ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും തടസ്സമില്ലാത്ത യാത്ര ആരംഭിക്കാൻ കഴിയും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. അതും വിമാനത്താവളം പോലുമില്ലാത്ത യൂറോപ്യന്‍ നഗരങ്ങളിലേക്ക് വരെ റെയിലിന്‍റെയും ബസിന്‍റെയും സഹായത്തോടെയുള്ള യാത്ര നടത്താൻ കഴിയുമെന്നാണ് റിപ്പോർട്ട്.

ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ ട്രാവൽ പാർട്ണർ ആക്സസ് റെയിലിനൊപ്പം എയർ ഇന്ത്യയും അടുത്തിയെ ഉണ്ടാക്കിയ ഇന്റർമോഡൽ കരാർ വഴി എയർ ഇന്ത്യ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് നിരവധി യൂറോപന് രാജ്യങ്ങളും നൂറിലധികം യൂറോപ്യൻ നഗരങ്ങളും സന്ദർശിക്കുവാൻ ഇത് സാധ്യമാവുകയെന്നാണ് റിപ്പോർട്ട്.
അതായത്, റിപ്പോർട്ടുകൾ പ്രകാരം, ഈ പങ്കാളിത്തം എയർ ഇന്ത്യ യാത്രക്കാർക്ക് അവരുടെ വിമാന യാത്രാ സമയത്ത് ലഭിക്കുന്ന അതേ ബാഗേജ് അലവൻസ് നിലനിർത്തിക്കൊണ്ട് യൂറോപ്പ് യാത്രയില് ബസ്, റെയിൽ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കും. ആംസ്റ്റർഡാം, ബർമിംഗ്ഹാം, ലണ്ടൻ ഹീത്രൂ, ലണ്ടൻ ഗാറ്റ്‌വിക്ക്, മിലാൻ, വിയന്ന തുടങ്ങിയ ഗേറ്റ്‌വേകൾ വഴി യാത്രക്കാർക്ക് ഓസ്ട്രിയ, ബെൽജിയം, ജർമ്മനി, ചെക്ക് റിപ്പബ്ലിക്, ഹംഗറി, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലൂടെ യാത്ര ചെയ്യാം.

നിങ്ങളുടെ ഇന്‍ർമോഡൽ ടിക്കറ്റ് പർച്ചേസ് വഴി അവന്തി വെസ്റ്റ് കോസ്റ്റ് (യുകെ), നാഷണൽ എക്സ്പ്രസ് (യുകെ), ട്രെനിറ്റാലിയ (ഇറ്റലി), ഒബിബി ഓസ്ട്രിയൻ റെയിൽവേ (ഓസ്ട്രിയ), എസ്എൻസിബി ബെൽജിയൻ റെയിൽവേ, താലിസ് (നെതർലാൻഡ്സ്) എന്നിവയുൾപ്പെടെ നിരവധി ബസ്, റെയിൽ സേവനങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും.
നേരത്തെ വിസ്താര എയർലൈൻസ് ഒറ്റ ടിക്കറ്റിൽ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ജർമ്മനിയിലേക്ക് ഡ്യൂഷെ ബാൺ റെയിൽ സർവീസുകൾ വാഗ്ദാനം ചെയ്യുന്നതിനായി വേൾഡ്ടിക്കറ്റുമായി ചേർന്ന് പ്രവർത്തനം ആരംഭിച്ചിരുന്നു.
ആരംഭത്തിൽ, ഈ ഇന്റർമോഡൽ ടിക്കറ്റുകൾ ആഗോള ട്രാവൽ ഏജന്റുമാർ വഴി മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. എങ്കിലും, സമീപഭാവിയിൽ സ്വന്തം സെയിൽസ് ചാനലുകളിലേക്കും ബുക്കിംഗ് സൗകര്യം വ്യാപിപ്പിക്കാൻ എയർ ഇന്ത്യയ്ക്ക് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











