തെക്കിന്റെ സൗന്ദര്യറാണി
തിരുവനന്തപുരത്ത് ആക്കുളം കായലിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ആക്കുളം ടൂറിസം വില്ലേജ് തിരുവനന്തപുരത്തെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിലൊന്നാണ്. തെക്കന്‍ കേരളത്തില്‍ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നും ഇതാണ്.
PC: sreejithk2000
മനോഹരം ഈ ജലാശയം
വേളിക്കായലിന്റെ ഭാഗമായ ആക്കുളം കായലാണ് ആക്കുളത്തിന്റെ ഈ കാണുന്ന സൗന്ദര്യത്തിന് പിന്നില്‍.
PC:Mohan K
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും
ഏതു പ്രായത്തിലുള്ളവര്‍ക്കും സമയം ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് ആക്കുളം ടൂറിസം വില്ലേജ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ പാര്‍ക്കുകളും ബോട്ടിങ്ങിനുമൊക്കെയായി ഇവിടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
PC:Bijoy Mohan
ആര്‍ക്കും വരാം
പ്രകൃതിയുമായി അടുത്ത് കുറച്ചധികം സമയം ചെലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ധൈര്യമായി ഇവിടെ വരാം. നീന്തല്‍ക്കുളവും കഫറ്റേരിയയും വാട്ടര്‍ ഫൗണ്ടെയ്‌നും സൈക്കിള്‍ ട്രാക്കുമെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.
PC:Akhilan
നവീകരണം പൂര്‍ത്തിയാകുമ്പോള്‍
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നവീകരണം പൂര്‍ത്തിയാകുന്നതോടെ ക്രിക്കറ്റ് പരിശീലനത്തിനായി ബൗളിങ് പിച്ച്, യോഗ, മെഡിറ്റേഷന്‍ ഹാള്‍, കൃത്രിമ വെള്ളച്ചാട്ടം, ആര്‍ട് ഗാലറി തുടങ്ങിയവയും ഉണ്ടാകും.
PC:Kerala Tourism
ശാന്തം സുന്ദരം
കൃത്രിമത്വങ്ങളുടെ ധാരാളിത്തത്തില്‍ പ്രകൃതിയെ മലിനമാക്കുന്ന ഒന്നും ഇവിടെ കാണാന്‍ സാധിക്കില്ല. തികച്ചും പ്രകൃതിയോട് ചേര്‍ന്നുള്ള സമീപനമാണ് ഇവിടുത്തെ പ്രത്യേകത.
PC: Akhilan
കായല്‍ കടലിനോട് ചേരുന്നയിടം
പ്രകൃതി സൗന്ദര്യം കൂട്ടുന്ന പല ഘടകങ്ങളോടൊപ്പം ഫറയാവുന്ന ഒന്നാണ് ഇവിടുത്തെ അഴിമുഖം. ഇവിടെ വെച്ചാണ് വേളി കായല്‍ ആക്കുളം കായല്‍ വഴി കടലില്‍ ലയിക്കുന്നത്.
PC:Kerala Tourism
എത്തിച്ചേരാന്‍
തിരുവനന്തപുരം നഗരത്തില്‍ നിന്നും വെറും 5 കിലോമീറ്റര്‍ അകലെയാണ് ആക്കുളം സ്ഥിതി ചെയ്യുന്നത്. ഉള്ളൂര്‍-ആക്കുലം റോഡ് വഴി ഇവിടെ എളുപ്പം എത്തിച്ചേരാം.