Search
  • Follow NativePlanet
Share
» »പ്രകൃതിയുമായുള്ള ആത്മബന്ധത്തിന് തുടക്കമിടാൻ അളന്തി

പ്രകൃതിയുമായുള്ള ആത്മബന്ധത്തിന് തുടക്കമിടാൻ അളന്തി

പൂനെ നഗരത്തിന്റെ ശബ്ദ കോലാഹലങ്ങളിൽ നിന്നും നാഗരികത നിറഞ്ഞ നിത്യജീവിത ശൈലിയിൽ നിന്നുമൊക്കെ അകന്നുമാറി നിലകൊള്ളുന്ന പ്രശാന്തസുന്ദരമായ സ്ഥലമാണ് അളന്തി ഗ്രാമപ്രദേശം. ആത്മീയമായി ഏറെ പ്രാധാന്യമുള്ള അളന്ദിയിലേക്ക് നിരവധി ഭക്തജനങ്ങളാണ് ഓരോ വർഷവും എത്തി ചേരുന്നത്. ശാന്തിയും സമാധാനവും സ്വയം കണ്ടെത്താനും ധന്യേശ്വർ ഭഗവാനോട് മനസ്സുനിറഞ്ഞു പ്രാർഥിക്കാനുമായി ഓരോരുത്തരും സമയത്തെ തോൽപിച്ചു കൊണ്ട് ഇവിടെയെത്തിച്ചേരുന്നു.

"ദൈവത്തിൻറെ സ്ഥലം " എന്നർത്ഥമുള്ള ദേവാച്ചി അളന്തി എന്നും ഇവിടം അറിയപ്പെടുന്നു. ഇവിടുത്തെ മനോഹരമായ ക്ഷേത്രങ്ങൾ 13-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചവയാണ്. മതപരമായ മൂല്യങ്ങളെ വളരെ അതുല്യമായ രീതിയിൽ പ്രതിഫലിപ്പിച്ചിരിക്കുന്ന ഇവിടുത്തെ വിസ്മയാവഹമായ കലാസൃഷ്ടികളും ശില്പ കലകളും ഒക്കെ നാടിൻറെ ദൈവീക സാന്നിദ്ധ്യത്തെ വിളിച്ചോതുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ പ്രശസ്ത കവിയായിരുന്ന ധ്യാനേഷ്വാരിന്റെ വാസസ്ഥലം ആയിരുന്നു ഈ ദേശം. ശ്രീമത് ഭഗവത്ഗീത മറാത്തി ഭാഷയിലേക്ക് പരിവർത്തനം ചെയ്തത് ഇദ്ദേഹമായിരുന്നു

ക്ഷേത്രനഗരമായ അളന്തി

ക്ഷേത്രനഗരമായ അളന്തി

അളന്തിയിലേക്ക് ചെറിയ ഒരു വിനോദയാത്രയ്ക്ക് തുടക്കമിടുന്നത് മനസ്സിനെ ശാന്ത പൂർണ്ണമാകുവാനും കളഞ്ഞുപോയ ആത്മീയ സംതൃപ്തിക്ക് പുതുജീവൻ നൽകുവാനും സഹായകമാകും. ആദ്യമേ പറയുകയാണെങ്കിൽ അളന്ദി ദേശം ഗ്രാമീണ സുന്ദരമായ ഒരു കർഷക ജനസമൂഹത്തിന്റെ ഉറവിടമാണ്. ഇവിടം സന്ദർശിക്കുന്ന ഒരാൾക്ക് അളന്തി പകർന്നു നൽകുന്നത് തന്റെ ഗ്രാമീണ സാംസ്കാരികതയേയും, വ്യത്യസ്തമായ

കൃഷിരീതികളുടേയുമൊക്കെ വിസ്മയം നിറഞ്ഞ കാഴ്ചകൾ മാത്രമല്ല. ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു വ്യത്യസ്തമായ ഗ്രാമശൈലിയുടെ നവവസന്തമാണ്

ഈ സ്ഥലം മുഴുവനത്രയും നിർമലമായതും പവിത്രമായതുമാണ്.ഈ ഗ്രാമാന്തരത്തിൽ ഉടനീളം ഒഴുകിയൊലിക്കുന്ന ഇന്ദ്രിയാണി നദിയിലെ തീർത്ഥജലത്തെ ഇവിടുത്തെ നാട്ടുകാരും ഇവിടം സന്ദർശിക്കാൻ എത്തുന്ന യാത്രികരും പരിശുദ്ധമായി കണക്കാക്കുന്നു. പുണ്യാത്മാവായ ന്യാനേശ്വരിന്റെ സമാധി ഈ പുഴയുടെ തീരങ്ങളിൽ പണികഴിപ്പിച്ചിരിക്കുന്നു

എല്ലാ വർഷവും കാർത്തിക മാസത്തിൽ രാജ്യത്തുടനീളമുള്ള എല്ലാ ഭക്തന്മാരും അളന്ദിയിലേക്ക് എത്തുന്നു. ദ്നായനേശ്വർ ക്ഷേത്രത്തിന്റെ അത്മീയ അന്തരീക്ഷത്തിലൂടെയുള്ള ഒരു നടത്തം ഇവരെയൊക്കെ ആത്മനിർവൃതിയിലാഴ്ത്തുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകൾ തങ്ങളുടെ ആത്മീയ ഗുരുവിന്റെ പ്രതിഷ്ഠയിൽ വസ്ത്രങ്ങളും മറ്റ് അലങ്കാര സാമഗ്രികളും കൊണ്ട് വന്ന് കാഴ്ചവയ്ക്കുന്നു.

PC: Ketaki Pole

ചാങ്ദേവ് ഭിൻത

ചാങ്ദേവ് ഭിൻത

ശിവന്റെ ജ്യോതിർലിംഗ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ചന്ദൻദേവ് മഹാരാജാവിന് സമർപ്പിച്ചിരിക്കുന്നവയാണ് ഇവിടത്തെ ക്ഷേത്ര സമുച്ചയങ്ങൾ. അളന്തി ദേശത്തിന്റെ നട്ടെല്ലായ താപ്പി, പൂർണാ എന്നി നദികളുടെ സംഗമ സ്ഥാനത്തിന്റെ സമീപത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ഗവൺമെന്റാണ് ഈ പെതൃകമായ പുരാവസ്തു കേന്ദ്രസ്ഥാനത്തെ സംരക്ഷിക്കുന്നതും നിലനിർത്തി കൊണ്ടുപോകുന്നതും

PC: Ramakrishna Reddy

രാം മന്ദിർ

രാം മന്ദിർ

ശ്രീരാമന് അർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം രാം നവോമി ഉത്സവത്തെ ഏറെ വർണ്ണാഭമായും ആകർഷ പൂർണ്ണമായും ആഘോഷിച്ചു വരുന്നു. ആളന്ദയുടെ അതിർവരമ്പുകളിൽ നിലയുറപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഇന്ദ്രിയാണി നദീതടങ്ങളിൽ വാസമുറപ്പിച്ചിരിക്കുന്നു

PC: Ramakrishna Reddy

മുക്തബായി ക്ഷേത്രം

മുക്തബായി ക്ഷേത്രം

മുക്തായ് നഗറിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദ്നായേനേശ്വറിന്റെ ഏറ്റവും ഇളയ സഹോദരിയായിരുന്നു മുക്തബായ്. ശക്തിയുടെ പ്രതീകവും അവതാരവുമായിട്ടാണ് മുക്താഭായിയെ ഇതിഹാസങ്ങൾ വിശേഷിപ്പിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ' തന്റെ ജീവതകാല ഘട്ടത്തിൽ ഇവർ തന്റെ അന്തസിന്റേയും അഭിമാനത്തിന്റേയും പേരിൽ ജ്വലിച്ചു നിന്നിരുന്നു. യോഗി ചന്ദേവ് മഹാരാജിന്റെ ഗുരുവായി ചരിത്രത്തിൽ അറിയപ്പെടുന്നു ഇവർ.

ഈ പ്രദേശത്ത് നിലകൊള്ളുന്ന പ്രധാനപ്പെട്ട രണ്ട് ക്ഷേത്രങ്ങൾ മുക്താഭായിക്കായി കാഴ്ചവച്ചിട്ടുള്ളവയാണ്. ക്ഷേത്രപരിസരത്ത് എപ്പോഴും ഭക്തരെ കൊണ്ട് തിങ്ങിനിറഞ്ഞിരിക്കും. ക്ഷേത്രത്തിന് സമീപത്ത് സമൃദ്ധമായ പച്ചപ്പിനാൽ മുഖരിതമായി നിലകൊള്ളുന്ന ഇവിടുത്തെ പൂന്തോട്ടത്തിൽ നിൽക്കുമ്പോൾ ഏതൊരാൾക്കും പ്രശാന്തതയുടെ സ്വർഗ്ഗീയ അനുഭവത്തെ ഹൃദയത്തിലേക്ക് ആവാഹിക്കാം .

PC: Ketaki Pole

ധ്യാനേശ്വര്‍പുണ്യക്ഷേത്രം

ധ്യാനേശ്വര്‍പുണ്യക്ഷേത്രം

പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് ഈ ക്ഷേത്രവും അതിനു ചുറ്റുമുള്ള പരിസരപ്രദേശങ്ങളും. പുണ്യവാനായ ധ്യാന്യേശേശ്വരന്റെ സമാധി ഇവിടെ പണ്ടുരംഗ ഭഗവാൻറെ സമീപത്ത് കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ക്ഷേത്ര മണ്ഡലത്തിന്റെ അന്തരീക്ഷ പരിസ്ഥിതിയും ഗാർഹിക പരിസരവും ഒക്കെ ഈ നാളുകളിൽ പുനർനവീകരിച്ചു വരികയാണ്

ഇവിടെയെത്തുന്ന നിരവധി ഭക്തജനങ്ങൾ എല്ലാവരും തന്നെ തങ്ങളുടെ ആത്മസമർപ്പണത്തിനായി ദിവസം മുഴുവനും കീർത്തനങ്ങളും ദിവ്യമായ പ്രാർത്ഥനകളും ഒക്കെയായി സ്വയം മറന്ന് ഇരിക്കാറുണ്ട്. മലയടിവാരത്തിലെ ഇന്ദ്രിയാണി പുഴയുടെ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രപരിസരം സായാഹ്നങ്ങളെ മനോഹര പൂർണമാക്കാനും മനക്ലേശം തോന്നുമ്പോൾ മനസ്സിനെ ശാന്തമാക്കാനുമായി വന്നിരിക്കാനും ചേർന്ന ഒരിടമാണ്.

PC: Rohit Gowaikar

സംബാജി മഹാരാജാവിന്റെ സമാധി

സംബാജി മഹാരാജാവിന്റെ സമാധി

ശിവാജിയുടെ മകനായ സംബാജിയുടെ അനുസ്മരണയ്ക്കായി പണികഴിപ്പിച്ചിട്ടുള്ള ഒരു സ്മാരകം ഇവിടെ നിലകൊള്ളുന്നു. മറാത്ത ആധിപത്യകാലത്തെ ഏറ്റവും ബലവാനായ ഭരണാധികാരിയായിരുന്ന സംബാജി. അളന്തിയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ ദൂരെയാണ് ഈ സ്മാരകം കുടികൊള്ളുന്നത്. ചരിത്രപരമായ ഈ സ്മാരകം മറാത്ത ഭരണാധികാരികളുടെ ആദരവും മഹത്വവുമൊക്കെ സാക്ഷ്യപ്പെടുത്തുന്നു.

PC: Smatin

അളന്തി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

അളന്തി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

കാർത്തിക മാസമാണ് അളന്തി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ ഇടവേള (അതായത് പാതി ഒക്ടോബർ മുതൽ പാതി നവംബർ വരെ ) ഈ നാളുകളിൽ ഇവിടെ നടക്കുന്ന കാർത്തിക - വിദ്ധ്യ - ഏകാദശി ഉത്സവ നാളുകളിൽ ഇവിടെയെത്തുന്ന ഓരോ തീർത്ഥാടകർക്കും ഈ നാടിന്റെ സംസ്കാരങ്ങളെ മിഴിതുറന്ന് നോക്കിക്കാണാൻ അവസരമുണ്ട് . തണുപ്പേറിയ ശൈത്യകാല മാസങ്ങളും സന്ദർശനത്തിന് വളരെയേറെ പ്രീതികരമായതാണ്.

PC: Ketaki Pole

അളന്ദിയിലേക്ക് എങ്ങനെ എത്തിച്ചേരാം

അളന്ദിയിലേക്ക് എങ്ങനെ എത്തിച്ചേരാം

ട്രെയിൻ മാർഗ്ഗം - ഇവിടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പൂനെയാണ്. ഇവിടെ നിന്നും 24 കിലോമീറ്റർ അകലത്തിൽ അളന്തി നിലകൊള്ളുന്നു.

വിമാന മാർഗ്ഗം - പൂനെയാണ് ഏറ്റവും അടുത്തുള്ള എയർപോർട്ട്. എയർപോർട്ടിൽ നിന്ന് ഒരു ടാക്സി വിളിച്ച് അളന്തിയിലേക്ക് എത്തിച്ചേരാം

റോഡിലൂടെ - മഹാരാഷ്ട്ര സർക്കാർ ബസ്സുകൾ സംസ്ഥാനത്തെ ഏത് ചെറിയ പട്ടണങ്ങളിൽ നിന്നും ഇങ്ങോട്ടേക്ക് സർവീസ് നടത്തുന്നു

PC: Ramakrishna Reddy

Read more about: travel temple pune maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more