» »കേരളത്തിലെ ഏറ്റവും കഠിനമായ അഗസ്ത്യാര്‍കൂടം ട്രക്കിങ്

കേരളത്തിലെ ഏറ്റവും കഠിനമായ അഗസ്ത്യാര്‍കൂടം ട്രക്കിങ്

Written By: Elizabath

കേരളത്തിലെ കൊടുമുടികളുടെ വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തു
നില്‍ക്കുന്ന അഗസ്ത്യനിലേക്കൊരു യാത്ര..നട്ടപ്പാതിരായ്ക്കും നട്ടുച്ചയ്ക്കും കോടമഞ്ഞ് അണിഞ്ഞി നില്‍ക്കുന്ന അഗസ്ത്യനിലേക്കുള്ള യാത്ര ഏതൊരു സഞ്ചാര പ്രേമിയുടെയും ആഗ്രഹമാണ്. ഒരിക്കലെങ്കിലും പോയിരിക്കണമെന്ന് കേട്ടവരൊക്കയും മനസ്സില്‍ കുറിച്ചിടുന്ന സ്ഥലമാണ് അഗസ്ത്യാര്‍കൂടം എന്ന ജൈവസ്വര്‍ഗ്ഗം. എന്നാല്‍ അങ്ങ് പോയിക്കളയാം എന്നു വിചാരിച്ചിട്ടു കാര്യമില്ല...സംഗതി അത്ര എളുപ്പമല്ല എന്നു ചുരുക്കം.
മലകയറ്റക്കാരും യാത്ര ഭ്രാന്തന്‍മാരും ആവേശപൂര്‍വ്വം കാത്തിരിക്കുന്ന അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍...

മകരവിളക്കു മുതല്‍ ശിവരാത്രി വരെ

മകരവിളക്കു മുതല്‍ ശിവരാത്രി വരെ

മകരവിളക്കു മുതല്‍ ശിവരാത്രി വരെയുള്ള സമയത്തു മാത്രമാണ് അഗസ്ത്യാര്‍കൂടം സഞ്ചാരികള്‍ക്ക് ട്രക്കിങ്ങിനാടി തുറന്ന് കൊടുക്കുന്നത്. 2018ല്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 13 വരെയാണ് ട്രക്കിങ്ങിനായി അനുവദിച്ചിരിക്കുന്ന സമയം.

PC:PlaneMad

100 പേര്‍ക്ക് മാത്രം

100 പേര്‍ക്ക് മാത്രം

ജനുവരി 14 മുതല്‍ ഫെബ്രുവരി 13 വരെയുള്ള ദിവസങ്ങളില്‍ ദിവസേന നൂറു പേര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.

PC:Varkey Parakkal

ബുക്ക് ചെയ്യാന്‍

ബുക്ക് ചെയ്യാന്‍

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കു മാത്രമേ ട്രക്കിങ്ങിനു പോകാന്‍ സാധിക്കൂ
ഓണ്‍ലൈന്‍ ബുക്കിങ്ങ്
അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്രയ്ക്കായി ഓണ്‍ലൈവഴിയാണ് ബുക്കിങ്ങ് നടത്തേണ്ടത്. വനംവകുപ്പിന്റെ serviceonline.gov.in എന്ന സൈറ്റിലോ www.forest.kerala.gov.in എന്ന സൈറ്റിലോ കയറി അപേക്ഷിക്കാം.

പുരുന്‍മാര്‍ക്ക് മാത്രം

പുരുന്‍മാര്‍ക്ക് മാത്രം

വനംവകുപ്പിന്റെ ഇതുവരെയുള്ള നിര്‍ദ്ദേശങ്ങങ്ങള്‍ അനുസരിച്ച് പുരുഷന്‍മാര്‍ക്ക് മാത്രമേ ട്രക്കിങ്ങിന് അനുമതിയുള്ളൂ. 14 വയസ്സില്‍ താഴെയുള്ള കുട്ടികളും സ്ത്രീകളും അപേക്ഷിക്കേണ്ടതില്ല.

PC: Kalidasan K

എങ്ങനെ ബുക്ക് ചെയ്യാം

എങ്ങനെ ബുക്ക് ചെയ്യാം

ജനുവരി അഞ്ചാം തിയതി രാവിലെ 11 മണി മുതല്‍ മുന്‍പ് പറഞ്ഞ രണ്ട് സൈറ്റുകളിലും കയറി ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്നവര്‍ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയ്ല്‍ കാര്‍ഡിന്റെ കോപ്പി കൂടി കരുതേണ്ടതാണ്. പങ്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതുണ്ട്.

pc:Kalidasan K

ടിക്കറ്റ് ലഭിച്ചാല്‍

ടിക്കറ്റ് ലഭിച്ചാല്‍

അഗസ്ത്യാര്‍കൂടം യാത്രയ്ക്ക് ടിക്കറ്റ് ലഭിച്ചാല്‍ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കണം. മാനസ്സികമായും ശാരീരികമായും യാത്രയ്ക്കായി ഒരുങ്ങുകയാണ് ഇതില്‍ പ്രധാനം. ശാരീരിക ഫിറ്റ്‌നസ് നേടുക എന്നതും അസുഖങ്ങളില്‍ നിന്നു മാറി നില്‍ക്കുക എന്നതും ഇതില്‍ പ്രധാനപ്പെട്ടതാണ്.

PC:Dr.Harikrishna Sharma

തിരുവനന്തപുരത്തെത്തിയാല്‍

തിരുവനന്തപുരത്തെത്തിയാല്‍

കുറഞ്ഞത് നാലു ദിവസം വേണം അഗസ്ത്യാര്‍കൂടം കയറി തിരിച്ചിറങ്ങി ക്ഷീണം തീര്‍ക്കാന്‍. പെട്ടന്നു പോയി വരാവുന്ന യാത്രയാണിതെന്ന് ഓര്‍ക്കേണ്ട.

PC:Ajaykuyiloor

ബോണാക്കാട് നിന്നും

ബോണാക്കാട് നിന്നും

ബോണാക്കാട് ഫോറസ്റ്റ് ഓഫീസില്‍ നിന്നുമാണ്അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. തിരുവനന്തപുരത്തു നിന്നും രാവിലെ 5.00നും 5.30 നും രണ്ടു ബസുകള്‍ വീതം ബോണാക്കാടേയ്ക്കുണ്ട്. രാവിലെ എട്ടരയ്ക്കു മുമ്പായി ഫോറസ്റ്റ് ഓഫീസില്‍ എത്തുന്നവര്‍ക്കു മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ.

PC:Dr.Harikrishna Sharma

അതിരുമലയിലേക്ക്

അതിരുമലയിലേക്ക്

ആദ്യദിവസത്തെ യാത്ര അതിരുമലയിലേക്കാണ്. ഇവിടുത്തെ ക്യാപിലാണ് ആദ്യ ദിവസം താമസിക്കുന്നത്. പിറ്റേ ദിവസം രാവിലെ അതിരുമലയില്‍ നിന്നും അഗസ്ത്യരെ കാണാനുള്ള യാത്ര ആരംഭിക്കും. കരുത്തര്‍ക്കു മാത്രം പൂര്‍ത്തിയാക്കാന്‍ പറ്റുന്ന യാത്രയാണിതെന്ന് മനസ്സിലാക്കാം. അത്രയധികം പാടാണ് കുത്തനെയുള്ള കയറ്റവും പുല്‍മേടുകളും അറ്രം കാണാത്ത വഴികളും പിന്നിട്ടുള്ള ഈ യാത്ര.

PC:Kalidasan K

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

യാത്രയില്‍ പ്ലാസ്റ്റിക്, മദ്യം,ലഹരി പദാര്‍ഥങ്ങല്‍ തുടങ്ങിയവ കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. വനത്തിനുള്ളില്‍ പുകവലി, ഭക്ഷണം പാകം ചെയ്യല്‍ തുടങ്ങിയവയും അനുവദനീയമല്ല. മാത്രമല്ല കൊടുംകാട്ടിലൂടെയുള്ള യാത്രയായതിനാല്‍ വന്യജീവികളില്‍ നിന്നുംആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ സഞ്ചാരികള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും സഞ്ചരിക്കേണ്ടത്.

PC: Kalidasan K

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...