Search
  • Follow NativePlanet
Share
» »അമര്‍നാഥിലേക്ക് യാത്ര ചെയ്യണോ? ഇപ്പോഴെ റജിസ്റ്റര്‍ ചെയ്യണം

അമര്‍നാഥിലേക്ക് യാത്ര ചെയ്യണോ? ഇപ്പോഴെ റജിസ്റ്റര്‍ ചെയ്യണം

By Maneesh
അമര്‍നാഥിലേക്ക് യാത്ര ചെയ്യണോ? ഇപ്പോഴെ റജിസ്റ്റര്‍ ചെയ്യണം

ജൂലൈ മാസം മുതലാണ് ഹിമാലയന്‍ താഴ്വരയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ അമര്‍നാഥിലേക്ക് യാത്ര ആരംഭിക്കുന്നത്. യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ തന്നെ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്തവരെ മാത്രമേ അമര്‍നാഥിലേ‌ക്ക് പോകാന്‍ അനുവദിക്കുകയുള്ളു.

റെജിസ്ട്രേഷനെക്കുറിച്ച്

മാര്‍ച്ച് ഒന്ന് മുതല്‍ അണ് റജിസ്ട്രേഷന്‍ ആരംഭിച്ചത്. ജമ്മു കശ്മീര്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യെസ് ബാങ്ക് എന്നീ ബാങ്കുകളുടെ ശാഖകളിലൂടെ യാത്ര റെജിസ്ട്ര‌ര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

റെജിസ്ട്രേഷനായി അപേക്ഷാ ഫോമിനൊപ്പം ഹെല്‍ത്ത് സര്‍ട്ടിഫിക്കര്‍ ഹാജരാക്കണം. ഫെബ്രുവരി 10 ‌ന് ശേഷം നേടിയ മെഡിക്കല്‍ സര്‍‌ട്ടിഫിക്കെറ്റ് ആണ് ഹാജരാക്കേണ്ടത്.

അമര്‍നാഥിലേക്ക് യാത്ര ചെയ്യണോ? ഇപ്പോഴെ റജിസ്റ്റര്‍ ചെയ്യണം
Photo Courtesy: Gktambe at en.wikipedia

അമര്‍നാഥ് യാത്ര

സംഹാരമൂര്‍ത്തിയായ ശിവന്‍റെ അനുഗ്രഹം തേടി ശിവഭക്തര്‍ അമര്‍നാഥിലേക്ക് നടത്തുന്ന യാത്രയാണ് അമര്‍നാഥ് തീര്‍ത്ഥാടനം. ഹിന്ദു കലണ്ടറിലെ ശ്രാവണ മാസത്തിലാണ് ഈ യാത്ര. കുത്തനെയുള്ള കയറ്റങ്ങളും അതികഠിനമായ കാലാവസ്ഥയും അതിജീവിച്ച് വേണം അമര്‍നാഥിലെത്താന്‍. പഹല്‍ഗാമില്‍ നിന്നുമാണ് അമര്‍നാഥ് യാത്ര ആരംഭിക്കുന്നത്.

അമര്‍നാഥിലേക്ക് യാത്ര ചെയ്യണോ? ഇപ്പോഴെ റജിസ്റ്റര്‍ ചെയ്യണം

Photo Courtesy: Guptaele

പ്രകൃതിസൗന്ദര്യം കണ്‍നിറയെ ആസ്വദിച്ചുകൊണ്ടാണ് യാത്ര അമര്‍നാഥ് ഗുഹയില്‍ എത്തുക. ജൂണ്‍, ജൂലായ്‌, ഓഗസ്റ്റ്‌ മാസങ്ങളില്‍ ഒഴിച്ച് വര്‍ഷം മുഴുവന്‍ മഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍ ഈ മാസങ്ങളില്‍ മാത്രമേ ക്ഷേത്രം തുറക്കാറുള്ളൂ. ജൂലൈ രണ്ട് മുതല്‍ ഓഗസ്റ്റ് 29 വരെയാണ് ഈ വര്‍ഷത്തെ അമര്‍‌നാഥ് യാത്ര.

അമര്‍നാഥ് ഗുഹ

സമുദ്ര നി‌രപ്പില്‍ നിന്ന് 3888 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അമര്‍നാഥ് ഗുഹസ്ഥിതി ചെയ്യുന്നത്. മഞ്ഞില്‍ രൂപം കൊള്ളുന്ന ശിവലിംഗം സ്ഥിതിചെയ്യുന്നത് ഈ ഗുഹയുടെ ഉള്‍ഭാഗത്താണ്. വിശ്വാസങ്ങള്‍ അനുസരിച്ച് ഏതാണ്ട് 5000 വര്‍ഷത്തെ പഴക്കം ഈ ഗുഹയ്ക്കുണ്ട്.

അമര്‍നാഥിലേക്ക് യാത്ര ചെയ്യണോ? ഇപ്പോഴെ റജിസ്റ്റര്‍ ചെയ്യണം

Photo Courtesy: Gktambe at en.wikipedia

ചന്ദ്രമാസത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് ശിവലിംഗം തെളിയുകയും മങ്ങുകയും ചെയ്യുന്നു. മെയ്‌ മുതല്‍ ഓഗസ്റ്റ്‌ വരെയുള്ള സമയത്താണ് ശിവലിംഗം ഏറ്റവും വളര്‍ച്ച പ്രാപിക്കുന്ന സമയം. ഈ ഗുഹയില്‍ വെച്ചാണ് ശിവന്‍ പാര്‍വ്വതിയ്ക്ക് അമരത്വത്തിന്‍റെ രഹസ്യം വെളിപ്പെടുത്തിയത്.

അമര്‍നാഥിനേക്കുറിച്ച് കൂടുതല്‍ വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X