Search
  • Follow NativePlanet
Share
» »അമ്പുബാച്ചി മേളയുടെ വിശേഷങ്ങള്‍

അമ്പുബാച്ചി മേളയുടെ വിശേഷങ്ങള്‍

By Maneesh

ഇന്ത്യയിലെ വളരെ വിചിത്രവും അപൂര്‍വവുമായ ഒരു ക്ഷേത്ര ആഘോഷമാണ് അമ്പുബാച്ചി മേള. എല്ലാവര്‍ഷവും ജൂണ്‍ മാസത്തില്‍ അസാ‌മിലെ ഗുവഹാത്തിയിലെ കാമാഖ്യ ക്ഷേത്രത്തിലാണ് ഈ ആഘോഷം നടക്കാറുള്ളത്.

Hotels.comല്‍ ഹോട്ടല്‍ ബുക്ക് ചെയ്ത് 50% വരെ ലാഭം നേടാം

ദേവിയുടെ ആര്‍ത്തവ നാളുകള്‍

കാമാ‌ഖ്യ ദേവിയുടെ ആര്‍ത്തവ നാളുകള്‍ എന്ന് വിശ്വസിക്കപ്പെടുന്ന സമയത്താണ് ഈ ആഘോഷം നടത്തപ്പെടുന്നത് എന്നതാണ് ഈ ആഘോഷത്തേക്കുറിച്ചുള്ള ഏറ്റവും കൗതുകകരമായ കാര്യം. ദേവിയുടെ ആര്‍ത്തവ സമയമായതിനാല്‍ ഈ സമയം ക്ഷേത്രം അടച്ചിടും. ക്ഷേത്രത്തിന് പുറത്താണ് ആഘോഷങ്ങള്‍ നടക്കുക.

അമ്പുബാച്ചി മേള

അമ്പുബാച്ചി മേളയ്ക്ക് നിരവധി സന്യസിമാര്‍ എത്താറുണ്ട്. അതിനാല്‍ തന്നെ കുഭമേളയോട് ഈ ആഘോഷം ഉപമിക്കാവുന്നതാണ്. പൂജകള്‍ നിര്‍ത്തിവച്ച് അടച്ചിട്ട ക്ഷേത്രം ഉത്സവത്തിന്റെ നാലാം ദിവസമാണ് തുറക്കപ്പെടുന്നത്. പിന്നീട് പൂജകള്‍ ആരംഭിക്കും. ഇവിടെ എത്തുന്ന ഭക്തര്‍ക്കെല്ലാം ചെറിയ കഷണം ചുവന്ന തുണി വിതരണം ചെയ്യുക പതിവാണ്. ദേവിയുടെ ആര്‍ത്തവ രക്തം സൂചിപ്പിക്കാനാണ് ചുവന്ന തുണി നല്‍കുന്നത്. ഈ തുണി സൂക്ഷിച്ചാല്‍ ആ വര്‍ഷം അഭിവൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം.

ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അസമീസുകള്‍ മാത്രമല്ലാ ഇന്ത്യയ്ക്ക് അകത്ത് നിന്നും അയല്‍ രാജ്യങ്ങളായ നേ‌പ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും ഇവിടെ ആളുകള്‍ എത്താറുണ്ട്.

കാമാഖ്യ ക്ഷേത്രം

ദുര്‍ഗാ ദേവിയുടെ 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് കാമാഖ്യ ക്ഷേത്രം. അസാമിലെ ഗുവാഹത്തിയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നീലാചല്‍ എന്ന മലമുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാമാഖ്യ ക്ഷേത്രത്തേക്കുറിച്ച് കൂടുത‌ല്‍ വായിക്കാം

യോനി പ്രതിഷ്ഠ

കാമാഖ്യ ദേവിയുടെ യോനിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിലെ ചെറിയ ഒരു ഗുഹയ്ക്കുള്ളി‌ലെ ഒരു കല്ലിനേയാണ് യോനിയായി സങ്കല്‍പ്പിച്ചിരിക്കുന്നത്. താന്ത്രികാരാധനയുടെ കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. ചുവ‌ന്ന പൂക്കളും ചുവന്ന ചാന്തുമാണ് ഇവിടെ പൂജയ്ക്ക് ഉപയോഗിക്കുന്നത്.

2015ലെ ആഘോഷം

2015ല്‍ അമ്പുബാച്ചി മേള നടക്കുന്നത് ജൂണ്‍ 22 മുതല്‍ ജൂണ്‍ 26 വരെയാണ്. ജൂണ്‍ 26നാണ് ക്ഷേത്രം തുറക്കുക. ആഘോഷ ദിവസങ്ങളില്‍ ക്ഷേത്രത്തിന് സമീപത്തെ മൈതാനങ്ങളില്‍ തദ്ദേശിയരായ ആളുകള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കാറുണ്ട്.

ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍

ഗുവാഹത്തി നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ നിന്ന് ടാക്സിയിലോ ബസിലോ ക്ഷേത്രത്തില്‍ എത്തിച്ചേരാം. റെയി‌‌‌‌‌ല്‍വേ സ്റ്റേഷനും വിമാനത്താവളവും ഗുവാഹത്തിയില്‍ ഉള്ളതിനാല്‍ ഇന്ത്യയിലെ ഏത് ഭാഗത്ത് നിന്നും ഇവിടേയ്ക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാം.

താമസിക്കാന്‍

അമ്പുബാച്ചി മേളയ്ക്ക് എത്തു‌ന്നവര്‍‌ക്ക് താമസിക്കാന്‍ പറ്റിയ സ്ഥലം ഗുവാഹത്തിയാണ്. സഞ്ചാരികളുടെ ബഡ്ജറ്റിന് അനുയോജ്യമായ നിരവധി ഹോട്ടലുകള്‍ ഇവിടെയുണ്ട്. ഗുവാഹത്തിയിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

ഗുവാഹത്തിയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍ഗുവാഹത്തിയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍

ഗുവാഹത്തിയിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

അമ്പുബാച്ചി മേളയുടെ ചിത്രങ്ങള്‍ സ്ലൈഡുകളില്‍ കാണാം

അമ്പുബാച്ചി മേള

അമ്പുബാച്ചി മേള

അമ്പുബാച്ചി മേളയില്‍ പങ്കെടുക്കാനായി കാമാഖ്യ ക്ഷേത്രത്തിന്റെ പരിസരത്ത് തടിച്ചുകൂടി നില്‍ക്കുന്ന ഭക്തര്‍.

Photo Courtesy: Vikramjit Kakati -

സന്യാസിമാര്‍

സന്യാസിമാര്‍

അമ്പുബാച്ചി മേളയില്‍ പങ്കെടുക്കാനായി കാമാഖ്യ ക്ഷേത്രത്തിന്റെ പരിസരത്ത് എത്തിച്ചേര്‍ന്നിരിക്കു‌ന്ന സന്യാസിമാരുടെ കൂട്ടം.

Photo Courtesy: Vikramjit Kakati -

ഭക്തി

ഭക്തി

അമ്പുബാച്ചി മേളയില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്ന സന്യാസിമാരില്‍ ഒരാള്‍.

Photo Courtesy: Ankur Jyoti Das

മഴക്കാലം

മഴക്കാലം

മഴക്കാ‌ലത്താണ് അമ്പുബാച്ചി മേള നടക്കാറുള്ളത്. മഴ നനയാതിരിക്കാന്‍ പോളിത്തീന്‍ ഷീറ്റ് പുതച്ചിരിക്കുന്ന ഒരു സന്യാസി.

Photo Courtesy: Ankur Jyoti Das

കരകൗശല വസ്തുക്കൾ

കരകൗശല വസ്തുക്കൾ

കാമാഖ്യ ക്ഷേത്രത്തിന്റെ പരിസരത്ത് പ്രദർശിപ്പിച്ചിട്ടുള്ള കരകൗശ‌ല വസ്തുക്കൾ

Photo Courtesy: Raymond Bucko, SJ

ചുവന്ന വസ്ത്രം

ചുവന്ന വസ്ത്രം

അമ്പുബാച്ചി മേളയ്ക്ക് എത്തുന്ന ഭക്തര്‍ സാധാരണയായി ചുവന്ന വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. ചുവന്ന വസ്ത്രം ധരിച്ച് മേളയ്ക്ക് എത്തിയ ഒരു കൊച്ചുകുട്ടി.

Photo Courtesy: Ankur Jyoti Das

ചെമ്പരത്തിപൂക്കള്‍

ചെമ്പരത്തിപൂക്കള്‍

കാമാ‌ഖ്യ ക്ഷേത്രത്തിലെ പൂജകള്‍ക്ക് ചുവന്ന പൂവുകളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. ക്ഷേത്ര പരിസരത്ത് വില്‍പ്പനയ്ക്ക് വച്ചി‌രിക്കുന്ന ചു‌വന്ന പൂക്കള്‍.

Photo Courtesy: Deeporaj

മൃഗബലി

മൃഗബലി

ഇന്ത്യയില്‍ മൃഗബലി നടക്കാറുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് കാമാഖ്യ ക്ഷേത്രം. ആണ്‍മൃഗങ്ങളെ മാത്രമേ ഇവിടെ ബലിയര്‍പ്പിക്കാറുള്ളു.

Photo Courtesy: Subhashish Panigrahi

കാമാഖ്യ ക്ഷേത്രം

കാമാഖ്യ ക്ഷേത്രം

ആസാമിലെ കാമാഖ്യ ക്ഷേത്രം. ദേവിയുടെ 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.

Photo Courtesy: Kunal Dalui

പ്രതിമകള്‍

പ്രതിമകള്‍

കാമാഖ്യ ക്ഷേത്രത്തിന്റെ ചു‌മരുകളിലെ പ്രതി‌മകളില്‍ ഒന്ന്.

Photo Courtesy: Subhashish Panigrahi -

പ്രതിഷ്ഠ

പ്രതിഷ്ഠ

കാമാഖ്യ ക്ഷേത്രത്തിലെ യോനി പ്രതിഷ്ഠ

Photo Courtesy: Raymond Bucko, SJ

ഗോപുരം

ഗോപുരം

കാമാഖ്യ ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം

Photo Courtesy: Gitartha Bordoloi

പ്രാവുകള്‍

പ്രാവുകള്‍

കാമാഖ്യ ക്ഷേത്രത്തി‌ലെ പ്രാവുകള്‍

Photo Courtesy: chandrashekharbasumatary

ഭജന

ഭജന

ക്ഷേത്രത്തിന് സമീപത്ത് നിന്ന് ഭജന അവതരിപ്പിക്കുന്ന ഭക്തര്‍

Photo Courtesy: Subhashish Panigrahi -

റോഡ്

റോഡ്

ഗുവാഹത്തിയില്‍ നിന്ന് കാമാഖ്യ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡ്. ഗുവാഹത്തിയില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: chandrashekharbasumatary

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X