Search
  • Follow NativePlanet
Share
» »രാഷ്ട്രപതി ഭവനിലെ പൂന്തോട്ടം കാണാം അമൃത് ഉദ്യാൻ ഉത്സവ് ഫെബ്രുവരിയിൽ, പ്രവേശനം സൗജന്യം

രാഷ്ട്രപതി ഭവനിലെ പൂന്തോട്ടം കാണാം അമൃത് ഉദ്യാൻ ഉത്സവ് ഫെബ്രുവരിയിൽ, പ്രവേശനം സൗജന്യം

രാഷ്ട്രപതി ഭവൻ സാധരണക്കാർക്ക് ഒരു കൗതുകം നിറഞ്ഞ കാഴ്ചയാണ്. ലോകത്തിലെ ഏറ്റവും വലിയ വാസസ്ഥലങ്ങളിൽ ഒന്നായ രാഷ്ട്രപതി ഭവൻ ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ ആണുള്ളത്. രാഷ്ട്രപതി ഭവൻ കാണാൻ അത്ര എളുപ്പമല്ലെങ്കിലും സാധാരണക്കാർക്ക് രാഷ്ട്രപതി ഭവനിൽ കാണാൻ സാധിക്കുന്ന ഒരിടമുണ്ട്. അതാണ് അമൃത് ഉദ്യാൻ.

മുഗൾ ഗാർഡൻ എന്നറിയപ്പെട്ടിരുന്ന അമൃത് ഉദ്യാൻ ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. വർഷത്തിലൊരിക്കൽ മാത്രം പൊതുജനങ്ങൾക്കായി പ്രവേശനം അനുവദിക്കുന്ന അമൃത് ഉദ്യാൻ ഈ ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച സന്ദർശകർക്കായി തുറക്കുകയാണ്. ഉദ്യാനത്തിന്‍റെയും അപൂർവ്വങ്ങളായ പൂക്കളുടെയും ചെടികളുടെയും മനോഹരമായ കാഴ്ചയാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.

Amrit Udyan In Rashtrapati Bhavan Opens On February 2nd,

മാര്‍ച്ച് 31 വരെ നീണ്ടു നിൽക്കുന്ന ഉദ്യാൻ ഉത്സവ് ഉടനെ നിങ്ങൾ ഡൽഹി യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിൽ ഉൾപ്പെടുത്താം. രാഷ്ട്രപതി ഭവനിലുള്ളിലെ പച്ചപ്പിന്‍റെ ലോകം തീർത്തും കൗതുകകരമായ ഒരു കാഴ്ചയാണ്. 15 ഏക്കർ സ്ഥലത്തായാണ് അമൃത് ഉദ്യാൻ ഉള്ളത്. റോസാ പൂക്കളും ട്യൂലിപ് പുഷ്പങ്ങളുമായിരിക്കും നിങ്ങളെ ഇവിടെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കാഴ്ചകൾ. നൂറിലധികം വ്യത്യസ്തമായ ട്യൂലിപ് പുഷ്പങ്ങളാണ് ഈ ഉദ്യാനത്തിൽ ഉള്ളത്.

രാഷ്ട്രപതി ഭവന്‍റെയും ന്യൂ ഡെൽഹിയുടെയും ശില്പിയായ എഡ്വേർഡ് ല്യൂട്ടെൻസ് ആശയത്തിൽ ബ്രിട്ടീഷ് ഉദ്യാനങ്ങളുടെ മാതൃകയിലാണ് അമൃത് ഉദ്യാൻ ഒരുക്കിയിട്ടുള്ളത്. ഈസ്റ്റ് ലോൺ, സെൻട്രൽ ഗാർഡൻ, ലോംഗ് ഗാർഡൻ, സർക്കുലർ ഗാർഡൻ എന്നിവയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഓറിയന്‍റല്‌ ലില്ലി, ഏഷ്യാറ്റിക് ഡൽഹി, ഡാഫോഡിൽസ് തുടങ്ങി വ്യത്യസ്തങ്ങളും അപൂർവ്വവുമായ നിരവധി പൂക്കളും ചെടികളും ഇവിടെ കാണാം. ബോൺസായ് ഗാർഡൻ, മ്യൂസിക്കൽ ഫൗണ്ടൻ, സെൻട്രൽ ലോൺ, ലോംഗ് ഗാർഡൻ, സർക്കുലർ ഗാർഡൻ തുടങ്ങി വിവിധ ആകർഷണങ്ങൾ സന്ദർശകര്‍ക്ക് ഇതിനുള്ളിൽ കാണാനുണ്ട്.

അമൃത് ഉദ്യാൻ പ്രവേശനം സമയം

ഫെബ്രുവരി 5 മുതൽ മാർച്ച് 31 വരെയാണ് അമൃത് ഉദ്യാൻ കാണാൻ പൊതുജനങ്ങൾക്ക് അവസരം. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സന്ദർശിക്കാം. രാവിലെ 10.00 മണി മുതൽ വൈകിട്ട് 5.00 മണി വരെയാണ് സന്ദര്‍ശന സമയം. വൈകിട്ട് 4.00 മണി വരെയെ പ്രവേശനം അനുവദിക്കുകയുള്ളൂ.

രാഷ്ട്രപതി ഭവനിലെ നോർത്ത് അവന്യൂവിന് സമീപമുള്ള ഗേറ്റ് നമ്പര്‌ 35 ൽ നിന്നു മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ഫെബ്രുവരി 22, ഫെബ്രുവരി 23, മാർച്ച് 1, 2024 മാർച്ച് 5 എന്നീ ദിവസങ്ങളിൽ, തിരഞ്ഞെടുത്ത വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള പ്രത്യേക സന്ദർശനങ്ങൾക്കായി മാത്രമേ ഉദ്യാനം തുറന്നിരിക്കൂ. കൂടാതെ മാർച്ച് 22 ഹോളി ദിനത്തിൽ ആർക്കും പ്രവേശനം ഉണ്ടായിരിക്കില്ല.

ഫെബ്രുവരി 22: ഭിന്നശേഷിയുള്ളവർ
ഫെബ്രുവരി 23: പ്രതിരോധം, അർദ്ധസൈനിക വിഭാഗം, പോലീസ് സേനാംഗങ്ങൾ
മാർച്ച് 1: സ്ത്രീകളുടെയും ആദിവാസി സ്ത്രീകളുടെയും സ്വയം സഹായ സംഘങ്ങൾ (എസ്എച്ച്ജി)
മാർച്ച് 5: അനാഥാലയങ്ങളിൽ നിന്നുള്ള കുട്ടികൾ എന്നിവർക്കായി പ്രവേശനം മാറ്റിവെച്ചിരിക്കുന്നു.

രാവിലെ 10-12 വരെയും ഉച്ചകഴിഞ്ഞ് 12-4 വരെയുമാണ് സന്ദർശനത്തിനുള്ള സ്ലോട്ടുകൾ. അമൃത് ഉദ്യാൻ സന്ദർശിക്കാനായി വരുന്നവര്‍ ഓൺലൈൻ വഴി ടിക്കറ്റുകൾ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം. പ്രവേശനം സൗജന്യമാണ്. എന്നിരുന്നാലും മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് പ്രവേശനം അനുവദിക്കില്ല. രാഷ്ട്രപതി ഭവൻ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രവേശനം ബുക്ക് ചെയ്യാം. https://visit.rashtrapatibhavan.gov.in/visit/amrit-udyan/rE

നേരിട്ടെത്തി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. രാഷ്ട്രപതി ഭവന്റെ ഗേറ്റ് നമ്പർ 12 വഴി പ്രവേശിച്ച് ഫെസിലിറ്റേഷൻ കൗണ്ടറുകളിലും ഗേറ്റിന് സമീപമുള്ള സെൽഫ് സർവീസ് കിയോസ്കിലും രജിസ്റ്റർ ചെയ്യണം. സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷൻ മുതൽ ഗേറ്റ് നമ്പർ 35 വരെ സന്ദർശകർക്കായി ഒരു ഷട്ടിൽ ബസ് സർവീസ് ലഭ്യമാണ്, ഇത് 9:30 am മുതൽ 5 pm വരെ ഓരോ 30 മിനിറ്റിലും ഇടവിട്ട് പ്രവർത്തിക്കും. എക്സിറ്റിൽ സന്ദർശകർക്ക് ഫുഡ് കോർട്ടുകൾ ലഭ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi travel plans ഡൽഹി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+