Search
  • Follow NativePlanet
Share
» » അമൃത് ഉദ്യാൻ സമ്മർ ആനുവൽസ്, രാഷ്ട്രപതി ഭവനിലെ പൂക്കളുടെ പറുദീസ കാണാം, പ്രവേശം

അമൃത് ഉദ്യാൻ സമ്മർ ആനുവൽസ്, രാഷ്ട്രപതി ഭവനിലെ പൂക്കളുടെ പറുദീസ കാണാം, പ്രവേശം

രാഷ്ട്രപതി ഭവനിലെ പൂക്കളുടെ ഉദ്യാനം ഒരു കൗതുക കാഴ്ചയാണ്. റോസാപ്പൂക്കളും വിവിധ നിറങ്ങളിൽ പൂത്തു നിൽക്കുന്ന ട്യൂലിപ് പുഷ്പങ്ങളും ഒക്കെയുള്ള അമൃത് ഉദ്യാൻ. അതിമനോഹരമായ പൂക്കളുടെ മായിക ലോകം കാണാൻ ആഗ്രഹമുണ്ടോ? അതിനുള്ള അവസരം ഇതാ വന്നിരിക്കുകയാണ്. സാധാരണക്കാർക്കും രാഷ്ട്രപതിഭവനിലെ പൂക്കളുടെ അമൃത് ഉദ്യാനം കാണാൻ സാധിക്കുന്ന അമൃത് ഉദ്യാൻ സമ്മർ ആനുവൽസിന് തുടക്കമായി.

അമൃത് ഉദ്യാൻ സമ്മർ ആനുവൽസ് 2024 കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ന് ഓഗസ്റ്റ് 16 മുതൽ ഇവിടേക്ക് പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിച്ച് തുടങ്ങി. അമൃത് ഉദ്യാന്‍റെ വേനൽക്കാല കാഴ്ചകളും ഈ സമയത്ത് പൂക്കുന്ന ചെടികളും ഉൾപ്പെടെ ഒരുപാട് കാഴ്ചകൾ ഇവിടെ കാത്തിരിക്കുന്നു.

Amrit Udyan Summer Annual Edition In Rashtrapati Bhavan

അമൃത് ഉദ്യാൻ സമ്മർ ആനുവൽസ് 2024 ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 15 വരെയാണ് നീണ്ടുനിൽക്കുന്നത്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 6:00 വരെ അമൃത് ഉദ്യാൻ സന്ദർശിക്കാം. (അവസാന പ്രവേശനം വൈകിട്ട് 05:15 ന് ആയിരിക്കും. ഉദ്യാനത്തിൻറെ അറ്റകുറ്റപ്പണി ദിവസമായതിനാലാണ് തിങ്കളാഴ്ച പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാത്തത്.

15 ഏക്കറിലായി പരന്നു കിടക്കുന്ന അമൃത് ഉദ്യാനിൽ ബോൺസായ് ഗാർഡൻ, അപൂർവയിനം പൂക്കൾ, സെൻട്രൽ ലോൺ, റോസ് ഗാർഡൻ, ലോങ് ഗാർഡൻ, ബാൽ വാടിക എന്നിവയാണ് ഇപ്പോൾ സന്ദർശകർക്ക് കാണാൻ സാധിക്കുക. റോസാപ്പൂക്കളും ടുലിപ്, ഏഷ്യാറ്റിക് ലില്ലി, ഡാഫോഡില്‍സ്, ഹൈസിന്ത് തുടങ്ങിയവയുടെ വ്യത്യസ്തങ്ങളായ ഇനങ്ങൾ ഇവിടെയുണ്ട്. ഇത് കൂടാതെ അൻപതോളം ഇനത്തിൽ പെട്ട മരങ്ങളും ഇവിടെയുണ്ട്.

ഇത്തവണ ആകർഷകമായ നിരവധി കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്. ബാൽ വാടിക, 225 വർഷം പഴക്കമുള്ള ശീമാം മരത്തിൻ്റെ കഥ പറയുന്ന കുട്ടികളുടെ പൂന്തോട്ടം, ട്രീ ഹൗസ്, പ്രകൃതിയുടെ ക്ലാസ് റൂം എന്നിവ പുതിയ ക്രമീകരണങ്ങളിൽ ഉൾപ്പെടുന്നു. മാത്രമല്ല, അമൃത് ഉദ്യാന്‌ സന്ദർശിക്കാൻ വരുന്ന ആരു ഇത്തവണ വെറും കയ്യോടെ മടങ്ങേണ്ടി വരില്ല, സന്ദർശകർക്ക് സീഡ് പേപ്പർ എന്ന പരിസ്ഥിതി സൗഹൃദ മെമൻ്റോ സമ്മാനിക്കും. ഓരോ സന്ദർശകനെയും വീട്ടിൽ ഒരു ഹരിത ഇടം സൃഷ്ടിക്കാനും പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനായി വിത്തുകൾ കൊണ്ട് നിറച്ച പേപ്പർ ഷീറ്റുകളാണ് ഇവ.

ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 ന് രാജ്യത്തെ കായിക താരങ്ങൾ അമൃത് ഉദ്യാൻ സന്ദർശിക്കും. അധ്യാപക ദിനമായ സെപ്റ്റംബർ 5ന് അധ്യാപകരും ഇവിടം സന്ദർശിക്കും. വിവിധ സർവകലാശാലകളിലെ അധ്യാപകരെയും വിദ്യാർഥികളെയും ഈ ദിവസത്തെ സന്ദർശനത്തിനായി പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ഈ രണ്ട് ദിവസങ്ങളിലും ഇവർക്ക് മാത്രമായിരിക്കം പ്രവേശനം.

അമൃത് ഉദ്യാൻ സന്ദർശിക്കുന്നതിന് രജിസ്ട്രേഷൻ നിർബന്ധമാണ്. ഇത് സൗജന്യമാണ്. സന്ദർശകർക്ക് രാഷ്ട്രപതി ഭവൻ്റെ വെബ്‌സൈറ്റിൽ ( https://visit.rashtrapatibhavan.gov.in/ ) ഓൺലൈനായി സ്ലോട്ട് ബുക്ക് ചെയ്യാം. വാക്ക്-ഇൻ സന്ദർശകർക്ക് ഗേറ്റ് നമ്പറിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള സെൽഫ് സർവീസ് കിയോസ്‌കുകൾ വഴി സ്വയം രജിസ്റ്റർ ചെയ്യാം. സർക്കാർ നൽകിയ ഫോട്ടോ ഐഡിയും ഡിജിറ്റൽ സന്ദർശക പാസും നിങ്ങളുടെ ഫോണിൽ കരുതണം.

Amrit Udyan Summer Annual Edition

നോർത്ത് അവന്യൂ റോഡിന് സമീപമുള്ള രാഷ്ട്രപതി ഭവന്‍റെ 35-ാം നമ്പർ ഗേറ്റിൽ നിന്നാണ് പ്രവേശനം. സന്ദർശകരുടെ സൗകര്യാർത്ഥം സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷൻ മുതൽ ഗേറ്റ് നമ്പർ 35 വരെ സൗജന്യ ഷട്ടിൽ ബസ് സർവീസും ഉണ്ടായിരിക്കും. സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനാണ് രാഷ്ട്രപതി ഭവന് ഏറ്റവും അടുത്തുള്ള മെട്രോ. യെല്ലോ ലൈൻ വഴിയും വയലറ്റ് ലൈൻ വഴിയും ഇവിടേക്ക് വരാം,

അമൃത് ഉദ്യാൻ സന്ദർശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സെൽ ഫോണുകൾ അനുവദനീയമാണ്, എന്നാൽ ക്യാമറകൾ സ്റ്റിൽ, വീഡിയോ എന്നിവ നിരോധിച്ചിരിക്കുന്നു.
- പാൻ, സിഗരറ്റ്, പുകയില, ബാക്ക്പാക്ക് , ഭക്ഷണങ്ങൾ തുടങ്ങിയ അനുവദനീയമല്ല.
- സന്ദർശകർക്ക് വെള്ളം, പാൽ കുപ്പികൾ, വാലറ്റുകൾ, പേഴ്സ്, കുടകൾ, ഹാൻഡ്ബാഗുകൾ എന്നിവ കൊണ്ടുവരാൻ അനുവാദമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+