» »ആരുമറിയാത്ത ഒരു വെള്ളച്ചാട്ടം... അതും ഇടുക്കിയില്‍...!

ആരുമറിയാത്ത ഒരു വെള്ളച്ചാട്ടം... അതും ഇടുക്കിയില്‍...!

Written By: Elizabath

'മലമേലെ തിരിവെച്ച് പെരിയാറിന്‍ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി' എന്നു സിനിമയില്‍ കേട്ടത് എത്രത്തോളം ശരിയാണെന്ന് സംശയമുള്ളവര്‍ കാണും എന്നു തോന്നുന്നില്ല. ഇടുക്കിയെ ഒട്ടും അറിയാത്തവര്‍ക്ക് മാത്രമേ ഇങ്ങനെയൊരു സംശയം ഉണ്ടാവേണ്ടതുള്ളു.

കേരളത്തിലെ അത്ഭുതക്കാഴ്ചയായ അഞ്ചുരുളി തുരങ്കം

കോട്ടയം ജില്ലയുടെ അതിര്‍ത്തി കടന്ന് ഇടുക്കിയിലേക്ക് കയറുന്നതിനു മുന്‍പു തന്നെ അറിയാം ഇടുക്കിയുടെ വിശേഷങ്ങള്‍. റബര്‍ തോട്ടങ്ങള്‍ കടന്നെത്തുന്ന കാറ്റിനും കാണും ഒരു ഇടുക്കി ടച്ച്. ഇടുക്കി യാത്രകളില്‍ ഓരോ വളവിലും വിസ്മയപ്പെടുത്തുന്ന കാഴ്ചകളും വ്യത്യസ്തങ്ങളായ സ്ഥലപ്പേരുകളുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. തൊട്ടുതൊട്ടുള്ള വെള്ളച്ചാട്ടങ്ങളും മുന്നറിയിപ്പില്ലാതെ എത്തുന്ന കോടമഞ്ഞും പതിയെ എത്തി തലോടിപ്പോകുന്ന കാറ്റും കുളിരുമെല്ലാം ഇടുക്കി സഞ്ചാരികള്‍ക്കു നല്കുന്ന സമ്മാനങ്ങളാണ്.

ചതുരങ്കപാറയിലെ തമിഴ്നാട് കാഴ്ചകൾ


ഇതുവരെയും ആരും എത്തിപ്പെടാത്ത, അധികമാര്‍ക്കും അറിയാത്ത സ്ഥലങ്ങളും പ്രാദേശികമായി മാത്രം പ്രചാരത്തിലുള്ള കിടിലന്‍ സ്ഥലങ്ങളുമെല്ലാമാണ് ഇടുക്കിയെ മിടുക്കിയാക്കുന്നത്.

 ആനച്ചാടിക്കുത്ത് അഥവാ ആനയടിക്കുത്ത്

ആനച്ചാടിക്കുത്ത് അഥവാ ആനയടിക്കുത്ത്

ഇടുക്കിയിലെ പുറംലോകം അറിയപ്പെടാതെ കിടക്കുന്ന ഒരു സ്ഥലമാണ് 'ആനച്ചാടിക്കുത്ത്' എന്ന സ്ഥലം. പേരു കേട്ടിട്ട് അത്ഭുതമല്ലാതെ മറ്റൊന്നും തോന്നില്ല. അതിനുശേഷം മാത്രമേ ഇതെന്താണ് സംഭവം എന്നുപോലും ആലോചിക്കൂ.
ആനച്ചാടിക്കുത്ത് എന്നു പറയുന്ന് ഇടുക്കി തൊടുപുഴയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്.

PC:Najeeb Kassim

പേരുവന്നവഴി

പേരുവന്നവഴി

ആനച്ചാടിക്കുത്ത് വെള്ളച്ചാട്ടത്തിന് ഈ പേരു വന്നതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ടത്രെ. ഒരിക്കല്‍ രണ്ട് ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന കാല്‍വഴുതി ഇവിടെ വീണു മരിച്ചുവത്രെ. ആന ചാടിയതിനാല്‍ ഈ വെള്ളച്ചാട്ടം ആനച്ചാടികുത്ത് എന്നാണത്രെ പിന്നീട് അറിയപ്പെട്ടത്. ആനയടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു.

PC:Najeeb Kassim

മഴക്കാലത്തിന്റെ സമ്മാനം

മഴക്കാലത്തിന്റെ സമ്മാനം

മഴക്കാലത്ത് ഇടുക്കിയിലൂടെ ഒരു യാത്ര പോയാല്‍ ചെറുതും വലുതുമടക്കം എണ്ണമറ്റ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ സാധിക്കും.മഴക്കാലത്തു മാത്രന്‍ ജീവന്‍ വയ്ക്കുന്നവയും വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും സജീവമായിരിക്കുന്നവയും ഇക്കൂട്ടത്തില്‍ കാണാം.
അത്തരത്തില്‍ മഴക്കാലത്തു സുന്ദരനാവുന്ന ഒന്നാണ് ആനച്ചാടികുത്തി വെള്ളച്ചാട്ടം.

PC:Najeeb Kassim

നാട്ടുകാരുടെ പ്രിയകേന്ദ്രം

നാട്ടുകാരുടെ പ്രിയകേന്ദ്രം

നാട്ടുകാര്‍ക്കു മാത്രം അറിയുന്ന ഒരിടമാണ് ആനച്ചാടികുത്ത് വെള്ളച്ചാട്ടം. പുറത്തു നിന്നുള്ളവര്‍ അപൂര്‍വ്വമായി മാത്രം എത്തിച്ചേരുന്ന ഇവിടം പ്രശസ്തിയിലേക്കുയര്‍ന്നത് ഇവിടെ ഒരിക്കല്‍ എത്തി ആഘോഷിച്ച് പോകുന്നവരില്‍ നിന്നാണ്. ഇവിടെ വന്ന ആളുകളിലൂടെ ആനച്ചാടികുത്തിന്റെ വിശേഷം അറിഞ്ഞെത്തുന്നവരാണ് അധികവും.

പീരുമേട്; സുന്ദരമായ ഒരു ഹിൽസ്റ്റേഷൻ

PC:Najeeb Kassim

നൂറുശതമാനം സുരക്ഷിതം

നൂറുശതമാനം സുരക്ഷിതം

ആന കാല്‍വഴുതി വീണ് മരിച്ചെന്നാണ് പേരിനു പിന്നിലെ കഥയെങ്കിലും നൂറുശതമാനം സുരക്ഷിതമാണ് ആനച്ചാടികുത്ത് വെള്ളച്ചാട്ടം. കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ധൈര്യത്തില്‍ ഇറങ്ങാവുന്ന അപകടമില്ലാത്ത ഒരു വെള്ളച്ചാട്ടമാണിത്. അതിനാല്‍ത്തന്നെ ഒന്നും പേടിക്കാതെ ഇവിടെ കുട്ടികളെയും കൂട്ടി സമയം ചെലവഴിക്കാം.

PC:Najeeb Kassim

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകളില്‍ ഒന്നാണ് തൊടുപുഴ. തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി തൊമ്മന്‍കുത്ത് ടൗണ്‍ വഴിയാണ് ആനക്കുത്തിചാടി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി. തൊമ്മന്‍കുത്ത് ടൗണില്‍ നിന്നും വണ്ണപ്പുറം റൂട്ടില്‍ ഒരുകിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.