ഭാരത സംസ്കാരത്തിന്റെ ഏറ്റവും ഉദാത്തമായ ഉദാരഹണങ്ങളാണ് കാശ്മീർ മുതൽ കന്യാകുമാരി വരെ തലയുയർത്തി നിൽക്കുന്ന ക്ഷേത്രങ്ങൾ. അയ്യായിരം വർഷം മുതൽ പതിറ്റാണ്ടുകൾ വരെ മാത്രം പഴക്കമുള്ള ക്ഷേത്രങ്ങൾ ഇവിടെ കാണാം... പുരാതനമായ വാസ്തു വിദ്യ കൊണ്ടും നിർമ്മാണ ശൈലി കൊണ്ടും ഒക്കെ ഒന്നിനൊന്ന് വ്യത്യസ്തമാണ് ഈ ക്ഷേത്രങ്ങൾ. പറഞ്ഞു തുടങ്ങിയാൽ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ഇതാ നമ്മുടെ ഭാരത്തിൽ ഓരോ ഭാരതീയനും തീർച്ചയായും അറിഞ്ഞിരിക്കേണ്ട, ഏറ്റവും പുരാതനമായ കുറച്ചു ക്ഷേത്രങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...
മുണ്ടേശ്വരി ദേവീ ക്ഷേത്രം, ബീഹാർ
അഷ്ടഭുജങ്ങളുടെ രൂപത്തിൽ നിർമ്മച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ രൂപം തന്നെ വളര അപൂർവ്വമാണ്. നഗര രീതിയിലുള്ള വാസ്തുവിദ്യയുടെ ഇന്നും നിലനിൽക്കുന്ന ഒരുദഹരണം കൂടിയാണ് ഈ ക്ഷേത്രം.
സുബ്രഹ്മണ്യ ക്ഷേത്രം. സുലുവൻകുപ്പം, തമിഴ്നാട്
ലാഡ്ഖാൻ ക്ഷേത്രം, ഐഹോളെ
ചാലൂക്യ രാജാക്കന്മാരുടെ ഭരണ കാലത്ത് അഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണിതെന്നാണ് വിശ്വാസം. ഒരു ഗുഹാ ക്ഷേത്രത്തിന്‌റെ രീതിയിലാണ് ഈ ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഉള്ളിലായി ശ്രീകോവിലില്‍ ഒരു ശിവലിംഗം ഇപ്പോഴും കാണാം. പുറത്ത്, ഇതിലേക്ക് മുഖം നോക്കിയിരിക്കുന്ന ഒരു നന്ദിയുടെ പ്രതിമയും ഉണ്ട്. ആദ്യ കാലങ്ങളിൽ ഇതൊരു വിഷ്ണു ക്ഷേത്രമായിരുന്നു എന്നും പിന്നാട് ശിവക്ഷേത്രമായി മാറുകയായിരുന്നു എന്നും വിശ്വാസമുണ്ട്.
മഹാബലിപുരം ക്ഷേത്രങ്ങൾ, തമിഴ്നാട്
കൈലാസനാഥ ക്ഷേത്രം, എല്ലോറ
തുംഗനാഥ് ക്ഷേത്രം, ഉത്തരാഖണ്ഡ്
ആദി കുംബേശ്വരർ ക്ഷേത്രം, കുംഭകോണം
ഹിന്ദു വിശ്വാസമനുസരിച്ച് പ്രപഞ്ചത്തിന്റെ ആരംഭസമയത്ത് ബ്രഹ്മാവ് ഭൂലോകത്തുള്ള എല്ലാ ജീവജാലങ്ങളുടെയും വിത്ത് ഒരു കുടം അഥവാ കുംഭത്തിലാക്കി സൂക്ഷിച്ചിരുന്നുവത്രെ. ഒരിക്കല്‍ ശിവന്റെ കോപം മൂലം ഉണ്ടായ, ഭൂമിയെ നശിപ്പിക്കുന്ന പ്രളയത്തില്‍ ഈ കുംഭം ഒഴുകി ഇന്ന് ആദികുംഭേശ്വരര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തി എന്നാണ് വിശ്വാസം. അങ്ങനെ കുംഭം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന അര്‍ഥത്തിലാണ് ക്ഷേത്രത്തിനു ഈ പേര് ലഭിക്കുന്നത്. ബ്രഹ്മാവിന്റെ കുംഭം ഇവിടെ എത്തിയതിന്റെ ഓര്‍മ്മയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടക്കുന്ന ആഘോഷമാണ് മഹാമഹം ഉത്സവം. 12 വര്‍ഷത്തിലൊരിക്കലാണ് ഇത് നടക്കുന്നത്.മഹാമഹം ക്ഷേത്രക്കുളം മഹാമഹം ഉത്സവം നടക്കുന്ന സ്ഥലമാണ് മഹാമഹം ക്ഷേത്രക്കുളം. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ക്ഷേത്രക്കുളമായ ഇവിടെ ഈ ഉത്സവത്തിന്റെ സമയത്ത് രണ്ട് മില്യണ്‍ ആളുകള്‍ വരെ എത്താറുണ്ട്. ഈ സമയത്ത് ഭാരതത്തിലെ പുണ്യനദികളെല്ലാം ഇവിടേക്ക് ഒഴുകി എത്തുന്നു എന്നൊരു വിശ്വാസവുമുണ്ട് 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമഹത്തില്‍ 12 ക്ഷേത്രങ്ങളാണ് പങ്കെടുക്കുന്നത്. കാശി വിശ്വനാഥര്‍ ക്ഷേത്രം, കുംഭേശ്വരര്‍ ക്ഷേത്രം,സോമേശ്വരര്‍ ക്ഷേത്രം, നാഗേശ്വരര്‍ ക്ഷേത്രം, കഹാഹസ്തീശ്വരര്‍ ക്ഷേത്രം, ഗൗതമേശ്വര്‍ ക്ഷേത്രം,കോട്ടീശ്വരര്‍ ക്ഷേത്രം, അമൃതകലശനാഥര്‍ ക്ഷേത്രം, ബനാപുരീശ്വരര്‍ ക്ഷേത്രം, അഭിമുഖേശ്വരര്‍ ക്ഷേത്രം, കംഭട്ട വിശ്വനാഥര്‍ ക്ഷേത്രം, ഏകാംബരേശ്വര്‍ ക്ഷേത്രം എന്നീ 12 ക്ഷേത്രങ്ങളാണ് മഹാമഹത്തില്‍ പങ്കെടുക്കുന്നത്.
ജഗത്പിതാ ബ്രഹ്മാ മന്ദിർ, പുഷ്കർ
മധുരൈ മീനാക്ഷി ക്ഷേത്രം
ഗുഡിമല്ലം ക്ഷേത്രം
ഇന്ത്യയിൽ ഇന്നു കണ്ടെത്തിയ ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കമുള്ള ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഗുഡിമല്ലമാണ്. ക്രിസ്തുവിനും മുൻപേ ഏതാണ് ബിസി മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ശിവലിംഗമാണ് ഇവിടുത്തേത് എന്നാണ് പഠനങ്ങൾ പറയുന്നത്.
ക്ഷേത്രം പൊതുവേ അറിയപ്പെടുന്നത് ഗുഡിമല്ലം ക്ഷേത്രം എന്നാണെങ്കിലും ഗ്രന്ഥങ്ങളിലും പുരാതന രേഖകളിലും ഒക്കെ ഈ ക്ഷേത്രം പരശുരാമേശ്വര ക്ഷേത്രമാണ്.
ഒട്ടേറെ രൂപങ്ങൾ ഇവിടുത്ത വലിയ ശിവലിംഗത്തില്‍ കാണാൻ സാധിക്കുമെങ്കിലും അതിൽ എടുത്തു പറയേണ്ട പ്രത്യേകത ശിവലിംഗത്തിൽ കൊത്തിയിരിക്കുന്ന വേട്ടക്കാരന്റെ രൂപമാണ്. എന്തിനോടോ ഉള്ള ദേഷ്യത്തിൽ നിൽക്കുന്ന വേട്ടക്കാരൻറെ വലതു കയ്യിൽ ബാണവും ഇടതു കയ്യിൽ ഒരു പാത്രവും തോളിൽ ഒരു മഴുവുമാണുള്ളത്. കുള്ളനായ ഒരാളുടെ തോളിൽ ചവിട്ടി നിൽക്കുന്ന വേട്ടക്കരന്റെ രൂപത്തിൽ ശിവനെയാണ് കൊത്തിവെച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.



Click it and Unblock the Notifications



















