» »ആലപ്പുഴയിലെ അന്ധകാരനഴി ബീച്ച്

ആലപ്പുഴയിലെ അന്ധകാരനഴി ബീച്ച്

Written By:

ആലപ്പുഴ ജില്ലയിലെ സുന്ദരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അന്ധകാരനഴി ബീച്ച്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലുക്കിലെ പട്ടണക്കാട് പഞ്ചായത്തി‌ലാണ് അന്ധകാരനഴി എന്ന കടലോര ഗ്രാമം സ്ഥിതി ചെയ്യുന്നത്. പട്ടണക്കാട് നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.

കൊച്ചിയിൽ നിന്ന്

കൊച്ചിയിൽ നിന്ന് കൊച്ചി ആലപ്പുഴ പാതയിലൂടെ 30 കിലോമീറ്റർ ‌യാത്ര ചെയ്‌താൽ ഇവിടെ എത്തിച്ചേരാം. മിനി ഹാർബർ, മനക്കോടം ലൈറ്റ് ഹൗസ്, കായലും കടലും ചേരുന്ന അഴിമുഖം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

മനക്കോടം ലൈറ്റ് ഹൗസ്

മനക്കോടം ലൈറ്റ് ഹൗസ്

മുപ്പത് വർഷ മുൻപാട് ഇവിടെ ലൈറ്റ് ഹൗസ് നിർമ്മിച്ചത്. അതിന് മുൻപ് ഇവിടെ സമുദ്ര സഞ്ചാരികൾക്ക് വഴികാട്ടിയായി ദീ‌പ സംവിധാനങ്ങൾ ഒന്നും ഇല്ലായിരുന്നു. പ്രദേശമുഴുവൻ അന്ധകാരം മാത്രമായിരിക്കും. അങ്ങനെയാണ് ഈ സ്ഥലത്തിന് അ‌ന്ധകാരനഴി എന്ന പേര് വന്ന. ആന്ധകാരം അഴി എന്നി വാക്കുകൾ ചേ‌ർന്നാണ് ഈ വാക്കുണ്ടായത്.

Photo Courtesy: Suresh G

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ യാത്ര ചെയ്താൽ മനക്കോടം ലൈറ്റ് ഹൗസിന് സമീപത്ത് എത്തിച്ചേരാം. ദേശീയ പാത 47 ലൂടെ സഞ്ചരിക്കുന്നവർക്ക് പട്ടണക്കാട് എത്തിച്ചേർന്നാൽ. ടൗണിൽ നിന്ന് 3 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ഈ വിളക്കുമാടം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Suresh G

ലൈറ്റ് ഹൗസിനേക്കുറിച്ച്

ലൈറ്റ് ഹൗസിനേക്കുറിച്ച്

ചതു‌രാകൃതിയിലുള്ള ഒരു ലൈറ്റ് ഹൗസ് ആണ് ഇവിടെ നിർമ്മിച്ചി‌രിക്കുന്നത്. 33.8 മീറ്റർ ഉയരമുള്ള ഈ ലൈറ്റ് ഹൗസ് 1979 ആഗസ്റ്റ് ഒന്നിനാണ് നിർമ്മിച്ചത്.
Photo Courtesy: Dr. Ajay Balachandran

ഷൂ‌ട്ടിംഗ് ലൊക്കേ‌ഷൻ

ഷൂ‌ട്ടിംഗ് ലൊക്കേ‌ഷൻ

നിരവധി മലയാളം സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണ് ഈ സ്ഥലം. തുറവൂർ, പട്ടണക്കാട്, എഴുപുന്ന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടെ എത്തിച്ചേരാം.
Photo Courtesy: Suresh G

കവാടം

കവാടം

അന്ധകാരനഴി ബീച്ചിലേക്കു‌‌ള്ള കവാടം. 2004 ഡിസംബർ 26-ന് ഉണ്ടായ സുനാമിയിൽ വ്യാപക നഷ്ടം ഉണ്ടായ ഇവിടെ സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തെക്കേപ്പാലം, ബീച്ച് ടൂറിസം പദ്ധതികൾ, ലേലഹാൾ എന്നിവ ആരംഭിച്ചിട്ടുള്ളത്.

Photo Courtesy: Suresh G

സഞ്ചാരികൾ

സഞ്ചാരികൾ

അന്ധകാ‌രനഴി ബീച്ചിലെ സഞ്ചാരികൾ. അന്ധകാരനഴി ബീച്ചിൽ എല്ലാ വർഷവും ബീച്ച് ഫെസ്റ്റ് നടത്തപ്പെടാറുണ്ട്.

Photo Courtesy: Suresh G

തീരം

തീരം

അന്ധകാര നഴി ബീച്ചിലെ മറ്റൊരു സ്ഥ‌ലത്ത് നിന്നുള്ള കാഴ്ച. കല്ലുകൊണ്ട് നിർമ്മിച്ച കടൽഭിത്തിയും സഞ്ചാരികൾക്ക് കടൽ കാണാനായി ഒരുക്കിയ ചെറിയ ഒരു കെട്ടിടവും കാണാം
Photo Courtesy: Drajay1976

Read more about: beaches, kerala, alappuzha