ലൊക്കേഷൻ
എറണാകുളം ജില്ലയിൽ എറണാകുളം നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയായാണ് അങ്കമാലി എന്ന കട്ട ലോക്കൽ നഗരം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Challiyan at ml.wikipedia
ദേശീയപാത
സംസ്ഥാന പാതയായ എം സി റോഡ് ആരംഭിക്കുന്നത് അങ്കമാലിയിൽ നിന്നാണ് ദേശീയപാത 544 കടന്ന് പോകുന്നതും ഈ നഗരം വഴിയാണ്.
Photo Courtesy: കാക്കര
സുറിയാനി ക്രിസ്ത്യാനികൾ
കേരളത്തിൽ സുറിയാനി ക്രിസ്ത്യാനികൾ തിങ്ങിപാർക്കുന്ന അങ്കമാലിയിൽ നിരവധി ക്രിസ്ത്യൻ ദേവാലയങ്ങൾ കാണാം. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറെ ചരിത്ര പ്രാധന്യമുള്ള സ്ഥലം കൂടിയാണ് അങ്കമാലി.
Photo Courtesy: Challiyan
അങ്കമാലി
മൈതാനം എന്ന് അർത്ഥം വരുന്ന മാലി എന്ന വാക്കിൽ നിന്നാണ് അങ്കമാലി എന്ന സ്ഥലപ്പേര് ഉണ്ടായതെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇവിടുത്തെ മൈതാനത്തിൽ അങ്കം നടന്നതിനാലാണ് അങ്കമാലി എന്ന പേരുണ്ടായത് എന്നാണ് ഒരു വാദം.
Photo Courtesy: Challiyan.
സെന്റ് മേരീസ് ചർച്ച്
എ ഡി 409ൽ നിർമ്മിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന മാർത്ത മറിയം കത്ത്രീഡ്രൽ ആണ് അങ്കമാലിയിലെ പ്രധാന ആകർഷണം. മലങ്കര സഭക്കാരുടെ ആരാധന കേന്ദ്രമാണ് ഈ പള്ളി.
Photo Courtesy: Ranjithsiji
മലയാറ്റൂർ
അങ്കമാലിക്ക് സമീപത്തുള്ള ഒരു ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ് മലയാറ്റൂർ. എ ഡി 52ൽ കൊടുങ്ങല്ലൂരിൽ കപ്പൽ ഇറങ്ങിയ ക്രിസ്തു ശിക്ഷ്യനായ തോമാ ശ്ലീഹ നിർമ്മിച്ചതാണ് ഇവിടുത്തെ പള്ളി.
Photo Courtesy: Dilshad Roshan
കോടനാട്
കേരളത്തിലെ തന്നെ പ്രശസ്തമായ ആന പരിശീലന കേന്ദ്രമായ കോടനാട് സ്ഥിതി ചെയ്യുന്നത് അങ്കമാലിയിൽ നിന്ന് 25 കി മീ അകലെയായാണ്
Photo Courtesy: Suresh Babunair
ഏഴാറ്റുമുഖം
എറണാകുളം ജില്ലയിൽ ചാലക്കുടിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 11 കിലോമീറ്ററും എറണാകുളത്ത് നിന്ന് 40 കിലോമീറ്ററും അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഏഴ് നദികൾ കൂടിച്ചേരുന്ന സ്ഥലമായതിനാലാണ് ഈ സ്ഥലത്തിന് ഏഴാറ്റുമുഖം എന്ന പേര് ലഭിച്ചത്.
Photo Courtesy: Ranjithsiji
സെന്റ് ജോർജ് ബസിലിക്ക
അങ്കമാലിയിലെ സെന്റ് ജോർജ് ബസിലിക്ക. സീറോ മലബാർ സഭയുടെ കീഴിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ranjithsiji
ഗിർവാസീസ്-പ്രൊത്താസിസ്
പതിനാറാം നൂറ്റാണ്ടിലാണ് ഇവിടെ ആദ്യത്തെ പള്ളി നിർമ്മിക്കപ്പെട്ടത്. അടുത്തിടെ പുതുക്കി പണിത പള്ളിയാണ് ചിത്രത്തിൽ.
Photo Courtesy: Challiyan at ml.wikipedia
മാർട്ടിൻ ഡെ പോറസ്
അങ്കമാലിയിലെ മറ്റൊരു പ്രധാനപ്പെട്ട പള്ളിയായ മാർട്ടിൻ ഡെ പോറസ് പള്ളി
Photo Courtesy: Challiyan at ml.wikipedia
കറുകുറ്റി
അങ്കമാലിക്ക് സമീപത്തുള്ള ഒരു സ്ഥലമാണ് കറുകുറ്റി. കറുകുറ്റി പള്ളിക്ക് മുന്നിലുള്ള ഒരു പ്രതിമ.
Photo Courtesy: Challiyan at ml.wikipedia
ബസ് സ്റ്റാൻഡ്
അങ്കമാലിയിലെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്. കേരളത്തിലെ തന്നെ മികച്ച ബസ് സ്റ്റാൻഡുകളിൽ ഒന്നാണ് ഈ ബസ് സ്റ്റാൻഡ്.
Photo Courtesy: RanjithSiji
ഡബിൾ ഡെക്കർ
അങ്കമാലിയിൽ നിന്ന് സർവീസ് നടത്തുന്ന ഒരു ഡബിൾ ഡെക്കർ ബസ്
Photo Courtesy: RanjithSiji
റെയിൽവേ സ്റ്റേഷൻ
അങ്കമാലിയിലെ റെയിൽവേ സ്റ്റേഷൻ കാഴ്ചകൾ. തൃശൂരിനും എറണാകുളത്തിനും ഇടയിലുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഇത്.
Photo Courtesy: RanjithSiji
ക്ഷേത്രം
അങ്കമാലിയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നായ കോതക്കുളങ്ങര ഭഗവതി ക്ഷേത്രം.
Photo Courtesy: RanjithSiji
മാർക്കറ്റ്
അങ്കമാലിയിലെ മുൻസിപാലിറ്റി മാർക്കറ്റ്
Photo Courtesy: Rameshng
പൊലീസ് സ്റ്റേഷൻ
അങ്കമാലി പൊലീസ് സ്റ്റേഷൻ
Photo Courtesy: RanjithSiji
റെസ്റ്റ് ഹൗസ്
അങ്കമാലിയിലെ പി ഡബ്ല്യൂഡി റെസ്റ്റ് ഹൗസ്
Photo Courtesy: Ranjithsiji
അങ്കമാലി ടൗൺ
അങ്കമാലി ടൗണിൽ നിന്ന് ഒരു കാഴ്ച
Photo Courtesy: Challiyan