Search
  • Follow NativePlanet
Share
» »രഹസ്യം രഹസ്യമായിത്തന്നെയിരിക്കട്ടെ!! പാറകളിലെ ഗുഹകളും ഭൂമിക്കടിയിലെ നദിയും... അന്തർഗംഗയുടെ നിഗൂഢതകൾ

രഹസ്യം രഹസ്യമായിത്തന്നെയിരിക്കട്ടെ!! പാറകളിലെ ഗുഹകളും ഭൂമിക്കടിയിലെ നദിയും... അന്തർഗംഗയുടെ നിഗൂഢതകൾ

. ഓഫ്ബീറ്റ് ട്രക്കിങ് ആണ് അന്തർഗംഗെയുടെ പ്രത്യേകതയെങ്കിലും ഏതുതരത്തിലുള്ള യാത്രക്കാരെയും ആകര്‍ഷിക്കുന്നതാണ് ഇവിടം...

ബെംഗളുരുവിന്‍റെ നഗരത്തിരക്കുകളിൽ നിന്നും പ്രകൃതിയുടെ രഹസ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ? പാറക്കെട്ടുകളും ഗുഹകളും പ്രകൃതിമനോഹര കാഴ്ചകളും വിദൂരദൃശ്യങ്ങളും ഒക്കെയായി സഞ്ചാരികളെ ആവേശംകൊള്ളിക്കുന്ന ഒരു ലക്ഷ്യസ്ഥാനം... ബാംഗ്ലൂരിൽ വാരാന്ത്യങ്ങളോ അവധി ദിനങ്ങളോ ഏറ്റവും മികച്ച രീതിയില്‍ എങ്ങനെ ചിലവഴിക്കണം എന്ന് ആലോചിക്കുന്നവർക്കുള്ള ഉത്തരമാണ് അന്തർഗംഗെ. ഒരു ദിവസം മുഴുവനും ട്രക്കിങും കാഴ്ചകളും ആയി സമയം ചിലവഴിക്കുവാൻ പറ്റിയ ഇവിടം കാലങ്ങളായി വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഓഫ്ബീറ്റ് ട്രക്കിങ് ആണ് അന്തർഗംഗെയുടെ പ്രത്യേകതയെങ്കിലും ഏതുതരത്തിലുള്ള യാത്രക്കാരെയും ആകര്‍ഷിക്കുന്നതാണ് ഇവിടം...

ബെംഗളുരുവിനടുത്ത്

ബെംഗളുരുവിനടുത്ത്

ബെംഗളുരുവിന്റെ ഏതുഭാഗത്തു വസിക്കുന്നവർക്കും എളുപ്പത്തിൽ പോകുവാൻ പറ്റിയ വാരാന്ത്യകവാടമാണ് അന്തർഗംഗെ. നഗരത്തിൽ നിന്നും വെറും 70 കിലോമീറ്റർ മാത്രം അകലെയായതിനാൽ നീണ്ട യാത്രകളോ യാത്രാ ചിലവോ ഇല്ലാതെ ഇവിടേക്ക് വരാം. മാത്രമല്ല, വാരാന്ത്യങ്ങളിൽ ഒരു ചെറിയ സാഹസിക യാത്ര ആഗ്രഹിക്കുന്നവർക്ക് ട്രക്കിങും റോക്ക് ക്ലൈംബിങ്ങുമെല്ലാം ഇവിടം വാഗ്ദാനം ചെയ്യുന്നുമുണ്ട്.

PC:solarisgirl

 300 പടികൾ കയറിപ്പോകാം ക്ഷീണമില്ലാതെ!

300 പടികൾ കയറിപ്പോകാം ക്ഷീണമില്ലാതെ!


ശതശൃംഗ പർവതനിരകളുടെ മുകളിലായി സ്ഥിതി ചെയ്യുന്ന അന്തർഗംഗെയിൽ എത്തണമെങ്കിൽ 300 പടികളാണ് മുകളിലേയ്ക്ക് കയറേണ്ടത്. സാധാരണഗതിയിൽ 300 പടികൾ കയറുന്നത് യാത്രയെ തുടക്കത്തിൽ തന്നെ ക്ഷീണത്തിലാക്കുമെങ്കിലും ഇവിടെ അങ്ങനെയല്ല. പാറകളിൽ ഇരുന്നും പ്രകൃതിയുടെ കാഴ്ചകൾ ആസ്വദിച്ചും കോലാർ നഗരത്തിന്‍ററെ വിദൂരകാഴ്ചകൾ കണ്ടും മെല്ലെ വിശ്രമിച്ച് സമയമെടുത്ത് മാത്രം മുകളിലേക്ക് കയറിയാൽ മതി. അതുകൊണ്ടുതന്നെ ഇത് ഒരിക്കലും ക്ഷീണിപ്പിക്കുന്ന ഒരു യാത്രയായേക്കില്ല .

PC:solarisgirl

കാശി വിശ്വേശ്വര ക്ഷേത്രം

കാശി വിശ്വേശ്വര ക്ഷേത്രം

അന്തർഗംഗെ ഒരു യാത്രാ ലക്ഷ്യസ്ഥാനം എന്നതിലുപരിയായി ഒരു തീർത്ഥാടന കേന്ദ്രവും കൂടിയാണ്. പടിക്കെട്ടുകൾ നേരെ കയറിച്ചെല്ലുന്നത് പ്രദേശവാസികൾക്കിടയിൽ പ്രസിദ്ധമായ കാശി വിശ്വേശ്വര ക്ഷേത്രത്തിലേക്കാണ്. ദക്ഷിണ കാശി എന്ന പേരിലാണ് ഈ ക്ഷേത്രം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമായിട്ടുള്ളത്. ശിലെ ആരാധിക്കുന്ന ക്ഷേത്രത്തിൽ മൂന്നു ശിവലിംഗങ്ങളാണ് കാണുവാൻ സാധിക്കുന്നത്. അതിൽ ഒരു വലിയ ശിവലിഗംവും മറ്റു രണ്ടു ചെറിയ ശിവലിംഗങ്ങളും ഉൾപ്പെടുന്നു. ഇവിടുത്തെ ക്ഷേത്രക്കുളത്തിലെ വെള്ളം രോഗശമനിയാണെന്നും വിശ്വസിക്കപ്പെടുന്നു. കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തീർത്ഥാടകർ ഇവിടെ എത്തിച്ചേരുന്നു.

PC:Vedamurthy J

കാഴ്ചകൾ കാണാം

കാഴ്ചകൾ കാണാം

ക്ഷേത്രത്തിൽ നിന്നും കുറച്ചു മുന്നോട്ടുമാറിയാൽ ആണ് ഈ യാത്രയുടെ രസമായ പ്രധാന കാഴ്ചകളും അനുഭവങ്ങളും അറിയുവാൻ സാധിക്കുക. അന്തർഗംഗെയുടെ കാഴ്ചകളിൽ പ്രധാനപ്പെട്ട ഗുഹകൾ ഇവിടെ നിന്നു കാണാം. ഇറങ്ങിച്ചെല്ലുവാൻ അല്പം ബുദ്ധിമുട്ടുള്ള ഇടുങ്ങിയ പാതയിലൂടെ ശ്രമകരമായി കടന്നുവേണം ഈ ഗുഹകളുടെ കാഴ്ച കാണുവാൻ. വിവിധ വലുപ്പത്തിലുള്ള ഗുഹകൾ ഇവിടെയുണ്ട്. ഇത് കൂടാതെ പാറക്കെട്ടുകൾ ആണ് കാഴ്ചകളിലെ മറ്റൊരു വിസ്മയം. വിവിധ രൂപങ്ങൾ കൊതിതിയ പാറക്കെട്ടുകൾ തീര്‍ച്ചയായും കണ്ടിരിക്കേണ്ടവയാണ്.

PC:Yogesh Pedamkar

ക്യാംപ് ചെയ്യാം!

ക്യാംപ് ചെയ്യാം!

രാത്രികാല ക്യാംപിങ്ങിന് ബാംഗ്ലൂരിൽ സഞ്ചാരികളുടെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നാണ് അന്തർഗംഹെ എന്ന കാര്യത്തില്‍ സംശയം വേണ്ട. വൈകുന്നേരത്തോടെ മലകയറി, രാത്രി ക്യാംപ് ചെയ്ത്, പുലർച്ചെ സൂര്യോദയം കണ്ട് താഴേയ്ക്കിറങ്ങുവാൻ കഴിയുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യാം. ഇവിടുത്തെ സൂര്യോദയം കാണുവാനായി മാത്രം പുലര്ച്ചെ മലകയറുന്നവരുമുണ്ട്. യാത്ര പ്ലാൻ ചെയ്യുന്നതിനു മുൻപ് അവിടെ ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്ന ഗൈഡുകളുമായി സംസാരിച്ച് ക്യാംപിങ് ലഭ്യമാണോ അല്ലയോ എന്നുള്ളത് ഉറപ്പുവരുത്തേണ്ടതാണ്. മലമുകളിൽ നല്ല തണുപ്പായിരിക്കും എന്നതിനാൽ അതിനുള്ള മുൻകരുതലുകളും എടുക്കേണ്ടതാണ്.

എവിടെയാണ് അന്തർഗംഗെ?

എവിടെയാണ് അന്തർഗംഗെ?

ഇവിടുത്തെ പർവ്വതങ്ങളുടെ നടുവിൽ നിന്നും വരുന്ന നീരുറവയാണ് അന്തർഗംഗെ എന്നറിയപ്പെടുന്നത്. ഭൂമിക്കടിയിൽ നിന്നും ഉത്ഭവിക്കുന്ന ഗംഗ അല്ലെങ്കിൽ ഉറവ എന്നാണ് ഇതിനർത്ഥം. ഈ നീരുറവ എവിടെ നിന്നു വരുന്നു എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്.

PC:Olena Medvedieva

അന്തർഗംഗ സന്ദർശിക്കാൻ ഏറ്റവും യോജിച്ച സമയം

അന്തർഗംഗ സന്ദർശിക്കാൻ ഏറ്റവും യോജിച്ച സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും ട്രക്കിങ് നടത്തുവാൻ പറ്റിയ സ്ഥലമാണ് അന്തർഗംഗെ. എങ്കിലും ക്ഷീണവും വെയിലും ഇല്ലാതെ യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടേക്ക് മഴ കഴിഞ്ഞുള്ള സമയം തിരഞ്ഞെടുക്കാം. ഒക്‌ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടെ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന സമയം. ചൂടില്ല എന്നതും കോടമഞ്ഞിന്റെ അകമ്പടിയിൽ കാഴ്ചകൾ കാണാം എന്നതുമാണ് ഈ സമയത്തിന്റെ പ്രത്യേകത. വേനലിൽ പൊതുവെ ചൂടു കൂടുതലായ ഇവിടെ യാത്രകൽ വേഗത്തിൽ ആളുകളെ ക്ഷീണത്തിലാക്കും!

PC:Rahul Dewan

അന്തർഗംഗെയിൽ എത്തുവാൻ

അന്തർഗംഗെയിൽ എത്തുവാൻ

ബാംഗ്ലൂരിൽ നിന്നും നേരിട്ട് ട്രെയിനിലോ ബസിലോ അന്തർഗംഗെയിലേക്ക് വരാം. കോലാർ ജില്ലയുടെ ഭാഗമായ ഇവിടം കോലാർ റെയിൽവേ സ്റ്റേഷനിൽ നിന്നും വെറും 4 കിലോമീറ്റർ മാത്രം അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും ഇവിടേക്ക് നേരിട്ടുള്ള ബസ് സർവീസുകളും ലഭ്യമാണ്.

ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!ഇതെന്താ സിനിമ സെറ്റോ... കര്‍ണ്ണാടകയിലെ ഈ ഇടങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിക്കും!!!

ഇതിലും മനോഹരമായ കാഴ്ച കാണുവാനില്ല, പോകാം ഈ ബീച്ചുകളിലേക്ക്... ഇതൊക്കെയല്ലേ കാണേണ്ടത്!!ഇതിലും മനോഹരമായ കാഴ്ച കാണുവാനില്ല, പോകാം ഈ ബീച്ചുകളിലേക്ക്... ഇതൊക്കെയല്ലേ കാണേണ്ടത്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X