» »നിശബ്ദ താഴ്‌വരയായ 'അരാകി'ന്റെ അഴകിലേക്ക് ഒരു യാത്ര

നിശബ്ദ താഴ്‌വരയായ 'അരാകി'ന്റെ അഴകിലേക്ക് ഒരു യാത്ര

By: Elizabath Joseph

സഞ്ചാരികളെ അതിന്റെ പ്രകൃതി ഭംഗികൊണ്ടും കാലാവസ്ഥകൊണ്ടും ഏറെ ആകര്‍ഷിക്കുന്ന ആഴമേറിയ കുന്നിന്‍ ചരിവാണ് അരാകു വാലിയെന്ന അരാകു താഴ്‌വാരം.

താഴ്‌വരയെ ചുറ്റിനില്ക്കുന്ന സമൃദ്ധമായ വനഭംഗിയും വെള്ളച്ചാട്ടങ്ങളുടെ താളവും കൊണ്ട് സഞ്ചാരികള്‍ക്ക് ഇവിടം പ്രിയപ്പെട്ട സ്ഥലമാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനു സമീപം സ്ഥിതിചെയ്യുന്ന അരാകു വാലിക്ക് നിശബ്ദതയുടെ താഴ്‌വാരമെന്നും വിശേഷണമുണ്ട്.

നിശബ്ദ താഴ്‌വരയായ 'അരാകി'ന്റെ അഴകിലേക്ക് ഒരു യാത്ര

Image Courtesy  
pc: Jagannathsrs

വിശാഖപട്ടണത്തുനിന്നും 115 കിലോമീറ്റര്‍ അകലെയാണ് അരാകുവാലി സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 600 മുതല്‍ 900 മീറ്റര്‍ വരെ ഉയരത്തിലുള്ള അരാകുവിന് ശാന്തസുന്ദരം എന്ന പ്രയോഗം ഏറെ ഇണങ്ങും

ഒറീസ്സയോടു ചേര്‍ന്ന് തീര്‍ത്തും ഗ്രാമീണത നിറഞ്ഞൊരു അനുഭവമായിരിക്കും അരാകുവാലിയില്‍ ചിലവഴിക്കുന്ന ദിവസങ്ങള്‍ നല്കുക എന്നതില്‍ തര്‍ക്കമില്ല.

നിശബ്ദ താഴ്‌വരയായ 'അരാകി'ന്റെ അഴകിലേക്ക് ഒരു യാത്ര

Image Courtesy

pc: Sunny8143536003

ചുരങ്ങള്‍ നിറഞ്ഞ റോഡിനിരുവശമുള്ള നിബിഢവനങ്ങള്‍ സാഹസിക സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ട്രക്കിങ് നടത്താന്‍ ഏറെ അനുയോജ്യമാണ് കാടും ചുരങ്ങള്‍ നിറഞ്ഞ റോഡും. അരാക്കിലേക്കുള്ള വഴിയില്‍ നാല്പത്തഞ്ചോളം ടണലുകളും പാലങ്ങളും ഉണ്ട്.

 

നിശബ്ദ താഴ്‌വരയായ 'അരാകി'ന്റെ അഴകിലേക്ക് ഒരു യാത്ര

Image Courtesy

pc: Veluru.nagarjuna

എന്നാല്‍ അരാക്കിലെത്തിയാല്‍ തികച്ചും വ്യത്യസ്തമാണ് ഭൂപ്രകൃതി. ഗ്രാമീണ ഇന്ത്യയെന്നു കേള്‍ക്കുമ്പോള്‍ എന്താണോ മനസ്സിലെത്തുന്നത് അതിന്റെ തനിപ്പകര്‍പ്പാണ് അരാകു.

ബഹളങ്ങളില്ലാത്ത, നെല്ലും റാഗിയുമൊക്കെ കൃഷി ചെയ്യുന്ന സാധാരണക്കാരുടെ ഒരു സ്ഥലം. വലിസെ എന്ന എണ്ണക്കുരുവിന്റെ മഞ്ഞപ്പൂക്കള്‍ നിറഞ്ഞ പാടങ്ങള്‍ അവിടുത്തെ ഒരു മനോഹരമായ കാഴ്ചയാണ്. ബഹളങ്ങളില്‍ നിന്നൊഴിഞ്ഞുമാറിയൊരു അവധിക്കാലം ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് അരാകു.

 

നിശബ്ദ താഴ്‌വരയായ 'അരാകി'ന്റെ അഴകിലേക്ക് ഒരു യാത്ര

Image Courtesy

pc: Ashokdonthireddy

കാപ്പിയുടെ ആരാധകര്‍ക്കായി അരാക്കിലേക്കുള്ള വഴിയില്‍ ഒരു കാപ്പി മ്യൂസിയമുണ്ട്. അനന്തഗിരി എന്ന ഈ സ്ഥലത്തിറങ്ങിയാല്‍ വിവിധതരം കാപ്പികള്‍ രുചിക്കാന്‍ സാധിക്കും.

നിശബ്ദ താഴ്‌വരയായ 'അരാകി'ന്റെ അഴകിലേക്ക് ഒരു യാത്ര

Image Courtesy

pc: Ashokdonthireddy

വിശാഖപട്ടണത്തുനിന്നും അരമണിക്കൂര്‍ ഇടവിട്ട് അരാക്കിലേക്ക് ബസ് സൗകര്യമുണ്ട്. കൂടാതെ അരാക്കിലും താഴ്‌വരയിലുമായി രണ്ടു റെയില്‍വേ സ്റ്റേഷനുകളുണ്ട്. കോതവലസ, കിരണ്ടൂല്‍ എന്നവയാണവ. വിശാഖപട്ടണത്തുനിന്ന് നാലര മണിക്കൂറാണ് വാലിയിലേക്കുള്ള യാത്രാസമയം.

Please Wait while comments are loading...