» »മുപ്പത്തിമുക്കോടി ദേവതകളും യക്ഷകിന്നര ഗന്ധര്‍വ്വന്‍മാരുമെത്തുന്ന പൂരം!!

മുപ്പത്തിമുക്കോടി ദേവതകളും യക്ഷകിന്നര ഗന്ധര്‍വ്വന്‍മാരുമെത്തുന്ന പൂരം!!

Written By: Elizabath Joseph

തൃശൂര്‍ പൂരത്തിന്റെ കഥ മാത്രം കേട്ടിട്ടുള്ള ഇന്നത്തെ തലമുറയ്ക്ക് ഏറെക്കുറെ അന്യമാണ് 108 ക്ഷേത്രങ്ങളില്‍ നിന്നുള്ള പൂരങ്ങള്‍ പങ്കെടുത്തിരുന്ന ആറാട്ടുപുഴ പൂരത്തിന്റെ ചരിത്രം. ഒരുകാലത്ത് കേരളത്തിലെ ഏറ്റവും വലിയ പൂരമായിരുന്ന ആറാട്ടുപുഴ പൂരത്തിന് രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരുകാലത്ത് തീര്‍ത്തും ആ പൂരം നിന്നു പോയെങ്കിലും ആയിരത്തി നാനൂറ് വര്‍ഷങ്ങളായി വീണ്ടും തുടര്‍ച്ചയായി നടന്നുവരുന്ന ഈ പൂരത്തിന്റെ വിശേഷങ്ങള്‍...

ആറാട്ടുപുഴ ക്ഷേത്രം

ആറാട്ടുപുഴ ക്ഷേത്രം

തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍ സ്ഥിതി ചെയ്യുന്ന ശാസ്താ ക്ഷേത്രത്തിലാണ് ആറാട്ടുപുഴ പൂരം നടക്കുക. തുടക്കകാലത്ത് ദ്രാവിഡ ക്ഷേത്രമായിരുന്ന ഇവിടം പിന്നീട് ബുദ്ധക്ഷേത്രമാവുകയും അതിനുശേഷം ഇന്നു കാണുന്ന ശാസ്താ ക്ഷേത്രമാവുകയും ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എല്ലാ ദേവതകളുടെയും സാന്നിധ്യം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് പ്രധാന പ്രതിഷ്ഠയൊഴികെ മറ്റു പ്രതിഷ്ഠകള്‍ ഒന്നും ഇല്ല എന്നുള്ളത്.

PC:Aruna

ആറാട്ടുപുഴ പൂരം

ആറാട്ടുപുഴ പൂരം

ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണ ഉണ്ടെങ്കില്‍ നൂറ് തൃശൂര്‍ പൂരം നടത്താം... ഒരു കാലത്ത് ഏറെ പ്രശസ്തമായിരുന്ന ഒരു ചൊല്ലാണിത്. അത്രത്തോളം പ്രശസ്തവും ഗംഭീരവുമായിരുന്നു ഒരു കാലത്ത് ആറാട്ടുപുഴ പൂരം. 108 ക്ഷേത്രങ്ങളില്‍ നിന്നുള്ള പൂരങ്ങള്‍ ഒരുമിച്ചു പങ്കെടുത്തിരുന്ന ഒരു സമയം ആരാട്ടുപൂഴ പൂരത്തിനുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ പൂരമായിരുന്നു ഇത്. ദേവമേള എന്നും ആറാട്ടുപുഴ പൂരം അറിയപ്പെടുന്നു


PC: Aruna

നേരത്തെ അടക്കുന്ന വടക്കുംനാഥ ക്ഷേത്രം

നേരത്തെ അടക്കുന്ന വടക്കുംനാഥ ക്ഷേത്രം

ആറാട്ടുപുഴ പൂരം നടക്കുന്ന സമയത്ത് സമീപ ക്ഷേത്രങ്ങളുടെ നട നേരത്തെ അടക്കുമായിരുന്നു. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, കൂടാതെ സമീപത്തുള്ള മറ്റു ക്ഷേത്രങ്ങളും ശുചീന്ദ്രം ക്ഷേത്രം വരെ അന്ന് നട നേരത്തെ അടക്കുമായിരുന്നു.

PC:Rameshng

108 ക്ഷേത്രങ്ങളിലെ പൂരങ്ങള്‍ പങ്കെടുത്തിരുന്ന പൂരം

108 ക്ഷേത്രങ്ങളിലെ പൂരങ്ങള്‍ പങ്കെടുത്തിരുന്ന പൂരം

ആദ്യകാലങ്ങളില്‍ 108 ക്ഷേത്രത്തില്‍ നിന്നുള്ള പൂരങ്ങളായിരുന്നു ആറാട്ടുപുഴ പൂരത്തിന് എത്തിയിരുന്നത്. കൂടാതെ, കേരളത്തിലെ 56 നാട്ടുരാജാക്കന്‍മാരും ഈ പൂരത്തില്‍ തങ്ങളുടെ സാന്നിധ്യം അരിയിച്ചിരുന്നതായി ചരിത്രം പറയുന്നു. അക്കാലത്ത് 108 ദേവീ ദേവന്‍മാരുടെ സംഗമഭൂമിയായിരുന്നു ഇവിടം. കൂടാതെ മൂപ്പത്തിമുക്കോടി ദേവതകള്‍ക്കു പുറമേ യക്ഷി കിന്നര ഗന്ധര്‍വ്വന്‍മാരും ഒക്കെ ഈ പൂരത്തില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തുമത്രെ. മറ്റൊരു വിശ്വാസം അനുസരിച്ച് തൃപ്രയാറപ്പന്‍ തന്റെ ഗുരുനാഥനെ കാണാന്‍ വരുന്നതാണ് ആറാട്ടുപുഴ പൂരം എന്നാണ്.

PC:Sivavkm

 പെരുവനം പൂരത്തിനെത്തുന്ന ദേവന്‍മാരുടെ എഴുന്നള്ളത്ത്

പെരുവനം പൂരത്തിനെത്തുന്ന ദേവന്‍മാരുടെ എഴുന്നള്ളത്ത്

പെരുവനം മഹാദേവ ക്ഷേത്രത്തിലെ പെരുവനം പൂരത്തിനെത്തുന്ന ദേവീദേവന്‍മാരാണ് ആറാട്ടുപുഴ പൂരത്തിനുമെത്തുന്നതെന്നാണ് വിശ്വാസം. ഭഗവാനെ കണ്ടു മടങ്ങുവാന്‍ പെരുവനം ഗ്രാമ്തതിലെ ദേവീദേവന്‍മാര്‍ എത്തുന്ന ചടങ്ങാണ് പെരുവനം പൂരം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്ന് 23 ക്ഷേത്രങ്ങളാണ് ഈ പൂരത്തില്‍ പങ്കെടുക്കുന്നത്.

PC:Aruna

തുടക്കം കൊടിയേറ്റത്തോടെ

തുടക്കം കൊടിയേറ്റത്തോടെ

ആറാട്ടുപുഴ പൂരത്തിന് തുടക്കം കുറിക്കുന്ന ആഘോഷമായ കൊടിയേറ്റത്തോടെയാണ്. മീനമാസത്തിലെ മകീര്യം നാളിലാണ് കൊടിയേറ്റം നടക്കുന്നത്. ആലിലയും മാവിലയും ചാര്‍ത്തിയാണ് കൊടിമരം ഉയര്‍ത്തുന്നത്. കൊടിയേറ്റം ആരംഭിച്ചാല്‍ ക്ഷേത്രത്തില്‍ എല്ലാ ദിവസവും ശ്രീഭൂതബലി, കേളി, കൊമ്പുപറ്റ്,കുഴല്‍പറ്റ് എന്നിവ ഉണ്ടാകും.

PC:Aruna

പൂരതലേന്നത്തെ തറയ്ക്കല്‍ പൂരം

പൂരതലേന്നത്തെ തറയ്ക്കല്‍ പൂരം

ആറാട്ടുപുഴ പൂരത്തിന്റെ തലേന്നാള്‍ നടക്കുന്ന പൂരമാണ് തറയ്ക്കല്‍ പൂരം എന്നറിയപ്പെടുന്നത്. ഒന്‍പത് ആനകളുടെ അകമ്പടിയോടെ ശാസ്താവ് അന്നേ ദിവസമാണ് പുറത്തേക്കെഴുന്നള്ളുന്നത്.

PC:Aruna

ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ്

ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ്

ആറാട്ടുപുഴ പൂരത്തിന്റെ ദിവസം അസ്തമയത്തിനു മുന്‍പായി പങ്കെടുക്കുന്ന 23 ക്ഷേത്രങ്ങളിലെയും പൂരങ്ങള്‍ ക്ഷേത്രത്തിനു സമീപം അണിനിരക്കുമത്രെ.
ഇതിലെ ആറാട്ടുപുഴ, എടക്കുന്നി, അന്തിക്കാട്, ചൂരക്കോട്, കല്ലേലി, മേടംകുളം, തൈക്കാട്ടുശ്ശേരി, അച്ചുകുന്നു, ചിറ്റിച്ചാത്തക്കുടം, നാങ്കുളം, നെട്ടീശ്ശേരി, കോടന്നൂര്‍, മാട്ടില്‍ എന്നീ 13 ദേവകള്‍ക്ക് ഇറക്കവും മറ്റുള്ള 7 ദേവകള്‍ക്ക് കയറ്റവുമാണ്. ഇതില്‍ മുഖ്യാതിഥി തൃപ്രയാര്‍ ദേവനും ആതിഥേയന്‍ ആറാട്ടുപുഴ ശാസ്താവുമാണ്.

PC: Aruna

അര്‍ധരാത്രിയിലെ കൂട്ടിയെഴുന്നള്ളിപ്പ്

അര്‍ധരാത്രിയിലെ കൂട്ടിയെഴുന്നള്ളിപ്പ്

പൂരത്തിലെ മുഖ്യാതിഥിയായ തൃപ്രയാര്‍ തേവര്‍ എത്തിക്കഴിഞ്ഞാല്‍ അടുത്ത പടി എന്നത് കൂട്ടിയെഴുന്നള്ളിപ്പാണ്. തേരെ നടുവില്‍ നിര്‍ത്തി ഇരുവശങ്ങളിലായി ആനപ്പുറത്തുള്ള 23 ദേവതകളെയും ഊരകത്തമ്മെയും ചേര്‍പ്പില്‍ ഭഗവതിയെയും നിര്‍ത്തുന്നു. ഇതിനെ തൊഴുത് പ്രദക്ഷിണം വയ്ക്കുവാന്‍ പതിനായിരക്കണക്കിന് ഭക്തര്‍ എത്തിയിട്ടുണ്ടാവും. പിറ്റേദിവസം സൂര്യന്‍ ഉദിക്കുന്നതു വരെയാണ് ഈ ചടങ്ങ് തുടരുന്നത്.

PC:Aruna

ഉത്രം നാളിലെ ആറാട്ട്

ഉത്രം നാളിലെ ആറാട്ട്

കരുവന്നൂര്‍ പുഴയിലെ മന്ദാരക്കടവില്‍ വെച്ചാണ് ഉത്രം നാളിലെ ആറാട്ട് നടക്കുന്നത്. ആറാട്ടുപുഴയില്‍ പൂരം നടക്കുന്ന ദിവസം ഇവിടെ കടവില്‍ ഗംഗാ ദേവിയുടെ സാന്നിധ്യം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
കാശി വിശ്വനാഥനും ഗംഗയും മുപ്പത്തിമുക്കോടി ദേവകളും ഈ ആറാട്ടില്‍ പങ്കെടുക്കുന്നു എന്നാണ് വിശ്വാസം
ഇതിനുശേഷം നടക്കുന്ന ചടങ്ങാണ് ആറാട്ടിനെത്തിയ ദേവീദേവന്‍മാരെ യാത്രയാക്കുന്ന ചടങ്ങ്.
പിറ്റേക്കൊല്ലത്തെ പൂരം നാള്‍ പ്രഖ്യാപിക്കുന്ന ചടങ്ങിനുശേഷം എല്ലാവരും അടുത്ത കൊല്ലം കാണാം എന്ന് ഉപചാരമര്‍പ്പിച്ച് മടങ്ങിപ്പോകുന്നു. അതിഥി പടിഞ്ഞാട്ടും ആതിഥേയന്‍ കിഴക്കോട്ടും നടന്നു നീങ്ങുന്നു.

PC: Aruna

ഗ്രാമത്തിന്‍രെ രക്ഷയ്ക്കായി ഗ്രാമബലി

ഗ്രാമത്തിന്‍രെ രക്ഷയ്ക്കായി ഗ്രാമബലി

യാത്രയയപ്പിനു ശേഷം നടക്കുന്ന പ്രധാന ചടങ്ങുകളാണ് ഗ്രാമബലിയും കൊടിക്കുത്തും. ഗ്രാമത്തിന്‍രെ രക്ഷയ്ക്കായാണ് ഗ്രാമബലി നടത്തുന്നത്. പിന്നീട് ശാസ്താവ് ശ്രീകോവിലിലേക്ക് എഴുന്നള്ളി കഴിഞ്ഞാല്‍ കൊടിമരം ഇളക്കിമാറ്റുകയും എല്ലാ ക്ഷേത്രങ്ങളിലും കൊടി കുത്തുകയും ചെയ്യുന്നു. ഇതോടൂകൂടി പൂരത്തിനു അവസാനമാകും.

PC:Sivavkm

ഈ വര്‍ഷത്തെ പൂരം

ഈ വര്‍ഷത്തെ പൂരം

2018 ലെ പൂരം മാര്‍ച്ച് മാസം 29 നാണ് നടക്കുക

PC:Sivavkm

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തൃശൂരില്‍ നിന്നും ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിലേക്ക് 14 കിലോമീറ്റര്‍ ദൂരമാണുള്ളത്

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...