Search
  • Follow NativePlanet
Share
» »അ‌രിമ്പ്ര മല മലപ്പുറംകാരുടെ ഹിൽസ്റ്റേഷൻ

അ‌രിമ്പ്ര മല മലപ്പുറംകാരുടെ ഹിൽസ്റ്റേഷൻ

മലപ്പുറത്തിന് സമീപത്തായി ഊ‌ട്ടി പോലെ സു‌ന്ദരമായ ഒരു സ്ഥ‌ലമുണ്ട്. സമുദ്ര‌നിരപ്പിൽ നിന്ന് 1050 അടി ഉയ‌‌രത്തിൽ സ്ഥിതി ചെയ്യുന്ന അ‌രിമ്പ്ര മലയാണ് ഈ സ്ഥലം

By Anupama Rajeev

മലപ്പുറത്തിന് സമീപത്തായി ഊ‌ട്ടി പോലെ സു‌ന്ദരമായ ഒരു സ്ഥ‌ലമുണ്ട്. സമുദ്ര‌നിരപ്പിൽ നിന്ന് 1050 അടി ഉയ‌‌രത്തിൽ സ്ഥിതി ചെയ്യുന്ന അ‌രിമ്പ്ര മലയാണ് ഈ സ്ഥലം. മലപ്പുറത്തുള്ളവർ മിനി ഊ‌ട്ടി എന്ന് വിളിക്കു‌ന്ന ഈ ഹിൽ‌സ്റ്റേഷനിലേക്ക് നിരവധി സഞ്ചാരികൾ എത്തിച്ചേരാറുണ്ട്.

എത്തിച്ചേരാൻ

കോഴിക്കോട് നിന്ന് യാത്ര ചെയ്യുന്നവർക്ക് കൊണ്ടോട്ടി ടൗണിന് സ‌മീ‌പത്തുള്ള കോളനി റോഡിലൂടെ ഇവിടെ എത്തിച്ചേരാം. മലപ്പുറം - കോഴിക്കോട് റോ‌ഡിൽ സ്ഥിതി ചെയ്യുന്ന പൂക്കോട്ടൂരിനടുത്തുള്ള അരവൻകര‌യിൽ നിന്ന് 4 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

അരിമ്പ്രമല

അരിമ്പ്രമല

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ആണ് അ‌രിമ്പ്രമല സ്ഥിതി ചെയ്യുന്നത്. മൊറയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് മുസ്ലീയരങ്ങാടിയിൽ നിന്നും എത്തിച്ചേരാം

Photo Courtesy: Prof tpms

വിദൂര കാഴ്ച

വിദൂര കാഴ്ച

സുന്ദരമായ പ്രകൃതി ദൃശ്യങ്ങളാണ് അരിമ്പ്രമലയിലേക്ക് സഞ്ചാരികളെ ആകർഷിപ്പിക്കുന്ന‌ത്. പ്രകൃതി കാഴ്ചകൾ കാണാൻ നിരവധി വ്യൂപോയിന്റുകളും ഇവിടെ കാണാം. ഹൈക്കിംഗിൽ താൽപ്പര്യമുള്ളവർക്ക് ചില സ്ഥലങ്ങൾ ഇ‌വിടെയുണ്ട്.

Photo Courtesy: Dhruvaraj S from India

വഴി തിരിവ്

വഴി തിരിവ്

തി‌രുവോ‌ണമല, പൂള്ളാപ്പിസ്, മുച്ചിക്കുണ്ട്, ചെരുപ്പടിമല, കുന്നും‌പുറം, കക്കാട് എന്നീ സ്ഥലങ്ങൾ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളാണ്. ഇവിടുത്തെ വ്യൂപോയിന്റിൽ നിന്നാൽ കരിപ്പൂർ വിമാനത്താവ‌ളത്തിന്റെ റൺവേ കാണാം.

Photo Courtesy: Prof tpms

റോഡുകൾ

റോഡുകൾ

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ, മു‌സ്‌ലീയാരങ്ങാടി, കൊട്ടൂക്കാര, കൊണ്ടോട്ടിക്ക് സമീപത്തുള്ള തട്ടാശ്ശേ‌രി എന്നിവിടങ്ങളിൽ നിന്നൊക്കെ അ‌രിമ്പ്രമലയിലേക്ക് എത്തി‌ച്ചേരാം

Photo Courtesy: Prof tpms

ജൈന ക്ഷേത്രം

ജൈന ക്ഷേത്രം

പ്രാചീനമായ ഒരു ജൈന ക്ഷേത്രം അരിമ്പ്രയിലുണ്ട്. ഇപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ മാത്രമേ സഞ്ചാരികൾക്ക് കാണാൻ കഴിയുകയു‌‌ള്ളു.
Photo Courtesy: Moidu.babu

കാളപൂട്ട്

കാളപൂട്ട്

കാളപൂട്ട് എന്ന് അറിയപ്പെടുന്ന കാളയോട്ട മത്സ‌രത്തിനും പേരു‌കേട്ട സ്ഥലമാണ് അ‌രിമ്പ്ര.
Photo Courtesy: Moidu.babu

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X