Search
  • Follow NativePlanet
Share
» »അരുണാചലിലേക്ക് കടക്കാൻ ഇനിയെളുപ്പം; ഇ-ഐഎൽപി പോർട്ടലുമായി സംസ്ഥാനം, അനുമതി ഇനി ഓണ്‍ലൈനിൽ

അരുണാചലിലേക്ക് കടക്കാൻ ഇനിയെളുപ്പം; ഇ-ഐഎൽപി പോർട്ടലുമായി സംസ്ഥാനം, അനുമതി ഇനി ഓണ്‍ലൈനിൽ

ഐഎൽപി എന്താണെന്നും ഇ-ഐഎൽപി പോർട്ടൽ എങ്ങനെയാണ് യാത്രകളെ സുഗമമാക്കുന്നതെന്നും വിശദമായി വായിക്കാം

അരുണാചൽ പ്രദേശിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം കൂടുതൽ എളുപ്പമാക്കുവാൻ ഇ-ഐഎല്‍പി (ഇ-ഇന്നർലൈൻ പെർമിറ്റ്) സൗകര്യം ഒരുക്കി സർക്കാർ. അതിനായി ഒരു പ്രത്യേക പോർട്ടലും സർക്കാര് സജ്ജീകരിച്ചിട്ടുണ്ട്. വേഗമേറിയതും സൗകര്യപ്രദവും സുഗമവുമായ പ്രവേശനം സഞ്ചാരികൾക്ക് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലാണിത്. ഐഎൽപി എന്താണെന്നും ഇ-ഐഎൽപി പോർട്ടൽ എങ്ങനെയാണ് യാത്രകളെ സുഗമമാക്കുന്നതെന്നും വിശദമായി വായിക്കാം

എന്താണ് ഇന്നർലൈൻ പെർമിറ്റ്

എന്താണ് ഇന്നർലൈൻ പെർമിറ്റ്

ഇന്ത്യയിലെ സംരക്ഷിത ഇടങ്ങള്‍ സന്ദർശിക്കുവാനുള്ള സർക്കാർ നല്കുന്ന പ്രത്യേക അനുമതിയാണ് ഇന്നർലൈൻ പെർമിറ്റ്. രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങൾ സന്ദർശിക്കുവാൻ ഈ പെർമിറ്റ് നേടിയിരിക്കുക അത്യാവശ്യമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുവാനായി എത്തുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ജോലി താനസം ആവശ്യങ്ങൾക്കായി വരുന്നവർക്കുമെല്ലാം ഈ അനുമതി വേണം. അരുണാചല്‍പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനാണ് ഇത് വേണ്ടത്.

PC: Mayur More/Unsplash

 അരുണാചൽ പ്രദേശും ഐഎൽപിയും

അരുണാചൽ പ്രദേശും ഐഎൽപിയും

1873-ലെ ബംഗാൾ ഈസ്റ്റേൺ ഫ്രോണ്ടിയർ റെഗുലേഷൻ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ഇന്നർ പെർമിറ്റ് വ്യവസ്ഥയ്ക്ക് കീഴിലാണ് അരുണാചൽ വരുന്നത്. അതിനാൽ ഇവിടേക്ക് വരുന്നവർക്ക് ഈ പെർമിറ്റ് വേണം. നിലവിൽ അരുണാൽ പ്രദേശ് ഐടി വകുപ്പ് വികസിപ്പിച്ചെടുത്ത ഈ ഇ-ഐഎൽപി പോർട്ടൽ വഴി വിനോദസഞ്ചാരികൾക്ക് മാത്രമേ ഐഎൽപി പെർമിറ്റ് ലഭിക്കുകയുള്ളൂ. ഇഐഎൽപിക്ക് പ്രത്യേക കാത്തിരിപ്പ് കാലയളവ് ഉണ്ടാകില്ല എന്നതിനാൽ മറ്റു തടസ്സങ്ങളില്ലാതെ യാത്ര പൂർത്തിയാക്കാം. മാത്രമല്ല, വളരെ എളുപ്പത്തിൽ ഇത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യുകയും ചെയ്യാം.

PC:Sohan Rayguru/ Unsplash

പുതിയ eLIP

പുതിയ eLIP

മൊബൈൽ ഒടിപി അധിഷ്‌ഠിത സെൽഫ് വെരിഫിക്കേഷനും ക്യുആർ കോഡ് വഴി ഇഷ്യൂ ചെയ്ത ഐഎൽപിയും ഉള്ള ഐഡി കാർഡ് അധിഷ്‌ഠിത രജിസ്‌ട്രേഷനുകൾ ആണ് പുതിയ e LIP വഴി ലഭ്യമാക്കിയിരിക്കുന്നത്. ഇത് പ്രത്യേകം രൂപകൽപ്പന ചെയ്‌ത മൊബൈൽ അധിഷ്‌ഠിത ആപ്ലിക്കേഷൻ ഉപയോഗിച്ച് ചെക്ക് ഗേറ്റുകളിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ സാധിക്കും. ഇത് വേഗത്തിലുള്ള സഞ്ചാരം സുഗമമാക്കുകയും ചെയ്യും. ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ പുതിയ eLIP സൗകര്യം ഇപ്പോൾ ലഭ്യമായിട്ടുള്ളൂ.

PC: Arindam Saha/Unsplash

e-ILP അപേക്ഷിക്കുവാൻ ആവശ്യമായ രേഖകൾ

e-ILP അപേക്ഷിക്കുവാൻ ആവശ്യമായ രേഖകൾ

e-ILP പോർട്ടൽ വഴി ഇന്നർലൈൻ പെർമിറ്റിന് അപേക്ഷിക്കുവാൻ നിശ്ചിത രേഖകൾ അപ്ലോഡ് ചെയ്യണം.

സിംഗിൾ പെർമിറ്റിന്

പാൻ കാർഡ് അല്ലെങ്കിൽഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ പാസ്പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡിയോഒപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും വേണം.

ഗ്രൂപ്പ് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ

പ്രൈമറി ആപ്ലിക്കന്‍റ് പാൻ കാർഡ് അല്ലെങ്കിൽഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ പാസ്പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി ഒപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പം ഗ്രൂപ്പിലെ അംഗങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും വേണം.

ഓൺലൈൻ ആപ്ലിക്കേഷൻ ഫീസ് ഒരാൾക്ക് 100 രൂപയാണ്. ഇൻസ്റ്റന്‍റ് ഇ-ഐഎല്‍പി (Instant eILP)യ്ക്ക് 400 രൂപയാണ് അപേക്ഷാ ഫീസ്.

PC:Arindam SahaUnsplash

e-ILP അപേക്ഷിക്കുമ്പോൾ നല്കേണ്ട ഫോട്ടോ- പ്രത്യേകതകൾ

e-ILP അപേക്ഷിക്കുമ്പോൾ നല്കേണ്ട ഫോട്ടോ- പ്രത്യേകതകൾ

കളർ ഫോട്ടോ മാത്രമേ അപേക്ഷ നല്കുമ്പോൾ സമർപ്പിക്കാവൂ. ഫോട്ടോയുടെ പശ്ചാത്തല നിറം ഇളം നിറത്തിലായിരിക്കണം. ഫോട്ടോയ്ക്ക് ബോര്‍ഡർ ഇല്ലാതിരിക്കുകയും ഷാർപ്പ് ഫോക്കസിൽ ആയിരിക്കുകയും വേണം. നിങ്ങൾ നേരിട്ട് ക്യാമറയിലേക്ക് നോക്കുന്നതായി ഫോട്ടോ കാണിക്കണം. ഫോട്ടോയുടെ സൈസ് ഇത് 35mm X 45mm ആയിരിക്കണം. 15kb മുതൽ 50kb വരെ റെസല്യൂഷനിൽ .jpg അല്ലെങ്കിൽ .png ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോ അടുത്തിടെ എടുത്തതായിരിക്കണം.
ശിരോവസ്ത്രമില്ലാതെയാണ് മതപരവും പരമ്പരാഗതവുമായ കാരണങ്ങളാൽ അപേക്ഷകൻ ശിരോവസ്ത്രം ധരിക്കുകയാണെങ്കിൽ, ശിരോവസ്ത്രം ഉപയോഗിച്ച് ഫോട്ടോ എടുക്കാം (ഓരോ കേസിന്റെ അടിസ്ഥാനത്തിൽ പരിഗണിച്ച ശേഷം )എന്നാണ് പോർട്ടലിൽ വ്യക്തമാക്കിയിരിക്കുന്നത്.

അവസാനിക്കാത്ത കാഴ്ചകളുമായി അരുണാചല്‍, രഹസ്യങ്ങളിലേക്കൊരു യാത്രഅവസാനിക്കാത്ത കാഴ്ചകളുമായി അരുണാചല്‍, രഹസ്യങ്ങളിലേക്കൊരു യാത്ര

അപ്ലോഡ് ചെയ്യുന്നതും പണമടയ്ക്കുന്നതും

അപ്ലോഡ് ചെയ്യുന്നതും പണമടയ്ക്കുന്നതും

https://arunachalilp.com/onlineApp.do എന്ന വെബ് സൈറ്റിൽ നിങ്ങൾക്ക് വിവരങ്ങളെല്ലാം പൂരിപ്പിച്ച് തിരിച്ചറിയൽ രേഖയും ഫോട്ടോയും അപ്ലോഡ് ചെയ്യാം. അപ്ലോഡ് ചെയ്തു കഴിയുമ്പോൾ തുടർന്നുള്ള കാര്യങ്ങള്ഡ ഇതുമായി ബന്ധപ്പെട്ട അധികൃതർ കൈകാര്യം ചെയ്യും. സൈറ്റിലെ ചെക്ക് സ്റ്റാറ്റസിൽ നിങ്ങൾക്ക് വിവരങ്ങൾ കാണാം.
ആപ്ലിക്കേഷൻ അപ്രൂവ് ആയിക്കഴിഞ്ഞാൽ , ലോഗിൻ ചെയ്യുമ്പോൾ ഈ വിവരങ്ങലെല്ലാം കാണാം. അപ്പോൾ ഓൺലൈൻ ആയി പണമടച്ചാൽ നിങ്ങൾക്ക് eILP ലഭിക്കും. പേയ്‌മെന്റിനും അംഗീകാരത്തിനും ശേഷം പെർമിറ്റിന്റെ പ്രിന്റിംഗിനായി "പ്രിന്റ്" ലിങ്ക് സജീവമാക്കും, അത് ലോഗിൻ ചെയ്തതിന് ശേഷം ഇത് ഡൗണ്‍ലോഡ് ചെയ്യുകയോ പ്രിൻറ് ചെയ്തു സൂക്ഷിക്കുകയോ ചെയ്യാം. അപ്‌ലോഡ് ചെയ്‌ത രേഖകളുടെ ഒറിജിനൽ കൈയിൽ കരുതുകയും ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി ഗേറ്റിൽ ഹാജരാക്കുകയും വേണം.

വടക്കുകിഴക്കന്‍ ഇന്ത്യയിലേക്ക് ഒറ്റയ്ക്കു യാത്ര പുറപ്പെടുമ്പോള്‍.. അറിഞ്ഞിരിക്കാം..ഭാഷ മുതല്‍ യാത്രാനുമതി വരെവടക്കുകിഴക്കന്‍ ഇന്ത്യയിലേക്ക് ഒറ്റയ്ക്കു യാത്ര പുറപ്പെടുമ്പോള്‍.. അറിഞ്ഞിരിക്കാം..ഭാഷ മുതല്‍ യാത്രാനുമതി വരെ

ചൈന അതിര്‍ത്തിയില്‍ നിന്നും വെറും 29 കിലോമീറ്റര്‍ അകലെ.. ഇന്ത്യയുടെ വിലക്കപ്പെട്ട ഗ്രാമംചൈന അതിര്‍ത്തിയില്‍ നിന്നും വെറും 29 കിലോമീറ്റര്‍ അകലെ.. ഇന്ത്യയുടെ വിലക്കപ്പെട്ട ഗ്രാമം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X