Search
  • Follow NativePlanet
Share
» »കോട്ടയത്തിന്‍റെ സ്വന്തം അരുവിക്കച്ചാൽ വെള്ളച്ചാട്ടം.. ഉയരത്തിലും കാഴ്ചയിലും കേമൻ!!

കോട്ടയത്തിന്‍റെ സ്വന്തം അരുവിക്കച്ചാൽ വെള്ളച്ചാട്ടം.. ഉയരത്തിലും കാഴ്ചയിലും കേമൻ!!

അരുവിക്കച്ചാൽ.. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഉയരത്തിലും കാഴ്ചയിലും കേമന്‍... എത്തിച്ചേരുവാനുള്ള യാത്രയുടെ സുഖമാണെങ്കിൽ പറയുകയും വേണ്ട... കോട്ടയത്തിന്‍റെ റബർതോട്ടങ്ങള്‍ക്കു നടുവിലൂടെ, ചെറിയൊരു ഓഫ്റോഡ് യാത്രയുടെ സുഖങ്ങളുമായി എത്തിച്ചേരുന്നിടം! ഇത് അരുവിക്കച്ചാൽ വെള്ളച്ചാട്ടം.. ഒരു പക്ഷേ, പൂഞ്ഞാറുകാർക്കും പാതാമ്പുഴക്കാർക്കും മാത്രം പരിചിതമായ കോട്ടയത്തിന്റെ രഹസ്യങ്ങളിലൊന്ന്... അതുമാത്രമല്ല, അരുവിക്കച്ചാൽ.. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം എന്ന പ്രത്യേകതയും ഇതിനുണ്ട്.

 കണ്ണുകൾക്ക് വിരുന്ന്!

കണ്ണുകൾക്ക് വിരുന്ന്!


പാറക്കെട്ടിലൂടെ തല്ലിച്ചിതറി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ സ്വരം അങ്ങകലെ നിന്നുതന്നെ കേൾക്കാം. ഈ കാഴ്ച തേടി എത്തുന്നവരുടെ കൺമുന്നിലേക്ക് വരുന്നത് 235 അടി ഉയരത്തിൽ നിന്നുമെത്തുന്ന അരുവിക്കച്ചാലിന്‍റെ കാഴ്ചയാണ്. മഴ പെയ്തു തുടങ്ങിയാൽ പിന്നെ ഇവിടെ പ്രദേശവാസികളുടെ തിരക്കായിരിക്കും. പിന്നെ കേട്ടറിഞ്ഞും കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് ആളുകളെത്താറുണ്ട്.

സുരക്ഷിതം ഈ അരുവിക്കച്ചാൽ വെള്ളച്ചാട്ടം

സുരക്ഷിതം ഈ അരുവിക്കച്ചാൽ വെള്ളച്ചാട്ടം

കോട്ടയത്തെ മറ്റു വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് തീർത്തും സുരക്ഷിതമാണ് അരുവിക്കച്ചാൽ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വെള്ളത്തിലിറങ്ങുവാനും സുരക്ഷിതമായി വെള്ളച്ചാട്ടത്തിനടുത്തുവരെ എത്തുവാനും സാധിക്കും. വെള്ളം പതിക്കുന്ന സ്ഥലത്തിന് ആഴമില്ല എന്നതാണ് ഇതിനെ സുരക്ഷിത വെള്ളച്ചാട്ടമാക്കുന്നത്.
കടുതത് വേനലിന്‍റെ നാലു മാസങ്ങളൊഴികെ വർഷത്തില്ഡ ബാക്കി മുഴുവൻ സമയവും ഈ വെള്ളച്ചാട്ടം സജീവമാണ്.

കാണുവാൻ വേറെയും സ്ഥലങ്ങൾ

കാണുവാൻ വേറെയും സ്ഥലങ്ങൾ

അരുവിക്കച്ചാൽ വെള്ളച്ചാട്ടം മാത്രമല്ല ഇവിടെ കാണുവാനുള്ളത്. പ്രദേശത്തിന് 10-25 കിലോമീറ്റർ ചുറ്റളവിലായി അടിവാരം, , മുതുകോരമല, ഉമ്മിക്കുന്ന്, പുലിയല്ല്, മുട്ടനല്ല്, പറയമ്പലം എന്നിവിടങ്ങളും കുറച്ചുകൂടി യാത്ര ചെയ്താൽ പ്രസിദ്ധമായ ഇല്ലിക്കൽ കല്ല്,
മാർമല വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളും കാണാം. ഇപ്പോൾ വാഗമൺ,ഇല്ലിക്കൽ കല്ല്‌, മാർമാല തുടങ്ങിയ ഇടങ്ങൾ കാണാനെത്തുന്നവരുടെ പട്ടികയിൽ അരുവിക്കച്ചാലും ഇടം നേടിയിട്ടുണ്ട്.

സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക്... പതഞ്ഞിറങ്ങുന്ന പാമ്പനാല്‍ കാണാംസ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക്... പതഞ്ഞിറങ്ങുന്ന പാമ്പനാല്‍ കാണാം

എത്തിച്ചേരാൻ

എത്തിച്ചേരാൻ

പാലായിൽ നിന്നും ഈരാറ്റുപേട്ടയിൽ എത്തി പൂഞ്ഞാര്-മുണ്ടക്കയം റോഡിൽ 13 കിലോമീറ്റർ ദൂരം അകലയാണ് അരുവിക്കച്ചാൽ വെള്ളച്ചാട്ടമുള്ളത്. ഈ വഴി വരുമ്പോൾ പാതാമ്പുഴ ജംങ്ഷന് ഏകദേശം 100 മീറ്റർ മുൻപ് കാണുന്ന പഞ്ചായത്ത് റോഡ് വഴി വേണം വരുവാൻ. ഇവിടെ നിന്നും നേരേ പോയാൽ വെള്ളച്ചാട്ടം കാണാം. ഇതിന് 200 മീറ്റർ മുൻപ് വരെ വണ്ടിയെത്തും.

നരകത്തിലേക്കുള്ള പാലവും അതിനപ്പുറത്തെ നീലക്കൊടുവേലിയും...ഇല്ലിക്കൽ കല്ല് ഒളിപ്പിച്ച രഹസ്യങ്ങൾനരകത്തിലേക്കുള്ള പാലവും അതിനപ്പുറത്തെ നീലക്കൊടുവേലിയും...ഇല്ലിക്കൽ കല്ല് ഒളിപ്പിച്ച രഹസ്യങ്ങൾ

മലരിക്കല്‍ മുതല്‍ കുമരകം വരെ.. കോട്ടയത്തു കറങ്ങാനിതാ ഒരു വഴികാട്ടിമലരിക്കല്‍ മുതല്‍ കുമരകം വരെ.. കോട്ടയത്തു കറങ്ങാനിതാ ഒരു വഴികാട്ടി

Read more about: kottayam waterfalls nature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X