കൊല്ലം നഗരം
അഷ്ടമുടി കായലിന്റെ വലത്തെ തീരത്തയാണ് കേരളത്തിന്റെ ചരിത്ര നഗരമായ കൊല്ലം നഗരം സ്ഥിതി ചെയ്യുന്നത്. അഷ്ടമുടി കായൽ സന്ദർശിക്കാൻ ഏറ്റവും മികച്ച സ്ഥലവും കൊല്ലമാണ്.
Photo Courtesy: Arunvrparavur
ബോട്ട് യാത്ര
ബോട്ട് യാത്രയാണ് അഷ്ടമുടി കായൽ സന്ദർശിക്കാനുള്ള ഏറ്റവും നല്ല മാർഗം ആഢംബര ഹൗസ്ബോട്ടുകൾ അടക്കം നിരവധി തരം ബോട്ടുകൾ ഇവിടെ സർവീസ് നടത്തുന്നുണ്ട്. അഷ്ടമുടിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ ഗ്രാമങ്ങളിലൂടെ സഞ്ചാരികൾക്ക് ബോട്ടിൽ സന്ദർശിക്കാനാകും.
Photo Courtesy: Raviz Hotels and Resorts
എട്ട് മണിക്കൂർ യാത്ര
അഷ്ടമുടി കായൽ മുഴുവൻ ബോട്ടിൽ സഞ്ചരിക്കാൻ എട്ടുമണിക്കൂർ എടുക്കും സുന്ദരമായ കാനാലുകൾ, ഗ്രാമങ്ങൾ, ചീനവല, എന്നിവയൊക്കെ ഈ യാത്രയിൽ സഞ്ചാരികൾക്ക് കാണാനാകും.
Photo Courtesy: The Raviz
എഴുത്തുകാരുടെ പ്രിയപ്പെട്ട കായൽ
നിരവധി മലയാളം എഴുത്തുകാർക്ക് പ്രചോദനം നൽകിയ കായൽ കൂടിയാണ് അഷ്ടമുടി കായൽ. അഷ്ടമുടികായലിനേക്കുറിച്ച് നിരവധി മലയാള സിനിമകളിലും സിനിമാഗാനങ്ങളിലും പരാമർശമുണ്ട്.
Photo Courtesy: P.K.Niyogi
കല്ലടയാർ
അഷ്ടമുടി കായലിൽ ഏറ്റവും കൂടുതൽ ജലം എത്തുന്നത് കല്ലടയാറിൽ നിന്നാണ്. പൊൻമുടിയിൽ നിന്നാണ് കല്ലടയാർ ഉത്ഭവിക്കുന്നത്.
Photo Courtesy: Jayadeep r at en.wikipedia
തെക്കുംഭാഗം ദ്വീപ്
അഷ്ടമുടികായലിലെ സുന്ദരമായ ഒരു ദ്വീപാണ് തെക്കുംഭാഗം ദ്വീപ്. പ്രകൃതി സൗന്ദര്യവും ഗ്രാമീണ ഭംഗിയും തേടി സഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ട്.
Photo Courtesy: Arunvrparavur
വിളക്കേന്തിയ വനിത
അഷ്ടമുടി കായലിന്റെ തീരത്ത് സഞ്ചാരികളെ വരവേൽക്കുന്ന ഒരു പ്രതിമയാണ് വിളക്കേന്തിയ വനിത. അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടി എന്ന പ്രതിമയെ അനുസ്മരിപ്പിക്കുന്നതാണ് ഈ പ്രതിമ.
Photo Courtesy: Espen Klem
ഗോഡെസ് ഓഫ് ലൈറ്റ്
ഈ പ്രതിമയ്ക്ക് താഴെ ഗോഡെസ് ഓഫ് ലൈറ്റ് അഥവ പ്രകാശത്തിന്റെ ദേവത എന്ന് എഴുതിയിട്ടുണ്ട്.
Photo Courtesy: Espen Klem
ചീനവലകൾ
ചീനവലകൾ ആണ് അഷ്ടമുടി കായലിലെ മറ്റൊരു പ്രധാന ആകർഷണം. കായാലിന്റെ തീരങ്ങളിൽ മരമുട്ടുകളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഫോട്ടഗ്രാഫിയിൽ താൽപ്പര്യമുള്ളവരുടെ പ്രിയപ്പെട്ട കാഴ്ചയാണ് ഇത്.
Photo Courtesy: Fotokannan
അടുത്ത് നിന്ന് കാഴ്ച
ദൂരെ നിന്ന് ചീനവലകൾ കാണുമ്പോൾ വളരെ ലളിതമായി തോന്നും. എന്നാൽ വളരെ അടുത്ത് ചെന്ന് സാകൂതം വീക്ഷിച്ചാൽ മാത്രമെ ചീനവലകൾ പ്രവർത്തിക്കുന്നത് എത്ര സങ്കീർണ്ണമാണെന്ന് മനസിലാക്കാൻ കഴിയുകയുള്ളു.
Photo Courtesy: albert from The Netherlands
നിറപകിട്ടാർന്ന ബോട്ടുകൾ
അഷ്ടമുടി കായലിന്റെ തീരത്ത് ബന്ധിച്ചിട്ടിരിക്കുന്ന വിവിധ നിറത്തിലുള്ള ഫിഷിംഗ് ബോട്ടുകൾ സഞ്ചാരികളുടെ കണ്ണുകളെ ആകർഷിപ്പിക്കുന്നതാണ്. നിരവധി തരത്തിലുള്ള പക്ഷികളുടെ താവളം കൂടിയാണ് ഈ കായലും കായൽത്തീരങ്ങളും.
Photo Courtesy: Thangaraj Kumaravel