Search
  • Follow NativePlanet
Share
» »ബേബിമൂണ്‍ - ഗര്‍ഭധാരണത്തിന് ശേഷവും യാത്ര പോകാം

ബേബിമൂണ്‍ - ഗര്‍ഭധാരണത്തിന് ശേഷവും യാത്ര പോകാം

By Anupama Rajeev

ഗര്‍ഭധാരണത്തിന് ശേഷമുള്ള യാത്രകളെക്കുറിച്ച് ആശങ്കകള്‍ ഉള്ളവരാണ് ഗര്‍ഭിണികളും അവരുടെ ഭര്‍ത്താക്കന്മാരും. എന്നാല്‍ ബേബിമൂണ്‍ എന്ന ഓമനപ്പേരില്‍ ഗര്‍ഭിണികള്‍ ഭര്‍ത്താക്കന്മാരുടെ കൂടെ യാത്ര ചെയ്യുന്നത് ഇക്കാലത്ത് ട്രെന്‍ഡ് ആയി മാറിയിരിക്കുയാണ്. പുതുതായി എത്തുന്ന അതിഥിയെ സ്വീകരിക്കുന്നതി‌ന് ‌തൊട്ടുമുന്‍പുള്ള യാത്ര അതുകൊണ്ട് തന്നെ അവിസ്മരണീയമായിരിക്കും.

കൈക്കുഞ്ഞുമായി യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍കൈക്കുഞ്ഞുമായി യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പക്ഷെ ബേബിമൂണി‌ന് ഒരുങ്ങുമ്പോള്‍ ഗര്‍ഭിണികളും അവരുടെ ഭര്‍ത്താക്കന്മാരും ശ്രദ്ധിക്കേണ്ട നി‌രവധികാര്യങ്ങളുമുണ്ട്. ഹൈക്കിംഗ് ട്രെക്കിംഗ് തു‌ടങ്ങിയ സാഹസിക കാര്യങ്ങളിലൊന്നും ഗര്‍ഭിണികള്‍ ഏര്‍പ്പെടരുത് എന്ന് മാത്രമല്ല ഹില്‍സ്റ്റേഷനുകളിലേക്കു‌ള്ള യാത്ര ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.

ബേബിമൂണ്‍ യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ നോക്കാം

ബേബിമൂണ്‍ ഒരുക്കങ്ങള്‍

ബേബിമൂണ്‍ ഒരുക്കങ്ങള്‍

യാത്ര പ്ലാന്‍ ചെയ്യുന്നതിന് മുന്‍പെ ഡോക്ടറെ കണ്ടിരിക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് യാത്ര ചെയ്യാം എന്ന് ഡോക്ടറില്‍ നിന്ന് ഉപദേശം ‌ലഭിച്ചാല്‍ മാത്രമേ യാത്ര പോകാന്‍ പാടുള്ളു.

Photo Courtesy: Michelle Tribe from Ottawa, Canada

ബേബിമൂണ്‍ ഒരുക്കങ്ങള്‍

ബേബിമൂണ്‍ ഒരുക്കങ്ങള്‍

യാത്രയ്ക്ക് പോകുന്നതിന് മുന്‍പെ നിങ്ങള്‍ പോകുന്ന സ്ഥലത്ത് മികച്ച ഹോസ്പിറ്റലുകളോ ക്ലിനിക്കുകളോയുണ്ടെന്ന് ഉറ‌പ്പ് വരു‌ത്തുകയും അവയുടെ ഫോണ്‍ നമ്പറുകളും അഡ്രസും കുറിച്ച് വയ്ക്കുകയും വേണം.
Photo Courtesy: Danielle deLeon from Savannah, GA

വിമാനത്തില്‍ കയറുമ്പോള്‍

വിമാനത്തില്‍ കയറുമ്പോള്‍

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വിമാന യാത്രയ്ക്ക് പല എയര്‍ലൈന്‍സ് കമ്പനികളും പല നിബന്ധനകളും വച്ചിട്ടുണ്ട്. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അവരുടെ നിബന്ധനകള്‍ ശ്രദ്ധപൂര്‍‌വം വായി‌ച്ചിരിക്കണം.
Photo Courtesy: http://www.flickr.com/photos/yourdon/2771648417/

ദീര്‍ഘദൂര യാത്രയില്‍

ദീര്‍ഘദൂര യാത്രയില്‍

റോഡ് മാര്‍ഗമുള്ള ദീര്‍ഘദൂര യാത്ര ഗര്‍ഭിണികള്‍ തീര്‍ച്ചയായും ഒഴിവാക്കണം. നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള സ്ഥലമാണ് ബേബി മൂണിന് പറ്റിയത്.
Photo Courtesy: En Comu Podem

പകര്‍ച്ച വ്യാധികള്‍ ശ്രദ്ധിക്കുക

പകര്‍ച്ച വ്യാധികള്‍ ശ്രദ്ധിക്കുക

പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടി‌ച്ചിരിക്കുന്നിടത്തേക്കുള്ള യാത്ര ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. കാരണം ഗര്‍ഭിണികളില്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
Photo Courtesy: Peter van der Sluijs

പോകാന്‍ പറ്റിയ സ്ഥലങ്ങള്‍

പോകാന്‍ പറ്റിയ സ്ഥലങ്ങള്‍

ബീച്ചുകളാണ് ഗര്‍ഭിണികള്‍ക്ക് ബേബിമൂണിന് പോകാന്‍ ‌പറ്റിയ സ്ഥലങ്ങള്‍. ബേബിമൂണിന് പറ്റിയ മികച്ച ബീച്ചുകള്‍ അടുത്ത സ്ലൈഡുകളില്‍ പ‌രിചയപ്പെടാം.

Photo Courtesy:Meredith P.

മുംബൈയിലെ ജൂഹുബീച്ച്

മുംബൈയിലെ ജൂഹുബീച്ച്

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ബീച്ചാണ് മുംബൈയിലെ ജൂഹുബീച്ച്. മുംബൈയില്‍ എത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഈ ബീച്ച്. മലയാളം ഉള്‍പ്പടെ നിരവധി ഭാഷകളിലെ സിനിമകള്‍ ഈ ബീച്ചില്‍ നിന്ന് ചിത്രീകരിച്ചിട്ടുണ്ട്. സ്ട്രീറ്റ് ഫുഡിന് പേരുകേട്ട മുംബൈയിലെ സ്ഥലം കൂടിയാണ് ജൂഹു ബീച്ച്.
Photo Courtesy: Alex Dixon

ചെന്നൈയിലെ മെറീന ബീച്ച്

ചെന്നൈയിലെ മെറീന ബീച്ച്

ഇന്ത്യയിലെ പ്രശസ്തമായതും നീളമേറിയതുമായ ബീച്ചാണ് ചെന്നൈയിലെ മെറീന ബീച്ച്. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്താണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. വീക്കന്‍ഡില്‍ ഈ ബീച്ച് വളരെ ജനനിബിഢമായിരിക്കും. നിരവധി തമിഴ് മലയാള സിനിമകള്‍ ഈ ബീച്ചിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.

Photo Courtesy: drrfqq

ആലപ്പുഴയിലെ ആലപ്പി ബീച്ച്

ആലപ്പുഴയിലെ ആലപ്പി ബീച്ച്

ആലപ്പുഴനഗരത്തിന് സമീപത്തായുള്ള ആലപ്പിബീച്ച് വിദേശ സഞ്ചാരികളുടെ ഇഷ്ടബീച്ചാണ്. ഇവിടുത്തെ കടല്‍പ്പാലത്തില്‍ നിന്നാല്‍ സൂര്യസ്തമയത്തിന്റെ ഭംഗി ആസ്വദിക്കാം. ഹൗസ്ബോട്ടുകള്‍ക്ക് പേരുകേട്ട ആലപ്പുഴ അറിയപ്പെടുന്നത് തന്നെ കിഴക്കിന്റെ വെനീസ് എന്ന പേരിലാണ്.
Photo Courtesy: drrfqq

പുരിയിലെ സീബീച്ച്

പുരിയിലെ സീബീച്ച്

ഒറീസയിലെ പുരിയിലാണ് പ്രശസ്തമായ പുരി ബീച്ച് സ്ഥിതി ചെയ്യുന്നത്. എല്ലാവര്‍ഷവും നടക്കുന്ന പുരി ബീച്ച് ഫെസ്റ്റിവല്‍ ഇവിടെ പ്രശസ്തമാണ്. നീലാകാശത്തിന് താഴെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് അലയടിച്ച് വരുന്ന വെ‌ള്ളിത്തിരമാല പുരിബീച്ചിലെ സ്വര്‍ണമണലിനെ വാരിപ്പുണരുന്ന കാഴ്ച സുന്ദരമാണ്.

Photo Courtesy: Tierecke

ഗോവയിലെ ബാഗ ബീച്ച്

ഗോവയിലെ ബാഗ ബീച്ച്

ഗോവയിലെ ഏറ്റവും പ്രശസ്തമായ ബീച്ച് ഏതെന്ന് ചോദിച്ചാല്‍ ബാഗാ ബീച്ച് എന്നെ മറുപടി പറയാന്‍ കഴിയു. അത്രയ്ക്ക് സുന്ദരമാണ് ഗോവയിലെ ബാഗ നഗരത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ബീച്ച്. നോര്‍ത്ത് ഗോവയിലാണ് ബാഗ നഗരം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: McKay Savage

പ്രൊമനേഡ് ബീച്ച് പോണ്ടിച്ചേരി

പ്രൊമനേഡ് ബീച്ച് പോണ്ടിച്ചേരി

പോണ്ടിച്ചേരില്‍ എത്തുന്നവരുടെ ഇഷ്ടകേന്ദ്രമാണ് പ്രൊമനേഡ് ബീച്ച്. ഇന്ത്യയിലെ സുന്ദരമായ ബീച്ചുകളില്‍ ഒന്നാണ് ഈ ബീച്ച്. പോണ്ടിച്ചേരിയുടെ അഭിമാനമാണ് ഈ ബീച്ച്.
Photo Courtesy: Sanyambahga

ദിയുവിലെ നഗോവ ബീച്ച്

ദിയുവിലെ നഗോവ ബീച്ച്

കേന്ദ്രഭരണ പ്രദേശമായ ദിയു നഗരത്തിലാണ് നഗോവ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ കാണാന്‍ സുന്ദരമായ ബീച്ചുകളില്‍ ഒന്നാണ് ഈ ബീച്ച്. നീലക്കടലും വെള്ളമണലുമാണ് ഈ ബീച്ചിന്റെ സൗന്ദര്യം കൂട്ടുന്നത്.

Photo Courtesy: SyeN

വിശാഗിലെ ആര്‍ കെ ബീച്ച്

വിശാഗിലെ ആര്‍ കെ ബീച്ച്

വിശാഖപട്ടണത്താണ് പ്രശസ്തമായ അര്‍ കെ ബീച്ച് സ്ഥിതി ചെയ്യുന്നത് രാമകൃഷ്ണ മിഷന്‍ ബീച്ച് എന്നാണ് ആര്‍ കെ ബീച്ചിന്റെ മുഴുവന്‍ പേര്. ഇവിടുത്തെ ബീച്ച് പാര്‍ക്കും പ്രശസ്തമാണ്. ബീച്ച് ബോളിവോള്‍, സണ്‍ബാത്ത്, സ്വിമ്മിംഗ് കൂടാതെ നിരവധി തരത്തിലുള്ള വാട്ടര്‍സ്പോര്‍ട്സിനും പേരുകേട്ട സ്ഥലമാണ് ആര്‍ കെ ബീച്ച്.

Photo Courtesy: Srichakra Pranav

കാര്‍വാറിലെ മജാലി ബീച്ച്

കാര്‍വാറിലെ മജാലി ബീച്ച്

കര്‍ണാടകയിലെ കാര്‍വാറിലാണ് മജാലി ബീച്ച് സ്ഥിതി ചെയ്യുന്നത്. കാളി നദിക്ക് കരയിലായി സ്ഥിതി ചെയ്യുന്ന കാര്‍വാര്‍ കര്‍ണാടകയിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. ബീച്ചുകള്‍ക്കും തുരുത്തുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വ്യത്യസ്തമായ സീ ഫുഡ്സിനും പേരുകേട്ട സ്ഥലമാണ് കാര്‍വാര്‍.
Photo Courtesy: Yogesa

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X