Search
  • Follow NativePlanet
Share
» »ഡല്‍ഹി- അയോധ്യ റോഡ് യാത്ര! ബസിന് നിരക്ക് 699 രൂപാ മുതൽ...കാറിനു പോകുമ്പോൾ ചിലവ് ഇങ്ങനെ, അറിയേണ്ടതെല്ലാം

ഡല്‍ഹി- അയോധ്യ റോഡ് യാത്ര! ബസിന് നിരക്ക് 699 രൂപാ മുതൽ...കാറിനു പോകുമ്പോൾ ചിലവ് ഇങ്ങനെ, അറിയേണ്ടതെല്ലാം

എല്ലാ വഴികളും ഇപ്പോൾ അയോധ്യയിലേക്കാണ്. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയതോടെ സന്ദർശക പ്രവാഹമാണ്. രാജ്യത്തിന്‍റെ നാനാദിക്കുകളിൽ നിന്നും വിശ്വാസികൾ അയോധ്യ ക്ഷേത്രദര്‍ശനം നടത്താനായി വരികയാണ്. ഇതിൽ ഭൂരിഭാഗം യാത്രകളും ഡല്‍ഹിയില്‍ നിന്നും അയോധ്യയിലേക്കാണ്.

തീർത്ഥാടനം മാത്രമല്ല, അയോധ്യയിലൊരുങ്ങിയിരിക്കുന്ന കാഴ്ചകൾ കാണുക എന്ന ലക്ഷ്യത്തിലും നിരവധി ആളുകൾ ഇവിടേക്ക് പോകുന്നു. ഡൽഹിയിൽ നിന്നും അയോധ്യയിലേക്ക് യാത്ര എളുപ്പമാണോ? 690 കിലോമീറ്റർ എന്ന് ചെറിയ ദൂരമല്ലെങ്കിലും മികച്ച റോഡും സൗകര്യങ്ങളും യാത്രയുടെ ക്ഷീണം കുറയ്ക്കും. ഇതാ എങ്ങനെ ഡൽഹിയിൽ നിന്നും അയോധ്യയിലേക്ക് പോകണം എന്നു നോക്കാം.

Ayodhya Ram Mandir Road Trip From Delhi

ഡൽഹി-അയോധ്യ ബസ് യാത്ര‌

ചെലവു കുറഞ്ഞ യാത്ര ആഗ്രഹിക്കുന്നവർക്കും ദീർഘദൂരം ഡ്രൈവ് ചെയ്തുപോകാന്‍ പറ്റാത്തവർക്കും ഒക്കെ ബസ് യാത്ര തിരഞ്ഞെടുക്കാം. സ്റ്റേറ്റ് ബസുകളും സ്വകാര്യ ബസുകളും ഡൽഹി-അയോധ്യ റൂട്ടിൽ സർവീസ് നടത്തുന്നു. നിബസിൽ തന്നെ സീറ്റർ, സ്ലീപ്പർ, സെമി സ്ലീപ്പർ എസി എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. ങ്ങളുടെ ബജറ്റും സൗകര്യവും നോക്കി ഏതെങ്കിലും ഒന്ന് തിരഞ്ഞടുക്കാം. ഓൺലൈൻ വഴിയും ഏജൻസി വഴിയും ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങളുമുണ്ട്.

സ്വകാര്യ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ 699 രൂപാ മുതൽ ഡൽഹി-അയോധ്യ ബസ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നു. 10 മണിക്കൂർ മുതൽ 13 മണിക്കൂർ വരെയാണ് യാത്രാ സമയം. വൈകിട്ട് ആറു മണി മുതൽ ബസുകളുണ്ട്. 2700 രൂപയാണ് പരമാവധി ബസ് നിരക്ക്. അയോധ്യയിലേക്ക് പോകുന്നവർ നിലവിലെ തിരക്ക് പരിഗണിച്ച് മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതാണ്.

ഡൽഹി-അയോധ്യ കാർ യാത്ര‌

ലോങ് ഡ്രൈവ് നിങ്ങളെ മടുപ്പിക്കില്ലെങ്കിൽ ഡല്‍ഹിയില്‍ നിന്നും അയോധ്യയിലേക്ക് കാർ മാർഗം യാത്ര ചെയ്യാം. 690 കിലോമീറ്ററാണ് ദൂരംം. ഏകദേശം പത്ത് മണിക്കൂറോളം സമയം ഇവിടേക്ക് ഡ്രൈവ് ചെയ്യാനായി മാത്രം വേണം. ഡല്‍ഹിയില്‍ നിന്നും യമുനാ എക്സ്പ്രസ് വേ കയറിയാണ് യാത്ര ആരംഭിക്കുന്നത്. തുടർന്ന് ആഗ്രാ-ലക്നൗ എക്സ്പ്രസ് വേ, ദേശീയപാത 19, 30 തുടങ്ങി നിരവധി പാതകളിലൂടെ കയറിയാണ് യാത്ര അയോധ്യയിൽ എത്തുന്നത്.

ഡൽഹി-അയോധ്യ റോഡ് യാത്ര‌, ടോൾ നിരക്ക്

ഡൽഹി-അയോധ്യ റോഡ് ട്രിപ്പിൽ നിരവധി ടോളുകളിലൂടെ കടന്നു പോകേണ്ടായി വരും. ഒരു വശത്തേയ്ക്കുള്ള യാത്രയിൽ 1,350 രൂപ ടോൾ ആയി നല്കണം. ഓരോ ടോൾബൂത്തിലും നിര്‌തി പണം നല്കി പോകുന്നതിനേക്കാൾ സമയലാഭവും സൗകര്യവും ഫാസ്ടാഗ് ഉപയോഗിക്കുന്നതാണ്.
ഈ റോഡ് ട്രിപ്പിൽ നിങ്ങൾക്ക് മഥുര,വൃന്ദാവൻ, ലക്നൗ തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കാം.

അയോധ്യ ക്ഷേത്ര ദർശനം

അയോധ്യയിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ അയോധ്യ ക്ഷേത്രം ദര്‍ശന സമയവും ആരതിയിൽ പങ്കെടുക്കാന്‍ പറ്റുന്ന സമയവും അറിഞ്ഞിരിക്കണം.
രാവിലെ 6.30ന് ശൃംഗാർ ആരതി ആരംഭിക്കും. രാവിലെ 7:00 മുതല്‍ 11:30 വരെയാണ് ദർശന സമയം. ഉച്ചകഴിഞ്ഞ് 02:00 മുതല്‍ രാത്രി 07:00 മണി വരേയും ദര്‍ശനമുണ്ട്. വൈകിട്ട് 7.30ന് സന്ധ്യാ ആരതി നടക്കും. ഓണ്‍ലൈൻ ആയോ അല്ലെങ്കിൽ ക്ഷേത്രത്തിൽ നിന്നോ പാസ് എടുത്താൽ മാത്രമേ ആരതിയിൽ പങ്കെടുക്കുവാൻ സാധിക്കൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+