Search
  • Follow NativePlanet
Share
» »കേരളത്തിലെ സുന്ദരമായ കായലുകള്‍

കേരളത്തിലെ സുന്ദരമായ കായലുകള്‍

By Maneesh
കേരളത്തിലെ സുന്ദരമായ കായലുകള്‍

അറബിക്കടലിന് സമാന്തരമായി കേരളത്തില്‍ പരന്ന് കിടക്കുന്ന കായലുകളാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണം. ഇന്ത്യയുടെ മറ്റു സ്ഥലങ്ങളില്‍ നിന്ന് കേരളത്തെ വേറിട്ട് നിര്‍ത്തുന്നതും കായകലുകളുടെ സൗന്ദര്യമാണ്. കായല്‍ എന്നത് ഒരു ഗതാഗത മാര്‍ഗം കൂടിയാണ്.

കേരളത്തിലെ സുന്ദരമായ ചില കായലുകള്‍ നമുക്ക് പരിചയപ്പെടാം. ഇതില്‍ പല കായലുകളിലും ഹൗസ് ബോട്ടുകളുണ്ട്. ഹൗസ്‌ബോട്ടുകളില്‍ കയറി കായലിന്റെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യാം.

വേമ്പനാട്ട് കായല്‍

കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയകായല്‍. ആലപ്പുഴ, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലായാണ് ഈ കായല്‍ വ്യാപിച്ച് കിടക്കുന്നത്. കുട്ടനാട്ടിലെ പ്രശസ്തമായ പുന്നമടക്കായല്‍ വേമ്പനാട്ട് കായലിന്റെ ഭാഗമാണ്. അച്ചന്‍കോവിലാര്‍, മണിമലയാര്‍, മീനച്ചിലാര്‍ , മൂവാറ്റുപുഴയാര്‍ , പമ്പാനദി, പെരിയാര്‍ തുടങ്ങിയ നദികള്‍ ഈ കായലില്‍ ഒഴുകി എത്തുന്നു. വെമ്പനാട്ടുകായലില്‍ ചില ദ്വീപുകളുമുണ്ട് അതില്‍ ചില ദ്വീപുകളാണ് പാതിരാമണല്‍, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ദ്വീപുകള്‍. കൂടുതല്‍ വായിക്കാം

Photo courtesy: Sourav Niyogi

അഷ്ടമുടിക്കായല്‍

വേമ്പനാട്ട് കായല്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ കായലാണ് കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അഷ്ടമുടിക്കായല്‍. പ്രകൃതി സൗന്ദര്യം അടുത്ത് കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ് അഷ്ടമുടി കായലിലൂടെയുള്ള യാത്രകള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ അഷ്ടമുടിക്കായലിന്റെ ഭാഗമാണ് വശ്യമനോഹരമായ ഈ കായല്‍പരപ്പ്. ചാഞ്ഞുനില്‍ക്കുന്ന തെങ്ങുകളും വിശാലമായ തെങ്ങിന്‍ തോപ്പുകളും തീര്‍ക്കുന്ന സുന്ദരദൃശ്യം കായലിലൂടെയുള്ള യാത്രയില്‍ നിങ്ങള്‍ക്ക് സന്തോഷം പകരും. കൂടുതല്‍ വായികാം

Photo courtesy: Shanadas

കായംകുളം കായല്‍

ആലപ്പുഴ ജില്ലയില്‍ വേമ്പനാട് കായലിനോട് ചേര്‍ന്ന് കിടക്കുന്ന കായലാണ് ഇത്. സ്ഥലനാമവുമായി ബന്ധപ്പെട്ടതാണ് ഈ തടാകത്തിന്റെപേരും. പണ്ട് ആലപ്പുഴയുടെ പ്രൗഡകാലത്ത് വ്യാപാരത്തിനായി ഉപയോഗിക്കപ്പെട്ട പ്രധാന ജലപാതകളില്‍പ്പെട്ടതായിരുന്നു ഈ കായല്‍. കായല്‍ കേന്ദ്രീകരിച്ച് കയര്‍വ്യവസായം, മത്സ്യബന്ധനം എന്നിവയെല്ലാം നടന്നുവരുന്നു. കായംകുളം കായലില്‍ നിന്നും കൊല്ലത്തേയ്ക്ക് ജലമാര്‍ഗ്ഗമുള്ള യാത്ര മനോഹരമായ അനുഭവമാണ് സമ്മാനിയ്ക്കുക. കൂടുതൽ വായിക്കാം

Photo courtesy : Mahesh Mahajan

ശാസ്താംകോട്ട കായല്‍

കൊല്ലം ജില്ലയിലെ മനോഹരമായൊരു ശുദ്ധജലതടാകമാണ് ശാസ്താംകോട്ട കായല്‍. കായല്‍യാത്രക്കുള്ള സൗകര്യവും പ്രകൃതി സൗന്ദര്യവും ശാസ്താംകോട്ട കായലിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തീരത്ത് സ്ഥിതി ചെയ്യുന്ന ശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് കായലിന് ഈ പേര് ലഭിച്ചത്. കൊല്ലത്തിന്റെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതും ശാസ്താംകോട്ട കായലാണ്. ഇവിടെ മീന്‍ പിടിക്കുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്. കൂടുതൽ വായിക്കാം

Photo courtesy : Kerala Backwaters

പുന്നമടക്കായല്‍

വേമ്പനാട് കായലിന്റെ ഒരു ഭാഗമാണ് പുന്നമടക്കായല്‍. ആലപ്പുഴയ്ക്ക് സമീപത്തയാണ് പുന്നമടക്കായല്‍ സ്ഥിതി ചെയ്യുന്നത്. നെഹൃട്രോഫി വള്ളം കളിയാണ് പുന്നമടക്കായലിനെ സഞ്ചാരികളുടെ ഇടയില്‍ പ്രശസ്തമാക്കിയത്. ഈ കായലിലൂടെ കോട്ടയം ചങ്ങനശ്ശേരി എന്നിവിടങ്ങളിലേക്ക് ബോട്ടില്‍ ആലപ്പുഴയില്‍ നിന്ന് യാത്ര ചെയ്യാം.

Photo courtesy : Haros

<strong>ആലപ്പുഴയിലെ ജല ജീവിതങ്ങള്‍</strong>ആലപ്പുഴയിലെ ജല ജീവിതങ്ങള്‍

Read more about: kerala back waters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X